കുറച്ചു പേരെ കുറച്ചു കാലം പൊട്ടൻമാരാക്കാൻ
കഴിഞ്ഞേക്കാം,
കുറേ പേരെ കുറേക്കാലം പൊട്ടൻമാരാക്കാനും കഴിഞ്ഞേക്കാം. പക്ഷേ
എല്ലാവരേയും എല്ലാക്കാലവും പൊട്ടൻമാരാക്കാൻ കഴിയില്ല
1) ഈഴവ സമുദായത്തിന് 60 ലക്ഷത്തോളം വോട്ടുണ്ട് കേരളത്തിൽ, ഇതിൽ ബഹു ഭൂരിപക്ഷവും
ഇടതുപക്ഷത്തിനായിരുന്നു വോട്ട് ചെയ്തു കൊണ്ടിരുന്നത്. സമീപകാലത്തെ വെളളാപ്പളളിയുടെ
നിലപാടുകളിൽ നിങ്ങൾ ആശങ്കാകുലരാണ്. ഇനി പേടിയില്ലെങ്കിൽ പിന്നെന്തിനാണ് നിങ്ങൾ
അവരുടെ തീരുമാനങ്ങള എതിർക്കുന്നതും, അവരെ ചെളി
വാരിയെറിയുന്നതും? അതിനർത്ഥം നിങ്ങൾ ഒരു വോട്ടുചോർച്ച
ഭയക്കുന്നുണ്ട് എന്നതു തന്നെയാണ്.
2) കേരളത്തിലെ 110 ഓളം മണ്ഡലങ്ങളിൽ ഈഴവ
സമുദായത്തിന് നിർണ്ണായക സ്വാധീനമുണ്ട്. തിരുവിതാംകൂർ (സെൻട്രൽ ട്രാവൻ കോർ
അടക്കം)-കൊച്ചിൻ - തൃശ്ശൂർ മേഖലയിലെ 70 ഓളം മണ്ഡലങ്ങളിൽ SNDP
എന്ന സംഘടന നിർണ്ണായക സ്വാധീനം ചെലുത്തുന്നു.
3) കേരളത്തിലെ 26 മണ്ഡലങ്ങളിലെ ഭൂരിപക്ഷം 5000 വോട്ടിനും താഴെയാണ്. അതുപോലെ 42 മണ്ഡലങ്ങളിലത് 10000
ത്തിനും താഴെയാണ്. 15000 ത്തിൽ താഴെയോ,
അൽപ്പം മുകളിലോ ആയുള്ള 31 മണ്ഡലങ്ങളും. അതായത്
100 ഓളം മണ്ഡലങ്ങളിൽ 1000 മുതൽ 8000
വോട്ടുകൾ ഒരു വശത്തുനിന്നും മറക്കുവാൻ ഏതെങ്കിലുമൊരു സംഘടനയ്ക്ക്
കഴിയുകയാണെങ്കിൽ, ആ വോട്ടുകൾ അത് 2010ൽ
ലഭിച്ച പാർട്ടിയെയാവും പരാജയത്തിലേക്ക് തള്ളിയിടുക. നിങ്ങൾക്കിപ്പോൾ കാര്യങ്ങൾ
മനസ്സിലായല്ലോ? 5000 ത്തിനു താഴെ ഭൂരിപക്ഷമുള്ള 26 മണ്ഡലങ്ങളിലും ഈഴവർ ശക്തരാണ് എന്നതു മാത്രമല്ല പ്രധാനം അവയിലെല്ലാം SNDP
എന്ന സംഘടനക്ക് സ്വാധീനിക്കാൻ കഴിയുന്ന വോട്ടുകളുണ്ട്. ഈഴവ
സമുദായത്തിന് ഈ മണ്ഡലങ്ങളിലെല്ലാം 30000 മുതൽ 45000 വരെ വോട്ടുകളുണ്ട്. അതിൽ വെറും 3000-4000 വോട്ടുകൾ
തങ്ങളുടെ വരുതിക്ക് കൊണ്ടുവരാനായാൽ വെള്ളാപ്പള്ളി ഇടതിന്റെ നടുവൊടിക്കും. ഇത് വളരെ
വ്യക്തമായി സി പി എമ്മിനറിയാം. ഇതു പോലെ 10000 ത്തിനു താഴെ
ഭൂരിപക്ഷമുള്ള 42 മണ്ഡലങ്ങളിൽ 90% ത്തിലും
ഈഴവരും, 70% ത്തിലധികം SNDP എന്ന
സംഘടനയും ശക്തരാണ്. അതായത് മറ്റൊരു 28-30 മണ്ഡലങ്ങളിൽ 5000-6000
വോട്ടുകൾ ഇടതിൽ നിന്നും അടർത്തിയെടുക്കാൻ SNDP ക്ക് കഴിഞ്ഞേക്കുമെന്ന് സാരം. ഈ 68 മണ്ഡലങ്ങളിൽ 35
എണ്ണത്തിൽ എൽ ഡി എഫ് ആണ് 2010ൽ
ജയിച്ചിരിയ്ക്കുന്നതെന്നുകൂടി ചേർത്തു വായിച്ചാൽ ഇപ്പോൾ ഇടത് പാർട്ടികൾ, പ്രത്യോകിച്ച് സിപിഎം, കാണിച്ചു കൊണ്ടിരിക്കുന്ന
പൊറാട്ട് നാടകത്തിന്റെ പൊരുൾ സാധാരണക്കാരന് മനസ്സിലാകും. അതോർമ്മയുണ്ടാകുന്നത്
നല്ലതാണ്.
No comments:
Post a Comment