Saturday, October 10, 2015

ദാദ്രി

യുപി ദല്‍ഹി അതിര്‍ത്തിക്കടുത്തുള്ള ദാദ്രി. ദല്‍ഹിയില്‍ നിന്ന് രണ്ടു മണിക്കൂര്‍ യാത്ര.. ദാദ്രിയില്‍ എത്തും. അവിടെയുള്ള ബിഷാദയിലാണ് വിവാദമായ ആ സംഭവം നടന്നത്. ഗോമാംസം കഴിച്ചതിന് അന്‍പതുകാരനെ അടിച്ചുകൊന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. പശുവിനെ തട്ടിയെടുത്ത് കൊന്നുവെന്ന സംശയത്തെത്തുടര്‍ന്ന് ഇക്‌ലാഖ് എന്ന അന്‍പതുകാരന്റെ വീട്ടിലെത്തിയ നൂറിലേറെപ്പേര്‍ വരുന്ന സംഘം തര്‍ക്കത്തിനിടെ നക്‌ലാഖിനെ വധിച്ചുവെന്നതാണ് നടന്ന സംഭവം.
ഇക്‌ലാഖിന്റെ വസതിയിരിക്കുന്ന ഭാഗത്തേക്ക് വാര്‍ത്താ മധ്യമങ്ങള്‍ക്കൊന്നും പ്രവേശനമില്ല. അഥവാ പോകണമെങ്കില്‍ പോകാം, സ്വന്തം റിസ്‌ക്കില്‍ പോക്കോളണം. അഖിലേഷ് യാദവ് സര്‍ക്കാരിന്റെ മതേതര പോലീസ് തന്നെ പറയുന്നു. അകത്തേക്ക് കടന്നാല്‍ എന്താണ് കിട്ടുന്നതെന്ന് പറയാന്‍ കഴിയില്ല.
കഴിഞ്ഞ ദിവസം ഇവിടുത്തുകാര്‍ ചാനലുകാര്‍ അടക്കമുള്ളവരെ കല്ലെറിഞ്ഞാണ് ഓടിച്ചത്. അകത്തു ചെല്ലുന്നവരെ നാട്ടുകാര്‍ കൈകാര്യം ചെയ്‌തേക്കാമെന്നാണ് പോലീസ് പറയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു.
മാധ്യമപ്രവര്‍ത്തകരെ അവര്‍ അത്രയ്ക്ക് മടുത്തിരിക്കുന്നു, വെറുത്തിരിക്കുന്നു.ഇക്‌ലാഖിന്റെ കുടുംബത്തെപ്പറ്റി അത്രയ്ക്കാണ് അവര്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. കാരുണ്യവും അനുകമ്പയും വഴിഞ്ഞൊഴുകുന്ന റിപ്പോര്‍ട്ടുകള്‍!! മറ്റൊന്നും എഴുതുന്നില്ല.
പോലീസിന്റെ മുന്നറിയപ്പുള്ളതിനാല്‍ മുപ്പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ രണ്ടു കിലോമീറ്റര്‍ അകലെയിരുന്നാണ് തത്‌സമയ റിപ്പോര്‍ട്ടുകള്‍ പടച്ചുവിടുന്നത്. ഇവിടുള്ള പ്രിന്‍സ് നോണ്‍ വെജ് കടയിലെ മനോജ് സിസോദിയയാണ് ബിഷാദയില്‍ ദിവസവും നടക്കുന്ന കാര്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പറഞ്ഞു നല്‍കുന്നത്. സ്ഥലത്തെ അവസ്ഥ കണക്കിലെടുത്ത് കടയില്‍ നപ്പോള്‍ നോണ്‍വെജ് സാധനങ്ങള്‍ നല്‍കുന്നില്ല. മാധ്യമങ്ങള്‍ നല്ല പങ്കല്ല നിര്‍വ്വഹിച്ചത്. സ്ഥിതി ഗതികള്‍ വഷളാക്കിയത് ഈ മാധ്യമങ്ങളാണ്. മനോജ് പറഞ്ഞു.
നാട്ടുകാരും മാധ്യമങ്ങളും തമ്മിലുള്ള സംഘര്‍ഷമാണ് ഇവിടെ. ഈ ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു ആത്മഹത്യ നടന്നിരുന്നു. ഇക്‌ലാഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നിരന്തരം ശല്യപ്പെടുത്തിയ ജയപ്രകാശാണ് ജീവനൊടുക്കിയത്. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് രണ്ടു സ്ത്രീകള്‍ സ്ഥലത്ത് എത്തി. എന്നാല്‍ പത്രക്കാര്‍ ആ ആവശ്യം തള്ളി, ഞങ്ങള്‍ വന്നാല്‍ ഞങ്ങളെ വധിച്ചാലോ ഭയന്ന അവര്‍ ചോദിച്ചു. ശനിയാഴ്ച പത്രക്കാരെ കല്ലെറിഞ്ഞതിന് മുന്‍പില്‍ നിന്ന് സ്ത്രീകളാണ് ഇവരെ ആത്മഹത്യ റിപ്പോര്‍ട്ടു ചെയ്യാന്‍ ക്ഷണിച്ചത്. അധികം വൈകിയില്ല ഗ്രാമത്തിലേക്കുള്ള കവാടത്തില്‍ നിന്നിരുന്ന ജനം ഇളകി. അവര്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ രോഷത്തോടെ പറഞ്ഞു. അയളെ ഒരു പാഠം പഠിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. സംഗതി പന്തിയല്ലെന്നു കണ്ട് മാധ്യമപ്രവര്‍ത്തകര്‍ പിന്മാറി.
സംഭവത്തിന്റെ ഒരു വശം മാത്രമാണ് മാധ്യമങ്ങള്‍ നല്‍കുന്നതെന്നാണ് ജനങ്ങള്‍ക്ക് പരാതി. ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു. പത്രക്കാര്‍ ഗ്രാമത്തില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ അന്‍പതിലേറെ സ്ത്രീകള്‍ ഒരുകലുങ്കിനടുത്ത് കാത്തു നില്‍ക്കുകയാണ്. ഗ്രാമീണരുമായി സംസാരിക്കാന്‍ ശ്രമിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരെ അവര്‍ കളിയാക്കി വിടുന്നുമുണ്ട്. ഞങ്ങളെ വെറുതേ വിട്ടുകൂടേ? തികഞ്ഞ സമാധാനം നിലനിന്ന ഗ്രാമമാണ്.
അല്പ്പ സമയം ചിലരുടെ ചോര തിളച്ചതു കൊണ്ടുണ്ടായ ഒരു സംഭവം. മാധ്യമങ്ങള്‍ എന്തിനാണ് ഈ ഗ്രാമത്തെ മുഴുവന്‍ കരിതേക്കുന്നത്. അന്‍വര്‍ എന്ന മുസഌമിന്റെ മകള്‍ ഈ മാസം 12 ന് വിവാഹം കഴിക്കാനിരിക്കുകയാണ്. അതു നിങ്ങള്‍ക്കറിയുമോവിവാഹം മാറ്റിവയ്ക്കരുതെന്നാണ് ഇവിടുത്തെ ഹിന്ദുക്കള്‍ അവളുടെ ബന്ധുക്കളോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. അതു നിങ്ങളെന്താ റിപ്പോര്‍ട്ട് ചെയ്യാത്തത്. ബിഷാദ സ്വദേശി സുനിത ചോദിച്ചു.പത്രക്കാര്‍ എത്രയും വേഗം ഇവിടം വിടുന്നോ അത്രയും വേഗം ഇവിടം സാധാരണ നിലയിലാകും. മുറിവുണങ്ങണം. അതിന് മാധ്യമങ്ങള്‍ പോകണം. ഗ്രാമീണരും പോലീസും ഒരു പോലെ പറയുന്നു.
Mohan Kumar N എനിക്ക് നല്ല മാൻ ഇറച്ചി, കാട്ടു പന്നി ഇറച്ചി, കടുവ ഇറച്ചി ഇതൊക്കെ കഴിക്കണം എന്നുണ്ട്..സർക്കാർ നിരോധനം ഉണ്ടെന്ന് തോന്നുന്നു. എസ്.എഫ്.ഐ കാർ വല്ല ഫെസ്റ്റ് നടത്തി അതിനുള്ള സൗകര്യം കൂടി ഒന്ന് ഉണ്ടാക്കി തന്നാ നന്നായിരുന്നു..
പിന്നെ സഖാക്കളുടെ ബീഫ് ഫെസ്റ്റിനെ പറ്റി ഒരു സംശയം..കേരളത്തിൽ ബീഫ് കഴിക്കാൻ പ്രത്യേകിച്ഛ് യാതൊരു വിലക്കുമില്ലാഞ്ഞിട്ടും എന്തിനാണീ പ്രഹസനം?? പലരും പറയുന്നു "ഞാൻ ബീഫ് കഴിക്കും ധൈര്യമുണ്ടെങ്കിൽ തടയടാ...." എന്ന്.. ഇത് ഷാപ്പിലിരുന്ന് കുമാരേട്ടൻ ഒബാമയെ വെല്ലുവിളിച്ഛ പോലായല്ലോ..എൻറ്
റെ പൊന്നു മക്കളേ നിങ്ങള് ബീഫോ ബോട്ടിയോ ചാണകമോ എന്താന്ന് വച്ഛാ തിന്നോ..അത് അമ്പലത്തിൻറ്റെയ
ോ കാവിൻറ്റെയോ നടക്കൽ കൊണ്ട് വന്ന് കഴിച്ഛ് വിശ്വാസികൾക്കൊരു ബുദ്ധിമുട്ടുണ്ട
ാക്കരുതെന്ന് മാത്രം...
ഇനിയിപ്പോ ഒരു 10 കൊല്ലം കഴിയുമ്പോ ...കേരളത്തിൽ ബീഫ് കഴിക്കാനുള്ള അവകാശം നേടിത്തന്നത് സിപിഎം ആണെന്ന് പറയാനാണോ ഈ നാടകം?പണ്ട് ചാന്നാർ സ്ത്രീകൾ നടത്തിയ മാറുമറക്കൽ സമരം സ്വന്തം പേരിൽ അടിച്ചെടുത്തവർ ഇത് ചെയ്താലും അദ്ഭുതമില്ല.
പിന്നെ...... അതേ സ്ഥലത്തെ മതഭ്രാന്തിൻറ്റെ ഭാഗമായി ദുപ്പട്ട ഇടാത്തതിന് കുട്ടിയെ കൊന്നല്ലോ? പശുവിനെ കട്ടതിന് ആളെ കൊന്നതിനേക്കാൾ പൈശാചികമല്ലേ ആ സംഭവം? സഖാക്കൾ അതിനെതിരെ എന്തൊക്കെ നടത്തി?? എത്രയിടത്ത് ദുപ്പട്ട ഫെസ്റ്റ് നടന്നു?? എത്ര പള്ളിനടകളിൽ പോർക്ക് ഫെസ്റ്റ് നടന്നു? ബീഹാറിൽ മത തീവ്രവാദികൾ അമ്പലം ആക്രമിച്ച് കേട് വരുത്തി..ആ ഫാസിസത്തിനെതിരെ എന്തൊക്കെഫെസ്റ്റ് നടന്നു?? ആ മലര് മിസ്സ് എത്ര പോസ്റ്റ് ഇട്ടു അതിനെതിരെ?? ആകാംക്ഷയോടെ കാത്തിരിക്കുന്നു...
ഉത്തരം ഇല്ല എന്നാണെങ്കിൽ... പ്രതി സ്ഥാനത്ത് ഹിന്ദു വിഭാഗം വരുമ്പോ മാത്രമേ പ്രതികരിക്കാൻ കൈ പൊന്തുള്ളൂ?? മതം തിരിച്ച് മാത്രമേ വിപ്ലവം വരൂ?? മറ്റവരോട് മുട്ടാൻ പേടിയുണ്ടോ?? അതോ വോട്ടാണോ പ്രശ്നം??
24 സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം കൊണ്ട് വന്നത് കോൺഗ്രസ് സർക്കാർ..അംബേദ്കർ എഴുതിയ ഭരണഘടന ആർട്ടിക്ൾ 48പ്രകാരവും ഗോവധ നിരോധനം ഉണ്ട്. ഗാന്ധിജി,ശ്രീനാരായണ ഗുരു,വിവേകാനന്ദൻ എന്നിവരും ഗോ വധത്തിനെതിരായിരുന്നു.. ഇത് അറിയാമെങ്കിലൂം സഖാക്കളുടെ പ്രതിഷേധം സംഘപരിവാറിനോട്.
.കമ്യൂണിസ്റ്റ്കാരും കോൺഗ്രസുകാരുമായുള്ള ഒത്തുകളി രാഷ്ട്രീയത്തിന് ഇതിൽ പരം എന്ത് തെളിവ് വേണം?
മുസ്ലീം മാനേജ്മെന്റിന്‌ അവരുടെ സ്ക്കൂളുകളിലും കോളേജുകളിലും നിസ്കരിക്കാന് "പ്രയർ റൂം' നിർമ്മിക്കാം,
ക്രിസ്ത്യന് മാനേജ്മെന്റിന്‌ അവരുടെ സ്ഥാപനങ്ങളില് യേശുവിന്റെയും കുരിശിന്റെയും തിരുരൂപങ്ങള് സ്ഥാപിക്കാം,
ഹിന്ദുമാനേജ്മെന്റിന്റെ കോളേജില് ആല്ത്തറയില് വിളക്ക് കത്തിച്ചാല് അത് വർഗീയം,ഫാസിസം,കലാക്ഷേത്രം ക്ഷേത്രമാക്കുന്നു,മതേതരത്വം തകർന്നു..................!

       
Satheesh Ramachandran ഗണപതിയുടെ വാഹനമാണ് എലി പക്ഷെ നമ്മള്‍ ജാതി മത ഭേതമന്യേ അതിനെ വിഷം വച്ച് കൊല്ലുന്നു തമിഴന്‍മാര്‍ അവറ്റകളെ ചുട്ടു തിന്നുന്നു.ആര്‍കും ഹിന്ദു വികാരം വൃണപ്പെടുന്നു എന്ന പരാതിയില്ല. ഹനുമല്‍ പ്രതിരൂപമായ കുരങ്ങനെ ചിലര്‍ തല്ലക്കൊന്ന് രസായനമുണ്ടാക്കുന്നു ചിലരതിനെസര്‍ക്കസു കളിപ്പിക്കുന്നു ഇവിടെയും ഹിന്ദു ഉണരുന്നില്ല. ഭഗവാന്‍ വിഷ്ണുവിന്‍റെ ഒന്നാമത്തെ അവതാരമാണ് മല്‍സ്യം പക്ഷെ ആര്‍ഷ ഭാരതം പുലമ്പുന്നവന്‍റെ കെെ മണത്തു നോക്കിയാല്‍ ഇന്നലെ കഴിച്ച മീന്‍കറിയുടേ വാസന വരും. വിഷ്ണുവിന്‍റെ മറ്റൊരവതാരം കൂര്‍മ്മം അതിനെയും നമ്മള്‍ തിന്നുന്നു . പാമ്പ് ഭഗവാന്‍ ശിവന്‍റെ കഴുത്തില്‍ കിടക്കുന്നു വിഷ്ണു അനന്തന്‍ എന്ന ഏഴു തലയുള്ള സര്‍പ്പത്തിന് മുകളില്‍ വിരാജിക്കുന്നു ദെെവീക പരിവേഷം കൊടുക്കുന്നുണ്ടെങ്കിലും നമ്മള്‍ അതിനെ തല്ലിക്കൊല്ലുന്നു ഒരു ഹിന്ദുവിനും പരാതിയില്ല. ലക്ഷ്മിദേവിയുടെ വാഹനമാണ് മൂങ്ങ ശനീദേവന്‍റെ വാഹനം കാക്ക ഇവറ്റകള്‍ മുറ്റത്ത് ഉണക്കാനിട്ട നെല്ലു കൊത്തി തിന്നുമ്പോള്‍ നമ്മള്‍ അവറ്റയെ പൂജിക്കുകയല്ല മറിച്ച് കല്ലെടുത്തെറിയുകയാണ് ചെയ്യുന്നത്. ഒരു സഘപരിവാറു കാരനും ഈ ദെെവീക പരിവേഷമ്മള്ള ജീവികളുടെ രക്ഷകെത്തുന്നില്ല , ഹിന്ദു ഉണരുന്നില്ല എന്തേ ഗോവധം മാത്രം പാടില്ല . ഗോവധം ഭാരത സംസ്ക്കാരത്തിനെതിരും ബാക്കിയുള്ള പുണ്യമൃഗങ്ങളുടെ വധം ഭൂഷണവു മാവുന്നതെങ്ങിനെയാണ് ഭാരത സംസ്ക്കാരവും മനുസ്മൃതിയും കലക്കി കുടിച്ച കപട ഹിന്ദു ബുദ്ധിജീവികളും സവര്‍ണ്ണ പ്രമാണിമാരും ഇതിനാണ് മറുപടി തരേണ്ടത്. അന്ധമായ മതവിശ്വാസത്തെ രാഷ്ട്രീയമായ് മുതലെടുക്കുക എന്നല്ലാതെ ഹിന്ദുക്കളെ ഉദ്ധരിക്കണമെന്ന സല്‍വിചാരമൊന്നും സഘപരിവാറിനില്ല. ലോക സമസ്താ സുഖിനോ ഭവന്തു എന്നതാണ് ഹിന്ദു ധര്‍മ്മം അതുള്‍ക്കൊള്ളാന്‍ ശ്രമിക്കു അല്ലാതെ ഹിന്ദു വര്‍ഗീയത ഉണര്‍ത്താനല്ല

No comments: