Saturday, October 10, 2015

ബീഫ് വ്യവസായവും ലെതര്‍ വ്യവസായവും

 

ബീഫ് വ്യവസായവും ലെതര്‍ വ്യവസായവും

മഹാരാഷ്ട്രയില്‍ പശു, കാള, കന്നുകുട്ടി എന്നിവയുടെ വധം നിരോധിച്ചപ്പോള്‍ അത് നമ്മുടെ ബീഫ് കയറ്റുമതിതന്നെ ഇല്ലാതാക്കുമെന്നാണ് പലരും വാദിച്ചത്. U.S Department of Agriculture (USDA) ന്റെ പുതിയ റിപ്പോര്‍ട്ടനുസരിച്ച് ബീഫ് കയറ്റുമതിയില്‍ വീണ്ടും വര്‍ദ്ധനവുണ്ടായതായാണ് കാണുന്നത്.(35)എന്താണിതിനു കാരണം? ഫോറിന്‍ ട്രേഡ് പോളിസിയനുസരിച്ച് പശു, കാള, കന്നുകുട്ടി തുടങ്ങിയവയുടെ മാംസം കയറ്റുമതി ചെയ്യപ്പെടുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ വിലക്കിയതാണ്.(36) കയറ്റുമതി ചെയ്യപ്പെടുന്ന ഏതാണ്ട് 100% ബീഫും പോത്തിറച്ചിയാണ്. എന്നാല്‍ ബീഫ് കയറ്റുമതിയില്‍ ഇപ്പോഴും ഇന്ത്യ വന്‍മുന്നേറ്റം നടത്തിക്കൊണ്ടേയിരിക്കുന്നു. എന്താണ് കാരണം?
മൃഗസംരക്ഷണവകുപ്പിന്റെ കണക്കനുസരിച്ച് അംഗീകൃത അറവുശാലകളില്‍നിന്ന് ഉല്പാദിപ്പിക്കപ്പെട്ട പോത്തിറച്ചിയുടെ അളവ് 2012-13ല്‍ 1103850 ടണ്‍ ആണ്.(37) ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കൊമേഴ്ഷ്യല്‍ ഇന്റലിജന്‍സ് & സ്റ്റാറ്റിസ്റ്റിക്‌സിന്റെ (DGCIS) കണക്കില്‍ 1107506 ടണ്‍ പോത്തിറച്ചി 2012-13ല്‍ കയറ്റുമതി ചെയ്യപ്പെട്ടു.(38) ഉല്പാദനത്തേക്കാള്‍ കയറ്റുമതിയോ?
ഇനി ലെതര്‍ വ്യവസായത്തിന്റെ കാര്യമെടുക്കാം. ഇന്ത്യയുടെ ലെതര്‍ ഇന്‍ഡസ്ട്രിയില്‍നിന്ന് 2013-14 കണക്കനുസരിച്ച് 11 ബില്യണ്‍ യു.എസ്. ഡോളര്‍ (69707 കോടി രൂപ) വരുമാനമുണ്ട്. കയറ്റുമതിയില്‍ ഇനിവരുന്ന അഞ്ചു വര്‍ഷങ്ങളില്‍ പ്രതിവര്‍ഷം 24% വളര്‍ച്ചയും പ്രതീക്ഷിക്കുന്നുണ്ടത്രേ!(39)
ഇന്ത്യന്‍ ലെതര്‍ ഇന്‍ഡസ്ട്രിയുടെ കണക്കനുസരിച്ച് രണ്ട ബില്യണ്‍ ചതുരശ്ര അടി ലെതര്‍ പ്രതിവര്‍ഷം ഉല്പാദിപ്പിക്കപ്പെടുന്നുണ്ട്.(40) ഒരു കന്നുകാലിയില്‍നിന്ന് 50 ചതുരശ്ര അടി എന്നു വിചാരിച്ചാല്‍ ഇതിനായി നാല് കോടി കന്നുകാലികളെ ആവശ്യമുണ്ട്്. ഇന്ത്യയില്‍ ആകെയുള്ള ലെതറില്‍ 60% അറവു ചെയ്ത് കിട്ടുന്നതും 30% ചത്ത മൃഗങ്ങളില്‍ നിന്നെടുക്കുന്നതും 10% ഇറക്കുമതിയുമാണ്. അങ്ങനെ വരുമ്പോള്‍ 4 കോടിയില്‍ 2.4 കോടി ലെതറിനായി വധിക്കപ്പെട്ടു എന്നു മനസ്സിലാക്കാം. എന്നാല്‍ കണക്കനുസരിച്ച് 2012-13ല്‍ വധിക്കപ്പെട്ട ആകെ കന്നുകാലികള്‍ 1.22 കോടി.(41) ഇവിടെയും മുന്‍പുണ്ടായിരുന്ന അതേ പ്രശ്‌നം കാണാം. എന്താണ് കാരണം?
രാജ്യത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളാണ് ഇതിനു കാരണം. ആന്ധ്രപ്രദേശിന്റെ കാര്യംമാത്രം എടുത്താല്‍ 6 അറുവശാലകള്‍ക്ക് മാത്രമേ ലൈസന്‍സ് ഉള്ളൂ. എന്നാല്‍ 3100 അറവുശാലകള്‍ അവിടെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്്.(42) ബീഫ്-ലെതര്‍ വ്യവസായത്തിലൂടെ കിട്ടിവരുന്ന ലാഭം കൊള്ളലാഭമാണെന്നു സാരം. ഇത് ലക്ഷ്യംവെച്ച് വന്‍ ബീഫ്-ലെതര്‍ ലോബി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്്.


ഈ ലാഭക്കൊയ്ത്ത് കാരണം കന്നുകാലികളുടെ എണ്ണം വല്ലാതെ കുറഞ്ഞുവരികയാണെന്നത് ചിത്രം 7 ലെ ഗ്രാഫില്‍ കാണാം. പരാതികളുടെ അടിസ്ഥാനത്തില്‍ ബീഫ് കയറ്റുമതിയില്‍നിന്ന് പശു, കാള മാംസത്തെ ഒഴിവാക്കി. എന്നാല്‍ USDAയുടെ കണക്കനുസരിച്ച് ബീഫ് (പോത്തിറച്ചി) കയറ്റുമതിയില്‍ 31% വര്‍ദ്ധനവാണ് 2013-14 കാലയളവില്‍ ഉണ്ടായത്.(43) അത് ചെറിയ ഒരു സംഖ്യയല്ല. എന്താണിവിടെ സംഭവിച്ചത്? പോത്തിറച്ചിയുടെ ഉല്പാദനം ഗണ്യമായി വര്‍ദ്ധിച്ചതുകൊണ്ട് മാത്രമാണോ ഇങ്ങനെ സംഭവിച്ചത്? അതോ പശുവിനെയും കാളയെയും വര്‍ദ്ധിച്ച തോതില്‍ അറവ് നടത്തി ഭാരതത്തിലെ ബീഫ് ആവശ്യക്കാര്‍ക്ക് നല്‍കിയിട്ട് രാജ്യത്ത് ഉപഭോഗിച്ചിരുന്ന പോത്തിറച്ചിയെ ഒട്ടാകെ കയറ്റുമതി മേഖലയിലേക്ക് മാറ്റി പ്രതിഷ്ഠിച്ചോ? അങ്ങനെയാണെങ്കില്‍ പശുവിനെ മാതാവായി കാണുന്നവരും അല്ലാത്തവരുമായ ബീഫ് പ്രിയര്‍ തിന്നുകൊണ്ടിരിക്കുന്നത് പശുമാംസമാണെന്നു പറയേണ്ടിവരും!
പശുവില്‍നിന്നുള്ള ലെതര്‍ പോത്തില്‍നിന്നുള്ളതിനേക്കാള്‍ മൂല്യമുള്ളതാണ് എന്നത് പശുവധത്തെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചു. പരിണതഫലമറിയണ്ടേ? ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളില്‍ അഞ്ചുവര്‍ഷംകൊണ്ട് (2007-12) കന്നുകാലികളില്‍ (പശു, കാള) വന്ന കുറവാണ് പട്ടിക 3-ല്‍ കാണുക
.


മറ്റു സംസ്ഥാനങ്ങളില്‍ വിവിധരീതിയിലുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നു. അതിനാല്‍ത്തന്നെ അവയെ അനധികൃതമായി കേരളത്തിലേക്ക് കടത്തുന്നു. People for cattle in India (PFCI) യുടെ ലീഗല്‍ അഡൈ്വസറായ അപുരൂപ ബോധര്‍ധ കേരളത്തിലേക്കുള്ള ഈ കന്നുകാലി കടത്തിനെക്കുറിച്ച് പറയുന്നത് കാണുക.
 
ആറു കന്നുകാലികള്‍ക്കുള്ളവണ്ടിയില്‍ 30 കന്നുകാലികളെ കുത്തിനിറച്ചാണ് കൊണ്ടുവരുന്നത്. പലപ്പോഴും പശുക്കുട്ടികളുടെയും മറ്റും കാല്‍ കെട്ടിയിട്ട് ഒന്നിനു മുകളില്‍ ഒന്നായി കയറ്റിയിട്ട് കൊണ്ടുവരുന്നു.മാത്രമല്ല, അവയ്ക്ക് വെള്ളമോ ഭക്ഷണമോ ഒന്നും നല്‍കുന്നുമില്ല.” ”അറവുശാലകളില്‍ ഹാമര്‍കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തിയശേഷം, കഴുത്തിലെ ഞരമ്പറുത്ത് തലകീഴായി കെട്ടിത്തൂക്കുന്നു. ജീവനോടെ തൊലിയുരിഞ്ഞെടുക്കുന്നു.”(44)
പല സംസ്ഥാനങ്ങളിലും ഗോവധത്തിന് പ്രായപരിധി അനുസരിച്ച് നിയന്ത്രണമുണ്ടെങ്കിലും അതൊന്നും കന്നുകാലിക്കടത്തുകാര്‍ക്ക് ഒരു പ്രശ്‌നമേയല്ല. ചെക്‌പോസ്റ്റുകളില്‍ നിയമപാലകരുടെ വക സല്യൂട്ടും കൂടിയാകുമ്പോള്‍ കാര്യമെളുപ്പം.
മിഡില്‍-ഈസ്റ്റേണ്‍ മാര്‍ക്കറ്റുകളിലെ പുതിയ ആവശ്യകത മൂന്നു മാസത്തില്‍ക്കുറവ് പ്രായമുള്ള പശുക്കുട്ടിക്കാണ്. ജനിക്കാത്ത കിടാവിന്റെ (ഭ്രൂണം) മാംസത്തിന് ഔഷധ ഗുണമുണ്ടെന്ന് പറഞ്ഞ് ഗര്‍ഭിണിയായ പശുവിനെയും കൊല്ലുന്നുണ്ട്എന്ന് PFCI അഭിപ്രായപ്പെടുന്നു.(45)”ഏറ്റവും ഗുണനിലവാരമുള്ള ബീഫ് മുപ്പത്തിയാറ് മാസത്തില്‍ കുറവുള്ള കന്നുകാലികളുടേതാണ്എന്ന് FAO യുടെ നിര്‍ദ്ദേശവും കൂടിയുള്ളപ്പോള്‍ ഇതിലും വലിയൊരു പ്രോത്സാഹനം വേറെ വേണോ
(46) കാളക്കുട്ടികളുടെ തൊലിയില്‍നിന്നുള്ള ലെതറും ഇന്ത്യയില്‍ നിന്ന് ധാരാളമായി ഉല്പാദിപ്പിക്കപ്പെടുന്നുണ്ടത്രേ. (47)

ദൈവത്തിന്റെ സ്വന്തം നാടിനിന്ന് ഗോമാതാവിന്റെ ചോരയുടെ മണമാണ്. 2007 മുതല്‍ 2012 വരെയുള്ള കണക്കെടുത്താല്‍ കേരളത്തില്‍ പോത്തിന്റെയും എരുമയുടെയും ആകെ എണ്ണം ഏതാണ്ടിരട്ടിയായപ്പോള്‍ പശുവിന്റെയും കാളയുടെയും എണ്ണത്തില്‍ 23.64% കുറവാണ് കാണുന്നത്.(48) മറ്റു സംസ്ഥാനങ്ങളിലെ വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന നാടന്‍പശുക്കളും കേരളത്തിലേക്ക് നാടുകടത്തപ്പെട്ട് ഇവിടെനിന്ന് കൊലചെയ്യപ്പെടുന്നു. ഇന്ത്യയില്‍ പശുക്കളുടെ ആകെ സംഖ്യയില്‍ സങ്കരയിനം പശുക്കളില്‍ 2007-12 കാലയളവില്‍ 20.18% വര്‍ദ്ധനവുണ്ടായപ്പോള്‍ നാടന്‍പശുക്കളുടെ സംഖ്യയില്‍ 8.94% ഇടിവാണ് കാണപ്പെട്ടത്. (49)
1951ലെ കണക്കനുസരിച്ച് 1000 ആളുകള്‍ക്ക് 430 കന്നുകാലികള്‍ എന്ന രീതിയിലായിരുന്നുവെങ്കില്‍ 2012ലത് 1000 ആളുകള്‍ക്ക് 154 കന്നുകാലി എന്ന നിലയിലേക്ക് താഴ്ന്നിരിക്കുന്നു.(50) ഇതില്‍ത്തന്നെ നാടന്‍പശുക്കളുടെ തിരോധാനം ദ്രുതഗതിയിലാണ് നടക്കുന്നത്. തങ്ങള്‍ വ്യവസായത്തില്‍ അഭിവൃദ്ധിപ്പെടുന്നുണ്ടെന്നുപറയുന്നവര്‍ മറ്റൊരു വശത്ത് ഭാരതത്തിന്റെ കാര്‍ഷിപാരമ്പര്യത്തെ തുണയ്ക്കുകയും തദ്വാരാ സമ്പദ്‌വ്യവസ്ഥയെ കെട്ടിപ്പടുക്കുകയും ചെയ്യുന്നതിന് സഹായിച്ച ജീവിവര്‍ഗ്ഗം നാമാവശേഷമായി മാറുന്നത് കാണുന്നില്ല. അതോ കണ്ടില്ലെന്ന് നടിക്കുകയാണോ?

ഭക്ഷ്യപ്രതിസന്ധി
 
ജനസംഖ്യാവളര്‍ച്ചാനിരക്കനുസരിച്ച് കണക്കാക്കിയാല്‍ 2050ആവുമ്പോഴേക്ക് ലോകത്തെ ആകെ ഭക്ഷ്യോല്‍പ്പാദനം 70% വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്നാണ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ അഭിപ്രായപ്പെടുന്നത്.(51) എന്നാല്‍ ഇത് സാധ്യമാക്കുന്നതിന് വിലങ്ങുതടിയായി നില്‍ക്കുന്ന പ്രധാനകാര്യമെന്തെന്നാല്‍ രാജ്യത്ത് സമ്പത്ത് വര്‍ദ്ധിക്കുന്നതിനനുസരിച്ച് ധാന്യപ്രധാനമായ ഭക്ഷണത്തില്‍ നിന്നും ആളുകള്‍ മാംസാധിക്യമുള്ള ഭക്ഷണത്തിലേക്ക് പോകുന്നു എന്നതാണത്രേ.(52) 2000ത്തിലെ കണക്കനുസരിച്ച് ദക്ഷിണേഷ്യയില്‍ മുപ്പതുവര്‍ഷത്തിനുള്ളില്‍ മാംസോപഭോഗം ഇരട്ടിയിലധികമാകുമെന്നും എന്നാല്‍ യൂറോപ്പിലും വടക്കേ അമേരിക്കയിലും 14% വര്‍ദ്ധനവുമാത്രമേ ഇതിലുണ്ടാവൂ എന്നും ലോകാരോഗ്യസംഘടന പറയുന്നു.(53) അതായത് ഇന്ത്യയെപ്പോലുള്ള രാജ്യത്ത് ഈയൊരു പ്രവണത ഭക്ഷ്യോല്‍പ്പാദനത്തിന് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് സാരം. ഇതിന്റെ കാരണമെന്തെന്നല്ലേ.
ഒരു മൃഗത്തില്‍, അതിന്റെ ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ 3% മാത്രമേ ഭക്ഷ്യയോഗ്യമായ ശരീരഭാഗത്തില്‍ അവശേഷിക്കുകയുള്ളൂ.(54) അതിനാല്‍ത്തന്നെ ഒരു മൃഗത്തിന് ആഹാരം കൊടുത്ത് വളര്‍ത്തി അതിനെ ആഹാരമാക്കുന്നവര്‍, ഊര്‍ജ്ജക്കണക്കനുസരിച്ച് എത്രയോ മടങ്ങ് ആഹാരം വെറുതേ കളയുകയാണ് ചെയ്യുന്നത്. ഒരു കിലോഗ്രാം മാംസത്തിനുവേണ്ടി 7 മുതല്‍ 10 കിലോഗ്രാം വരെ ധാന്യം മൃഗത്തിന് നല്‍കി പാഴാക്കികളയേണ്ടി വരുമെന്ന് പറയപ്പെടുന്നു.(55) അതില്‍ത്തന്നെ ബീഫ് ഉല്‍പ്പാദനത്തിനാണ് ഏറ്റവും കൂടുതല്‍ ധാന്യം ആവശ്യമായി വരുന്നത്. ഇത് വ്യക്തക്കുന്ന ഗ്രാഫാണ് ചിത്രം 8 ല്‍ കൊടുത്തിരിക്കുന്നത്.


ഇന്ത്യയില്‍ ഗ്രാമപ്രദേശങ്ങളിലെ പാവപ്പെട്ടവരെ സംബന്ധിച്ച് അവര്‍ക്ക് ഊര്‍ജ്ജത്തിന്റെ 73% ലഭിക്കുന്നത് ധാന്യത്തില്‍ നിന്നുമാണ്. (56 ) പ്രോട്ടീനിന്റെയും ഊര്‍ജ്ജത്തിന്റെയുമൊക്കെ കാര്യമെടുത്താല്‍ ഒരു ശതമാനത്തിലും താഴെമാത്രമാണ് അവര്‍ക്ക് ബീഫ് ഉപകാരപ്പെടുന്നതെന്നും നമ്മള്‍ നേരത്തെ കണ്ടതാണ്. 1993-94 ല്‍ നിന്നും ഇങ്ങോട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത് ഗ്രാമപ്രദേശങ്ങളിലെ ഊര്‍ജ്ജത്തിന്റെയും പ്രോട്ടീനിന്റെയും ലഭ്യത കുറഞ്ഞതായും കൊഴുപ്പിന്റെ ലഭ്യത കൂടിയതായും ആണ്.(57) അതായത് കയറ്റുമതി വഴി ലാഭമുണ്ടാക്കുന്നതിനായി ബീഫ് വ്യവസായത്തെ വളരാന്‍ അനുവദിക്കുന്നത് ഭാരതത്തില്‍ ദാരി
ദ്ര്യത്തില്‍ കഴിയുന്ന 30 ശതമാനത്തോളം വരുന്ന ജനതയോടുചെയ്യുന്ന പാതകമാണെന്ന് സാരം. രാജ്യത്ത് എത്രയോ പേര്‍ പട്ടിണി കിടന്നു മരിക്കുമ്പോള്‍ ബീഫ് നിരോധിക്കുകയാണോ ആദ്യം ചെയ്യേണ്ടത് എന്ന് ചോദിക്കുന്നവര്‍ക്കുള്ള മറുപടി ഇതാണ്.


 

സ്ഥലപരിമിതിയും പ്രകൃതിയുടെ താളംതെറ്റലും

ചിത്രം 9-ല്‍ വിവിധതരം മൃഗോല്പന്നങ്ങളും അവയുടെ ഉല്പാദനത്തിന് ആവശ്യമായ സ്ഥലത്തിന്റെ അളവുമാണ് കാണിച്ചിരിക്കുന്നത്. മറ്റ് മാംസോല്പന്നങ്ങളെക്കാള്‍ 28 മടങ്ങ് സ്ഥലം ബീഫ് ഉല്പാദനത്തിന് ആവശ്യമുണ്ട്.(58) ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും പ്രതിവര്‍ഷം 19-22 വരെ ആളുകള്‍ക്കുള്ള അരി ഉല്പാദിപ്പിക്കാന്‍ കഴിയും. അതേ സ്ഥലം ബീഫ് ഉല്‍പ്പാദനത്തിനുപയോഗപ്പെടുത്തിയാല്‍ ഒന്നോ രണ്ടോ പേര്‍ക്കുള്ള ഭക്ഷണം നിര്‍മ്മിക്കാം അത്രതന്നെ.(59) ലോകത്ത് ഭക്ഷ്യോല്പാദനത്തിനുള്ള ആകെ ഭൂമിയില്‍ 78% ഉപയോഗിക്കുന്നത് മൃഗോല്പന്നങ്ങളുടെ ഉല്പാദനത്തിനുവേണ്ടിയാണ.് വര്‍ദ്ധിച്ച തോതിലുള്ള മാംസോപഭോഗം തുടര്‍ന്നാല്‍ 2050 ആവുമ്പോഴേക്കും ഇപ്പോഴുള്ള ഭൂമിയുടെ 88 ശതമാനത്തോളം അധികഭൂമി ആവശ്യമായി വന്നേക്കാം എന്നു പറയപ്പെടുന്നു.(60) അങ്ങനെ വരുമ്പോള്‍ അത് വ്യാപകമായ രീതിയിലുള്ള വനനശീകരണത്തിന് കാരണമാവുകയും അത് പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കുപോലും ഭീഷണിയാവുകയും ചെയ്യും. പ്രതിവിധി എന്തെന്ന് പറയേണ്ടതില്ലല്ലോ
!
പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്ന മറ്റ് പ്രധാന പ്രശ്‌നങ്ങളാണ് ഗ്രീന്‍ഹൗസ് ഗ്യാസിന്റെയും റിയാക്ടീവ് നൈട്രജന്റെയും അമിത ഉല്പാദനം. ഇവ രണ്ടും ബീഫ് ഉല്പാദനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചിത്രം 9-C,D ല്‍ നിന്നും മനസ്സിലാക്കുക. പ്രകൃതിയുടെ താളംതെറ്റലില്‍ ബീഫിന്റെ പങ്ക് എത്രയെന്ന് സ്വയം തിരിച്ചറിയുക.


ഊര്‍ജ്ജ പ്രതിസന്ധി

ഒരുകലോറി ഊര്‍ജ്ജത്തിനാവശ്യമായ ധാന്യമോ പച്ചക്കറിയോ കൃഷി ചെയ്യുന്നതിന് ശരാശരി 3 കലോറി ഊര്‍ജ്ജം ചെലവാക്കേണ്ടതുണ്ട്. എന്നാല്‍ ഒരു കലോറി ഊര്‍ജ്ജത്തിനാവശ്യമായ ബീഫ് ഉല്പാദിപ്പിക്കാന്‍ 35 കലോറി ഊര്‍ജ്ജം ആവശ്യമുണ്ടത്രെ!(61) ആവശ്യമായ ഊര്‍ജ്ജത്തില്‍ ഭൂരിഭാഗവും ലഭിക്കുന്നത് ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നുമാണ്. ഇപ്പോഴത്തെ ഉപഭോഗനിരക്കില്‍ തുടര്‍ന്നാല്‍ അടുത്ത 53 വര്‍ഷങ്ങള്‍കൊണ്ട് ഫോസില്‍ ഇന്ധനങ്ങള്‍ തീരുമെന്നാണ് പറയപ്പെടുന്നത്.(62) അപ്പോള്‍ നേരത്തെപ്പറഞ്ഞ പ്രകാരം നിലനില്‍പ്പിനുവേണ്ടി വന്‍തോതില്‍ ഭക്ഷ്യോല്പാദനം വര്‍ദ്ധിപ്പിക്കേണ്ടി വരുമ്പോള്‍ എന്തുചെയ്യും?
സസ്യഭക്ഷ്യവിഭവങ്ങളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായി വരുന്നത് രാസവളങ്ങള്‍ക്കും രാസകീടനാശിനികള്‍ക്കും വേണ്ടിയാണത്രേ. ഉദാഹരണമായി ഗോതമ്പ് ഉല്പാദനത്തില്‍ 50% ഊര്‍ജ്ജം ഇതിനായി ഉപയോഗിക്കപ്പെടുന്നു.(63) എന്നാല്‍ ബീഫ് ഉല്പാദനം ഈ വഴിയുള്ള ഊര്‍ജ്ജ ഉപഭോഗത്തേയും കാര്യമായി വര്‍ദ്ധിപ്പിക്കുന്നുവെന്ന് നാം നേരത്തെ കണ്ടതാണ്.
ഇനി നമ്മുടെ നാടന്‍ പശുക്കളെക്കുറിച്ചോര്‍ക്കുക. കൃഷി ചെയ്ത് ബാക്കി വരുന്ന ഉപയോഗശൂന്യമായ വൈക്കോലോ പിണ്ണാക്കോ പുല്ലോ ഭക്ഷിച്ച് മനുഷ്യനോട് ഭക്ഷണത്തിനു വേണ്ടി മത്സരിക്കാതെ, പാല്‍ചുരത്തുകയും, ചാണകവും മൂത്രവും തന്ന് ഭക്ഷ്യോല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയും ചെയ്ത പശുവിനെ- നിലമുഴുതും ഭാരം ചുമന്നും ഊര്‍ജ്ജലാഭമുണ്ടാക്കിത്തന്ന കാളയെ- എന്തു തോന്നുന്നു?ബീഫ് വ്യവസായമില്ലാതായാല്‍ അതുവഴി ഉണ്ടാകേണ്ട ലാഭത്തെ എങ്ങനെ നികത്തുമെന്ന് ആശങ്കപ്പെടുന്നവര്‍ക്കുള്ള ഉത്തരം ഇതിനകം വന്നുകഴിഞ്ഞു. ബീഫ് വ്യവസായം ഇല്ലാതായാല്‍ത്തന്നെ അതിനുവേണ്ടിനീക്കിവെച്ചിരുന്ന ധാന്യങ്ങളും മറ്റ് സ്രോതസ്സുകളും മിച്ചംവരും. ബീഫ് ഉല്പാദനത്തിന് വേണ്ടിയിരുന്ന വര്‍ക്കിങ് കാപിറ്റല്‍ സസ്യഭക്ഷ്യവിഭവങ്ങളുടെ കൃഷിയില്‍ ഉപയോഗിച്ചാല്‍ എത്രയോ മടങ്ങ് ഉല്പാദനമുണ്ടാക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല.തീര്‍ന്നില്ല, ഭാരതത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിലേക്ക് കടക്കാം. സൗദി അറേബ്യ, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ജലസേചനത്തിനുള്ള ഊര്‍ജ്ജത്തിന്റെ കാര്യത്തില്‍ ധനസഹായം നല്‍കിവരുന്നുണ്ട്. ഇത് വളരെയധികം ജലവും ഊര്‍ജ്ജവും പാഴായിപ്പോകുന്നതിന് കാരണമാകുന്നുണ്ടെന്നും ഗ്രാമപ്രദേശങ്ങളിലുള്ളവരുടെയും ചെറിയ പുരയിടങ്ങളില്‍ കൃഷിചെയ്യുന്നവരുടെയുമെല്ലാം ജലലഭ്യതയെ ഇല്ലാതാക്കുന്നുവെന്നും International Institute for Sustainable Development അഭിപ്രായപ്പെടുന്നു.(64)


വരള്‍ച്ചയിലേക്കുള്ള വഴികാട്ടി

2020 മുതല്‍ ഇന്ത്യ രൂക്ഷമായ ജലക്ഷാമം നേരിടാന്‍ പോകുന്നുണ്ടെന്ന് ലോകബാങ്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു.(65) 90% ജലവും ഉപയോഗിച്ചുവരുന്നത് ഭക്ഷ്യോല്‍പ്പാദനത്തിനു വേണ്ടിയാണ്. വിവിധതരം വിഭവങ്ങളും അവയുടെ ഉല്പാദനത്തിനാവശ്യമായ ജലത്തിന്റെ അളവും പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ജലം ആവശ്യമുള്ളത് ചോക്കലേറ്റ് നിര്‍മ്മാണത്തിനാണ്. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും ഉല്പാദനമുള്ളതും അതിനാല്‍ത്തന്നെ ഇന്ത്യയെ ഏറ്റവും സ്വാധീനിക്കുന്നതും ഏറ്റവും കൂടുതല്‍ ജലം ആവശ്യമുള്ളതില്‍ രണ്ടാമത് നില്‍ക്കുന്നതും ബീഫാണ്. ഒരു കിലോഗ്രാം ബീഫിന്റെ ഉല്പാദനത്തിന് 15415 ലിറ്റര്‍ ജലം ആവശ്യമാണണെന്ന് ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മെക്കാനിക്കല്‍ എന്‍ജിനിയേഴ്‌സ് പറയുന്നു. ഒരു ലിറ്ററിന്റെ 15415 കുപ്പികള്‍ വെള്ളം നിറച്ച് വെച്ചിരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുനോക്കൂ, ഒരുകിലോഗ്രം ബീഫിനെക്കുറിച്ചും. ചിത്രം 9-ല്‍ മറ്റ് മൃഗോല്‍പ്പന്നങ്ങളും അവയുടെ ഉല്പാദനത്തിനാവശ്യമായ ജലത്തിന്റെ അളവും കാണിച്ചിരിക്കുന്നു. ജലക്ഷാമത്തിന് ബീഫിന്റെ പങ്കെത്രയെന്ന് ചിന്തിക്കുക. ജലക്ഷാമം ഇവിടുത്തെ കൃഷിയെ നശിപ്പിക്കും. ഭക്ഷ്യോല്‍പ്പാദനത്തെ ബാധിക്കും. ഗ്രാമീണ ജീവിതത്തെ തകര്‍ക്കും. ഈ വൈകിയ വേളയിലെങ്കിലും ബീഫ് ഉല്‍പ്പാദനം നിര്‍ത്തലാക്കേണ്ടേ? ബീഫ് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഏവര്‍ക്കും അറിവുള്ളതാണല്ലോ. അതിന്റെ ഉപഭോഗം ബോവല്‍ കാന്‍സറിനും ലങ് കാന്‍സറിനുമെല്ലാമുള്ള സാധ്യതവര്‍ദ്ധിപ്പിക്കുന്നുവെന്നും തെളിയിക്കപ്പെട്ടതാണ്.(66), (67) പിന്നെ എന്തിനാണ് അഭ്യസ്തവിദ്യര്‍ ഇതിനുവേണ്ടി വാദിച്ചു നടക്കുന്നത്?
ലെതര്‍ വ്യവസായത്തെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കാം. ലെതര്‍ എന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍പ്പെട്ട ഒന്നല്ല. അവിടെയും ലക്ഷ്യം കയറ്റുമതിയിലൂടെയുള്ള ലാഭം മാത്രമാണ്. ജീവികളെ കൊന്നുകിട്ടുന്ന ലെതറിനു പകരം സിന്തെറ്റിക് ലെതര്‍ ഉല്പാദിപ്പിച്ചാല്‍ പോരെയെന്ന് ആരെങ്കിലും ചോദിച്ചാല്‍ സിന്തറ്റിക് ലെതര്‍ പ്രകൃതിയ്ക്ക് കോട്ടം വരുത്തില്ലേ എന്നായിരിക്കും മറുപടി. എന്നാല്‍ സാധാരണ ലെതര്‍ ഉല്പാദനം പ്രകൃതിയെ എത്രമാത്രം പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നറിയാമോ?

ഒരുടണ്‍ ലെതറിന്റെ ഉല്പാദനത്തില്‍ 20-80 ക്യുബിക് മീറ്റര്‍ വരെ (20000-80000 ലിറ്റര്‍) ജലം മലിനമാക്കപ്പെടുന്നു. നിര്‍മ്മാണ വേളയില്‍ ഉപയോഗിക്കുന്ന ക്രോമിയം, ഫോമിക് ആസിഡ്, മെര്‍ക്കുറി എന്നിവയാണ് ജലത്തെ മലിനമാക്കിക്കൊണ്ടിരിക്കുന്നത്.(68) ഹൈഡ്രജന്‍ സള്‍ഫൈഡിന്റെയും അമോണിയയുടേയും ഉല്പാദനം വായു മലിനീകരണത്തിനും കാരണമാകുന്നു. Leather City of the World എന്നറിയപ്പെടുന്ന കാണ്‍പൂരിലെ ലെതര്‍ വ്യവസായം വന്‍തോതില്‍ ഗംഗാനദിയെ മലിനപ്പെടുത്തുന്നു. ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്ന 404 ടാനറികളില്‍ 49 എണ്ണം Pollution Control Board 2009 ല്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചിരുന്നു.(69) പ്രതിദിനം 50 മില്യണ്‍ ലിറ്റര്‍ (50,000,000 ലിറ്റര്‍) മാരകമായ വിഷാംശങ്ങളോടു കൂടിയ ജലം ഇവിടങ്ങളില്‍നിന്നും പുറംതള്ളുന്നുണ്ട്്. ഇവയില്‍ 20 ശതമാനത്തിനു മാത്രമാണ് സംസ്‌ക്കരണം നടത്തുന്നത.്


കാണ്‍പൂര്‍ സന്ദര്‍ശിച്ചവര്‍ക്കറിയാം ഈ വിഷതുല്യമായ മലിനജലം ഗംഗാനദിയിലേക്ക് ഒഴുക്കപ്പെടുന്നു. ആ ജലമാണ് ഗ്രാമവാസികള്‍ കുടിക്കാനുപയോഗിക്കുന്നത്. കുറേ ജലം വയലുകളിലേക്കൊഴുക്കിവിടുന്നു. നാലു വര്‍ഷം കൊണ്ടുതന്നെ വയലുകള്‍ കൃഷിയോഗ്യമല്ലാതായിത്തീര്‍ന്നിരിക്കുമെന്നാണ് അവിടങ്ങളിലെ കര്‍ഷകര്‍ പറയുന്നത്. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത.് അതും കുറഞ്ഞ ശമ്പളത്തില്‍. എന്നാല്‍ ഇത്രയ്ക്കും അപകടകരമായ ചുറ്റുപാടായിരുന്നിട്ടുകൂടി ഇവര്‍ക്ക്
മാസ്‌കുകളോ ഒന്നും കമ്പനികള്‍ നല്‍കുന്നില്ല. ലെതര്‍ തൊഴിലാളികള്‍ക്ക് വന്‍തോതിലുള്ള കാന്‍സര്‍ പിടിപെടുന്നുണ്ടെന്ന് കാണിക്കുന്ന പല പഠനങ്ങളുണ്ട്.
Indian Journal of Occupational and Environmental Medicineനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോര്‍ട്ടില്‍ പറയുന്നത് Lung cancer, Pancreatic cancer, Skin cancer, Kidney cancer, Buccal cavity and pharynx cancer, Bladder cancer, Sinonasal cancer, Testicular cancer, Soft tissue cancer

അങ്ങനെ കാന്‍സറുകളുടെ ഒരു നീണ്ട നിരതന്നെ അവരെ പിടികൂടുന്നുണ്ടെന്നാണ്.(70) പലര്‍ക്കും കണ്ണുകള്‍ നഷ്ടപ്പെട്ടിരിക്കുന്നു. വിഷപ്പുക ശ്വസിച്ച് പലരും മരണമടഞ്ഞിരിക്കുന്നു. എത്രയോ കുടുംബങ്ങള്‍ അനാഥമായിരിക്കുന്നു. എന്നാല്‍ ഗവണ്‍മെന്റ് കാണുന്നത് ടാക്‌സ് റെവന്യൂ മാത്രം. അറവുശാലയില്‍ അറവു ചെയ്യപ്പെടുന്നത് മൃഗങ്ങളാണെങ്കില്‍ ലെതര്‍ ഉല്പാദനശാലകളില്‍ അറവുചെയ്യപ്പെടുന്നത് സാധാരണ മനുഷ്യരാണെന്നു മാത്രം.



35.India Stays World’s Top Beef Exporter Despite New Bans on Slaughtering Cows,Time Magazine,April 23,2015.
36.ITC (HS), 2012,Schedule 2 – Export Policy.chap.2.Note 8,S.No.19.
37.Basic Animal Husbandry and Fisheries Statistics 2014,AHS Series-15, Ministry of Agriculture,DAHD,Krishi bhavan, New Delhi.
38.Exports From India 2012-2013, DGCIS Annual Report.
39.makeinindia.com/sector/leather/
40. Ibid.
41. Basic Animal Husbandry and Fisheries Statistics 2014,AHS Series-15, Ministry of Agriculture,DAHD,Krishi bhavan, New Delhi.
42.”Cow thefts on the rise in India: For new breed of rustlers, nothing is sacred”. The Times of India. May 27 2013.
43.”India’s beef exports rise 31% in 2013-14
,The Economic Times,Jun 25 2014.
44.”What’s behind that glass of milk?”,The Hindu,May 4 2013.
45.Ibid.
46.Variations in the sensoric quality of meat,Guidelines for slaughtering meat cutting and further processing..,FAO Corporate Document Repository.
47.”What’s behind that glass of milk?”,The Hindu,May 4 2013.
48.Basic Animal Husbandry and Fisheries Statistics 2014,AHS Series-15, Ministry of Agriculture,DAHD,Krishi bhavan, New Delhi.
49. Basic Animal Husbandry and Fisheries Statistics 2014,AHS Series-15, Ministry of Agriculture,DAHD,Krishi bhavan, New Delhi.
50. alculated based on Datas obtained from Basic Animal Husbandry and Fisheries Statistics 2014 and International Institute for Population Science.
51. FAO, World Agriculture: towards 2030/2050: Interim Report.Food and Agriculture Organization of the United Nations,Rome,2006.
52.Foresight, The Future of Food and Farming,Final Project Report,The Government Office for Science,London,2011.
53. “Global and Regional Food Consumption patterns and Trends”, World Health Organization. www.who.int/nutrition/topics/3-foodconsumption/en/
54. Powell,T.W.R. and Leuton,T.M.,’Future carbon dioxide removal via biomass energy constrained by agricultural efficiency and dietary trends’.Energy Environ.Sci.DOI:10.1039/c2ee21592f(2012).
55. Worsening factors,Food Security,Thematic Priorities,United Nations Convention to Combat Desertification(UNCCD).
56. Nutritional Intake in India, 2009-10. NSS 66th Round.
57.Ibid.
58.Gidon Eshel, Alon Shepon, Tamar Makov, and Ron Milo., Land, irrigation water, greenhouse gas, and reactive nitrogen burdens of meat, eggs, and dairy production in the United States PNAS 2014 111 (33) 11996-12001;
59.Global food waste not, want not.,Report of Institution of Mechanical Engineering.
60.Ibid.
61.Ibid.
62.”The World has 53.3 years of oil left”,USA Today,June 28 2014.
63. Global food waste not, want not.,Repor of Institution of Mechanical Engineering.
64.Global Subsidies Initiative,Geneva,Switzerland.(www.iisd.org/gsi/)
65.”India may run out of water by 2020: World Bank”,dnaindia November 26 2006
66.”Bowel cancer risk factors”. Cancer Research UK. 17 December 2013.
67.Xue X-J, Gao Q, Qiao J-H, Zhang J, Xu C-P, Liu J. Red and processed meat consumption and the risk of lung cancer: a dose-response meta-analysis of 33 published studies. International Journal of Clinical and Experimental Medicine. 2014;7(6):1542-1553.
68.”Pollution Prevention and Abatement Handbook – Environmental Guidelines for Tanning and Leather Finishing”. Multilateral Investment Guarantee Agency, World Bank Group.
69.”How much time needed to check tanneries’ waste”. Times of India. July 11 2009.
70. Rastogi SK, Kesavachandran C, Mahdi F, Pandey A. Occupational cancers in leather tanning industries: A short review. Indian Journal of Occupational and Environmental Medicine. 2007.

No comments: