മദനിയെക്കാള്‍ വര്‍ഗീയവിഷം ചീറ്റുന്നതാണ് ശശികല ടീച്ചറുടെ പ്രസംഗമെന്ന് ഉണ്ണിത്താന്
Posted by AT-spl corre:
Story Dated : October 7, 2015
തിരുവനന്തപുരം:
ഹിന്ദുരാഷ്ട്രത്തിനായി ഘോരഘോര പ്രസംഗങ്ങള്‍ നടത്തുന്ന ഹിന്ദു ഐക്യവേദി ചെയര്‍പേഴ്‌സണ്‍
ശശികല ടീച്ചര്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ‘വാതരോഗം പിടിച്ചു തളര്‍ന്നുകിടക്കുന്ന ഹിന്ദു പോലും ശശികല ടീച്ചറുടെ
പ്രസംഗം കേട്ടാല്‍ ചാടിയെഴുന്നേറ്റ് രാജ്യത്തെ മുസ്‌ലീങ്ങളെയും കൃസ്ത്യാനികളെയും
ഉന്മൂലനം ചെയ്യാനിറങ്ങും എന്നാണ് ശശികല ടീച്ചറിനെതിരെ ഉണ്ണിത്താന്‍ പറഞ്ഞത്.
തൃശൂര്‍ കേരളവര്‍മ്മ കോളജിലെ ബീഫ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയ്ക്കിടെയാണ്
ഉണ്ണിത്താന്‍ തുറന്നടിച്ചത്.
മദനിയെക്കാള്‍ വര്‍ഗീയവിഷം
ചീറ്റുന്നതാണ് ശശികല ടീച്ചറുടെ പ്രസംഗമെന്നും രാജ്യത്തിന്റെ ശമ്പളം പറ്റി
ഹിന്ദുരാഷ്ട്രത്തിനുവേണ്ടി വാദിക്കുന്നത് മര്യാദയാണോ എന്നും ഉണ്ണിത്താന്‍
ചോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് അറിവും ഉപദേശവും നല്‍കുന്നതും അവരെ നേര്‍വഴിക്ക്
നയിക്കേണ്ടതുമായ ഒരു ടീച്ചര്‍ കുട്ടികളുടെ ശിരകളിലേക്ക് വര്‍ഗീയ രക്തം വെയ്ക്കുന്ന
ആളാകരതെന്നും ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.
ദേവേന്ദ്രന്‍ പശു മാംസവും
സോമരസവും കഴിക്കുന്നതായി വേദങ്ങളില്‍ പറയുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ വേദങ്ങളല്ല, കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടാണ് ഗോവധനിരോധനം നടപ്പിലാക്കേണ്ടത് എന്ന
ഉദാസീനമായ മറുപടിയാണ് ശശികല നല്‍കിയത്.
ഇന്ത്യ നനാനത്വത്തില്‍
ഏകത്വമുള്ള രാജ്യമാണ്, മതാത്മകതയില്‍ നിന്ന് മതേതരമായി മാറിയ രാജ്യമാണ്,
ഇവിടുത്തെ ജനങ്ങളെ വര്‍ഗീയതപരത്തി തമ്മിലടിപ്പിക്കാനാണ് ശശികല ടീച്ചറുടെ
ശ്രമമം എന്നുള്ള ഉണ്ണിത്താന്റെ പ്രസ്താനയ്ക്ക് ഉണ്ണിത്താന്റെ വാക്കുകള്‍ക്ക്
മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും ഉണ്ണിത്താന്‍ പഠിച്ച
കോളേജിലല്ല താന്‍ പഠിച്ചിരിക്കുന്നതും എന്ന് പറഞ്ഞ് മറുപടിയില്‍ നിന്ന് ശശികല
ടീച്ചര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
കേരളവര്‍മ്മ
കോളജില്‍ എസ്എഫ്‌ഐ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച ഉണ്ണിത്താന്‍,
കോളജ് മാനേജ്‌മെന്റിനെ നിയമിച്ചത് കോണ്‍ഗ്രസ് ഗവണ്‍മെന്റാണെന്നും, മാനേജ്‌മെന്റ് എന്ത് ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക കോണ്‍ഗ്രസാണെന്നും
പറഞ്ഞു. കോളജിലെ ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച കോളജ് അദ്ധ്യാപിക ദീപ നിഷാന്തിനെ
പുറത്താക്കണമെന്ന് ഹൈന്ദവ സംഘടനകള്‍ കോളജ് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
ബീഫ് ഫെസ്റ്റിനെയും ദീപ ടീച്ചറെയും പിന്തുണച്ച ഉണ്ണിത്താന് ഫേസ്ബുക്കിലും മറ്റും
വര്‍ഗീയതയുടെ വിഷം കുത്തിവെയ്കകുന്ന ശശികല ടീച്ചര്‍ക്ക് കൃത്യമായ മറുപടി നല്‍കിയ
ഉണ്ണിത്താന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചുള്ള ആണ് നടക്കുന്നത്
No comments:
Post a Comment