കുൽബർഗിയെന്ന നിരീശ്വരവാദിയുടെ കൊലപാതകത്തിൽ
പ്രതിഷേധിച്ചു കേരളത്തിലെ 'സാംസ്കാരിക' പ്രവർത്തകർ
നടത്തുന്നത് മുതലാക്കണ്ണീരാണെന്ന് കെ.സി.ഉമേഷ് ബാബു.
സഖാവ് കെ.സി. ഉമേഷ് ബാബു ഉയർത്തുന്നത്
മൌലികമായ ചോദ്യങ്ങൾ ആണ്.
കുൽബർഗ്ഗി നിരീശ്വരവാദിയും യുക്തിവാദിയും
ആയിരുന്നു.
അതിന്റെ പേരിൽ വധഭീഷണി നിരവധി തവണ ഉണ്ടായി. പോലീസ് സംരക്ഷണം സ്വീകരിച്ചു. പിന്നെ വേണ്ടെന്നു വെച്ച്. തുടർന്ന് ഹിന്ദു വർഗീയ വാദികളാൽ കൊലചെയ്യപ്പെട്ടു.
അതിന്റെ പേരിൽ വധഭീഷണി നിരവധി തവണ ഉണ്ടായി. പോലീസ് സംരക്ഷണം സ്വീകരിച്ചു. പിന്നെ വേണ്ടെന്നു വെച്ച്. തുടർന്ന് ഹിന്ദു വർഗീയ വാദികളാൽ കൊലചെയ്യപ്പെട്ടു.
കന്നടയിലെ ഒറ്റപ്പെട്ട ഒരു എഴുത്തുകാരൻ
ആയിരുന്നില്ല കുൽബർഗി. വിപ്ലവകരമായ നിലപാടുകൾ സ്വീകരിച്ച കുൽബർഗിയെ കർണ്ണാടക
സർക്കാർ ഹംപി യൂനിവേർസിറ്റിയുടെ വൈസ് ചാൻസിലർ ആക്കി. കുൽബർഗിയുടെ
കൊലപാതകത്തിന് ശേഷവും സമാന നിലപാടുകൾ ഉള്ള എഴുത്തുകാരൻ ആയ കെ.എസ്.ഭഗവാനെതിരെ വാൻ
തോതിലുള്ള എതിർപ്പുകൾ ഉണ്ടായിട്ടും അതിനെയൊന്നും വകവെക്കാതെ കർണ്ണാടക സാഹിത്യ
അക്കദമി സമഗ്ര സംഭാവനക്കുള്ള ഈ വർഷത്തെ പുരസ്‌ക്കാരം നല്കി. ഇങ്ങനെ ഒരു അവസ്ഥയെ കേരളത്തിലെ അവസ്ഥയുമായി ഉമേഷ് ബാബു താരതമ്യം
ചെയ്യുന്നു. അദ്ദേഹം തുടർന്ന് പറയുന്നത് ശ്രദ്ധേയമായ
കാര്യം ആണ്.
1. കേരളത്തിൽ ഇപ്പോൾ നിരീശ്വരവാദി സാഹിത്യകാരന്മാരില്ല.
2. ഉള്ളവരുടെ രചനകൾ മുഖ്യധാര ആനുകാലികങ്ങൾ പ്രസിദ്ധീകരിക്കാറില്ല.
3. അത്തരം രചനകൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് നൽകാറില്ല.
4. അങ്ങനെ ഉള്ള ആളുകൾ വൈസ് ചാൻസലർ പദവിയിൽ എത്തിയിട്ടില്ല.
5. യുക്തിവാദികളുടെ സമ്മേളനത്തിൽ അല്ലാതെ മറ്റൊരിടത്തും മതത്തെയും ദൈവത്തെയും വിമര്ശിച്ചു ആരും ഒന്നും പറയാറില്ല.
6. വലതു കൈമുട്ടിൽ ഇടതുകൈ ചെര്തുവെച്ചു, നിലവിളക്ക് കത്തിക്കാത്ത ഉലഘാദനങ്ങൽ കേരളത്തിൽ ഇപ്പോൾ വളരെ കുറവാണ്.
ഉമേഷ് ഇങ്ങനെ തുടരുന്നു:
കേരളത്തിൽ മുന്പുണ്ടായിരുന്ന ഇത്തരം സാഹിത്യകാരന്മാരെ നവോഥാന സാഹിത്യകാരന്മാർ എന്ന പേരിട്ടു കല്ലറകളിലും മറ്റു ആർട്ട് ഗാലറികളിലും മറ്റും ഒതുക്കിയിരിക്കുന്നുവെന്നും ഇനി അവരെക്കൊണ്ടു ശല്ല്യമില്ലെന്നും പറയുന്നു.
നവോഥാനമെന്നതു ഒരു പ്രത്യേക കാലത്ത് തുടങ്ങിയവസാനിക്കുന്ന വിചിത്രമായ ഒരു സാമൂഹ്യ പ്രതിഭാസമാല്ലെന്നും മനുഷ്യരാശിയോടൊപ്പം അവരുടെ സമസ്ത കാലത്തിലും ഒപ്പം നിൽക്കേണ്ട ഒരു ആദർശാത്മക തിരുത്തൽ പ്രവർത്തനമാണെന്നും സൂചിപ്പിക്കുന്നു.
പക്ഷെ ഇങ്ങനെയുള്ള ഒരാൾ ഇവിടെ മുൻപ് ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ പേര് എം.എൻ.വിജയൻ എന്നാണു.
ഇന്ത്യയിലെ മറ്റേതൊരു സാഹിത്യ നായകരെക്കാലും സാമ്രാജ്യത്ത്വത്തിനു വർഗീയതക്കുമെതിരെ എഴുതുകയും പ്രവര്ത്തിക്കുകയും പോരാടുകയും ചെയ്ത മഹാൻ.അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞത് എം.എൻ.വിജയനെ ജനങ്ങൾ തെരുവിൽ നേരിടും എന്നായിരുന്നു.
അതിനുശേഷം ഫാസിസ്റ്റ് രാഷ്ട്രീയ രീതിശാസ്ത്രത്തിന്റെ ഉള്ളടക്കത്തിലുള്ള ഒരു എം.എൻ.വിജയൻ വേട്ടയാണ് 2004-07 കാലത്ത് കേരളത്തിൽ നടന്നത്. മധ്യകാലത്തെ മതദ്രോഹ വിചാരണയോടാണ് ഈ വേട്ടയെ ഉമേഷ് ബാബു ഉപമിക്കുന്നത്. ഇതേ സി.പി.എമ്മിന്റെ പോഷക സംഘടനകളുടെ വേദിയിൽ നിന്ന് കുൽബർഗിയുടെ കൊലപാതകത്തിൽ പ്രതിഷേധിക്കുന്നത് കാണുന്പോൾ അതിലെ ആത്മവഞ്ചനയുടെയും പരവഞ്ചനയുടെയും ആഴം കണക്കാക്കാനാവില്ല.
2012 മെയ് നാലിന് നടന്ന ടീ പീ ചന്ദ്രശേഖരാൻ
കൊലപാതകവും അതിനോട് കേരളീയ സാംസ്കാരിക ബോധം പ്രതികരിച്ച രീതിയും തുടർന്ന്പരാമർശിക്കുന്നു.
ആർ.എം.പി. എന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചതിന്റെ പേരിലാണ് സഖാവ് ടീ
പീ കൊല്ലപ്പെടുന്നത്. ഉന്മൂലനത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ പോലും
കേരളത്തിൽ പ്രവർത്തിക്കുന്നു. അതിന്റെയൊന്നും സ്ഥാപകരേ ആരും കൊലചെയ്തിട്ടില്ല.
എം.എൻ.വിജയനെപ്പോലൊരാളെ വേട്ടയാടിയ സി.പി.എം. നേതൃത്വം ചന്ദ്രശേഖരനെ കൊല്ലുകയും തുടർന്ന് സി.പി.എം നേതൃത്വം ഇതുമായി ബന്ധപ്പെട്ടു ഒന്പതു നുണകൾ മാറ്റി മാറ്റിപ്പറയുകയും ചെയ്തു.
ഇപ്പോഴും കൊലപാതകികളായ ക്വട്ടേഷൻ സംഘത്തെ പൂർണ്ണമായും സംരക്ഷിക്കുന്നു.

ആവിഷ്കകാര സ്വാതന്ത്ര്യമാണ് മാനദണ്ഡം എങ്കിൽ
പ്രൊഫ.കുൽബർഗിയുടെ വധത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ചന്ദ്രശേഖരന്റെതെന്നും
ഉമേഷ്ബാബു ചൂണ്ടിക്കാട്ടുന്നു .അന്ന് മൌനിബാബികൾ ആയിരുന്നവർ ആണ് ഇപ്പോൾ കുൽബർഗിയുടെ
വധത്തിൽ വലിയ വായിൽ പ്രതിഷേധവുമായ് ഇറങ്ങിയിരിക്കുന്നതെന്ന് വരുന്പോൾ അത്
മുതലകണ്ണീരല്ലാതെ മറ്റെന്താണ് ?
ഹിന്ദുത്വ ഫാസിസം മറ്റെന്തിനേക്കാൾ അപകടകരമാണെന്നും പക്ഷെ അവർക്കെതിരെ സമരം നടത്തേണ്ടത് കറകളഞ്ഞ ജനാധിപത്യ ബോധത്തിന്റെയും സ്വതന്ത്രമായ ഫാസിസ്റ്റ് വിരുദ്ധ സമീപനങ്ങളുടെയും ധാര്മ്മികതയുള്ള വ്യക്തികളും ശക്തികളും ആയിരിക്കണമെന്നും ഉമേഷ് പറയുന്നു. അല്ലെങ്കിൽ അത് പരിഹാസ്യമായിത്തീരും.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ താല്ക്കാലിക ലാഭം മാത്രം ലക്ഷ്യമാക്കരുതെന്നും ഉമേഷ് പറഞ്ഞവസാനിപ്പിക്കുന്നു.

No comments:
Post a Comment