ഡിജിറ്റല്‍
ഇന്ത്യ പ്രൊഫൈല്‍ പിക്ചര്‍: നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധമില്ലെന്ന് ഫെയ്‌സ്
ബുക്ക്
Tuesday 29th of September 2015 12:33:01 PM
ന്യയോര്‍ക്ക്:
ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണച്ച് ഫെയ്‌സ് ബുക്ക് അക്കൗണ്ടുകളില്‍ പ്രൊഫൈല്‍
പിക്ചര്‍ മാറ്റുന്നതും നെറ്റ് ന്യൂട്രാലിറ്റിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഫെയ്‌സ്ബുക്ക്
അധികൃതര്‍ വ്യക്തമാക്കി. പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നവരെ internet.org-നെ പിന്തുണയ്ക്കുന്നവരുടെ
ഗണത്തിലേക്ക് ഉള്‍പ്പെടുത്തുമെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകളോട്
പ്രതികരിക്കുകയായിരുന്നു ഫെയ്‌സ്ബുക്ക്.
ആപ്ലിക്കേഷന്‍ കോഡ് തയ്യാറാക്കിയ സംഘത്തിലുണ്ടായിരുന്ന ഒരു എന്‍ജിനീയര്‍ ഇന്റര്‍നെറ്റ് ഓര്‍ഗ് പ്രൊഫൈല്‍ പിക്ചര്‍ എന്ന വാക്ക് കോഡിംഗിനിടെ ഉപയോഗിക്കുകയായിരുന്നെന്നും ആശയക്കുഴപ്പം ഒഴിവാക്കാന്‍ കോഡിംഗിലെ അപാകത പരിഹരിക്കുമെന്നും ഫെയ്‌സ്ബുക്ക് വക്താവ് വ്യക്തമാക്കി. ഇന്ത്യയില്‍ വ്യാപക എതിര്‍പ്പുയര്‍ന്ന നെറ്റ് ന്യൂട്രാലിറ്റി വിരുദ്ധതയ്ക്കെതിരെ ഡിജിറ്റല്‍ ഇന്ത്യയുടെ മറവില്‍ പിന്തുണ നേടിയെടുക്കാനുളള ഫെയ്‌സ്ബുക്കിന്റെ ശ്രമമാണിതെന്നായിരുന്നു വിമര്‍ശനമുയര്‍ന്നത്.
ഫെയ്‌സ്ബുക്കില്‍ ഇക്കാര്യം ചര്‍ച്ചയാകുകയും ചെയ്തിരുന്നു. പ്രൊഫൈല്‍ പിക്ചര്‍ മാറ്റാനുള്ള ആപ്ലിക്കേഷന്റെ സോഴ്‌സ് കോഡാണ് ഈ വാദത്തിന് തെളിവായി ചൂണ്ടിക്കാട്ടിയത്. ഇതേ തുടര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഔദ്യോഗികമായി വിശദീകരണം നല്‍കിയത്. ഡിജിറ്റല്‍ ഇന്ത്യയെ പിന്തുണച്ച് പ്രൊഫൈല്‍ പിക്ചര്‍ മാറ്റുന്നതും ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗുമായി യാതൊരു ബന്ധവും ഇല്ലെന്ന് ഫെയ്‌സ്ബുക്ക് ഇന്ത്യന്‍ വക്താവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ദില്ലി: ഇന്ത്യയിലെ ഇന്റര്‍നെറ്റ് സമത്വം അടിയറവയ്ക്കുകയും
ഫേസ്ബുക്കിന് ഇന്ത്യയിലെ സൈബര്‍ ലോകം തീറെഴുതുകയും ചെയ്യാനാണ് ഡിജിറ്റല്‍ ഇന്ത്യ
പദ്ധതി തയാറാക്കിയതെന്നു വ്യക്തമാകുന്നു. അമേരിക്കയില്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി
നരേന്ദ്രമോദി നടത്തിയ കൂടിക്കാഴ്ചയും തുടര്‍ന്നു പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇന്ത്യ
പദ്ധതിയും ഇന്ത്യക്കാരെ കബളിപ്പിക്കാന്‍ വേണ്ടിയായിരുന്നുവെന്ന തെളിവുകളുമായാണ്
ഫേസ്ബുക്കിന്റെയും ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിന്റെയും വൈസ് പ്രസിഡന്റ് ക്രിസ്
ഡാനിയേല്‍സിന്റെ വാക്കുകള്‍ പുറത്തുവരുന്നത്. ദി ഇക്കണോമിക് ടൈംസ് ദിനപത്രത്തിന്റെ സുപ്രിയ ശ്രീനാഥിന് നല്‍കിയ
അഭിമുഖത്തിലാണ് ക്രിസ് ദാനിയേല്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയിലെ നിരവധിപേര്‍ ഇപ്പോഴും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവരാണ്.
അവര്‍ക്ക് പല ആവശ്യങ്ങള്‍ക്കും ഇന്റര്‍നെറ്റ് വേണം. ഇവര്‍ക്കാവശ്യമായ ഇന്റര്‍നെറ്റ്
നല്‍കാന്‍ വേണ്ടിയാണ് ഫ്രീ ബേസിക്‌സ് നടപ്പാക്കുന്നത്. കുട്ടികള്‍ക്ക്
വിദ്യാഭ്യാസം നല്‍കാന്‍ അടക്കം ഇന്ത്യയിലെ ജനവിഭാഗങ്ങള്‍ക്ക് ഇന്റര്‍നെറ്റ്
സേവനങ്ങള്‍ ആവശ്യമാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്ക് ഡിജിറ്റല്‍ ഇന്ത്യയിലൂടെ ഇന്റര്‍നെറ്റ്
സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഫേസ്ബുക്ക് ലക്ഷ്യമിട്ടതെന്ന് ക്രിസ് ദാനിയേല്‍സ്
പറഞ്ഞു.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് മേഖലയിലെ എല്ലാ വിഭാഗങ്ങളുമായി
പങ്കാളിത്തത്തിനാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നതെന്നും ക്രിസ് ദാനിയേല്‍സ്
വ്യക്തമാക്കുന്നു. ആദ്യ ലക്ഷം ഇന്റര്‍നെറ്റ് നിലവില്‍ ലഭിക്കാത്ത ജനങ്ങളാണ്.
രണ്ടാമത്തെ ലക്ഷ്യം മൊബൈല്‍ സേവനദാതാക്കള്‍. ഇവര്‍ വഴി അവരുടെ ഉപയോക്താക്കളിലേക്ക്
ഫ്രീ ബേസിക്‌സ് എത്തിക്കാന്‍ കഴിയണം. മൂന്നാമത്തെ ലക്ഷ്യമാണ് പ്രധാനപ്പെട്ടത്. അത്
സര്‍ക്കാരാണ്. ഈയാഴ്ച ആരംഭിക്കുന്ന പദ്ധതി സര്‍ക്കാരുമായുള്ള പങ്കാളിത്തത്തോടെ
ഇന്ത്യയിലെ മുഴുവന്‍ നെറ്റ് വര്‍ക്കുകളിലേക്കും ജനങ്ങളിലേക്കും ഫ്രീ ബേസിക്‌സ്
എത്തിക്കാനാകണമെന്നാണ് ഫേസ് ബുക്കിന്റെ പദ്ധതി. -ക്രിസ് ദാനിയേല്‍സിന്റെ വാക്കുകള്‍.
ഇതോടെ വ്യക്തമാകുന്നത് ഫേസ്ബുക്കിന്റെ പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍
ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപിച്ചതെന്നുതന്നെയാണ്.
കഴിഞ്ഞ ഏപ്രിലില്‍ താന്‍ ഇന്ത്യയിലേക്കു വന്നിരുന്നെന്നും
കാര്യങ്ങള്‍ പഠിച്ചശേഷമാണ് പദ്ധതിയുമായി മുന്നോട്ടു പോയതെന്നും ക്രിസ് ദാനിയേല്‍സ്
വ്യക്തമാക്കി. ഈയാഴ്ച ഫ്രീ ബേസിക്‌സ് പ്ലാറ്റ്‌ഫോം തുറക്കുന്നതോടെ ഏതു ഡെവലപര്‍ക്കും
തങ്ങളുടെ സൈറ്റുകള്‍ നല്‍കാമെന്നും അതു ഫ്രീ ബേസിക്‌സിലൂടെ
ഇന്ത്യക്കാരിലേക്കെത്തിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ഇന്റര്‍നെറ്റ് സംരംഭക പരിതസ്ഥിയില്‍ ഫേസ്ബുക്കിനും
ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്റര്‍നെറ്റ്
സമത്വം ഡാറ്റാ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരെ ബാധിക്കുന്ന കാര്യമാണ്.
കണക്ടിവിറ്റി ഇല്ലാത്തവരിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കുന്നതാണ് ഇന്റര്‍നെറ്റ്
ഡോട്ട് ഓര്‍ഗ്. ഇത് ചെറിയൊരു ശതമാനം പേര്‍ മാത്രമേ വരൂ. പുതിയ ബിസിനസ് മോഡലുകള്‍
പരീക്ഷിച്ചേ മതിയാവൂ. അതിന്റെ ഭാഗമാണ് ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ്. ഇന്റര്‍നെറ്റ്
ഡോട്ട് ഓര്‍ഗ് ജനങ്ങളിലേക്കെത്തിക്കാന്‍ റിലയന്‍സ് വളരെ പ്രധാനമായ കാര്യമാണ്
ചെയ്യുന്നത്. കൂടുതല്‍ ജനങ്ങളെ ഓണ്‍ലൈന്‍ ആക്കാന്‍ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗിനു
കഴിയുമെന്നു ക്രിസ് ദാനിയേല്‍സ് പറഞ്ഞു.
No comments:
Post a Comment