Monday, October 05, 2015

രഹസ്യ ചാറ്റ്

മുറിക്കുള്ളിൽ അടച്ചിരുന്ന് തങ്ങളുടെ പതിനാറുവയസുകാരൻ എന്തെടുക്കയാണെന്നറിയാൻ ആ മാതാപിതാക്കൾ കുറച്ചുകാലമായി ശ്രമിക്കുകയാണ്. എന്തെങ്കിലും ചോദിച്ചാൽ മുറി കൊട്ടിയടയ്ക്കുയോ ശകാരമോ ആണ് ഫലം. ഒടുവിൽ , അവർ ഒളിച്ചിരുന്നു അവന്റെ മുറിക്കുള്ളിൽ... അവൻ ആരോടോ ചാറ്റിങ്ങിലാണ്. അവൻ മുഖം കഴുകാൻ പോയ തക്കത്തിന് അവർ അന്റെ മെസേജുകൾ പരതി. വഴിവിട്ടുള്ള അശ്ളീല മെസേജുകൾ കണ്ട് എന്തുചെയ്യണമെന്നറിയാതെ അവർ പൊട്ടിക്കരഞ്ഞു. ! ഇത് ഒരു കുടുംബത്തിലെ മാത്രം കഥയല്ല ഒട്ടുമിക്ക വീടുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന സത്യാവസ്ഥയാണ്. സോഷ്യൽ മീഡിയ ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്നത് ഇന്ന് കുട്ടികൾക്കിടയിലാണ്. പലരും അറിയാതെ ചതിക്കുഴികളില്‍ വീഴുകയും ചൂഷണം ചെയ്യപ്പെടുകയുമാണ്.
മാതാപിതാക്കളുടെ മുന്നിലിരുന്ന് ചാറ്റ് ചെയ്യുന്നവരുടെ സംഖ്യകളും ഏറുകയാണ്. പി999, സിഡി9 എന്നൊക്കെ ടൈപ്പ് ചെയ്താൽ ആർക്ക് എന്ത് മനസിലാകാൻ? കുട്ടികളുടെ വഴിവിട്ടുള്ള പോക്കിന് നിയന്ത്രണം ഏർപ്പെടുത്താൽ ബ്രിട്ടൻ വിദ്യാഭ്യാസ വകുപ്പ് പുതിയ ഓൺലൈൻ പദാവലിയുമായി രംഗത്ത്. കൗമാരപ്രായക്കാർ ഉപയോഗിക്കുന്ന പ്രധാന ചാറ്റിങ് പദങ്ങളുടെ വ്യാഖാനങ്ങളെല്ലാം ഇതിൽ നിന്നും മാതാപിതാക്കൾക്ക് കിട്ടും. വ്യക്തിപരമായ കാര്യങ്ങൾ വിശദീകരിക്കാനായി ടീനേജുകാർ ഉപയോഗിക്കുന്ന ജിഎൻഒസി അഥവാ ഗെറ്റ് നേക്ഡ് ഒാണ്‍ ക്യാമറ, എഎസ്എ​ൽ അഥവാ എയ്ജ്, സെക്സ്, ലൊക്കേഷൻ തുടങ്ങിയ പ്രധാന ചാറ്റിങ് പദങ്ങളുടെയെല്ലാം പട്ടിക ഇതിലുണ്ട്.
രക്ഷിതാക്കള്‍ ചുറ്റുവട്ടത്തുള്ളപ്പോൾ സോഷ്യൽ മീഡിയയിൽ കോഡ് ഭാഷയിൽ സംസാരിക്കുന്നവരാണ് ഭൂരിഭാഗം കുട്ടികളും. പി999, PAW എന്നിവ രക്ഷിതാക്കൾ ശ്രദ്ധിക്കുന്നുണ്ട‌െന്ന് ചാറ്റിനപ്പുറത്തുള്ള ആളെ അറിയിക്കാൻ ഉപയോഗിക്കുന്നവയാണ്. ഓൺലൈൻ സെക്ഷ്വൽ ബന്ധങ്ങൾക്കു വേണ്ടി കൗമാരക്കാർ ഉപയോഗിക്കുന്ന പ്രധാന പദങ്ങളാണ് ഡിക്ഷ്ണറിയിൽ കൂടുതലും ഉൾപ്പെടുത്തിയിരിക്കുന്നത്. IWSN( i want sex now) LMIRL(lets meet in real life) എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
തങ്ങളുടെ മക്കൾ ഓൺലൈനിൽ സുരക്ഷിതരാണെന്ന് ഇതിലൂടെ രക്ഷിതാക്കൾക്ക് ഉറപ്പുവരുത്താനാകുമെന്ന് ബ്രിട്ടൻ വിദ്യാഭ്യാസവകുപ്പും സെക്രട്ടറിയും വനിതാക്ഷേമ മന്ത്രിയുമായ നിക്കി മോർഗൻ പറഞ്ഞു. ചൈൽഡ് എക്സ്പ്ലോയിറ്റേഷൻ ആൻഡ് ഓൺലൈൻ പ്രൊട്ടക്ഷൻ സെന്റർ, പാരന്റ് സോൺ എന്നിവയുടെ നേതൃത്വത്തിലാണ് വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.
സോഷ്യൽ മീഡിയയിൽ ടീനേജുകാർ ഉപയോഗിക്കുന്ന ചില കോഡുകളും അവയുടെ അർഥങ്ങളും.
ASL – age, sex, location (could mean your child uses an anonymous chat room)
CD9 – Code 9 (meaning parents are around)
GNOC – get naked on camera
KPC – keep parents clueless
IRL – in real life
MIRL – meeting in real life
LMIRL – let’s meet in real life (fine if it’s their friends)
IWSN – I want sex now
MOOS – member of the opposite sex
P911/P999 – parent alertPAW – parents are watching
POS/MOS – parents over shoulder/mum over shoulder
RU/18 – are you over 18?

WYRN – what’s your real name?

No comments: