Thursday, October 23, 2014

ഇന്ത്യൻ സൂപെർ ലീഗ്


         


            



 







                                                          



       ഇന്ത്യൻ കേരളാ ബ്ളാസ്റ്റേഴ്സിനു വീണ്ടും പരാജയം ചെന്നെയിൽ നടന്ന മത്സരത്തിൽ 2-1നു ചെന്നെയിൻ എഫ്സി കെബിസിയെ പരാജയപ്പെടുത്തി.ആത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ഫിനിഷിങ്ങിലെ പോരായ്മയാണു കെബിസിയ്ക് വിനയായത് ഗാലറികളിലെ സപ്പോർട്ടിന്റെ കുറവും ഒരു ഘടകമാണു ധാരാളം മലയാളികളുള്ള സ്ഥലമാണു ചെന്നെയെങ്കിലും പ്രാദേശിക വൈകാരികത കൂടുതൽ പ്രകടിപ്പിക്കുന്ന തമിഴ്നാടിന്റെ സ്വഭാവം മലയാളികളെ പിന്തിരിപ്പിച്ചു എന്നു വേണം കരുതാൻ മറുഭാഗത്ത് അഥിതികളായെത്തിയ അമിതാഭ് ബച്ചന്റേയും അഭിഷേക് ബച്ചെന്റേയും സ്റ്റൈൽ മന്നൻ രജനികാന്തിന്റെയും പിന്തുണ സീഫ്സിയെയും അവരുടെ ആരാധകരേയും ആവേശം കൊള്ളിച്ചു.ഇതുപോലൊരു പിന്തുണ കെബിസിയ്ക് കൊച്ചിയിൽ കൊടുക്കാൻ കഴിഞ്ഞാൽ അവർ കൂടുതൽ വിജയങ്ങൾ നേടുക തന്നെ ചെയ്യും




















                         ഇന്ത്യൻ സൂപെർ ലീഗ് ഇന്ത്യൻ ഫുട്ബാളിനും കളിക്കാർക്കും കാണികൾക്കും മികച്ച അവസരമാണു വാഗ്ദാനം ചെയ്യുന്നത് കളിക്കാർക്ക് മികച്ച പ്രതിഫലം അവസരം സാഹചര്യങ്ങൾ പ്രശസ്തി എന്നിവ ലഭിക്കുംബോൾ കാണികൾക്ക് ലോകോത്തര നിലവാരമുള്ള താരങ്ങളുടെ കളി,മികച്ച സ്റ്റേഡിയങ്ങൾ,ടെലിവിഷൻ സമ്പ്രേക്ഷണം എന്നിവ ലഭിക്കുന്നു.ലോകോത്തര താരങ്ങളുടെ സാന്നിധ്യം ഇന്ത്യൻ കളിക്കാരുടെ നിലവാരവും ആത്മവിശ്വാസവും ഉയർത്തും വിദേശ കളികാരെ സംബന്ധിച്ചിടത്തോളം പ്രതിഫലത്തെക്കാളുപരി സ്വതന്ത്രമായി കളികാനും ജീവിക്കാനും പറ്റുന്ന സാഹചര്യമാണുള്ളത് കടുത്ത വംശീയതയുടെയൊ ഭാഷയുടെയൊ സാംബത്തിക അസമത്വത്തിന്റെയൊ ഒരു വേർതിരിവ് ഇവിടെ അവർക്കു നേരിടേണ്ടി വരുന്നില്ല ജനാധിപത്യം നല്കുന്ന സ്വാതന്ത്ര്യം വേറെയും വാർധക്യ കാലത്ത് അല്പം ആത്മീയതയും ആവാം കാശിയും കൈലാസവും അവർക്കായി കാത്തിരിക്കുന്നു ഇന്ത്യൻ ഫുട്ബാളിനായി ഇതെല്ലാം ഒരുക്കിയ ഐ എം ജി യെയും റിലയിൻസിനെയും നിതാ അംബാനിയേയും പ്രശംസിക്കാതെ വയ്യ. ഫുട്ബോളിലെ ഈ അനുകൂല സാഹചര്യം ഏറ്റവും ഉപയോഗപ്പെടുത്താൻ പറ്റുന്നത് കേരളത്തിനാണു ഫുട്ബാളിലെ രാജാകന്മാരായിരുന്ന കേരളം ഇന്ന് നിലവാരത്തകർച്ചയിലാണു ഫുട്ബാൾ താരങ്ങളുടെ ഭാവിയാണു എല്ലാക്കാലത്തും മലയാളികളുടെ പ്രശ്നം മികച്ച നിലവാരമുള്ള മലയാളികൾക്കായി കേരളബ്ളാസ്റ്റേഴ്സും സച്ചിൻ ടെൻണ്ടുല്കറും കാത്തിരിക്കുകയാണു സച്ചിനെപ്പോലൊരാളുടെ പിന്തുണ ഏതൊരു കായികതാരെത്തേയും ഉത്തെജിപ്പിക്കേണ്ടതാണു എന്നാൽ കേരളത്തിൽ മലപ്പുറം ഒഴികെ ഒരിടത്തുനിന്നും ഫുട്ബാളിനു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ല. ആ ഒരു പിന്തുണയുടെ ബലമാണു ഇക്കഴിഞ്ഞ സുബ്രതൊമുഖെർജി കപ്പിൽ മികച്ച പ്രകടനം നടത്താൻ മലപ്പുറം ടീമിനെ സഹായിച്ചതു ഈ മത്സരത്തിൽ ലോകഫുട്ബാളിലെ രാജാകന്മാരായ ബ്രസീലിന്റെ സ്കൂൾ ടീമിനെ എം എസ് പിക്കാർ ശരിക്കും പരീക്ഷിച്ചു സ്കൂൾ തലത്തിൽ ബ്രസീലും കേരളവും വലിയ വ്യത്യാസമില്ല എന്നു മത്സരം തെളിയിക്കുന്നു.പിന്നീടുള്ള പത്തുവർഷങ്ങളിലാണു നമ്മുടെ കളിക്കാരെ നമുക്കു നഷ്ടപ്പെടുന്നതു.ഇതിന്റെ കാരണം അവരുടെ വിദ്യാഭ്യാസവും തൊഴിലും തേടിയുള്ള അലച്ചിലാണു ഉപഭോഗ സംസ്ഥാനമായ കേരളത്തിൽ ഒരു കുടുംബം നടത്തിക്കൊണ്ടു പോവുക ഒട്ടും എളുപ്പമുള്ള ഒരു കാര്യമല്ല ഈ ഒരു ഭീഷണി കേരളത്തിലെ പ്രതിഭകളുടെ സർഗാത്മകത ചോർത്തി പകരം ഒരുതരം അനിശ്ചിതത്വം വളർത്തുന്നു സൂപെർ ലീഗ് നല്കുന്ന സാമ്പത്തിക സുരക്ഷയും സാമൂഹിക സ്വീകാര്യതയും കേരള ഫുട്ബാളിനെ രക്ഷിക്കും എന്നു പ്രത്യാശിക്കാം