JAYANATTAPPADI
Wednesday, October 14, 2015
കേരള ബ്ലാസ്റ്റേഴ്‌സ്
Published on October 8, 2015 at 5:54 pm
കേരള ബ്ലാസ്റ്റേഴ്‌സ് ഇനി സച്ചിന് സ്വന്തം
;20%
ഓഹരികൾ കൂടി വാങ്ങുന്നു
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ
20
ശതമാനം ഓഹരികള്‍കൂടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്വന്തമാക്കി. ഇതോടെ ടീമിന്റെ ഭൂരിഭാഗം ഓഹരികളും സച്ചിന്റെ കൈവശമാകും. നിലവില്‍
40
ശതമാനം ഓഹരികളാണ് സച്ചിനുള്ളത്. സച്ചിന് പുറമെ ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പും മറ്റ് രണ്ട് നിക്ഷേപകരും ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ നിശ്ചയിച്ചിട്ടുണ്ട്.ഏകദേശം
85
കോടി രൂപയുടേതാണ് ഇടപാട്.
200
കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മൂല്യം. സാമ്പത്തിക പ്രതിസന്ധിയും മറ്റു ബിസിനസ്സുകളില്‍ നിക്ഷേപം നടത്താനുള്ള തീരുമാനമാണ് ഓഹരികള്‍ വില്‍ക്കാന്‍ പിവിപി വെഞ്ച്വേഴ്‌സിനെ പ്രേരിപ്പിച്ചത്. ഇടപാട് സംബന്ധിച്ച് സച്ചിനോ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പോ സ്ഥിരീകരണം നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ എഡിഷനില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്ത കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്തെത്തിയിരുന്നു. സച്ചിന്‍ പൂര്‍ണ ഉടമസ്ഥനാകുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് മൂല്യം ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment