അയാൾ ക്രൂരനാണ്, ഒരിക്കലും ദയയോടെ പെരുമാറിയിട്ടില്ല. ദയാപൂർവമുള്ള വാക്കുകൾ പറഞ്ഞിട്ടില്ല. ലോകമറിയണം അയാൾ എത്ര ക്രൂരനാണെന്ന്. വളരെ വൃത്തികെട്ട മനുഷ്യനാണയാൾ, ഇസ്‌ലാമിക സ്റ്റേറ്റ് (ഐഎസ്) തലവൻ അബുബക്കർ അൽ ബഗ്ദാദിയുടെ അടിമയായിരുന്ന പതിനാറുകാരി യസീദി പെൺകുട്ടി ലോകത്തോടു പറയുന്നു. രാജ്യാന്തര മാധ്യമമായ സിഎൻഎന്നിനു നൽകിയ അഭിമുഖത്തിലാണ് ഐഎസ് മേധാവിയുടെ ക്രൂരതകളെ കുറിച്ച് അവൾ വെളിപ്പെടുത്തിയത്.
സിൻജാർ മലയുടെ താഴ്‌വാരത്തിൽ നിന്ന് ഐഎസ് ഭീകരർ തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഒരാഴ്ചയ്ക്കു ശേഷം ബഗ്ദാദിയുടെ റഖ്ഖയിലെ വീട്ടിൽ ജോലിക്കു കൊണ്ടുവരികയായിരുന്നു. ബഗ്ദാദി നിരന്തരമായി മർദിക്കുമായിരുന്നു. വളരെ മോശമായേ പെരുമാറിയിരുന്നുള്ളൂ- അവൾ കൂട്ടിച്ചേർത്തു.
യുഎസ് പത്രപ്രവർത്തകന്റെ തലയറുക്കുന്ന വിഡിയോ കാണിച്ച് ഇസ്‌ലാമിലേക്കു മതപരിവർത്തനം ചെയ്തില്ലെങ്കിൽ ഇതുപോലെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. യുഎസ് ബന്ദിയായിരുന്ന കെയ്‌ല മില്ലറുടെ ഒപ്പമായിരുന്നു യസീദി പെൺകുട്ടിയെയും പാർപ്പിച്ചിരുന്നത്. നിരവധി തവണ കെയ്‌ല മില്ലറെ ബഗ്ദാദി മാനഭംഗപ്പെടുത്തി. അതു തന്നെയായിരുന്നു തന്നോടും ചെയ്യാനിരുന്നതെന്നു മനസിലാക്കിയപ്പോൾ രക്ഷപെടുകയായിരുന്നെന്നും അവൾ കൂട്ടിച്ചേർത്തു.
ഐഎസ് നേതാവായിരുന്ന അബു സയ്യാഫിന്റെ അൽ ശദാദിയയിലെ വീട്ടിലായിരുന്നു മില്ലറെയും തന്നെയും മറ്റും താമസിച്ചിരുന്നത്. ഈ വിവരം അറിഞ്ഞ അമേരിക്കൻ സൈന്യം സയ്യാഫിന്റെ വീട് ആക്രമിച്ചെങ്കിലും മില്ലറെ കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് ഐഎസ് ആസ്ഥാനമായ റഖയിലെ ആയുധപ്പുരയിൽ ജോർദാൻ നടത്തിയ ആക്രമണത്തിലാണ് മില്ലർ കൊല്ലപ്പെടുന്നത്.

No comments:
Post a Comment