Nandhitha Panakarathi
കേരളം
എന്തുകൊണ്ട് ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യണം?
1. ഭാരതം മഹത്തായ പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. ഹിന്ദുമതം അതിന്‍റെ ആത്മാവാണ്. ലോകത്തില്‍ എല്ലാവരേയും ഒരുപോലെ കാണാനും എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളാനും അത് നമ്മെ പഠിപ്പിച്ചു. "എന്ന് ഹിന്ദുമതം ഭാരതഭൂമിയില്‍ നിന്ന് തുടച്ച് മാറ്റപ്പെടുന്നുവോ അന്ന് ഈ ഭാരതം ലോകത്തിന്‍റെ ശ്മശാനഭൂമിയാകും" എന്ന് വിവേകാനന്ദസ്വാമികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് ഈ വേളയില്‍ എല്ലാവരേയും ഓര്‍മ്മിപ്പിക്കട്ടെ.
1. ഭാരതം മഹത്തായ പാരമ്പര്യത്തെ ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. ഹിന്ദുമതം അതിന്‍റെ ആത്മാവാണ്. ലോകത്തില്‍ എല്ലാവരേയും ഒരുപോലെ കാണാനും എല്ലാ മതങ്ങളേയും ഉള്‍ക്കൊള്ളാനും അത് നമ്മെ പഠിപ്പിച്ചു. "എന്ന് ഹിന്ദുമതം ഭാരതഭൂമിയില്‍ നിന്ന് തുടച്ച് മാറ്റപ്പെടുന്നുവോ അന്ന് ഈ ഭാരതം ലോകത്തിന്‍റെ ശ്മശാനഭൂമിയാകും" എന്ന് വിവേകാനന്ദസ്വാമികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് ഈ വേളയില്‍ എല്ലാവരേയും ഓര്‍മ്മിപ്പിക്കട്ടെ.
2. ഇന്ന് കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം എത്രയുണ്ടെന്നതിന് ഒരു നിശ്ചയവുമില്ല എന്നതാണ് സത്യം. പണ്ട്കാലത്തെങ്ങോ എടുത്ത ഒരു കണക്ക് പ്രകാരം 51 ശതമാനം ഹിന്ദുക്കള്‍ കേരളത്തിലുണ്ടെന്നാണ് നാം വിശ്വസിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും എണ്ണത്തില്‍ വലിയ കുതിപ്പാണ് കേരളത്തിലുണ്ടായിരിക്കുന്നത്. അവരൊരുമിച്ച് നിന്ന് ഭൂരിപക്ഷമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ജനതയെ സദാ തോല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ബി.ജെ.പി കേരളത്തില്‍ വിജയിക്കില്ല എന്ന് പറഞ്ഞിരുന്നവര്‍ വിജയിക്കാന്‍ അനുവദിക്കില്ല എന്ന് പറയുന്ന നിലയിലെത്തി കാര്യങ്ങള്‍.
3. ബി.ജെ.പി ഹിന്ദുത്വ അജണ്ടയുള്ള രാഷട്രീയ പാര്‍ട്ടിയാണ്. അതില്‍ ഒളിക്കാനും മറക്കാനും ഒന്നുമില്ല. എന്നാല്‍ ഈ ഭാരതഭൂമിയുടെ ആത്മാവാണ് ഹിന്ദുത്വം. ഇവിടെ എല്ലാവരും ഒത്തൊരുമയോടെ കഴിഞ്ഞുകൂടുന്നുണ്ടെങ്കില്‍ അതിന് കാരണം ഹിന്ദുക്കളാണ് ഈ രാജ്യത്ത് ഭൂരിപക്ഷം എന്നുള്ളത് തന്നെയാണ്.
4. ഇന്ത്യയില്‍തന്നെ ഏറ്റവും നല്ല മുസ്ലീങ്ങളുള്ള സംസ്ഥാനം കേരളമായിരുന്നു. ആ മുസ്ലീങ്ങളുടെ കളങ്കമില്ലാത്ത മനസ്സുകണ്ടിട്ടാണ് സാമൂതിരി രാജാവ് രാജ്യത്തിന്‍റെ ഒരു ഭാഗം അവര്‍ക്ക് കൊടുത്തതും, അറയ്ക്കല്‍ രാജകുടുംബം എന്ന ഭാരതത്തിലെ ആദ്യത്തെ മുസ്ലീം രാജ്യകുടുംബം ഉണ്ടാകുന്നതും.
5. മുസ്ലീങ്ങള്‍ക്ക് മാത്രമല്ല, നമ്മുടെ ഹൈന്ദവ രാജാക്കന്മാര്‍ എല്ലാ മതങ്ങളേയും ഒന്നായി കണ്ടു. അവര്‍ അപാരമായ ആത്മീയ ബോധമുള്ളവരായിരുന്നു. ക്രിസ്ത്യന്‍ പള്ളികള്‍ നിര്‍മ്മിക്കാനും മതപ്രചരണം നടത്താനും അവര്‍ അനുവാദം കൊടുത്തു. അന്ന് അവരങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില് കേരളത്തിലിന്ന് ക്രിസ്ത്യാനികളേ ഉണ്ടാകുമായിരുന്നില്ല.
6. കേരളത്തിന്‍റെ മതേതരത്വം അയ്യപ്പ-വാവര്‍ കഥകളിലൂടെയും പ്രസിദ്ധമാണല്ലോ. എന്നാലിന്ന് അതേ അയ്യപ്പന്‍റെ ശബരിമല തകര്‍ക്കാന്‍ ശ്രമം നടക്കുന്നു. അയ്യപ്പ ഭക്തന്മാരെ തല്ലാന്‍ വാടകയ്ക്ക ആളെ വയ്ക്കുന്നു. മുല്ലപ്പെരിയാറെന്നും, കസ്തൂരിരംഗനെന്നും പറഞ്ഞ് എല്ലാ വര്‍ഷവും ശബരിമലയാത്ര മനഃപൂര്‍വ്വം മുടക്കാന്‍ ശ്രമിക്കുന്നു.
7. അങ്ങനെ കാലം കടന്നുപോകുമ്പോള്‍ ന്യൂനപക്ഷങ്ങളായിരുന്നവര്‍ ചില പ്രത്യേക പ്രദേശങ്ങളില്‍ ഭൂരിപക്ഷമായി. അതോടെ അവരുടെ ചിന്താഗതി മാറി. മതേതരത്വത്തിന് വേറൊരു നിര്‍വ്വചനം കൊടുത്തു. നല്ലവരായിരുന്ന മുസ്ലീം സഹോദരങ്ങളുടെ മനസ്സില്‍ വിഷവിത്ത് പാകിക്കൊണ്ട് വിദേശ മുസ്ലീം സംഘടനകള്‍ ഇന്ത്യയില്‍ താവളമുറപ്പിച്ചു. ഇന്ത്യയുടെ മതേതര സ്വഭാവവും ദേശീയതയും തകര്‍ക്കുക എന്നതാണ് അവരുടെ ഗൂഢലക്ഷ്യം.
8. ഏത് മുസ്ലീം സംഘടന വേണമെങ്കിലും എടുത്ത് നോക്കിക്കോളൂ.. മുസ്ലീം ലീഗ്- സ്വാതന്ത്ര്യം കിട്ടിയ ആ രാത്രിതന്നെ ഈ ഭാരതത്തെ മതത്തിന്‍റെ പേരില്‍ വിഭജിച്ച പാര്‍ട്ടിയാണത്. ഇന്ന് കേരളത്തിലെ മുസ്ലീങ്ങളില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന മറ്റൊരു പാര്‍ട്ടിയാണ് ജമാ-അത്ത്-ഇസ്ലാമി. ബംഗ്ലാദേശിലും പാകിസ്ഥാനിലും ആയിരക്കണക്കിന് ഹിന്ദുക്കളെ കൊല്ലുകയും , നൂറുകണക്കിന് ക്ഷേത്രങ്ങള്‍ക്ക് തീവയ്ക്കുകയും ചെയ്ത സംഘടനയാണ് ഈ ജമാ-അത്ത്-ഇസ്ലാമി. ഇന്ത്യയിലിന്നത് മതേതരത്തോലിട്ട ചെന്നായയാണ്. SDPI , POPULAR FRONT തുടങ്ങിയവ ഇവയുടെ യുവതീവ്രവാദ പ്രോഡക്ടുകളാണ്.
9. ഇതൊക്കെ കേരളം മാറി മാറി ഭരിക്കുന്ന ഇടതനും വലതനും നന്നായി അറിയാം. പക്ഷെ നക്കാപിച്ചാ നാല് വോട്ടിന് വേണ്ടി സ്വന്തം രാജ്യത്തെ ഒറ്റിക്കൊടുക്കുകയാണ് ഈ രാഷട്രീയക്കോമരങ്ങള്‍ ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ കമ്മ്യൂണിസ്റ്റ്പാര്‍ട്ടി ഇന്ത്യയുടെ ശാപമാണ്. കാറല്‍മാക്സും ലെനിനുമൊക്കെ പറഞ്ഞത് അവര് ജനിച്ച രാജ്യങ്ങളിലെ അന്നത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ചവയായിരുന്നു. ശക്തമായ ആത്മീയ അടിത്തറയുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്തിന് കമ്മ്യൂണിസം കേവലം അഴുക്കുമൂട്ടയാണ്.
10. കമ്മ്യൂണിസം ഭാരത്തിന്‍റെ ആത്മാവായ ഹിന്ദുത്വത്തെ നശിപ്പിക്കാനാണ് സദാ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. വിവേകാനന്ദസ്വാമിയുടെ വാക്കുകളെടുത്തു പറഞ്ഞാല്‍ അവര്‍ ഭാരതത്തെ ശ്മശാനഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്.അവര്‍ ചെയ്യുന്ന പ്രവര്‍ത്തികളുടെ ഫലം നമ്മുടെ ഭാരതത്തെ എത്ര വലിയ ദുരന്തത്തിലേക്കാണ് നയിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല. ഇന്നത്തെ കമ്മ്യൂണിസ്റ്റുകാര്‍ കേവലം വയറ്റിപ്പിഴപ്പിനായി രാഷട്രീയം പാടുന്നവരാണ്. അവര്‍ക്ക് യഥാര്‍ത്ഥ കമ്മ്യൂണിസമെന്തെന്ന് അറിയില്ല. നമ്മുടെ ആചാര്യന്മാരാല്‍ പറയപ്പെട്ട, ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന പാടപ്പെട്ട ഹിന്ദുത്വത്തേക്കാളും വലിയ കമ്മ്യൂണിസമോ, സോഷ്യലിസമോ ലോകത്തുണ്ടോ? കണ്ണില്‍ കാണാത്ത ദേവന്മാരെയല്ലാ, നമുക്ക് വെള്ളം തരുന്ന യമുനാ നദിയേയും, ഗോവര്‍ദ്ധനഗിരിയേയുമാണ് നാം പൂജിക്കേണ്ടതെന്ന് സ്വന്തം ജനതയോട് ആഹ്വാനം ചെയ്ത ശ്രീ കൃഷ്ണനെക്കാളും വലിയ കമ്മ്യൂണിസ്റ്റ്കാരനുണ്ടോ?
11. ദൂരദര്‍ശിനിയും, ആധുനിക യന്ത്രസാമഗ്രഹികളുമൊന്നുമില്ലാതിരുന്ന കാലത്ത് കേവലം ഇരുന്നിടത്തിരുന്ന് ആകാശഗോളങ്ങളുടെ ഗതിയും , ഭൂമിയുടെ ചലനവും ഗണിച്ചിരുന്ന നമ്മുടെ ആചാര്യന്മാരെക്കാളും ശ്രേഷ്ഠരായവരുണ്ടോ ഈ ലോകത്ത് ?
12. നാം അറിവൊക്കെ നഷ്ടപ്പെടുത്തി. നാം നമ്മെത്തന്നെ അപമാനിച്ചു. സ്വന്തം രാജ്യത്തെയും അതിന്‍റെ അറിവിന്നുറവകളേയും അന്തവിശ്വസമെന്ന് തള്ളിക്കളയുന്നത് നമുക്കൊരു ഹരമായിരുന്നു. നാം നമ്മുടെ പരമ്പരാഗതമായ വിദ്യാഭ്യാസം നഷ്ടപ്പെടുത്തി, കൃഷി നഷ്ടപ്പെടുത്തി, നമ്മുടെ നമ്മുടെ ശാസ്ത്രങ്ങളും വിജ്ഞാനങ്ങളും നഷ്ടപ്പെടുത്തി. പൂര്‍വ്വ ജന്മവും ഭാവി ജന്മവും പോലും പ്രവചിച്ചിരുന്ന നമ്മുടെ അറിവ് നഷ്ടപ്പെടുത്തി. എല്ലാ അറിവുകളുടേയും ഉറവയായ വേദങ്ങളെ നഷ്ടപ്പെടുത്തി.
13. ഇതെല്ലാം നശിപ്പിച്ചാലേ ഇന്ത്യയെ നശിപ്പിക്കാനാകൂ എന്ന് നന്നായി മനസ്സിലാക്കിയിരുന്നു നമ്മുടെ നാട് ഭരിച്ച മുഗളന്മാരു മുതല്‍ ബ്രിട്ടീഷുകാര് വരെയുള്ളവര്‍. അവരത് അതിവിദഗ്ദമായി നശിപ്പിക്കുകയും ചെയ്തു.
14. വെള്ളക്കാര് പോയി, കൊള്ളക്കാര് വന്നു. ഭാരത്തിന്‍റെ നാഡിത്തുടിപ്പെന്തെന്നറിയാത്ത രാഷട്രീയക്കോമരങ്ങള്‍ നമ്മുടെ ഭാരതമാതാവിനെ വിദേശികള്‍ക്കും തീവ്രവാദികള്‍ക്കും പണയംവെച്ചു. ഹിന്ദുത്വത്തെ നശിപ്പിക്കാനും വോട്ട് ബാങ്ക് രാഷട്രീയം കെട്ടിപ്പടുക്കാനുമായി അവരിവിടെ മതപരിവര്‍ത്തനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. മതംമാറ്റാന്‍ വരുന്നവര്‍ക്ക് മിഷനറി വിസ എന്നൊരു വിസ ഏര്‍പ്പാടാക്കിയ ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയും അത് നടപ്പിലാക്കിയ ഭരണാധികാരി സോണിയയും ആണെന്ന് അറിയുമ്പോള്‍ ഞാന്‍ പറയുന്ന ദുരന്തത്തിന്‍റെ ആഴം നിങ്ങള്‍ക്ക് മനസ്സിലാകും.
15. തീവ്രവാദസംഘടനകള്‍ മതേതരമുഖംമൂടിയണിഞ്ഞു. അവരൊക്കെ വിദേശത്തുനിന്ന് കേരളത്തിലേക്ക് പണമൊഴുക്കി. സ്വന്തമായി ചാനലുകളും, പത്രമാധ്യമങ്ങളും തുടങ്ങി. അങ്ങനെ പണ്ട് ഇന്ത്യയിലുണ്ടായിരുന്ന മതേതരത്വത്തിന് മറ്റൊരു നിര്‍വ്വചനമുണ്ടായി. ഹിന്ദുക്കളെ എതിര്‍ക്കുന്നവരൊക്കെ മതേതരവാദികളുമായി.
16. ഒരു പശു ചത്താല്‍ അത് RSSകാരന്‍ വര്‍ഗ്ഗീയത സൃഷ്ടിക്കാന്‍ ചെയ്തതാണെന്ന് പറയുന്ന മാധ്യമങ്ങള്‍ മാറാട് കലാപം നടന്നിട്ടും, നാറാത്ത് ആയുധശേഖരം കണ്ടെടുത്തിട്ടും, കാശ്മീരില്‍ തീവ്രവാദികളെ സഹായിച്ചത് കേരളത്തിലെ മുസ്ലീം യുവാക്കളാണെന്നറിഞ്ഞിട്ടും മൌനം പൂണ്ടു. ഈ പുതിയ മതേതരത്തിന്‍റെ ബാനറില്‍... എങ്ങനെ മിണ്ടും? കേരളത്തിലെ എല്ലാ ചാനലുകളും, പത്രങ്ങളും പച്ചയും ചുവപ്പുമല്ലേ...
17. മുസ്ലീങ്ങളുടെ എണ്ണം ഒരു പ്രത്യേക പ്രദേശത്ത് കൂടാന്‍ തുടങ്ങിയപ്പോള്‍ അവിടെ പുതിയ മതേതര നിയമം വന്നു. മലയാള ഭാഷാ പിതാവിന്‍റെ പ്രതിമ പോലും ഇവിടെ സ്ഥാപിക്കരുത്. ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും മുസ്ലീങ്ങളാണ്. ഞങ്ങള്‍ക്ക് പ്രതിമകളില്‍ വിശ്വാസമില്ല.
അതുകൊണ്ടെന്താ ഇവിടെ ഹിന്ദുക്കളുമുണ്ടല്ലോ, അവര്‍ നിങ്ങളുടെ നിയമം എന്തിന് പാലിക്കണം എന്ന് ചോദിക്കാന്‍ ഒരു സര്‍ക്കാരും വന്നില്ല. അന്ന് രാജ്യം പങ്കിട്ട് കൊടുത്ത സാമൂതിരി ഇന്ന് ജീവിച്ചിരിക്കാത്തത് ഭാഗ്യം.
18. കുറച്ച് നാളുകള്‍ക്ക് ശേഷം മലബാറെന്ന് പുതിയ സംസ്ഥാനം മുസ്ലീങ്ങള്‍ക്കായി വേണമെന്നായി. തെലങ്കാനയും , ഹരിയാനയുമൊക്കെ വിഭജിച്ച കോണ്‍ഗ്രസ്സിന് ഒരു മലബാറും മുറിച്ചുകൊടുക്കാന്‍ ഒരു മടിയുമുണ്ടാവില്ല. നാല് വോട്ടിന് വേണ്ടി അവരതും ചെയ്യും.
19. പിന്നെ പതിയെ അവിടെ ശരിയത്ത് നിയമം വരണമെന്ന് പറയും. അതോടെ എല്ലാം കഴിഞ്ഞു. പിന്നെ അവിടമൊരു പാകിസ്ഥാനോ അഫാഗാനിസ്ഥാനോ ആകും. അങ്ങനെയുള്ള സ്ഥലങ്ങളില്‍ ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലീങ്ങള്‍ക്ക് പോലും സ്വസ്ഥമായി ജീവിക്കാനാവില്ല.
20. ഇപ്പോഴും രാജ ഭരണത്തിലിരിക്കുന്ന ചില മുസ്ലീംരാജ്യങ്ങളല്ലാതെ ജനാധിപത്യരീതി പിന്തുടരുന്ന എല്ലാ മുസ്ലീം രാജ്യങ്ങളും വമ്പന്‍ പരാജയങ്ങളാണ്. അവയൊക്കെ താവ്രവാദ സംഗേതങ്ങളാണ്.
21. ഹിന്ദുത്വം എല്ലാവരേയും ഒന്നിപ്പിക്കുന്നു. ലോകത്തിന് ഭീഷണിയാകുന്ന മതമല്ലിത്. മറിച്ച് ഭൂഷണമാകുന്ന ധര്‍മ്മമാണ്.
തീവ്രവാദത്തെ വേരോടെ അറുക്കാന്‍ തപശക്തിയുള്ള ഒരു ധര്‍മ്മമുണ്ടെങ്കില്‍ അത് ഹിന്ദുത്വമാണ്. അതുകൊണ്ട് ഞാന്‍ ഹിന്ദുത്വത്തെ പിന്തുണക്കുന്നു. അതുകൊണ്ട്തന്നെ ഞാന്‍ ബി.ജെ.പിയേയും പിന്തുണക്കുന്നു.
വിവേകാനന്ദസ്വാമിയുടെ ഒരു വരിയോടുകൂടി ഞാന്‍ നിര്‍ത്തട്ടെ.
"ഭാരതം ഈ ലോകത്തിന് മുഴുവനും പ്രകാശമേകാന്‍ ഉദിക്കുന്ന ആത്മീയ ജ്യോതിസ്സാണ്. ഭാരതമുണ്ടെങ്കില്‍ ലോകവുമുണ്ട്.
കാശിനാഥ്(ബിജെപി ഐ റ്റി സെൽ)
No comments:
Post a Comment