Wednesday, October 14, 2015

യൂറോപ്പല്ല, അറബ് രാജ്യങ്ങളാണ്

ശ്രീകുമാര്‍ കാവില്‍
എന്റെ കുഞ്ഞിന്റെ മരണത്തിന് മറുപടി പറയേണ്ടത് യൂറോപ്പല്ല, അറബ് രാജ്യങ്ങളാണ്എന്ന ഐലന്റെ പിതാവ് അബ്ദുല്ല കുര്‍ദ്ദിയുടെ നിലവിളി ഇന്ന് ലോകത്തിന് മുന്നില്‍ ഉയരുന്നുണ്ട്. എന്നിട്ടും ഇതുവരെ ലക്ഷക്കണക്കിന് പശ്ചിമേഷ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ യൂറോപ്പിനെ കുറ്റം പറയുകയാണ് മിക്കവരും. അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കണം എന്ന് അന്ത്യശാസനം നല്‍കുന്ന യുഎന്‍ പോലും ഇക്കാര്യത്തില്‍ അറബ് രാഷ്ട്രങ്ങളുടെ നിലപാടിനെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ല.

കടല്‍താണ്ടി സമാധാനത്തിന്റെ മറുകരയിലെത്താന്‍ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ അവരെ സ്വീകരിക്കാന്‍ മടി കാണിക്കുന്ന രാജ്യങ്ങള്‍..യൂറോപ്പിന് മുന്നില്‍ കൈനീട്ടി രണ്ട് ലക്ഷത്തോളം മുസ്ലീങ്ങളുള്‍പ്പടെയുള്ള സിറിയന്‍, ഇറാഖ് അഭയാര്‍ത്ഥികള്‍ കരയുമ്പോള്‍ ലോകത്തിന് മുന്നില്‍ ഉയരുന്ന ചോദ്യം ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്ത് മാര്‍ഗ്ഗമെന്നാണ്.. ഒപ്പം എന്ത് കൊണ്ട് ഈ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യൂറോപ്പ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മടി കാണിക്കുന്നു..എന്ന ചോദ്യം ഉയരുന്നു. എന്നാല്‍ ഇതിനെല്ലാം അപ്പുറത്ത് വലിയ ചര്‍ച്ചയാകുന്നത് മറ്റൊന്നാണ് എന്ത് കൊണ്ടാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ ഈ സഹോദരങ്ങളെ നിഷ്‌ക്കരുണം തള്ളി കളയുന്നത്?
രണ്ട് ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളെ മനുഷ്യ സ്‌നേഹത്തിന്റെ പേരില്‍ മാത്രം കയ്യുംകെട്ടി സ്വീകരിക്കാന്‍ ഒരു രാജ്യത്തിനുമാകില്ല. ആ രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക അവസ്ഥയെ ബാധിക്കുന്ന അത്തരം കുടിയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒരു രാഷ്ട്രം എന്ന നിലയില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നത് സ്വഭാവികം. എന്നിട്ടും യൂറോപ്യന്‍ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് കുറച്ചെങ്കിലും സ്വാഗതാര്‍ഹമാണ്. നാലായിരം അഭയാര്‍ത്ഥികളെ സ്വീകരിക്കാമെന്ന് ബ്രിട്ടന്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നു. ഹംഗറിയും, ജര്‍മ്മനിയും അഭയാര്‍ത്ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുന്നുഅഭയാര്‍ത്ഥികളെ മനുഷ്യത്വത്തിന്റെ പേരില്‍ സ്വീകരിക്കണമെന്ന സമര്‍ദ്ദം യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ഉയരുന്നുണ്ട്..
ഒരു മുസ്ലിം അഭയാര്‍ത്ഥിയെ പോലും രാജ്യത്ത് കാല് കുത്താന്‍ അനുവദിക്കില്ലെന്ന ഹംഗറി പ്രസിഡണ്ട് വിക്ടര്‍ ഓര്‍ബാന്റിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ലോകത്തെ നടുക്കിയ പ്രസ്താവന എന്നാണ് പലരും ഇതിനെ വിലയിരുത്തിയത്. തുര്‍ക്കി കടല്‍ത്തീരത്ത് അടിഞ്ഞ ഐലന്‍ എന്ന മൂന്ന് വയസ്സുകാരന്റെ ചിത്രം ഉയര്‍ത്തിക്കാട്ടി യൂറോപ്പിന് മുന്നില്‍ സമര്‍ദ്ദമുയര്‍ത്തുകയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. എന്നിട്ടും എന്ത് കൊണ്ടാണ് അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വാതില്‍ തുറന്നിടാത്തത്. അതിനും മുന്‍പെ നേരത്തെ പറഞ്ഞ വലിയൊരു ചോദ്യം കൂടി ഇവിടെ ഉയരുന്നുണ്ട്.
എന്ത് കൊണ്ടാണ് പശ്ചിമേഷ്യയിലെ ഇസ്ലാമിക രാഷ്ട്രങ്ങള്‍ അയല്‍രാജ്യങ്ങളിലെ ഈ സഹോദരന്മാര്‍ക്ക് അഭയം നല്‍കാത്തത്?



ഇക്കാര്യത്തില്‍ അറബ് രാജ്യങ്ങള്‍ എന്ത് കൊണ്ട് നിലപാട് പ്രഖ്യാപിക്കുന്നില്ല..?
ക്രിസ്ത്യന്‍ ഭൂരിപക്ഷ യൂറോപ്പിനേക്കാള്‍ അഭയാര്‍ത്ഥികള്‍ക്ക് മുന്നില്‍ കനിയേണ്ടത് ഇസ്ലാമിക രാഷ്ട്രങ്ങളല്ലേ?
പശ്ചിമേഷ്യയിലെ അരക്ഷിതാവസ്ഥയ്ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തലത്തില്‍ എല്ലാ ഇസ്ലാമിക രാഷ്ട്രങ്ങളും ഉത്തരവാദികളായിരിക്കെ എന്ത് കൊണ്ട് മുസ്ലിം സാഹോദര്യം പ്രായോഗികതലത്തിലേക്കുയരാത്തത്..?

ചോദ്യങ്ങള്‍ ഒരുപാടുണ്ട്മൗനത്തിലാണ് പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങള്‍..ഐസിസ് ഭീകരതയ്ക്ക് പിന്നില്‍ അമേരിക്ക എന്നിങ്ങനെ അഴകൊഴമ്പന്‍ ന്യായങ്ങള്‍ നിരത്തി ചിലരെങ്കിലും ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്..എന്തായാലും അഭയാര്‍ത്ഥി പ്രശ്‌നത്തില്‍ അറബ് രാജ്യങ്ങള്‍ തുടരുന്ന നിസ്സംഗത വലിയ മനുഷ്യാവകാശ പ്രശ്‌നമുയര്‍ത്തുന്നുണ്ട്.
ഇസ്ലാമിക രാജ്യങ്ങള്‍ക്ക് മുസ്ലിം സാഹോദര്യം ഇല്ലാതായിരിക്കുന്നു എന്നതാണ് ഇതിന് ഉത്തരമായി കണ്ടെത്താവുന്ന പ്രധാന വസ്തുത. മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ നിന്നുള്ള സഹോദരങ്ങളെ സ്വീകരിക്കാനുള്ള വൈമുഖ്യത്തിന് കാരണം ഈ മേഖലയിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥ തന്നെയാണ്. പശ്ചിമേഷ്യയിലെ രണ്ട് രാജ്യങ്ങളില്‍ മാത്രമാണ് അല്‍പമെങ്കിലും സ്ഥിരതയുള്ളത്. ഇസ്ലാമിക രാഷ്ട്രമായ ഇറാനും, ജൂത രാഷ്ട്രമായ ഇസ്രായേലും മാത്രമാണ് രാഷ്ട്രീമായ സ്ഥിരതയുള്ളത്. മറ്റുള്ള രാഷ്ട്രങ്ങളെല്ലാം സ്വമതത്തില്‍ പെടുന്ന ഹൂതികളുമായി ആഭ്യന്തര യുദ്ധത്തിലാണ്. എത്രയൊക്കെ അമേരിക്ക പോലുള്ള സാമ്രാജ്യത്വ ശക്തികളെ കുറ്റം പറഞ്ഞാലും മതവിശ്വാസത്തെ ചൊല്ലിയുള്ള കലാപങ്ങള്‍ തന്നെയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത്. ഐസിസ് പോലുള്ള ഭീകരസംഘടനകളെ വളര്‍ത്താനുള്ള വെള്ളവും വളവും നല്‍കിയതും മതസംഘര്‍ഷങ്ങള്‍ തന്നെ.
മുസ്ലിം അഭയാര്‍ത്ഥികളോടുള്ള അറബ് രാഷ്ട്രങ്ങളുടെ സമീപനം റഹീങ്ക്യ മുസ്ലിംങ്ങളുടെ കാര്യത്തില്‍ ലോകം കണ്ടതാണ്. ജീവിതം തേടി കടലിലൂടെ അലഞ്ഞ നൂറ് കണക്കിന് റഹിങ്ക്യോ മുസ്ലിംങ്ങളെ ഏറ്റെടുക്കാന്‍ മല്യേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ മുസ്ലിം രാഷ്ട്രങ്ങളൊന്നും തയ്യാറായില്ല. ഇവരെ സംരക്ഷിക്കാന്‍ വേണ്ട സാമ്പത്തിക സഹായം നല്‍കാം എന്നെങ്കിലും പറഞ്ഞ ഖത്തര്‍ മാത്രമാണ് ഇതിന് അല്‍പമെങ്കിലും അപവാദമായത്. ഇസ്ലമിക രാജ്യങ്ങള്‍ ജിഹാജി ഭീകരതയ്‌ക്കൊപ്പം സംഘടിത കുറ്റവാളികളുടെ മേഖലയായി മാറിയിരിക്കുന്നു. മനുഷ്യക്കടത്ത് കൊള്ളക്കാരുടെ തേര്‍വാഴ്ചയാണ് ഇവിടങ്ങളില്‍..ഫലത്തില്‍ അറബ് രാജ്യങ്ങള്‍ക്ക് മനുഷ്യത്വവും കാരുണ്യവും,സഹോദരസ്‌നേഹവും, സഹാനുഭൂതിയും നഷ്ടപ്പെട്ടിരിക്കുന്നു എന്നതിന്റെ ഉത്തമതെളിവാണ് അഭയാര്‍ത്ഥി പ്രശ്‌നത്തിനോട് ഇവര്‍ പുലര്‍ത്തുന്ന കുറ്റകരമായ നിസ്സംഗത.
എന്റെ കുഞ്ഞിന്റെ മരണത്തിന് മറുപടി പറയേണ്ടത് യൂറോപ്പല്ല, അറബ് രാജ്യങ്ങളാണ്എന്ന ഐലന്റെ പിതാവ് അബ്ദുല്ല കുര്‍ദ്ദിയുടെ നിലവിളി ഇന്ന് ലോകത്തിന് മുന്നില്‍ ഉയരുന്നുണ്ട്. എന്നിട്ടും ഇതുവരെ ലക്ഷക്കണക്കിന് പഷ്ചിമേഷ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ യൂറോപ്പിനെ കുറ്റം പറയുകയാണ് മിക്കവരും. അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കണം എന്ന് അന്ത്യശാസനം നല്‍കുന്ന യുഎന്‍ പോലും ഇക്കാര്യത്തില്‍ അറബ് രാഷ്ട്രങ്ങളുടെ നിലപാടിനെ വിമര്‍ശിക്കാന്‍ തയ്യാറാകുന്നില്ല.
