Tuesday, October 13, 2015

Manju Warrier

Manju Warrier

കലയെ സ്നേഹിക്കുന്ന എല്ലാ കേരളീയരും വർഷം മുഴുവൻ കാത്തിരിക്കുന്നത് സൂര്യ ഫെസ്റിവലെന്ന ഈ മാമാങ്കത്തിനാണ്. വിഖ്യാതരായ, ലോകമെങ്ങും ആരാധകരുള്ള ഒരുപാടു കലാകാരന്മാരും സംഗീത സംഗീതജ്ഞരും, നൃത്തകരും ഒത്തുകൂടുന്ന തിരുവനന്തപുരത്തെ കലയുടെ മഹാ ഉത്സവമാണ് സൂര്യ ഫെസ്റിവൽ. 1997ലും 1998ലും ഞാനും അവിടെ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
2014 ഒക്ടോബർ 9ന് സൂര്യ വേദിയിലേക്ക് എന്നെയും ക്ഷണിച്ചിരുന്നു, 16 വർഷത്തിനു ശേഷമാണ് അവിടെ വീണ്ടും നൃത്തം അവതരിപ്പിക്കാനുള്ള ഭാഗ്യമുണ്ടായത്‌. അന്നത്തെ വേദിയിൽ കൃഷ്ണമൂർത്തി സാർ പ്രഖ്യാപിച്ചതാണ് ഇനിയുള്ള എല്ലാ വർഷവും ഒക്ടോബർ 9 സൂര്യ എന്റെ നൃത്ത പ്രദർശനത്തിനായി മാറ്റി വെച്ചിരിക്കുന്നു എന്ന്. ഞാനൊരുപാട് ബഹുമാനിക്കുന്ന കലോപാസകനാണ് അദ്ദേഹം. അദ്ദേഹത്തോളം സംഗീതത്തിനും, നൃത്തത്തിനും, സാഹിത്യത്തിനും നൂതനമായ പല സങ്കേതങ്ങളും സംഭാവന ചെയ്തവർ ഇന്ത്യയിൽ തന്നെ വിരളമായിരിക്കും.
ഈ വർഷവും, ദൈവാനുഗ്രഹം ഉണ്ടെങ്കിൽ ഇനിയുള്ള എല്ലാ വർഷങ്ങളിലും സൂര്യ വേദിയിൽ ഞാനുമുണ്ടാവും. #ManjuWarrier 


No comments: