Monday, October 05, 2015

‘ചെത്തുപിള്ളേരുടെ’ ശ്രദ്ധയ്ക്ക്

മോട്ടോർ ബൈക്കിൽ പായുന്ന ചെത്തുപിള്ളേരുടെശ്രദ്ധയ്ക്ക്. ഇനി മുതൽ ബൈക്കിന്റെ രൂപത്തിലും യന്ത്രഭാഗങ്ങളിലും മാറ്റങ്ങൾ വരുത്തി ചീറിപ്പാഞ്ഞാൽ കയ്യോടെ പണികിട്ടും. ഇത്തരം വണ്ടികൾ പിടിച്ചെടുക്കാനും ആർസി ബുക്ക് സസ്പെൻഡ് ചെയ്യാനും ഗതാഗത കമ്മിഷണർ നിർദേശം നൽകി. കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കി ചീറിപ്പായാൻ ബൈക്കിന്റെ സൈലൻസർ മുറിച്ചുമാറ്റുന്ന പതിവ് വ്യാപകമാണ്.

ഇതിനു പുറമേ ഹാൻഡിലുകൾക്ക് രൂപമാറ്റം വരുത്തുക, മുൻവശത്തെ ബ്രേക്ക് മാറ്റുക തുടങ്ങിയ കലാ പരിപാടികൾവ്യാപകമായ പശ്ചാത്തലത്തിലാണ് ഉത്തരവ്. വാഹനങ്ങളിൽ ഇത്തരം മാറ്റങ്ങൾ വരുത്തുന്നത് മോട്ടോർ വെഹിക്കിൾ ആക്ടിന്റെ ലംഘനമാണെന്ന്് കമ്മിഷണറുടെ ഉത്തരവിൽ പറയുന്നു. ഇത് അപകടങ്ങൾക്കും ശബ്ദ മലിനീകരണത്തിനും കാരണമാകുന്നുണ്ട്.

No comments: