കണ്ണന്‍ ദേവന്‍ കമ്പനിയുടെ തേയില തോട്ടത്തില്‍ ബോണസ് പ്രശ്‌നം
ഉയര്‍ത്തിക്കാട്ടി തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാ ദിനത്തിലേക്ക് കടന്നപ്പോള്‍
മാനേജ്‌മെന്റില്‍ നിന്നും പണവും വീടുകളും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയ
തൊഴിലാളി നേതാക്കളുടെയും പാര്‍ട്ടി നേതാക്കളുടെയും പേരുകള്‍ തൊഴിലാളികള്‍
പുറത്തുവിട്ടു.മുന്‍ വര്‍ഷത്തെ 19.5 ശതമാനം ബോണസ് 10
ശതമാനമായി വെട്ടിച്ചുരുക്കിയ സാഹചര്യത്തിന് തൊഴിലാളി നേതാക്കള്‍ മാനേജ്‌മെന്റിന്
സഹായം നല്‍കുകയും തൊഴിലാളികളെ വഞ്ചിക്കുകയും ചെയ്ത ആളുകളുടെ പേരുകളാണ് തൊഴിലാളികള്‍
പുറത്തുവിട്ടത്.
സമരക്കാര്‍ പുറത്തുവിട്ട തമിഴ് കുറിപ്പില്‍ പരാമര്‍ശിക്കുന്ന
പേരുകള്‍ ഇവയാണ്
പ്രമുഖ ട്രേഡ് യൂണിയനായ ഐഎന്‍ടിയുസിയുടെ നേതാവും മുന്‍
നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യന്‍, സിപിഐഎം നേതാവും എംഎല്‍എയുമായ
എസ് രാജേന്ദ്രന്‍, മുന്‍ എംഎല്‍എ എം കെ മണി, മുന്‍ എംഎല്‍എ സുന്ദരമാണിക്യം, ജി മുനിയാണ്ടി ഐഎന്‍ടിയുസി,
എംവൈ ഔസേപ്പ് എഐടിയുസി,സി കുമാര്‍ ഐഎന്‍ടിയുസി,
പഴനിവേല്‍ എഐടിയുസി, വൈ നടരാജന്‍ എഐടിയുസി,
പിഎസ് കണ്ണന്‍ എഐടിയുസി, ബാലന്‍ എഐടിയുസി,
തുടങ്ങിയ പേരുകളാണ് പുറത്തു വന്നത്
കൂടാതെ മുന്‍ എംഎല്‍എയും യുകെപിസിസി വൈസ് പ്രസിഡന്റുമായ എകെ
മണി, സിപിഐഎം
നേതാവ് എംവി ശശികുമാര്‍, സിപിഐ നേതാക്കളായ പി. പളനിവേല്‍, പി മുത്തുപ്പാണ്ടി, എം വൈ ഔസേപ്പ് തുടങ്ങിയവരും
തൊഴിലാളി വുരുദ്ധ സമീപനങ്ങള്‍ സ്വകരിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.
കഴിഞ്ഞ ഏഴ് ദിവസമായി മൂന്നാറിലെ പ്രധാന പാതകള്‍
ഉപരോധിച്ചുകൊണ്ടാണ് തോട്ടത്തിലെ തൊഴിലാളികള്‍ സമരം നടത്തുന്നത്. ഇ
തൊഴിലാളികള്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചതോടെ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി സമരം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. കഴിഞ്ഞ ഏഴ് ദിവസമായി കമ്പനിയുടെ 24 ഓളം പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. സമരം ഇനിയും തുടര്‍ന്നാല്‍ കമ്പനി അടച്ചുപൂട്ടുമെന്ന നിലപാടിലാണ് കമ്പനി ഇപ്പോള്‍. എന്നാല്‍, അറുപത് ശതമാനത്തോളം ഓഹരിയുള്ള തൊഴിലാളികളുടെ ഇഷ്ടം കണക്കിലെടുക്കാതെ കമ്പനിക്ക് ലോക്ക് ഡൗണ്‍ പോലുള്ള നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കില്ലെന്ന് തൊഴിലാളികളും പറയുന്നു.

southlive
No comments:
Post a Comment