Monday, October 05, 2015

ടൈറ്റാനിക്കിലെ മെനു

ആദ്യ യാത്രയിൽ തന്നെ മുങ്ങിയ ടൈറ്റാനിക്കിലെ മെനു കാർഡ് ലേലം ചെയ്തു. ഓണ്‍ലൈനിലൂടെ നടത്തിയ ലേലത്തിൽ 88,000 ഡോളറാണ് മെനുവിന് ലഭിച്ചത്. ഒരു ഫസ്റ്റ് ക്ലാസ് യാത്രക്കാരൻ സൂക്ഷിച്ചിരുന്ന മെനു കാർഡ് സ്വകാര്യ വ്യക്തിയാണ് കൈപ്പറ്റിയത്. 1912 ഏപ്രിൽ 14 എന്ന തീയതി പതിപ്പിച്ചിട്ടുള്ള കാർഡാണിത്. വൈറ്റ് സ്റ്റാർ ലൈൻ ലോഗോ കാർഡിലുണ്ട്.
ഗ്രിൽഡ് മട്ടൺ ചാപ്്സ്, കസ്റ്റർഡ് പുഡ്ഡിങ്, കോർണേഡ് ബീഫ്, മൽസ്യം, പ്രേസ്ട്രി, ചീസ് തുങ്ങിയവയാണ് മെനുവിലെ വിഭവങ്ങൾ. അപകടത്തിൽ നിന്നു രക്ഷപെട്ട എബ്രഹാം ലിങ്കൺ സോളമൻ എന്നയാളുടെ കൈവശമുണ്ടായിരുന്ന മെനുവാണ് ലേലത്തിൽ വച്ചത്.

No comments: