Wednesday, October 14, 2015

മൂന്നാർ ദൗത്യത്തിൽ വി.എസ്.

മൂന്നാർ സമരം: സഹദേവന്രെ പ്രസ്താവനയ്ക്കെതിരെ വി.എസ് 
Posted on: Monday, 14 September 2015 

തിരുവനന്തപുരം: മൂന്നാർ സമരത്തിനു പിന്നിൽ തീവ്രവാദികളാണെന്ന് വിമർശിച്ച സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ രംഗത്ത്. തൊഴിലാളികൾ അടുപ്പിക്കാത്തതിന്രെ നാണക്കേട് മറയ്ക്കാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. മൂന്നാറിൽ സ്ത്രീകൾ നടത്തിയത് ഉജ്ജ്വല സമരമാണെന്നും വി.എസ് പ്രതികരിച്ചു.

മൂന്നാറിൽ കണ്ണൻദേവൻ കന്പനിക്കെതിരെ തൊഴിലാളികൾ നടത്തിയ സമരത്തിനു പിന്നിൽ തമിഴ് തീവ്രവാദികളാണെന്ന സഹദേവന്രെ പ്രസ്താവനയാണ് നിർണ്ണായക ദിനം പ്രക്ഷോഭത്തിൽ പങ്കുചേർന്ന വി.എസിനെ ചൊടിപ്പിച്ചത്. സഹദേവന്രെ പ്രസ്താവന വിവാദമായിരുന്നു.

മൂന്നാറിലെ സമരത്തിന് സഹായം ലഭിച്ചത് എവിടെ നിന്നാണെന്ന്  അന്വേഷിക്കണം. സമരത്തിന്റെ ലക്ഷ്യം എന്താണെന്ന് പരിശോധിക്കണം. മൂന്നാറിലെ തമിഴ് തൊഴിലാളികളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്നുമായിരുന്നു  സഹദേവൻ കണ്ണൂരിൽ വാ‌ർത്താ സമ്മേളനത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടത്.


മൂന്നാർ സമരത്തിനുശേഷം കോട്ടയത്ത് നാട്ടകം ഗവൺമെന്റ് ഗെസ്റ്റ്ഹൗസിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പ്രഭാതനടത്തത്തിൽ. ചിത്രം: ശ്രീകാന്ത് കളരിക്കൽ

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ ദൗത്യത്തിൽ കൈപൊള്ളിയവി.എസ്. അച്യുതാനന്ദൻ, തോട്ടം തൊഴിലാളികളുടെ സമരത്തിനെത്തി വിജയക്കൊടി പാറിച്ചത് സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി. മൂന്നാറിലേക്കുള്ള വിഎസിന്റെ രണ്ടാം ദൗത്യത്തിൽ ജില്ലയിലെ വിഎസ്പക്ഷക്കാർ ആവേശഭരിതരാണ്. ജില്ലാ കമ്മിറ്റിയിൽ കാര്യമായ സ്വാധീനമില്ലെങ്കിലും പ്രവർത്തകർക്കും അണികൾക്കുമിടയിൽ വിഎസ് ശക്തനാണ്; ഔദ്യോഗികപക്ഷത്തിന്റെ ഭീതിക്കു കാരണവും അതാണ്.
സിപിഎം എംഎൽഎയായ എസ്. രാജേന്ദ്രന്റെ നിരാഹാര സമരത്തിനു വലിയ പരിഗണന കൊടുക്കാതെ സമരം ചെയ്യുന്ന തൊഴിലാളി സ്ത്രീകൾക്കൊപ്പം ഇരുന്നു എന്നു മാത്രമല്ല, രാജേന്ദ്രനെ കാണാനല്ല, ചൂഷണത്തിനിരയായ തോട്ടം തൊഴിലാളികളെ കാണാനാണു മൂന്നാറിലേക്കു വന്നതെന്നു കൂടി പറഞ്ഞതോടെ ഔദ്യോഗികപക്ഷത്തിനു ക്ഷീണമായി. സമരം അവസാനിച്ചശേഷം എസ്. രാജേന്ദ്രൻ എംഎൽഎയുടെ സമരപ്പന്തലിലെത്തി അഭിവാദ്യം അർപ്പിച്ച വിഎസ് കുറച്ചുകൂടി നേരത്തേ നിരാഹാരമിരിക്കാമായിരുന്നുഎന്നാണു രാജേന്ദ്രനെ ഉപദേശിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടിയുടെ വനിതാ നേതാക്കൾക്കും നേരെ തൊഴിലാളികളുടെ പ്രതിഷേധമുണ്ടായെങ്കിൽ വിഎസ് എത്തിയപ്പോൾ മൂന്നാർ ഇളകിമറിഞ്ഞതും ജില്ലാ നേതൃത്വത്തെ അതിശയിപ്പിച്ചു.
വിഎസിനെ സ്വീകരിക്കാൻ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എംഎൽഎയുൾപ്പെടെയുള്ള നേതാക്കളാരും എത്തിയിരുന്നില്ല. പലരും ആ സമയത്ത് 200 മീറ്റർ അകലെ രാജേന്ദ്രന്റെ സമരപ്പന്തലിലുണ്ടായിരുന്നു. പ്രതിഷേധം ഭയന്നാണു ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ തോട്ടം തൊഴിലാളികളുടെ ഇടയിലേക്കു പോകാത്തതെന്നാണ് ആരോപണം.
മൂന്നാറിൽ സിപിഎം, സിഐടിയു നേതാക്കൾക്കു ബംഗ്ലാവുകളില്ലെന്നു ചാനൽ ചർച്ചയിൽ ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച തൊഴിലാളി സ്ത്രീകൾ സിപിഎം ജില്ലാ സെക്രട്ടറി എത്തിയാൽ ഏതൊക്കെ നേതാക്കൾക്ക് ഭൂമിയും ബംഗ്ലാവുമുണ്ടെന്നു കാണിച്ചുതരാമെന്നും തുറന്നടിച്ചിരുന്നു.
മൂന്നാർ തിരിച്ചടിഅടുത്തയാഴ്ച നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചൂടുള്ള ചർച്ചയാകും. 16നു കട്ടപ്പനയിലെത്തുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജില്ലയിലെ ലോക്കൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.


No comments: