ഭൂമിയും
ആകാശവും സൗരയൂഥവും പ്രപഞ്ചോൽപ്പത്തിയും കൺമുന്നിൽ! ഹോളിവുഡ് സിനിമകളിലെ
വിസ്മയിപ്പിക്കുന്ന അനിമേഷൻ അഭ്യാസങ്ങളല്ല. ഉപഗ്രഹങ്ങൾ പകർത്തിയ യഥാർഥ ചിത്രങ്ങളും
വിഡിയോകളും സംയോജിപ്പിച്ചുള്ള നേർക്കാഴ്ച. തിരുവനന്തപുരം പ്രിയദർശിനി
പ്ലാനറ്റേറിയമാണ് ആറു കോടി രൂപ ചെലവിൽ നവീകരിച്ച് ഹ്രൈബ്രിഡ് തീയറ്റർ എന്ന വിസ്മയലോകം
തുറന്നിരിക്കുന്നത്. തലസ്ഥാനത്തെത്തുന്നവർ ഇൗ കാഴ്ചകൾ മിസ് ചെയ്യല്ലേ? പ്ലാനറ്റേറിയത്തിലേക്കു
മാത്രമായി ഒരു വിനോദ, വിജ്ഞാന യാത്രയുമാകാം. ഒരു ദിവസം
മുഴുവനെടുത്തു കാണാനുള്ള കാഴ്ചകളുണ്ടവിടെ.
∙ ഹൈബ്രിഡ് ഷോ
രാവിലെ
10.30, ഉച്ചയ്ക്കു
12, മൂന്ന്, വൈകിട്ട് അഞ്ച് എന്നിങ്ങനെയാണ്
പ്ലാനറ്റേറിയത്തിലെ ഷോകൾ. തിരക്കേറിയ സമയങ്ങളിൽ കൂടുതൽ ഷോ ഒരുക്കും.
പ്രകാശത്തിന്റെ വീക്ഷണകോണിലൂടെ പ്രപഞ്ചോൽപ്പത്തി വിവരിക്കുന്ന അര മണിക്കൂർ ഷോയാണ്
ഇപ്പോൾ നടക്കുന്നത്. കൂടാതെ വൈകിട്ട് ആറിന് എക്സ്പ്ലോറിങ് ദി യൂണിവേഴ്സ് എന്ന
ഷോയുമുണ്ട്. മൂന്നു മുതൽ 10 വയസു വരെ പ്രായക്കാർക്ക് 30
രൂപയും 11 വയസിനു മുകളിലുള്ളവർക്ക് 60 രൂപയുമാണ് ടിക്കറ്റ് നിരക്ക്. സ്കൂൾ കോളജ് വിദ്യാർഥികളും മറ്റു പഠന
സംഘങ്ങളും സ്ഥാപനത്തിൽ നിന്നുള്ള കത്തുമായി എത്തിയാൽ 30 രൂപ
നിരക്കിൽ ഷോ കാണാം.
∙ സയൻസ് പാർക്ക്
ബഹിരാകാശം, ഇലക്ട്രിക്കൽ എൻജിനീയറിങ്,
അസ്ട്രോണമി, ഗണിതശാസ്ത്രം, റോബോട്ടിക്സ് തുടങ്ങിയെക്കുറിച്ച് അറിവു പകരുന്ന ദൃശ്യങ്ങളും ഉപകരണങ്ങളും
പാർക്കിലുണ്ട്. നമ്മുടെ പരിമിതമായ അറിവിനപ്പുറമുള്ള അതിശയങ്ങളിലേക്ക് ഇവ
കൂട്ടിക്കൊണ്ടു പോകും. കുട്ടികൾക്കും പഠനസംഘങ്ങൾക്കും 15 രൂപയും
മറ്റുള്ളവർക്ക് 25 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
∙ 3ഡി ഷോ തീയറ്റർ
15 മിനിറ്റ്
ദൈർഘ്യമുള്ള ശാസ്ത്ര സംബന്ധമായ ത്രിമാന വിഡിയോകൾ കാണാം. കുട്ടികൾക്കും
പഠനസംഘങ്ങൾക്കും 15 രൂപയും മറ്റുള്ളവർക്ക് 25 രൂപയും.
∙ 6ഡി ഷോ തീയറ്റർ
ദൃശ്യത്തിനനുസൃതമായി
ഇരിപ്പിടം ആടിയുലയുകയും കറങ്ങുകയുമൊക്കെ ചെയ്യുന്ന 6ഡി തീയറ്ററിലെ സ്ക്രീനിൽ
കാണുന്ന പൂക്കളുടെ സുഗന്ധവും ആസ്വദിക്കാം. 15 മിനിറ്റ്
ദൈർഘ്യമുള്ള ഷോയ്ക്ക് 20, 30 എന്നിങ്ങനെയാണു ടിക്കറ്റ്
നിരക്ക്.
∙* മ്യൂസിക്കൽ ഫൗണ്ടനു ലേസർ ഷോയും*
എല്ലാ
ദിവസവും വൈകിട്ട് ഏഴിനാണ് അര മണിക്കൂർ ദൈർഘ്യമുള്ള മ്യൂസിക്കൽ ഫൗണ്ടനും ലേസർ
ഷോയും. ടിക്കറ്റ് നിരക്ക് 20 ഉം 30 ഉം.
∙ കുടുംബശ്രീ കന്റീൻ
പകൽ
മുഴുവൻ പ്ലാനറ്റേറിയത്തിൽ ചെലവിടുന്നവർക്ക് ഭക്ഷണവും ഉള്ളിൽ നിന്നു തന്നെ
കഴിക്കാം. കുടുംബശ്രീ വക കന്റീനിൽ നിന്ന് ഉച്ചഭക്ഷണവും ലഘു ഭക്ഷണവും ലഭിക്കും.
ഭക്ഷണവുമായി എത്തുന്നവർക്ക് പ്ലാനറ്റേറിയം വളപ്പിൽ ഇരുന്നു കഴിക്കാനുള്ള
സൗകര്യവുമുണ്ട്. വലിയ സംഘങ്ങൾക്ക് ഭക്ഷണം ഒരുക്കണമെങ്കിൽ അക്കാര്യം മുൻകൂട്ടി
അറിയിക്കണം.
No comments:
Post a Comment