Thursday, January 18, 2018

മല്ലികാ രാംദാസ്



          മല്ലികാ രാംദാസ്  വിടവാങ്ങി. പെരിയാറിൻറെ  തീരത്ത് നിന്ന്   തുടങ്ങിയ ആ  യാത്ര ഭവാനിയുടെ  തീരത്ത്  അവസാനിച്ചിരിക്കുന്നു.  അര നൂറ്റാണ്ട്   മുൻപ്  ചരിത്ര പ്രസിദ്ധമായ ഒരു ഗ്രാമത്തിൽ നിന്ന്, ഒരു പൌരാണിക നഗര പരിസരത്ത്   നിന്ന്  അട്ടപ്പാടിയെന്ന ഓണം കേറാ മൂലയിലേക്ക്  നടത്തിയ  ആ ജീവിത യാത്ര  ഇന്ന് സന്കല്പാതീതമാണ്.  കൊച്ചു വള്ളവും  കെട്ടുവള്ളവും കയറി പുഴകളും കായലും കടന്ന്  കാടും മലയും കയറി വന്യമൃഗങ്ങളുടേയും കാനനവാസികളുടേയും  ഇടയിൽ  അവർ  കെട്ടിപ്പടുത്ത ജീവിതം  രണ്ടു   മക്കളെ സ്വന്തം കാലിൽ  നിർത്താൻ പ്രാപ്ത്തരാക്കിയിരിക്കുന്നു.  നല്ലൊരു കുടുംബ ജീവിതം ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക്  ഒരു   പാ0പുസ്തകം  തന്നെ  ആയിരുന്നു ആ  ജീവിതം  പറഞ്ഞാൽ തീരാത്ത  അത്ര ജീവിതാനുഭവങ്ങളുടെ അക്ഷയശേഖരമുണ്ടായിരുന്നു  കൊറ്റാട്ട്   കുമാരൻറെ  മകൾക്ക്.  കൊമ്പനാലിൽ കുന്ചൻ മകനുമൊത്ത്   അവർ  നടത്തിയ യാത്രകൾ  കേരളത്തിൽ ഒതുങ്ങുന്നവയല്ല. “പണി തീരാത്ത   വീട്” ലെ “കരിമുകിൽ   കാട്.  “ നെ സ്നേഹിച്ച അമ്മ  വീടിൻറെ  പണി   പൂർത്തിയാവാൻ കാത്തു  നിന്നില്ല.   അമ്മയില്ലാത്ത  വീടും  അമ്മയില്ലാത്ത  ജീവിതവും  ഒരു പോലെയാണ്—ശൂന്യം.  ലാളിക്കാനായാലും ശാസിക്കാൻ  വേണ്ടിയാണെന്കിലും  അമ്മേ   ഇനിയെന്നു  കാണും  നമ്മൾ………