ഭരണഘടനയിലും നിയമങ്ങളിലുമെല്ലാം ഗോവധനിരോധനമെന്ന് പേരിട്ട് വിളിച്ച
നിയമം എന്നാല്‍ മീഡിയകളില്‍ അറിയപ്പെട്ടത്. ‘ബീഫ് നിരോധനം’
എന്നാണ്. എന്നാലേ അതിനെ മറ്റൊരു രീതിയില്‍ ചിത്രീകരിക്കാന്‍
കഴിയുമായിരുന്നുള്ളൂ. എന്നാല്‍ ബീഫ് നിരോധിക്കപ്പെട്ടാലും ലെതറിനുവേണ്ടി ഗോക്കള്‍
വധിക്കപ്പെടുകയും ഇവിടത്തെ സാധാരണക്കാരും കര്‍ഷകരും ദുരിതമനുഭവിക്കേണ്ടിവരികയും
ചെയ്യും. അതിനാല്‍ത്തന്നെ ഗോവധനിരോധനം – അതു തന്നെയാണ്
അഭികാമ്യം.
നാഷണല്‍ അക്കൗണ്ട് ഡിവിഷന്റെ കണക്കനുസരിച്ച് 2012-13 ല്‍ ഉല്പാദനത്തില്‍ ബീഫ്, തുകല്‍ എന്നിവയുടെ ആകെ മൂല്യം 17751 കോടി രൂപയാണ്.(71) എന്നാല്‍ ചാണകത്തില്‍ നിന്നുള്ളത് 37234 കോടി രൂപയാണ്. ഇതാകട്ടെ സാധാരണക്കാരെ സംബന്ധിക്കുന്ന കണക്കാണ്. ഗോവധം കൂടുന്നതിനനുസരിച്ച് കര്‍ഷകരുടെവരുമാനം കുറയുകയും ബീഫ്-ലെതര്‍ ലോബികളുടേത് കൂടുകയും ചെയ്യും. ഇപ്രകാരം സമത്വമെന്ന സോഷ്യലിസ്റ്റ് ആശയത്തിന് കടകവിരുദ്ധമായ ധ്രുവീകരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് കേരളത്തില്‍ ബീഫ്‌ഫെസ്റ്റുകള്‍ അരങ്ങേറിയത്. എന്നാല്‍ വര്‍ദ്ധിച്ച തോതിലുള്ള ഗോവധം തടഞ്ഞാലേ തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയൂ എന്ന് തിരിച്ചറിഞ്ഞതിനാലാണ് ക്യൂബയില്‍ അവിടത്തെ ജനണ്ടങ്ങളെ ഗോവധം ചെയ്യുന്നതില്‍നിന്നും നിയമപരമായി വിലക്കിയത്. (72) ഇന്ത്യയേക്കാള്‍ പ്രതിശീര്‍ഷ മാംസോപഭോഗം അഞ്ചിരട്ടിയിലധികമായിരുന്നു അന്നവിടെ.(73) ഫിഡല്‍ കാസ്‌ട്രോയുടെഈ തീരുമാനത്തിനുപുറകിലും ഭാരതത്തിന്റെ ഗോമാതാവെന്ന ആ ഫാസിസ്റ്റ് ചിന്തയ്ക്ക് ഏറിയ സ്വാധീനം ഉണ്ടായിരുന്നിരിക്കണം. എന്തുകൊണ്ടെന്നല്ലെ? ഫിഡല്‍ കാസ്‌ട്രോയുടെ നിര്‍ദ്ദേശ പ്രകാരം 1959 ല്‍ ഏണസ്റ്റോ ചെഗുവേര എന്ന വീരനായകന്‍ ഇന്ത്യയിലെത്തി ഗ്രാമപ്രദേശങ്ങളില്‍ ചെന്ന് ഇവിടുത്തെ കാര്‍ഷിക മേഖലയെനേരിട്ട് കണ്ടുമനസ്സിലാക്കി. ഇവിടുത്തെ സാംസ്‌കാരിക പൈതൃകത്തെ അടുത്തറിഞ്ഞു. ക്യൂബയിലേക്ക് മടങ്ങിയെത്തിയതിനുശേഷം, ‘വൈശിഷ്ട്യങ്ങളുടെ നാട്’ എന്ന തലക്കെട്ടില്‍ ചെഗുവേര ഭാരതത്തെക്കുറിച്ച് എഴുതി. തന്നെ ഏറ്റവും സ്വാധീനിച്ച ഒരുവസ്തുതയെക്കുറിച്ച് ‘വിശുദ്ധ മൃഗ’മെന്ന ഉപശീര്‍ഷകത്തില്‍ അദ്ദേഹം ഇങ്ങനെ എഴുതി.

”അവിടത്തെ (ഭാരതത്തിലെ)ദാരിദ്ര്യം മാറ്റാനുള്ള ഉപായമെന്നോണം കാര്‍ഷിക
മേഖലയിലെ നിപുണര്‍, കര്‍ഷകരെ തങ്ങളുടെ ഇന്ധനം ചാണകവരളിയില്‍നിന്ന്
മണ്ണെണ്ണയിലേക്ക് മാറ്റുന്നത് പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. ചെറുതും ഹാസ്യപരമെന്ന്
തോന്നിപ്പിക്കുന്നതുമായ ഈ മാറ്റം, കത്തിച്ചുകളയുക എന്ന മോശം
പ്രവൃത്തിയില്‍നിന്നും തടഞ്ഞ് എത്രയോ അളവ് ചാണകത്തെ ജൈവവളമായി ഉപയോഗിക്കുന്നതിനുള്ള
സാഹചര്യമൊരുക്കുന്നു. വളരെ പരിശ്രമത്തോടെയാണ് അവിടത്തെ സ്ത്രീകളും
കുട്ടികളുമെല്ലാം ചാണകമുരുട്ടിവെക്കുന്നത്. അവ വെയിലത്തിട്ട് ഉണക്കി, ശേഷം ഒരു വന്‍ ചിതല്‍പ്പുറ്റുപോലെ, ഏതാനും
മീറ്ററുകള്‍ ഉയരമുള്ള പിരമിഡുകളാക്കി വെക്കുന്നു. അവര്‍ക്ക് മണ്ണെണ്ണ സ്റ്റൗ ഉപയോഗിച്ച്
പാചകം ചെയ്യാനും, അതിവിശിഷ്ടമായ ആ ഉലപ്ന്നമുപയോഗിച്ച്
(ചാണകമുപയോഗിച്ച്) മണ്ണിനെ ഫലഭൂയിഷ്ടമാക്കാനുമുള്ള സാഹചര്യം ഒരുക്കിയതിന് ഗവണ്‍മെന്റിനോട്
നന്ദി പറയുന്നു.”
”പ്രാചീന ഭാരതീയര്‍ക്ക്എന്തുകൊണ്ടാണ് പശു ഒരു വിശുദ്ധ മൃഗമായി മാറിയത്
എന്ന് ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നതാണ്; അത് വയലില്‍
പണിയെടുത്തു, പാലുതന്നു, മാത്രമല്ല
അവയുടെ വിസര്‍ജ്ജ്യമായ ചാണകത്തിന് പ്രകൃത്യാ ഉള്ള മറ്റ് ഇന്ധനങ്ങള്‍ക്ക് പകരം നില്‍ക്കാനും
സാധിച്ചു എന്നതും വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു സാഹചര്യം
ഇവിടെ (ക്യൂബയില്‍) ഇല്ല. എന്തുകൊണ്ടാണ് അവിടത്തുകാരുടെ മതവിശ്വാസം ഈ
വിലമതിക്കാവതല്ലാത്ത മൃഗത്തെ കൊല്ലാതിരിക്കാന്‍ കര്‍ഷകനെ പ്രേരിപ്പിച്ചതെന്ന് ഇതു
മനസ്സിലാക്കിത്തരുന്നു. അതിനുള്ള ഒരേയൊരു വഴി അതിനെ വിശുദ്ധമായി ഗണിക്കുക
എന്നതായിരുന്നു; അത്തരമൊരു ദീര്‍ഘവീക്ഷണത്തോടെയാണ് ആ
മതവിശ്വാസം ഭക്ഷ്യോല്പാദനത്തിന് ഏറ്റവും ഉപാരപ്രദമെന്ന് സമൂഹമെണ്ണിയ ആ ഘടകത്തെ
ബഹുമാനിച്ചുപോന്നത്.”(74)
മണ്ണെണ്ണ
എന്നതിന് പകരം ബയോഗ്യാസ് എന്ന തിരുത്തല്‍കൂടി നടത്തിയാല്‍ ആ വാക്കുകളിലുണ്ട്
എല്ലാം.തങ്ങളുടെ രാജ്യത്തിന്റെ (ക്യൂബയുടെ) സമ്പദ്ഘടനയെ നിലനിര്‍ത്തിയിരുന്ന പഞ്ചസാരയ്ക്ക്
ലോകരാജ്യങ്ങളില്‍നിന്നുള്ള ആവശ്യം കുറഞ്ഞതോടെ, അതില്‍നിന്നു
രക്ഷപ്പെടാനാനുള്ള ഒരേയൊരു വഴിയായി അവര്‍ ആ വിശുദ്ധമൃഗത്തെ കണ്ടു.എന്നാല്‍
ഇവിടെയുള്ളവര്‍ക്ക് രാഷ്ട്രീയത്തിനിടയ്ക്ക് രാഷ്ട്രത്തെ കാണാനാകുന്നില്ല. ഒരു
കാലത്ത്കര്‍ഷകരെ പകല്‍ക്കിനാവ് കാണാന്‍ പഠിപ്പിച്ച പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍
ഇന്നവരുടെ അന്നം മുട്ടിച്ചുകൊണ്ടിരിക്കുന്ന കാഴ്ച കാണണമെങ്കില്‍ ഇവിടെ, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വരൂ.
പ്രശസ്ത മാര്‍ക്‌സിസ്റ്റ് കള്‍ച്ചറല്‍ ആന്ത്രൊപോളജിസ്റ്റായ മാര്‍വിന്‍ ഹാരിസ് ഇന്ത്യയിലെ കന്നുകാലികളെക്കുറിച്ച് പഠിച്ചശേഷം പഠന റിപ്പോര്‍ട്ടിന്റെ അവസാനം ഇങ്ങനെ എഴുതി.
പ്രശസ്ത മാര്‍ക്‌സിസ്റ്റ് കള്‍ച്ചറല്‍ ആന്ത്രൊപോളജിസ്റ്റായ മാര്‍വിന്‍ ഹാരിസ് ഇന്ത്യയിലെ കന്നുകാലികളെക്കുറിച്ച് പഠിച്ചശേഷം പഠന റിപ്പോര്‍ട്ടിന്റെ അവസാനം ഇങ്ങനെ എഴുതി.
”പ്രകൃതിയാല്‍ തിരഞ്ഞെടുക്കപ്പെട്ട ആവാസവ്യവസ്ഥയുടെ നിലനില്പിനെ
സഹായിച്ചിരുന്ന സുപ്രധാന ഘടകമായിരുന്നു ഇന്ത്യയില്‍ കന്നുകാലിസമൂഹം. അല്ലാതെ
യുക്തിഹീനമായ ചിന്തകളില്‍ നിന്നുത്ഭവിച്ച നിഷേധാത്മകതയുടെ മുദ്രയായിരുന്നില്ല അത്”.
(75)
പെട്ടെന്നുള്ള മാറ്റത്തിനെയാണ് വിപ്ലവമെന്നു പറയുന്നത്. എന്നാല്‍ ഈ പിങ്ക് വിപ്ലവക്കാര്‍ ഒരിക്കല്‍ ഭാരതത്തിലെ കോടിക്കണക്കിനുവരുന്ന ഗ്രാമീണജനതയുടെ കണ്ണുനീരിന്റെ കൈപ്പറിയേണ്ടണ്ടിവരും.
വികാരവും വിചാരവും ഒന്നിച്ചാലോ?
പൊതുജന വികാരവും മാനിക്കപ്പെടേണ്ട ഒന്നുതന്നെയാണ് പ്രത്യേകിച്ച് ഒരു ജനാധിപത്യ രാഷ്ട്രത്തില്‍. ഭക്ഷണത്തിന്റെ കാര്യമെടുത്തുകൊണ്ട് ഉദാഹരണങ്ങള്‍ കാണിക്കാം.
*കാലിഫോര്‍ണിയയില്‍ ഇമഹശളീൃിശമ Proposition 6 (1998) പ്രകാരം കുതിരയെ വധിക്കുന്നതോ കുതിരമാംസം കഴിക്കുന്നതോ വില്‍ക്കുന്നതോ നിരോധിച്ചിരിക്കുന്നു.(76) ടെക്‌സാസിലും, ന്യൂജേഴ്‌സി യിലും ഒക്‌ലഹോമയിലും മിസിസ്സിപ്പിയിലുമെല്ലാം കുതിരയെ വധിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു.
* തായ്‌വാനില്‍ പട്ടിയിറച്ചി നിരോധിച്ചു.(77) ഹോങ്കോങ്ങില്‍ പട്ടിയുടേയും പൂച്ചയുടേയും ഇറച്ചി നിരോധിച്ചിരിക്കുന്നു.(78)
* ഫിലിപ്പൈന്‍സില്‍ ഫിലിപ്പൈന്‍ ആനിമല്‍ വെല്‍ഫെയര്‍ ആക്ട് 1998 പ്രകാരം പൂച്ച, പട്ടി, എന്നിവയെ കൊല്ലാന്‍ പാടില്ല.
* സാംസ്‌ക്കാരികമായ കാരണങ്ങളാല്‍ ഫ്രാന്‍സില്‍ സ്‌കൂളുകളില്‍ പച്ചക്കറിച്ചാറും വിനാഗിരിയും ചേര്‍ത്ത് കുറുക്കി ഉണ്ടാക്കുന്ന കെച്ചപ്പ് നിരോധിച്ചു. (79)
ഇതെല്ലാം തന്നെ തീര്‍ത്തും വികാരവുമായി ബന്ധപ്പെട്ട നിരോധനങ്ങളാണ്. അവിടങ്ങളില്‍ നിരോധനത്തിനുവേണ്ടിയാണ് സമരം നടന്നതെങ്കില്‍ ഇവിടെ നിരോധനത്തിനെതിരെയായിരുന്നു സമരം. ആരാധനാവസ്തുവായ പശുവിനെ തങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുന്നത് കണ്ടുനില്‍ക്കേണ്ടിവരുന്ന ഭൂരിഭാഗം വരുന്ന സമൂഹത്തിന്റെ വികാരത്തിനും ആരാധനാസ്വാതന്ത്യത്തിനുമൊന്നും ബീഫിന്റെ വിലപോലും ഇവിടെയുള്ളവര്‍ കല്പിച്ചു കാണുന്നില്ല. അത്രത്തോളം
ശക്തിവത്തായിരുന്നതുകൊണ്ടാണ് ഗാന്ധിജി, ലാലാ ലജപത്‌റായ്, ബാലഗംഗാധരതിലകന്‍, മദന്‍മോഹന്‍ മാളവ്യ, ഡോ. രാജേന്ദ്രപ്രസാദ് തുടങ്ങിയവര്‍ക്കെല്ലാം
ഈ ഒരു വികാരത്തെ സ്വാതന്ത്ര്യസമരമാക്കി മാറ്റാന്‍ സാധിച്ചത്. ഒന്നാം
സ്വാതന്ത്ര്യസമരത്തിന്റെ പ്രധാനകാരണം പോലും ഗോവധത്തിനെതിരെയുള്ള
പൊതുജനവികാരമായിരുന്നു.
ഗോവധ നിരോധനം നടപ്പിലാക്കണമെന്നും അത് സാമ്പത്തിക നഷ്ടമില്ലാതെ എങ്ങനെ നടപ്പിലാക്കാമെന്നതിനെയുംകുറിച്ച് 1927 ല്‍ യങ് ഇന്ത്യയില്‍ ഗാന്ധിജി എഴുതി. ലെതര്‍ വ്യവസായത്തിനുവേണ്ടി ചത്ത മൃഗങ്ങളുടെ തുകലുപയോഗിക്കണമെന്നും ചത്തമൃഗങ്ങളുടെ ശരീരങ്ങള്‍ ശേഖരിക്കാനുള്ള ചുമതല ഗവണ്‍മെന്റ് ഏറ്റെടുക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്.(80) (ഇന്നും ഇന്ത്യയില്‍ 30% ലെതര്‍ മൃതശരീരത്തില്‍ നിന്നുമാണ് ലഭ്യമാകുന്നത്.)(81)
എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 48 ലെ ഡയറക്ടീവ് പ്രിന്‍സിപ്പിള്‍സ് പ്രകാരം ഗോവധനിരോധനത്തിനായുള്ള നടപടികള്‍ സംസ്ഥാനങ്ങള്‍ ചെയ്യാനൊരുങ്ങിയപ്പോള്‍ അന്നത്തെ സര്‍ക്കാറിന്റെ ഭാഗത്തുനിന്നും എല്ലാ സംസ്ഥാനങ്ങളിലേക്കും ഒരു കത്ത് അയക്കപ്പെട്ടു. അതില്‍ ഇങ്ങനെ പറയുന്നു.
”കന്നുകാലികളെ അറവുചെയ്തുകിട്ടുന്ന തുകല്‍, അവ
ചത്തുകഴിഞ്ഞതിനു ശേഷം കിട്ടുന്നതിനേക്കാള്‍ ഗുണമേന്‍മയുള്ളതും കൂടുതല്‍ വില
കിട്ടുന്നതുമാണ.് സമ്പൂര്‍ണ്ണ ഗോവധനിരോധനം അതിനാല്‍ തന്നെ കയറ്റുമതിയേയും ലെതര്‍
വ്യവസായത്തേയും ബാധിക്കും”(82)
ഗോവധ നിരോധനത്തിനുവേണ്ടിയുള്ള ബില്‍ പാസ്സാക്കിയാല്‍ താന്‍ രാജിവെയ്ക്കുമെന്നാണ് അന്നത്തെ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍
നെഹറു പറഞ്ഞത്.(83) രാജ്യത്ത് കന്നുകാലി സമ്പത്ത് കുറഞ്ഞുവന്നപ്പോഴും ഗവണ്‍മെന്റ് കയറ്റുമതിലാഭം ഉയര്‍ത്താന്‍ കൂടുതല്‍ എണ്ണം കന്നുകാലികളെ വധിക്കാന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു. ‘Money cow ” ന്റെ മുന്‍പില്‍ ”Mother cow”നെ കാണാനവര്‍ക്കായില്ല.വര്‍ധിച്ചതോതിലുള്ള ഗോവധം കന്നുകാലിസമ്പത്ത് അപകടമരമാംവിധം കുറച്ചുകൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി മന്ത്രാലയം അഭിപ്രായപ്പെട്ടു.(84) ഉപഭോഗത്തിനും കയറ്റുമതിക്കുമാവശ്യമായ മാംസത്തിനുവേണ്ടിയുള്ള വന്‍തോതിലുള്ള ഗോവധമാണ് കന്നുകാലികളുടെ വളര്‍ച്ചാനിരക്കിനെ കുറയ്ക്കുന്നത് എന്ന് ചെന്നൈയിലെ സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പോലും അഭിപ്രായപ്പെട്ടു. (85) മുന്‍പ് ഇതുപോലൊരു സാഹചര്യം വന്നപ്പോള്‍ ബ്രിട്ടീഷുകാരുടെ കാലത്തുപോലും (1944 ല്‍) ഇന്ത്യയില്‍ ഗോവധത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതാണ്. (86) എന്നാല്‍ അതുപോലും പിന്നീടുണ്ടായില്ല.
സുസംഘടിത ന്യൂനപക്ഷത്തിന്റെ വോട്ടുബാങ്കും വന്‍ ലോബികളുടെ മണിബാങ്കും ലക്ഷ്യമിട്ടുകൊണ്ട് ഗോവധത്തിനു വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുന്ന ഒരു കൂട്ടര്‍, മതേതരമായ അന്തരീക്ഷം ഇവിടെ നിലനിന്നാല്‍പ്പിന്നെ മതേതരം പ്രസംഗിച്ചുനടക്കുന്നവര്‍ക്ക് എന്തു സ്ഥാനമാണുള്ളത് എന്ന് മനസ്സിലാക്കി ഈ പ്രശ്‌നത്തേയും മതസംഘര്‍ഷമായി ഉയര്‍ത്താന്‍ ശ്രമിക്കുന്ന മറ്റുചിലര്‍, ആഫ്രിക്കയിലായാലും ശ്രീലങ്കയിലായാലും ഇന്ത്യയിലായാലും വംശീയമായ വേര്‍തിരിവ് സൃഷ്ടിക്കുന്നതിന് പഴയനിയമത്തിലെ ഹെമിറ്റിക് കഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പ്രവര്‍ത്തിച്ച ബ്രിട്ടീഷുകാരുടെ പ്രേതങ്ങളെന്ന മട്ടില്‍ ഇവിടുത്തെ ഓരോ വിഷയവും വംശീയവെറിയുടേയും സ്ത്രീ വിദ്വേഷത്തിന്റെയും ഭാഗമായി മാറ്റാന്‍ ശ്രമിച്ച് സ്വന്തം രാജ്യത്തെ തരംതാഴ്ത്തികാണിക്കുന്നതില്‍ ഹരം പൂണ്ടു നടക്കുന്ന പുരോഗമനക്കാര്‍- ഇവരെല്ലാം ഒരു വശത്ത്. വേദങ്ങളിലധിഷ്ഠിതമായതും സഹസ്രാബ്ദങ്ങള്‍ ഭാരതവര്‍ഷത്തിന് ചേതനപകര്‍ന്ന മഹാത്മാക്കളുടെ ഹൃദയനൈര്‍മ്മല്യത്തില്‍ നിന്നുമുയിര്‍കൊണ്ടതുമായ സാംസ്‌ക്കാരിക പൈതൃകം മറുവശത്ത്. മിണ്ടാപ്രാണികളുടെ കഴുത്തില്‍ കത്തിവെച്ച് ലാഭംകൊയ്യുന്നവര്‍ സാംസ്‌ക്കാരിക സമ്പന്നരും അവയെ രക്ഷിക്കാന്‍ ശബ്ദമുയര്‍ത്തുന്നവര്‍ വര്‍ഗ്ഗീയവാദികളും പ്രാകൃതരുമായിമാറിയ വിചിത്രമായ കാഴ്ചക്കപ്പുറം നമ്മള്‍ കാണാതെപോയ കാഴ്ച അതായിരുന്നു.
രാജ്യവ്യാപകമായി നടത്തിയസര്‍വ്വേയുടെ വിവരങ്ങളും അതില്‍ണ്ടനിന്നും പൊതുജനാഭിപ്രായം സമ്പൂര്‍ണ്ണ ഗോവധ നിരോധനമാണെന്ന പ്രസ്താവനയും നാഷണല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കാണാം. ഇത് മുസ്ലീം വിരോധത്തിന്റെ പ്രശ്‌നമല്ലെന്ന് മുഹമ്മദ് ഖുറേഷിയുടെയും ഹഷ്മത്തുള്ളയുടേയും കേസിലെ സുപ്രീംകോടതി വിധികളെ മുന്‍നിര്‍ത്തി നാഷണല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നു. രാഷ്ട്രഹിതം മുന്‍നിര്‍ത്തി സമ്പൂര്‍ണ്ണ ഗോവധനിരോധനം ആവശ്യപ്പെടുന്നു.
നിലവിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുത്ത് അതില്‍ പോത്ത്, എരുമ തുടങ്ങിയ മൃഗങ്ങളെക്കൂടി ഉള്‍പ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. മാത്രമല്ല ഇതുമൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്തുന്നതിന് ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്നും ആശിക്കുന്നു.
നിങ്ങളുടെ ലക്ഷ്യം ജനഹിതമാണെങ്കില്‍, രാഷ്ട്രഹിതമാണെങ്കില്‍, ലോകഹിതമാണെങ്കില്‍, ഇനിനിങ്ങള്‍ക്ക് ഗോവധ നിരോധനത്തെ എതിര്‍ക്കാന്‍ കഴിയില്ല. മറിച്ച്, ഈ ലോകത്തെമുഴുവന്‍ തിന്നു തീര്‍ക്കാനുള്ള ആര്‍ത്തിയെ ഇപ്പോഴും ഭക്ഷണസ്വാതന്ത്ര്യമെന്ന് പേരിട്ട് വിളിക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെങ്കില്‍, ക്ഷമിക്കണം എന്നോട്, വിലപ്പെട്ടതെന്ന് നിങ്ങള്‍ കരുതുന്ന നിങ്ങളുടെ സമയം നഷ്ടപ്പെടുത്തിയതിന്.
71.Basic
Animal Husbandry and Fisheries Statistics 2014,AHS Series-15, Ministry of
Agriculture,DAHD,Krishi bhavan, New Delhi.
72.“Cuba bans cow slaughter”, The Economic Times, sep 13 2013.
73.Food and Agriculture Organization of the United Nations (FAO), FAOSTAT on-line statistical service (FAO, Rome, 2004).
74.Source: The Che Guevara Studies Centre, Havana. The article was published in the magazine Verde Olivo (Green Olive) on October 12, 1959.
Ref: Frontline,Vol.27,Issue 08,Apr 10-23,2010.
75.Marvin Harris, The Cutural Ecology of India’s Sacred Cattle, Current Anthropology,Vol.7,No.1(Feb.,1996).
76.”Criminal Law. Prohibition on Slaughter of Horses and Sale of Horsemeat for Human Consumption. Initiative Statute.”. California Secretary of State. 1998. Retrieved September 12, 2012.
77.”Taiwan bans dog meat”. BBC News. 2 January 2001. Retrieved 2007-05-15.
78.”Slaughter of dog or cat for food prohibited”. Department of Justice (Hong Kong). 1997-06-30.
79.The French have some sauce to ban tomato ketchup, The Telegraph, 05 Oct 2011.
80. ‘Gandhiji on Cow Protection’, published by Division, Ministry of Information and Broadcasting,Government of India,June 1967 ed.
81. Strategies and Road Map Development-A Report for NMCC,August 2009.
82.RNCC-2002.
83.Ibid.
84.Ibid.
85.Ibid.
86.Ibid.

No comments:
Post a Comment