മഴ പെയ്യുന്ന വൈകുന്നേരമാണ് പി.ടി.പി നഗറിലെ വീട്ടിലേക്ക്
കയറി ചെല്ലുന്നത്. ചുവന്ന
വലിയ പൊട്ടുചാർത്തി ആതിഥ്യം തുളുമ്പുന്ന ചിരിയുമായി ശ്രീദേവി
എസ്. കർത്ത
വാതിൽ തുറന്നു. ചൂടുചായ
ഇടുന്നതിനിടെ അവർ സംസാരിച്ചു തുടങ്ങി. തന്റെ ജീവിതത്തിലെ
ഏറ്റവും വലിയ തെറ്റിനെപ്പറ്റി.
എഴുത്തിന്റെ വഴിയിൽ
ശ്രീദേവി എസ്. കർത്തയെ കേരളം ശ്രദ്ധിച്ചു തുടങ്ങിയത് കഴിഞ്ഞ വർഷം മികച്ച വിവർത്തകയ്ക്കുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ചപ്പോഴാണ്. അതിനു മുമ്പേ ശ്രീദേവി എഴുത്തുവഴിയിൽ സജീവമായിരുന്നു. മിലൻ കുന്ദേര, സിൽവിയാ പ്ലാത്ത്, ധൻഗോപാൽ മുഖർജി, ഖലീൻ ജിബ്രാൻ, റിൽക്കെ, യാസുനാരി കാവാബാത്ത, കാമു, രബീന്ദ്രനാഥ ടാഗോർ തുടങ്ങി നിരവധിപ്പേരുടെ കൃതികൾ ശ്രീദേവി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കോളേജിൽ പഠിക്കുമ്പോൾ ആനുകാലികങ്ങളിൽ ശ്രീദേവിയുടെ കവിതകൾ പ്രസിദ്ധീകരിച്ചിരുന്നു. 2008ൽ 'കണ്ടെന്നും അവർ കണ്ടില്ലെന്നും ' കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. 'വിരൂപി' എന്ന പേരിൽ കഥാസമാഹാരവും.
അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമും അരുൺ തീവാരിയും സംയുക്തമായി രചിച്ച 'Transcendence My Spiritual Experience with Pramukh Swamiji' എന്ന പുസ്തകം 'കാലാതീത'മെന്ന പേരിൽ കറന്റ് ബുക്സിനായി വിവർത്തനം ചെയ്തതോടെയാണ് ശ്രീദേവിയുടെ ജീവിതം മാറി മറിഞ്ഞത്. പ്രകാശന ചടങ്ങിൽ സ്വാമി ബ്രഹ്മവിഹാരി ദാസ് പങ്കെടുക്കുന്നതിനാൽ സ്ത്രീകൾ വേദിയിലോ മുൻനിരയിലോ ഇരിക്കാൻ പാടില്ലെന്നും അതിനാൽ ചടങ്ങിൽ നിന്നും വിട്ടുനിൽക്കണമെന്നും പ്രസാധകർ അറിയിച്ചപ്പോൾ ശക്തമായ ഭാഷയിൽ ശ്രീദേവി പ്രതികരിച്ചു. ഇടതുപക്ഷസംഘടനങ്ങളും മാദ്ധ്യമങ്ങളും വിഷയം ഏറ്റെടുത്തതോടെ ശ്രീദേവി സാംസ്കാരിക കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി.
വിവർത്തകരെ സമൂഹം രണ്ടാംതരമായാണോ കാണുന്നത് ?
തീർച്ചയായും.എന്നാൽ വിവർത്തനത്തിന്, സൃഷ്ടിപരമായ എഴുത്തിനോളം തന്നെ പ്രാധാന്യമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. പരിഭാഷപ്പെടുത്തലെന്നാൽ കേവലം ട്രാൻസ്ലേഷനല്ല, ട്രാൻസ് ക്രിയേഷനാണ്. കവയത്രി കൂടിയായതിനാലാവണം വിവർത്തകയെന്ന രണ്ടാംതരം സമീപനം എനിക്കിതുവരെ നേരിടേണ്ടിവന്നിട്ടില്ല.
എവിടെയാണ് പിഴച്ചത്?
എന്റെ പുസ്തകങ്ങളുടേയും ഭൂരിഭാഗം പരിഭാഷകളുടേയും പ്രസാധകർ തൃശ്ശൂർ കറന്റ് ബുക്ക്സാണ്. പത്തുവയസ്സ് പിന്നിട്ട ബന്ധം.കലാമിന്റെ അവസാന പുസ്തകം വിവർത്തനം ചെയ്യണമെന്ന് അവർ ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. കലാമിന്റെ വലിയ ആരാധികയായതിനാലും ആത്മീയത ഇഷ്ടമായതിനാലും ഞാനത് സസന്തോഷം സ്വീകരിച്ചു. പ്രകാശനത്തിന് കലാമിന്റെ തിയതി മുൻകൂർ വാങ്ങിയതിനാൽ ഒന്നര മാസമാണ് 300 പേജുള്ള പുസ്തകം പരിഭാഷപ്പെടുത്താൻ ലഭിച്ചത്. ദിവസം ഒമ്പതുമണിക്കൂർ ജോലിയെടുത്തു. കലാമിന് തന്റെ ആത്മീയഗുരുവായ പ്രമുഖ് സ്വാമിജിയോടുള്ള അകമഴിഞ്ഞ ഗുരുഭക്തിയാണ് പുസ്തകത്തിന്റെ കാതൽ. ജീവകാരുണ്യം ഉൾപ്പെടെയുള്ള ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ, ഗലീലിയോ മുതൽ വിക്രം സാരാഭായ് വരെയുള്ള ലോക ശാസ്ത്രജ്ഞന്മാരുടെ ധാർമ്മികമൂല്യങ്ങളെപ്പറ്റിയുള്ള വിലയിരുത്തൽ ഇതൊക്കെയാണതിലുള്ളത്. സമയമില്ലാതിരുന്നതിനാൽ പ്രമുഖ് സ്വാമിജിയുടെ 'സ്വാമി നാരായണ സന്യാസ സൻസ്ഥാൻ ആശ്രമ'ത്തെക്കുറിച്ചോ, അവിടുത്തെ സ്ത്രീ വിരുദ്ധതയെപ്പറ്റിയോ അന്വേഷിച്ചില്ല. എന്റെ ജീവിതത്തിൽ പറ്റിയ വലിയ തെറ്റാണത്. പ്രകാശനചടങ്ങിൽ ആശ്രമത്തിലെ സ്വാമിജി പങ്കെടുക്കുന്നുണ്ടെന്നും ഞാൻ വന്നാൽ നാലാമത്തെ നിരയിലായി ഇരിക്കേണ്ടി വരുമെന്നും കറന്റ് ബുക്ക്സ് അറിയിച്ചപ്പോഴാണ് ഞാനെത്രവലിയ തെറ്റാണ് ചെയ്തതെന്ന് മനസിലാക്കിയത്. ആശ്രമത്തിലെ നിബന്ധനയ്ക്ക് ലജ്ജയില്ലാതെ അവർ വഴങ്ങിക്കൊടുത്തു. പ്രകാശനദിവസത്തിനു തലേന്നുവരെ അവർ നിലപാട് തിരുത്തുമെന്ന് കരുതി. അത് അസ്ഥാനത്തായപ്പോഴാണ് ഫേസ്ബുക്കിൽ കുറിപ്പെഴുതിയത്. എനിക്കു നേരിട്ട അപമാനം എന്റെ സുഹൃത്തുക്കളെ അറിയിക്കണമെന്നേ കുരുതിയുള്ളൂ.
ആശ്രമത്തിലെ സ്ത്രീ വിരുദ്ധത നേരത്തെ അറിഞ്ഞിരുന്നെങ്കിൽ?
ഉറപ്പായും ഞാൻ ഈ പുസ്തകം വിവർത്തനം ചെയ്യില്ലായിരുന്നു. വിവർത്തനം പൂർത്തിയാക്കി പുസ്തകം കറന്റ് ബുക്ക്സിന് അയച്ചതിന്റെ പിറ്റേദിവസമാണ് കലാം അന്തരിക്കുന്നത്. പുസ്തകത്തിൽ വിവരിക്കുന്ന കലാമിന്റെ ആത്മീയാനുഭവങ്ങളോട് എനിക്കത്ര മമതയില്ലായിരുന്നു. അതേക്കുറിച്ച് അദ്ദേഹത്തോട് നേരിൽ സംസാരിക്കണമെന്നും കരുതിയിരുന്നു. ആശ്രമത്തിലെ സവർണ്ണമനോഭാവമോ, സ്ത്രീവിരുദ്ധതയോ, ആചാരാനുഷ്ഠാനങ്ങളോ പുസ്തകത്തിലെ പ്രതിപാദ്യവിഷയമല്ലായിരുന്നു. ഒരുപക്ഷേ കലാം അത് മറച്ചുവച്ചതാവാം. പക്ഷേ, ജീവിതത്തിൽ ചില മൂല്യങ്ങളുള്ളയാളെന്ന നിലയിൽ ഞാനതേപ്പറ്റി അന്വേഷിക്കേണ്ടിയിരുന്നു. ഇപ്പോഴെനിക്ക് പശ്ചാത്താപം തോന്നുന്നു.
അങ്ങനെയെങ്കിൽ ചടങ്ങ് ബഹിഷ്കരിച്ചാൽ പോരായിരുന്നോ?
എന്റെ പുസ്തകം പ്രകാശനം ചെയ്യുന്നിടത്തുനിന്നും ഞാൻ മാറിനിൽക്കുന്നതെന്തിനാണ്. പ്രസാധകരുടെ വാണിജ്യ താത്പര്യത്തിനെതിരേയും സ്ത്രീവിരുദ്ധതയ്ക്കെതിരേയുമാണ് ഞാൻ പ്രതികരിച്ചത്. ഗുജറാത്തിലെ ആശ്രമത്തിലെ നിഷ്ഠകൾ കേരളത്തിലെ പൊതുവേദിയിലും നടപ്പാക്കാനുള്ള ശ്രമം ചെറുത്തുനിൽക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. കേരളത്തിൽ ഇനിയൊരു സ്ത്രീയും മറ്റൊരു സന്യാസിക്ക് വേണ്ടി മാറ്റിനിർത്തപ്പെടരുത്.
പുസ്തകത്തിന്റെ പ്രചാരണത്തിനുവേണ്ടിയുണ്ടാക്കിയ വിവാദമാണിതെന്ന അഭിപ്രായമുണ്ടല്ലോ?
കലാമിന്റെ അവസാനത്തെ പുസ്തകമാണിത്. ആത്മീയതയ്ക്ക് നല്ല മാർക്കറ്റുള്ള കാലവും. അതുകൊണ്ടാണ് രണ്ടുലക്ഷം കോപ്പി അച്ചടിച്ചത്. മാത്രമല്ല വിവാദങ്ങളുണ്ടാക്കി പുസ്തകം വിൽക്കുന്ന പാരമ്പര്യം തൃശ്ശൂർ കറന്റ് ബുക്ക്സിനില്ല. അതുപോലെ ആൾക്കൂട്ടത്തിന്റെ ശ്രദ്ധാകേന്ദ്രമാകാൻ ഒരിക്കലും ആഗ്രഹിച്ച വ്യക്തിയല്ല ഞാൻ. എന്റെ ഫേസ്ബുക്ക് കുറിപ്പ് സുഹൃത്തുക്കളാണ് പബ്ളിക്ക് ആക്കാൻ ആവശ്യപ്പെട്ടത്. ഇടതുസംഘടനകൾ വിഷയം ഏറ്റെടുത്തപ്പോൾ നിങ്ങളുടേതായ രീതിയിൽ പ്രതിഷേധിച്ചോളൂ. എന്റെ പ്രതിഷേധരീതി എഴുത്താണെന്നാണ് ഞാൻ പറഞ്ഞത്.
പ്രതികരണങ്ങൾ?
സന്യാസിക്കെതിരേ പ്രതികരിച്ചതോടെ പല ഹൈന്ദവ സംഘടനകളെല്ലാം എനിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്. ഫേസ്ബുക്കിലും ഫോണിലും മറ്റും വളരെ മോശമായ പ്രതികരികരണങ്ങളാണ്. ഞാൻ മുസ്ലീം വർഗ്ഗീയ സംഘടനയുടെ ആളാണെന്നുവരെ പറയുന്നു. എന്നെ പിന്തുണയ്ക്കുന്നവരും ഏറെയാണ്.
എഴുത്തുകാരുടെ പ്രതികരണം?
എന്റെ അറിവിൽ പേരുകേട്ട എഴുത്തുകാരാരും ഇതിനോട് പ്രതികരിച്ചില്ല. പ്രസാധകരെ പിണക്കാനുള്ള മടിയോ, ഹൈന്ദവ സംഘടനകളോടുള്ള ഭയമോ ആവാം കാരണം. രവി ഡി.സി ഐക്യദാർഢ്യം അറിയിച്ചിരുന്നു.
ഇനി കറന്റ് ബുക്ക്സുമായി പ്രവർത്തിക്കുമോ?
എനിക്കവരോട് ഒരു വിരോധവുമില്ല. എനിക്ക് പറ്റിയതുപോലെ അവർക്കും തെറ്റുപറ്റി. അത് തിരുത്തി പ്രകാശചടങ്ങിലേക്ക് എന്നെ ക്ഷണിച്ചാൽ തീർച്ചയായും ഞാൻ പോകും.

കുടുംബം?
അച്ഛൻ കെ.എസ് കർത്ത. പത്രപ്രവർത്തനായിരുന്നു. അമ്മ സരസമ്മ സർക്കാർ ഉദ്യോഗസ്ഥ. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ പ്രിൻസിപ്പൽ എ.എസ് സജിത്താണ് ജീവിതപങ്കാളി. യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് തുടങ്ങി 12 വർഷത്തെ പ്രണയം. പിന്നീട് 12വർഷത്തോളം ലിംവിംഗ് ടു ഗെതർ. പെൻഷൻ പേപ്പറിൽ നോമിനി വയ്ക്കണമെന്നായപ്പോൾ വിവാഹം രജിസ്റ്റർ ചെയ്തു. രണ്ടുപേർക്കുമിടയിൽ മറ്റൊരാൾ വേണമെന്നു തോന്നാഞ്ഞതിനാൽ കുട്ടികളില്ല.

Manju m joy
No comments:
Post a Comment