Monday, June 30, 2014

ലോകകപ്പ്-29





ഇതു റഫറിയുടെ കളി ലോകകപ്പിൽ നിന്നും മെക്സിക്കൊ പുറത്താവാൻ വേറെ കാരണമൊന്നുമില്ല ഇഞ്ചുറി റ്റൈമിൽ പെനാല്റ്റി വിധിച്ച് ഒരു ടീമിനെ പുറത്താക്കാൻ കാണിച്ച ആവേശം പക്ഷെ കൃത്യമായി റഫറിയിങ്ങ് നടത്താൻ കാണിച്ചിട്ടില്ല എപ്പോൾ എവിടെ പെനാല്റ്റി വിധിക്കണമെന്നു ഒരു മാനദണ്ഡവുമില്ല ഈ ലോകകപ്പിൽ ഓരോ റഫറിക്കും ഓരോ രീതിയാണു ഫലമൊ 90 മിനിറ്റും ഉണർന്നു കളിച്ച മെക്സിക്കൊ പുറത്ത് ഉഴപ്പിക്കളിച്ച ഹോളണ്ട് അകത്ത് 2-1ന്റെ നാണം കെട്ട ജയം അങ്ങിനെയെ പറയാൻ പറ്റു ഇതിനു ക്വാർട്ടർ ഫൈനലിൽ അവർ വില കൊടുക്കേണ്ടി വരും





പെനാല്റ്റി ഷൂട്ടൗട്ടിലേക്കെത്തിയ രണ്ടാം മത്സരമായിരുന്നു ഗ്രീസ് കൊസ്റ്റാറിക്ക മത്സരം 5-3നു കൊസ്റ്റാറിക്ക വിജയിച്ചു നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനില പാലിച്ചു തുടർന്നു 30 മിനിറ്റ് എക്സ്ട്രാ ടൈമിലും തഥൈവ അങ്ങിനെ ഷൂട്ട് ഔട്ട് നടത്തിയപ്പോൾ ജീക്കാസ്ന്റെ ഷോട്ട് കൊസ്റ്റാറിക്ക ഗോളി നവാസ് തടുത്തിട്ടു അവസാന കിക് ഉമാന ഗ്രീസ് വലയിലെത്തിച്ചപ്പോൾ വിജയം കോസ്റ്റാറിക്കക്ക്








Sunday, June 29, 2014

ലോകകപ്പ്-28


 

ഫുട്ബാൾ ക്ളാസ്സിക് അങ്ങിനെയെ ഈ മത്സരത്തെ വിശേഷിപ്പിക്കാനാവൂ ലോകകപ്പിലെ ആദ്യ പ്രിക്വാർട്ടർ മത്സരം അതിന്റെ നിലവാരം കൊണ്ട് ശ്രദ്ദേയമായി ലാറ്റിനമേരിക്കൻ ശൈലിയുടെ മനോഹരമായ പോരാട്ടത്തിൽ അന്തിമവിധി എന്ന ഒറ്റ തീരുമാനം കൊണ്ടു മാത്രം ചിലി പുറത്തായി നിശ്ചിത 90 മിനിറ്റിലും തുടർന്നുള്ള 30 മിനുറ്റിലും തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു കാണാൻ കഴിഞ്ഞത്  ഡേവിഡ് ലൂയിസിന്റെ ഗോളിനു അല്ക്സിസാഞ്ചെസ്സിലൂടെ ആയിരുന്നു ചിലിയുടെ മറുപടി നിർണായകമായ പെനാല്റ്റികിക്കിൽ ഇരു ഗോളിമാരും[ ജൂലിയൊ സീസെർ ,ക്ളോഡിയൊ ബ്രാവൊ] മികച്ച പ്രകടനം നടത്തി അഞ്ചാമത്തെ കിക്കെടുത്ത  ജാറയുടെ ഷൂട്ട് ക്രിത്യമായിരുന്നു പക്ഷെ അവിടെ ദൈവം ഇടപെട്ടു  ഒന്നൊ രണ്ടൊ സെന്റിമീറ്റർ പന്ത് നീങ്ങി ഒരു പക്ഷെ കാറ്റിന്റെ ആനുകൂല്യമാവാം പ്രകൃതി ശക്തികളിലൂടെ ആണല്ലൊ ആദ്യം ദൈവം ഇടപെടുന്നത്  ഗോൾപോസ്റ്റിൽ ഇടിച്ച പന്ത് ഉള്ളിലെക്കു കേറുന്നതിനു പകരം ഗോൾ ലൈനിനു സമാന്തരമായി മൈതാനത്തിന്റെ മൂലയിലേക്കു പോയി   അവസാനകിക് വരെ നീണ്ട ഉദ്ദ്വേഗം അവസാനിപ്പിച്ചു കൊണ്ട് ബ്രസീൽ 3-2നു ക്വാർട്ടെർ പ്രവേശനം നേടി പക്ഷെ  ഇനി ഫൈനൽ വരെ ബ്രസീലിനു വൻ വെല്ലുവിളികൾ ഉണ്ടാവാൻ വഴിയില്ല
                               






കൊളംബിയ ഉറുഗ്വെ മത്സരത്തിൽ കൊളംബിയ തന്നെ വിജയിച്ചു ജയിംസ് റോഡ്രിഗസിന്റെ മികച്ച രണ്ടു ഗോളുകൾ ഉറൂഗ്വെക്ക് പുറത്തേക്കു വഴിയൊരുക്കി ഈ പുറത്താകൽ അവർ ചോദിച്ചു വാങ്ങിയതാണു മികച്ച ഒരു പാട് കളിക്കാരുള്ള കപ്പ് നേടാൻ സാധ്യതയുണ്ടായിരുന്ന ടീം ആയിരുന്നു  ഉറൂഗ്വെ എന്നാൽ ലോകഫുട്ബാൾ എന്നാൽ വെറും കളി മാത്രമല്ല ജയം മാത്രമല്ല അതിൽ പങ്കെടുക്കുന്നവരുടെ ലക്ഷ്യം മാന്തിയും കടിച്ചും തള്ളിയും തൊഴിച്ചും തുപ്പിയും തെറിവിളിച്ചും പന്തു കളിച്ചിരുന്നത് പ്രാകൃത മനുഷ്യരാണു ആധുനിക ഫുട്ബാളിൽ ഇവയ്ക്കു സ്ഥാനമില്ല ഈ വസ്തുത ഉറൂഗ്വെൻ ഫുട്ബാളിൽ ഇനിയും വേരു പിടിച്ചിട്ടില്ല അതുകൊണ്ടു കൂടിയാണു ലൂയി സുവാരെസിനെപ്പോലൊരു കളിക്കാരനും ഉറുഗ്വെ പോലൊരു ടിമിനും പുറത്തിരിക്കേണ്ടി വരുന്നത് ഏതായാലും കൊളംബിയക്കും ആശ്വസിക്കൻ  വകയില്ല അടുത്ത എതിരാളികൾ ബ്രസീൽ ആണു  മടക്കടിക്കറ്റ് ഏകദേശം ഉറപ്പിച്ചിരിക്കുന്നു. പക്ഷെ തോറ്റാലും കൊളംബിയക്കാർ നാട്ടിലേക്കു മടങ്ങാറില്ല അയൽരാജ്യമായതു കൊണ്ട് കളി ഒക്കെ കഴിഞ്ഞു പതുക്കെ പോവാം എന്നതു മത്രമല്ല കാരണം ലോകകപ്പിൽ തോറ്റിട്ട് കൊളംബിയക്കാർ നാട്ടിലേകു മടങ്ങുന്നതു ക്രിക്കെറ്റിൽ ഇന്ത്യയോടു തോറ്റ് പാകിസ്താൻ കാർ നാട്ടിലേക്കു മടങ്ങുന്നതു പോലെ ആണു  കളിഭ്രാന്തന്മാരുടെയും കയ്യൂക്കിന്റെയും ലോകമാണു അവരെ കാത്തിരിക്കുന്നതു അതിന്റെ ഇരയായിരുന്നു ആന്ദ്രെ എസ്കൊബാർ







Saturday, June 28, 2014

WORLDCUP NOCKOUT




ഫൈനൽ റവ്ണ്ട്

ലോകകപ്പ് ഫുട്ബാൾ  ഫൈനൽ റവ്ണ്ട് വ്യക്തമായി അവസാന പതിനാറിൽ ഏഷ്യയിൽ നിന്നും ആരും ഇല്ല ആഫ്രിക്കയിൽ നിന്നും 2 യൂറോപ്പിൽ നിന്നും 6 ബാക്കി എല്ലാം അമേരിക്കൻ ടീമുകൾ ലാറ്റിൻ അമേരിക്ക മധ്യ അമേരിക്ക കരീബിയ വടക്കെ അമെരിക്ക ഫുട്ബാൾ വസന്തം ഇവിടെയാണു നാട്ടിൽ വച്ചു നടക്കുന്ന ലോകകപ്പ് അവരുടെ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട് അടുത്ത 8 ൽ ആരെല്ലാം ഉണ്ടാവും?

28-​‍ാം തിയതി ആദ്യ മത്സരത്തിൽ ബ്രസീൽ ചിലിയെ നേരിടുന്നു മികച്ച കളിക്കാരുടെ നിരയാണു ബ്രസീലിനു ഗോളടി വിദഗ്ദൻ നെയ്മർ ആണു ശ്രദ്ധാ കേന്ദ്രം മുന്നേറ്റ നിരയിൽ ഫ്രെഡ്,ഹക് എന്നിവർ കൂടിയുണ്ട് മധ്യ നിരയിൽ മർസെല്ലൊയും ഓസ്കറും മികച്ച ഫോമിൽ പ്രധിരോധത്തിൽ പൌളിഞ്ഞൊയും  ഗോൾ വല കാക്കാൻ പരിചയസംബന്നനായ സീസർ സുശക്തമാണു ബ്രസീൽ പ്രതിരോധത്തിലാണു അല്പം പിന്നോക്കം അറ്റാകിങ്ങ് ഫുട്ബാൾ കളിക്കുംബോൾ അല്പം പ്രധിരോതക്കുറവ് സ്വാഭാവികം എന്നാൽ ചിലിയൻ പ്രതിരോധം ശക്തമാണു പക്ഷെ ഒരു ഗോളടി വിദഗ്ദന്റെ കുറവുണ്ട് എന്നാൽ ഏതു പൊസിഷനിലും കളിക്കുന്ന സാഞ്ചെസ് ഒരാൾ മതി എതിർടീമിന്റെ ചങ്കിടിപ്പു കൂടാൻ മത്സരം 2-1നൊ 3-2നൊ ബ്രസീൽ വിജയിക്കും

കൊളംബിയ ഉറുഗ്വെ മത്സരം കൊളംബിയ വിജയിക്കും ഒരു ടീം എന്ന നിലയിൽ ഉറുഗ്വയെക്കാൾ ഒത്തിണക്കത്തോടെ കളിക്കുന്നത് കൊളംബിയയാണു ലൂയി സുവാരസിന്റെ കളിമികവ് ആയിരുന്നു ഉറൂഗ്വെയുടെ മുൻ തൂക്കം അവർക്ക് അത് നഷ്ടമായിക്കഴിഞ്ഞു പകരമിറങ്ങുന്ന ഫോർലാനൊ മികച്ച കളി കാഴ്ച്ച വെക്കുന്ന കവാനിക്കൊ കൊളംബിയക്കെതിരെ ഒരു വിജയം നേടിക്കൊടുക്കുക അസാധ്യം തന്നെ

നെതർലാന്റ്സ് മെക്സിക്കൊ മൽസരം നെതർലാന്റ്സ് നെടും ആര്യൻ രോബനും കൂട്ടരും ആവേശത്തിലാണു
പക്ഷെ മെക്സിക്കൻ ഗോളിയെ മറികടക്കാൻ ഒരു പാടു ബുദ്ധിമുട്ടും

കോസ്റ്റാറിക്ക ഗ്രീസ് മത്സരം കൊസ്റ്റാറിക്ക നേടും  ഗ്രീസ് ഉരുട്ടിക്കളിയുടെ ആശാന്മാരായിട്ടാണു ഈ ലോകകപ്പിൽ വിലസുന്നത് ആ കളി കരീബിയൻസിന്റെ അടുത്തു നടക്കില്ല

ഫ്രാൻസ് നൈജീരിയ മത്സരം എങ്ങിനെ ആയിരിക്കുമെന്നൊ ഫലമെന്തായിരിക്കുമെന്നൊ പറയുക അസാധ്യമാണു തങ്ങളുടെ ദിനത്തിൽ ഏത് വംബനേയും അട്ടിമറിക്കും ഈ ടീമുകൾ അതു പോലെ തന്നെ ഏതു ടീമിനോടും തോല്ക്കുകയും ചെയ്യും മുൻ ലോക ചാമ്പിയന്മാരാണെങ്കിലും സിനദിൻ സിദാൻ എന്ന കളിക്കാരനു പകരം വെക്കാൻ ഇപ്പോഴും ആരുമില്ല ഫ്രാൻസിൽ

ജർമനി അൾജീരിയ മത്സരം തീ പാറും ദശകങ്ങൾക്കു ശേഷം ലോകഫുട്ബാൾ ഭൂപടത്തിൽ ഇടം പിടിച്ച അൾജീരിയ  അതേ ആവേശത്തോടെ മൽസരത്തിനിറങ്ങിയാൽ ജർമൻ പട തലതാഴ്ത്തേണ്ടി വരും

അർജന്റീന സ്വിറ്റ്സർലന്റ് മത്സരം അർജന്റീന വിജയിക്കും മെസ്സി എന്ന മാന്ത്രികൻ ആണു അർജന്റീനയുടെ കരുത്ത് എന്നാൽ മികച്ച ഒരു മധ്യ നിരയും പ്രതിരോധവും കൂടി അവർക്കുണ്ട് പക്ഷെ ടീമിൽ പലരും ഫോം കണ്ടെത്തുന്നില്ല എന്നത് ഒരു പ്രശ്നമാണു

അവസാന മത്സരത്തിൽ ബെല്ജിയം അമേരിക്കയെ നേരിടുംബോൾ വിജയം ബെല്ജിയത്തിനായിരിക്കും കടലാസിൽ തുല്യരാണെങ്കിലും കളിക്കളത്തിൽ യൂറോപ്യന്മാർക് മുൻ തൂക്കമുണ്ട് ലുക്കാക്കു,ഫെല്ലൈനി,വാൻബൈട്ടൻ,വാൻഡൻബോർ എന്നിവരും

ഏതായാലും ബ്രസീൽ,കൊളംബിയ,ഫ്രാൻസ്,അൾജീരിയ,നെതർലാന്റ്സ്,കോസ്റ്റാറിക്ക,അർജന്റീന,ബെല്ജിയം എന്നിവരെ ക്വാർട്ടറിൽ  കാണാം

ഇതിൽ  ബ്രസീൽ,ഫ്രാൻസ്/അൾജീരിയ,നെതർലാന്റ്സ്,അർജന്റീന എന്നിവരെ സെമിയിലും കാണാം

അപ്പോൾ  ഫൈനലൊ? സംശയമെന്ത്?!!  അതു ചിരവൈരികൾ തമ്മിൽ തന്നെ ലോകത്തിലെ മികച്ച കളിക്കാർ തമ്മിൽ തന്നെ  നെയ്മറും മെസ്സിയും തമ്മിൽ തന്നെ

ഈ ലോകകപ്പിലെ ഗോൾ വേട്ടക്കാരൻ മെസ്സി ആയിരിക്കും

ലോകകപ്പ്-26



ശക്തമായ പോരാട്ടം നടന്ന ജി ഗ്രൂപ്പിൽ പോർച്ചുഗൽ ഘാനക്ക് എതിരെ നിർണ്ണായകമായ വിജയം നേടി എന്നാൽ ജർമനി 1-0നു യു എസ് എ യെ തോല്പിച്ചപ്പോൾ പുറത്തായത് മികച്ച ടീം ആയ പോർച്ചുഗൽ ആയിരുന്നു എഴുതപ്പെട്ട തിരക്കഥപോലെ ആയിരുന്നു യു എസ് ജർമൻ പോരാട്ടം ഉരുണ്ടു കളിച്ച ഇരു ടീമുകളും ശക്തമായ മത്സരമൊന്നും നടത്തിയില്ല ജർമനിയും യു എസ് ന്റെ ജർമൻ കോച്ചും തമ്മിൽ അഡ്ജസ്റ്റ്മെന്റ് നടന്നു എന്നു പറഞ്ഞാൽ ആരും സംശയിക്കില്ല പോർച്ചുഗലിനെതിരെ നടന്നത് അതാണു









എച് ഗ്രൂപ്പിൽ റഷ്യ അൾജീരിയ പോരാട്ടം 1-1 സമനിലയിൽ അതോടെ റഷ്യ പുറത്തേക്കും അൾജീരിയ അകത്തേക്കും 28 വർഷത്തിനു ശേഷം അൾജീരിയ ലോകകപ്പ് രണ്ടാം റവ്ണ്ടിലേക്കു
 അപ്രധാനമായ മത്സരത്തിൽ ബെല്ജിയം കൊറിയയെ 1-0നു തോല്പ്പിച്ച് അവസാന ഏഷ്യൻ ടീമിനെയും ലോകകപ്പിൽ നിന്നും യാത്രയാക്കി





                                

























ലോകകപ്പ്-25



ഗ്രൂപ് എഫിൽ ബോസ്നിയക്കെതിരെ ഉയർന്ന മാർജിനിൽ വിജയിച്ചാൽ ഇറാനു സാധ്യത ഉണ്ടായിരുന്നു എന്നാൽ 3-0 നു ബോസ്നിയ അവരെ പരാജയപ്പെടുത്തിയപ്പോൾ അതവസാനിച്ചു ഇതോടെ അർജെന്റീനയോട് തോറ്റെങ്കിലും നൈജീരിയ അടുത്ത റവ്ണ്ടിലെത്തി
നൈജീരിയ അർജെന്റീന മത്സരം വളരെ മികച്ച ഒന്നായിരുന്നു. കളി തുടങ്ങി 3-ം മിനുറ്റിൽ തന്നെ സൂപ്പർതാരം മെസ്സി എതിർ ഗോൾ വലയിൽ പന്തെത്തിച്ചു എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 4-ം മിനുറ്റിൽ മൂസയിലൂടെ നൈജീരിയ തിരിച്ചടിച്ചു തുടർന്നു മത്സരം ചടുലമായി മനോഹരമായ പല നീക്കങ്ങളും വന്നു ഇരു ഗോൾമുഖങ്ങളും ഷോട്ടുകളാൽ സമ്പന്നമായി പന്ത് അനുനിമിഷം ഇരു പകുതികളിലൂടെയും ചലിച്ചു കൊണ്ടെയിരുന്നു ഇരു മധ്യനിരക്കും പ്രതിരോധത്തിനും പിടിപ്പതു പണിയായിരുന്നു ഇടവേളക്കു തൊട്ടുമുൻപ് മെസ്സി വീണ്ടും  വലകുലുക്കി തിരിചടിക്കാൻ നൈജീരിയക്കു സമയം കിട്ടിയില്ല ഇടവേള കഴിഞ്ഞെത്തിയതും നൈജീരിയയുടെ മറുപടി ഗോൾ വന്നു മൂസ വീണ്ടും അർജന്റീനയുടെ വല കുലുക്കി ഇതോടെ  മത്സരം മൂസ-മെസ്സി പോരാട്ടമായി ഇരുടീമുകളും ഡിഫൻസ് ശക്തമാക്കി അവസാനം റോജൊ അർജന്റീനയ്ക്ക് വേണ്ടി വിജയ ഗോൾ നേടി 3-2 വിജയവുമായി ഇരു ടീമുകളും അടുത്ത  റവ്ണ്ടിലേക്ക് മാർച്ച് ചെയ്തു







ഗ്രൂപ് ഇയിൽ ഫ്രാൻസ് ഇക്വഡോർ മത്സരം സമനിലയിലായി ഒരുവിജയം അനിവാര്യമായിരുന്ന ഇക്വഡോർ അതോടെ പുറത്തായി ഹോണ്ടുറാസിനെതിരെ 3-0നു വിജയിച്ച സ്വിറ്റ്സർലാന്റ് അടുത്ത റവ്ണ്ടിൽ ഇടം പിടിച