അഭയാര്‍ത്ഥികളെ കയ്യും നീട്ടി സ്വീകരിക്കാന്‍ യൂറോപ്പ് മടിക്കുന്നതിന് പിന്നില്‍
അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യൂറോപ്പ് വിമുഖത കാണിക്കുന്നതിന് പിന്നില്‍ ഒരു പാട് കാരണമുണ്ട്. അതിലൊന്ന് ഹംഗറി രാഷ്ട്രത്തലവന്‍ പറഞ്ഞത് പോലെ മതം തന്നെയാണ്. കുടിയേറ്റത്തെ ഇസ്ലമിക ഭീകരര്‍ മതവ്യാപനത്തിനും, ഖാലിഫേറ്റ് വിപുലീകരണത്തിനും ഉപയോഗിക്കാനുള്ള സാധ്യതയാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. ഐസിസ് ഭീകരത സ്വയം സൃഷ്ടിച്ചെടുത്ത അരക്ഷിതാവസ്ഥയുടെ ഉപോത്പന്നമാണ് ഈ അഭയാര്‍ത്ഥി പ്രശ്‌നമെന്നത് വലിയ ആശങ്ക തന്നെയാണ്. കുടിയേറ്റങ്ങള്‍ യൂറോപ്പിനെ യൂറോപ്പ് അല്ലാതാക്കുന്നു എന്നാണ് അവരുടെ ആശങ്ക. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഐസിസ് അനുകൂല സമീപനം യുവാക്കളില്‍ വര്‍ദ്ധിക്കുന്നുവെന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. കടന്നെത്തുന്ന അഭയാര്‍ത്ഥികള്‍ക്കൊപ്പം ഐസിസ് ഭീകരതയും പറിച്ച് നടപ്പെടാമെന്ന് യൂറോപ്പ് ചിന്തിക്കുന്നു. പ്രവാചക നിന്ദ നടത്തിയതിന്റെ പേരില്‍ ചാര്‍ ഹെബ്ദോ എന്ന മാഗസിന്‍ ഓഫിസിന് നേരെ ആക്രമണം നടത്തി നിരവധി പേരെ കൊന്നൊടുക്കിയതിന് ശേഷം ഇസ്ലാമിക ഭീകരതയ്‌ക്കെതിരായി യൂറോപ്പ് വലിയ പടയൊരുക്കത്തിലാണ്.
ഇതിനിടയിലും ജര്‍മ്മനിയും, ബ്രിട്ടനും, ഹംഗറിയും ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതമോതി. ജര്‍മ്മനിയില്‍ രണ്ട് ലക്ഷത്തോളം കുടിയേറ്റമാണ് ഈയിടെ നടന്നത്. കുടിയേറ്റത്തിനെതിരെ ശക്തമായ വികാരമുള്ള രാജ്യമാണ് ജര്‍മ്മനി. ലക്ഷക്കണക്കിന് അംഗങ്ങളുള്ള നവഫാസിസ്റ്റ് സംഘടനകള്‍ ജര്‍മ്മനിയില്‍ കുടിയേറ്റത്തിനെതിരെ വലിയ പ്രക്ഷോഭം നടത്തുകയാണ്. കുടിയേറ്റത്തിലൂടെ നടക്കുന്ന മത അധിനിവേശമാണെന്നാണ് ഇവരുടെ ശക്തമായ നിലപാട്. ബ്രിട്ടനിലും, ഹംഗറിയിലും സമാനമായ അവസ്ഥയാണ്. ഇതിനിടയിലും അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഈ രാജ്യങ്ങള്‍ കാണിക്കുന്ന മനസ്സ് അഭിനന്ദനാര്‍ഹമാണ്..ഒപ്പം അറബ് രാജ്യങ്ങള്‍ പുലര്‍ത്തുന്ന നിഷേധാത്മക നിലപാട് വെറുപ്പുളവാക്കുന്നതും.


No comments: