Wednesday, October 14, 2015

ഗുലാം അലി


സംഗീതം അപകടകരമായ കലാരൂപമാണ് വർഗീയ വാദികൾക്ക്. കാരണം സംഗീതം മനുഷ്യ മനസ്സിനെ സാന്ദ്രമാക്കുകയും ധ്യാനാത്മകതയിലേക്ക് കൊണ്ടുപോവുകയും ചെയ്യും. മനുഷ്യ മനസ്സുകളെ അത് നൃത്തം ചെയ്യിക്കും. അത് മനുഷ്യന്റെ അന്തരംഗങ്ങളെ സ്നേഹോഷ്മളമാക്കും. അത് പരമമായ സ്നേഹത്തെ വിളംബരം ചെയ്യും. അവിടെ വിദ്വേഷത്തിനു പ്രസക്തിയില്ലാതാകും . വർഗ്ഗീയ വാദികളുടെ വിദ്വേഷത്തിന്റെ മുനയോടിയുന്ന അല്ലെങ്കിൽ അതിനിടം കിട്ടാത്ത സന്ദർഭങ്ങളാണിത്. അതിനാൽ അവർ സംഗീതത്തെ എതിർക്കുക തന്നെ ചെയ്യും. 1976 ൽ വിഖ്യാത റെഗ്ഗെ ഗായകൻ ബോബ് മർലി സി ഐ എ യുടെ ഭീഷണി നേരിടുകയുണ്ടായി. ഇപ്പോൾ ഇന്ത്യയിൽ വീണ്ടും ഗുലാം അലിയുടെ സംഗീതത്തെ വർഗ്ഗീയ ശക്തികൾ ഭയക്കുന്നു. ലോകം മുഴുവൻ സ്നേഹത്തെ കുറിച്ച് പാടി നടന്ന അദ്ദേഹം വർഗീയ വാദിയോ ഏതെങ്കിലും വർഗ്ഗീയ ശക്തിയിലെ അംഗമോ അല്ല എന്ന് മാലോകർക്ക് മുഴുവനറിയാം. ഡൽഹിയിൽ വർഷങ്ങൾക്കു മുൻപും ഗുലാം അലിയുടെ വേദി ഫാഷിസ്റ്റ്‌ ശക്തികൾ അലങ്കോലപ്പെടുതിയിട്ടുണ്ട്. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തെ കാൽ നൂറ്റാണ്ടോളം തന്റെ ഷഹനായി കൊണ്ട് സംഗീത സാന്ദ്രമാക്കിയ ഉസ്താദ്‌ ബിസ്മില്ലാഖാൻ വർഗ്ഗീയ ശക്തികളുടെ വളർച്ചയോടെ, ഭീഷണിസഹിക്കവയ്യാതെ ആ സംഗീത ഉപാസന നിരത്തി. ഇപ്പോൾ , ലോകത്തെ സംഗീത ആരാധകരുടെ പ്രിയ ഗായകരിലൊരാളായ ഉസ്താദ്‌ ഗുലാം അലി പ്രമുഖ ഗസൽ ഗായകനായിരുന്ന ജഗ്ജിത് സിംഗിന് ആദരം അർപിച്ചു കൊണ്ട് മുംബയിൽ നടത്തേണ്ടിയിരുന്ന സംഗീത പരിപാടിയാണ് ശിവ സേനയുടെ ഭീഷണിയെ തുടർന്ന് വേണ്ടെന്നു വെച്ചത് .അക്രമ വസനയുള്ളവർക്ക് എല്ലാ കാലത്തും സംഗീതം അപകടകരമാകുന്നത് അതിലടങ്ങിയിടുള്ള നന്മയും സമാധാനവുമാണ്. തന്റെ പരിപാടി വേണ്ടെന്നു വെച്ചതിനെ തുടർന്ന് പ്രതികരിക്കവേ ഗുലാം അലി ചോദിക്കുന്നു; സ്നേഹം,അല്ലാ,ഭഗവാൻ എല്ലാം ഒന്നുതന്നെയല്ലേ എന്ന്. ജഗ്ജിത് സിംഗ് തന്റെ സഹോദരനായിരുന്നു എന്നും ഇന്ത്യയെ സ്നേഹിക്കുന്ന ആളാണ് താനെന്നും അദ്ദേഹം പറഞ്ഞു . ഇതെന്താ ഹിന്ദു സൗദിയാണോ എന്നാണ് ഈ വാർത്തയോട് പ്രതികരിക്കവേ പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്രീൻ ചോദിക്കുന്നത് .
വാൽക്കഷണം : പ്രിയ ഗുലാം അലി സാബ്‌ വർഗീയ ഫാസിസ്റ്റുകൾ അങ്ങേക്ക് പാടാൻ രാജ്യത്ത് അവസരം നിഷേധിച്ചാലും ഞങ്ങൾ നിങ്ങളുടെ പാട്ടുകൾ കേൾക്കുകയും അങ്ങയുടെ സ്നേഹത്തിന്റെ ഗാനങ്ങൾ ഈ രാജ്യത്ത് അവസരം ലഭിക്കുന്നിടതൊക്കെ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഉറപ്പുതരുന്നു. സംഗീതത്തിനു ജാതിയോ മതമോ രാജ്യത്തിന്റെ അതിർത്തികളോ ഇല്ലെന്നു ഞങ്ങൾ ശക്തമായി വിശ്വസിക്കുന്നു. കാരണം ലോകസംസ്കാരങ്ങളുടെ ഹൃദയം ഹൃദയത്തോട് നടത്തുന്ന ആശയവിനിമയമാണ് സംഗീതം എന്ന ബോധം ഞങ്ങൾക്കുണ്ട്.

Dear gulam ali sir, We appeal to all music lovers , secular and democratic minded people to listen to Gulam Ali’s music and we strongly condemned the freedom of expression of the great musician of south asia we are proud of your music. We are extremely glad sir that we are born in this planet at a time when a great Gulam Ali singing and breathing.

No comments: