Wednesday, October 14, 2015

ശ്രീ​ദേ​വി​ ​എ​സ്.​ ​കർ​ത്ത

മഴ​ പെ​യ്യു​ന്ന​ ​വൈ​കു​ന്നേ​ര​മാ​ണ് ​പി.ടി.പി​ ​ന​ഗ​റി​ലെ​ ​വീ​ട്ടി​ലേ​ക്ക് ​ക​യ​റി​ ​ചെ​ല്ലു​ന്ന​ത്. ​​ചു​വ​ന്ന​ ​വ​ലി​യ​ ​പൊ​ട്ടു​ചാർ​ത്തി​ ​ആ​തി​ഥ്യം​ ​തു​ളു​മ്പു​ന്ന​ ​ചി​രി​യു​മാ​യി​ ​ശ്രീ​ദേ​വി​ ​എ​സ്. ​കർ​ത്ത​ ​വാ​തിൽ​ ​തു​റ​ന്നു. ​ചൂ​ടു​ചാ​യ​ ​ഇ​ടു​ന്ന​തി​നി​ടെ​ ​അ​വർ​ ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി. ​ത​ന്റെ​ ​ ജീ​വി​ത​ത്തി​ലെ​ ​ഏ​​​റ്റ​വും​ ​വ​ലി​യ​ ​തെ​​​റ്റി​നെ​പ്പ​​​റ്റി.
എ​ഴു​ത്തി​ന്റെ​ ​ വ​ഴി​യിൽ
ശ്രീ​ദേ​വി​ ​ എ​സ്. ​കർ​ത്ത​യെ​ ​കേ​ര​ളം​ ​ശ്ര​ദ്ധി​ച്ചു​ തു​ട​ങ്ങി​യ​ത് ​ക​ഴി​ഞ്ഞ​ ​വർ​ഷം മി​ക​ച്ച​ ​വി​വർ​ത്ത​ക​യ്ക്കു​ള്ള​ ​ബാ​ല​സാ​ഹി​ത്യ​ ​ഇൻ​സ്​​റ്റി​​​റ്റ്യൂ​ട്ടി​ന്റെ​ ​പു​ര​സ്​കാ​രം​ ​ല​ഭി​ച്ച​പ്പോ​ഴാ​ണ്. അ​തി​നു​ ​മു​മ്പേ​ ​ശ്രീ​ദേ​വി​ ​എ​ഴു​ത്തു​വ​ഴി​യിൽ​ ​സ​ജീ​വ​മാ​യി​രു​ന്നു. ​മി​ലൻ​ ​കു​ന്ദേ​ര,​ ​സിൽ​വി​യാ​ ​പ്ലാ​ത്ത്,​ ​ധൻ​ഗോ​പാൽ​ ​മു​ഖർ​ജി,​ ​ഖ​ലീൻ​ ​ജി​ബ്രാൻ,​ ​റിൽ​ക്കെ,​ ​യാ​സു​നാ​രി​ ​കാ​വാ​ബാ​ത്ത,​ ​കാ​മു,​ ​ര​ബീ​ന്ദ്ര​നാ​ഥ​ ​ടാ​ഗോർ​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​പ്പേ​രു​ടെ​ ​കൃ​തി​കൾ​ ​ശ്രീ​ദേ​വി​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​പ​രി​ഭാ​ഷ​പ്പെ​ടു​ത്തി. ​കോ​ളേ​ജിൽ​ ​പ​ഠി​ക്കു​മ്പോൾ​ ​ആ​നു​കാ​ലി​ക​ങ്ങ​ളിൽ​ ​ശ്രീ​ദേ​വി​യു​ടെ​ ​ക​വി​ത​കൾ​ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. 2008ൽ​ ​'​ക​ണ്ടെ​ന്നും​ ​അ​വർ​ ​ക​ണ്ടി​ല്ലെ​ന്നും​ '​ ​ക​വി​താ​സ​മാ​ഹാ​രം​ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. ​'​വി​രൂ​പി​' ​എ​ന്ന​ ​പേ​രിൽ​ ​ക​ഥാ​സ​മാ​ഹാ​ര​വും.
അ​ന്ത​രി​ച്ച​ ​മുൻ​ ​രാ​ഷ്ട്ര​പ​തി​ ​എ.പി.ജെ. ​അ​ബ്ദുൾ​ ​ക​ലാ​മും​ ​അ​രുൺ​ ​തീ​വാ​രി​യും​ ​സം​യു​ക്ത​മാ​യി​ ​ര​ചി​ച്ച​ 'T​r​a​n​s​c​e​n​d​e​n​c​e​ ​ M​y​ ​S​p​i​r​i​t​u​a​l​ ​E​x​p​e​r​i​e​n​c​e​ ​w​i​t​h​ ​P​r​a​m​u​k​h​ ​S​w​a​m​i​j​i' എ​ന്ന​ ​പു​സ്ത​കം​ ​'​കാ​ലാ​തീ​ത​'​മെ​ന്ന​ ​പേ​രിൽ​ ​ക​റ​ന്റ് ​ബു​ക്​സി​നാ​യി വി​വർ​ത്ത​നം​ ​ചെ​യ്ത​തോ​ടെ​യാ​ണ് ​ശ്രീ​ദേ​വി​യു​ടെ​ ​ജീ​വി​തം​ ​മാ​റി​ ​മ​റി​ഞ്ഞ​ത്. ​പ്ര​കാ​ശ​ന​ ​ച​ട​ങ്ങിൽ സ്വാ​മി​ ​ബ്ര​ഹ്മ​വി​ഹാ​രി​ ​ദാ​സ് ​പ​ങ്കെ​ടു​ക്കു​ന്ന​തി​നാൽ​ ​സ്ത്രീ​കൾ വേ​ദി​യി​ലോ​ ​മുൻ​നി​ര​യി​ലോ ഇ​രി​ക്കാൻ​ ​പാ​ടി​ല്ലെ​ന്നും​ ​അ​തി​നാൽ​ ​ച​ട​ങ്ങിൽ​ ​നി​ന്നും​ ​വി​ട്ടു​നിൽ​ക്ക​ണ​മെ​ന്നും​ ​പ്ര​സാ​ധ​കർ​ ​അ​റി​യി​ച്ച​പ്പോൾ​ ​ശ​ക്ത​മാ​യ​ ​ഭാ​ഷ​യിൽ​ ​ശ്രീ​ദേ​വി​ ​പ്ര​തി​ക​രി​ച്ചു. ​ഇ​ട​തു​പ​ക്ഷ​സം​ഘ​ട​ന​ങ്ങ​ളും​ ​മാ​ദ്ധ്യ​മ​ങ്ങ​ളും​ ​വി​ഷ​യം​ ​ഏ​​​റ്റെ​ടു​ത്ത​തോ​ടെ​ ​ശ്രീ​ദേ​വി​ ​സാം​സ്​കാ​രി​ക​ ​കേ​ര​ള​ത്തി​ന്റെ​ ​ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യി.
വി​വർ​ത്ത​ക​രെ​ ​സ​മൂ​ഹം​ ​ ര​ണ്ടാം​ത​ര​മാ​യാ​ണോ​ ​കാ​ണു​ന്ന​ത് ?
തീർ​ച്ച​യാ​യും
.എ​ന്നാൽ​ ​വി​വർ​ത്ത​ന​ത്തി​ന്,​ ​സൃ​ഷ്ടി​പ​ര​മാ​യ​ ​എ​ഴു​ത്തി​നോ​ളം​ ​ത​ന്നെ​ ​പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് ​വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് ​ഞാൻ. ​പ​രി​ഭാ​ഷ​പ്പെ​ടു​ത്ത​ലെ​ന്നാൽ​ ​കേ​വ​ലം​ ​ട്രാൻ​സ്ലേ​ഷ​ന​ല്ല,​ ​ട്രാൻ​സ് ​ക്രി​യേ​ഷ​നാ​ണ്. ​ക​വ​യ​ത്രി​ ​കൂ​ടി​യാ​യ​തി​നാ​ലാ​വ​ണം​ ​വി​വർ​ത്ത​ക​യെ​ന്ന​ ​ര​ണ്ടാം​ത​രം​ ​സ​മീ​പ​നം​ ​എ​നി​ക്കി​തു​വ​രെ​ ​നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടി​ല്ല.
എ​വി​ടെ​യാ​ണ് ​പി​ഴ​ച്ച​ത്?
എ​ന്റെ​ ​ പു​സ്ത​ക​ങ്ങ​ളു​ടേ​യും​ ഭൂ​രി​ഭാ​ഗം​ ​പ​രി​ഭാ​ഷ​ക​ളു​ടേ​യും​ ​പ്ര​സാ​ധ​കർ​ ​തൃ​ശ്ശൂർ​ ​ക​റ​ന്റ് ​ബു​ക്ക്​സാ​ണ്
. ​പ​ത്തു​വ​യ​സ്സ് ​പി​ന്നി​ട്ട​ ​ബ​ന്ധം.ക​ലാ​മി​ന്റെ​ ​അ​വ​സാ​ന​ ​പു​സ്ത​കം​ ​വി​വർ​ത്ത​നം​ ​ചെ​യ്യ​ണ​മെ​ന്ന് ​അ​വർ​ ​ഇ​ങ്ങോ​ട്ട് ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ​ക​ലാ​മി​ന്റെ​ ​വ​ലി​യ​ ​ആ​രാ​ധി​ക​യാ​യ​തി​നാ​ലും​ ​ആ​ത്മീ​യത ഇ​ഷ്ട​മാ​യ​തി​നാ​ലും​ ​ഞാ​ന​ത് ​സ​സ​ന്തോ​ഷം​ ​സ്വീ​ക​രി​ച്ചു. ​പ്ര​കാ​ശ​ന​ത്തി​ന് ​ക​ലാ​മി​ന്റെ​ ​തി​യ​തി​ ​മുൻ​കൂർ​ ​വാ​ങ്ങി​യ​തി​നാൽ ഒ​ന്ന​ര​ ​മാ​സ​മാ​ണ് 300​ ​പേ​ജു​ള്ള​ ​പു​സ്ത​കം​ ​പ​രി​ഭാ​ഷ​പ്പെ​ടു​ത്താൻ​ ​ല​ഭി​ച്ച​ത്. ​ദി​വ​സം​ ​ഒ​മ്പ​തു​മ​ണി​ക്കൂർ​ ​ജോ​ലി​യെ​ടു​ത്തു. ​ക​ലാ​മി​ന് ​ത​ന്റെ​ ​ആ​ത്മീ​യ​ഗു​രു​വാ​യ​ ​പ്ര​മു​ഖ് ​സ്വാ​മി​ജി​യോ​ടു​ള്ള​ ​അ​ക​മ​ഴി​ഞ്ഞ​ ​ഗു​രു​ഭ​ക്തി​യാ​ണ് ​പു​സ്ത​ക​ത്തി​ന്റെ​ ​കാ​തൽ. ​ജീ​വ​കാ​രു​ണ്യം​ ​ഉൾ​പ്പെ​ടെ​യു​ള്ള​ ​ആ​ശ്ര​മ​ത്തി​ന്റെ​ ​പ്ര​വർ​ത്ത​ന​ങ്ങൾ,​ ​ഗ​ലീ​ലി​യോ​ ​മു​തൽ​ ​വി​ക്രം​ ​സാ​രാ​ഭാ​യ് ​വ​രെ​യു​ള്ള​ ​ലോ​ക​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ​ ​ധാർ​മ്മി​ക​മൂ​ല്യ​ങ്ങ​ളെ​പ്പ​​​റ്റി​യു​ള്ള​ ​വി​ല​യി​രു​ത്തൽ​ ​ഇ​തൊ​ക്കെ​യാ​ണ​തി​ലു​ള്ള​ത്. ​സ​മ​യ​മി​ല്ലാ​തി​രു​ന്ന​തി​നാൽ​ ​പ്ര​മു​ഖ് ​സ്വാ​മി​ജി​യു​ടെ​ ​'​സ്വാ​മി​ ​നാ​രാ​യ​ണ​ ​സ​ന്യാ​സ​ ​സൻ​സ്ഥാൻ​ ​ആ​ശ്ര​മ​'​ത്തെ​ക്കു​റി​ച്ചോ,​ ​അ​വി​ടു​ത്തെ​ ​സ്ത്രീ​ വി​രു​ദ്ധ​ത​യെ​പ്പ​​​റ്റി​യോ​ ​ അ​ന്വേ​ഷി​ച്ചി​ല്ല. ​എ​ന്റെ​ ​ജീ​വി​ത​ത്തിൽ​ ​ പ​​​റ്റി​യ​ ​വ​ലി​യ​ ​തെ​​​റ്റാ​ണ​ത്. ​പ്ര​കാ​ശ​ന​ച​ട​ങ്ങിൽ​ ​ആ​ശ്ര​മ​ത്തി​ലെ​ ​സ്വാ​മി​ജി​ ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ന്നും​ ​ഞാൻ ​ ​വ​ന്നാൽ​ ​നാ​ലാ​മ​ത്തെ​ ​നി​ര​യി​ലാ​യി​ ​ഇ​രി​ക്കേ​ണ്ടി​ ​വ​രു​മെ​ന്നും ക​റ​ന്റ് ​ബു​ക്ക്​സ് ​അ​റി​യി​ച്ച​പ്പോ​ഴാ​ണ് ​ഞാ​നെ​ത്ര​വ​ലി​യ​ ​തെ​​​റ്റാ​ണ് ​ചെ​യ്ത​തെ​ന്ന് ​മ​ന​സി​ലാ​ക്കി​യ​ത്. ​ആ​ശ്ര​മ​ത്തി​ലെ​ ​നി​ബ​ന്ധ​ന​യ്ക്ക് ​ല​ജ്ജ​യി​ല്ലാ​തെ​ ​അ​വർ​ ​വ​ഴ​ങ്ങി​ക്കൊ​ടു​ത്തു. ​പ്ര​കാ​ശ​ന​ദി​വ​സ​ത്തി​നു​ ​ത​ലേ​ന്നു​വ​രെ​ ​അ​വർ​ ​നി​ല​പാ​ട്​ ​തി​രു​ത്തു​മെ​ന്ന് ​ക​രു​തി. ​അ​ത് ​അ​സ്ഥാ​ന​ത്താ​യ​പ്പോ​ഴാ​ണ് ​ഫേസ്ബു​ക്കിൽ​ ​കു​റി​പ്പെ​ഴു​തി​യ​ത്. ​എ​നി​ക്കു​ ​നേ​രി​ട്ട​ ​അ​പ​മാ​നം​ ​എ​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​അ​റി​യി​ക്ക​ണ​മെ​ന്നേ​ ​കു​രു​തി​യു​ള്ളൂ.
ആ​ശ്ര​മ​ത്തി​ലെ​ ​സ്ത്രീ​ ​വി​രു​ദ്ധ​ത​ ​നേ​ര​ത്തെ​ ​അ​റി​ഞ്ഞി​രു​ന്നെ​ങ്കിൽ?
ഉ​റ​പ്പാ​യും​ ​ഞാൻ​ ​ഈ​ ​പു​സ്ത​കം​ ​വി​വർ​ത്ത​നം​ ​ചെ​യ്യി​ല്ലാ​യി​രു​ന്നു
. ​വി​വർ​ത്ത​നം​ ​പൂർ​ത്തി​യാ​ക്കി​ ​പു​സ്ത​കം​ ​ക​റ​ന്റ് ​ബു​ക്ക്​സി​ന് ​അ​യ​ച്ച​തി​ന്റെ​ ​പി​​​റ്റേ​ദി​വ​സ​മാ​ണ് ​ക​ലാം​ ​അ​ന്ത​രി​ക്കു​ന്ന​ത്. ​പു​സ്ത​ക​ത്തിൽ​ ​വി​വ​രി​ക്കു​ന്ന​ ​ക​ലാ​മി​ന്റെ​ ​ആ​ത്മീ​യാ​നു​ഭ​വ​ങ്ങ​ളോ​ട് ​എ​നി​ക്ക​ത്ര​ ​മ​മ​ത​യി​ല്ലാ​യി​രു​ന്നു. ​അ​തേ​ക്കു​റി​ച്ച് ​അ​ദ്ദേ​ഹ​ത്തോ​ട് ​നേ​രിൽ​ ​സം​സാ​രി​ക്ക​ണ​മെ​ന്നും​ ​ക​രു​തി​യി​രു​ന്നു. ​ആ​ശ്ര​മ​ത്തി​ലെ​ ​സ​വർ​ണ്ണ​മ​നോ​ഭാ​വ​മോ,​ ​സ്ത്രീ​വി​രു​ദ്ധ​ത​യോ,​ ​ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളോ​ ​പു​സ്ത​ക​ത്തി​ലെ​ ​പ്ര​തി​പാ​ദ്യ​വി​ഷ​യ​മ​ല്ലാ​യി​രു​ന്നു. ​ഒ​രു​പ​ക്ഷേ​ ​ക​ലാം​ ​അ​ത് ​മ​റ​ച്ചു​വ​ച്ച​താ​വാം. ​പ​ക്ഷേ,​ ​ജീ​വി​ത​ത്തിൽ​ ​ചി​ല​ ​മൂ​ല്യ​ങ്ങ​ളു​ള്ള​യാ​ളെ​ന്ന​ ​നി​ല​യിൽ​ ​ഞാ​ന​തേ​പ്പ​​​റ്റി​ ​അ​ന്വേ​ഷി​ക്കേ​ണ്ടി​യി​രു​ന്നു. ​ഇ​പ്പോ​ഴെ​നി​ക്ക് ​പ​ശ്ചാ​ത്താ​പം​ ​തോ​ന്നു​ന്നു.
അ​ങ്ങ​നെ​യെ​ങ്കിൽ​ ​ച​ട​ങ്ങ് ​ ബ​ഹി​ഷ്​ക​രി​ച്ചാൽ​ ​പോ​രാ​യി​രു​ന്നോ?
എ​ന്റെ​ ​പു​സ്ത​കം പ്ര​കാ​ശ​നം​ ​ചെ​യ്യു​ന്നി​ട​ത്തു​നി​ന്നും​ ​ഞാൻ​ ​മാ​റി​നിൽ​ക്കു​ന്ന​തെ​ന്തി​നാ​ണ്
. ​പ്ര​സാ​ധ​ക​രു​ടെ​ ​വാ​ണി​ജ്യ​ ​താ​ത്പ​ര്യ​ത്തി​നെ​തി​രേ​യും​ ​സ്ത്രീ​വി​രു​ദ്ധ​ത​യ്​ക്കെ​തി​രേ​യു​മാ​ണ് ​ഞാൻ​ ​പ്ര​തി​ക​രി​ച്ച​ത്. ​ഗു​ജ​റാ​ത്തി​ലെ​ ​ആ​ശ്ര​മ​ത്തി​ലെ​ ​നി​ഷ്ഠ​കൾ​ ​കേ​ര​ള​ത്തി​ലെ​ ​പൊ​തു​വേ​ദി​യി​ലും​ ​ന​ട​പ്പാ​ക്കാ​നു​ള്ള​ ​ശ്ര​മം​ ​ചെ​റു​ത്തു​നിൽ​ക്കേ​ണ്ട​ത് ​കാ​ല​ത്തി​ന്റെ​ ​ആ​വ​ശ്യ​മാ​ണ്. ​കേ​ര​ള​ത്തിൽ​ ​ഇ​നി​യൊ​രു​ ​സ്ത്രീ​യും​ ​മ​​​റ്റൊ​രു​ ​സ​ന്യാ​സി​ക്ക് ​ വേ​ണ്ടി​ ​മാ​​​റ്റി​നിർ​ത്ത​പ്പെ​ട​രു​ത്.
പു​സ്ത​ക​ത്തി​ന്റെ​ ​പ്ര​ചാ​ര​ണ​ത്തി​നു​വേ​ണ്ടി​യു​ണ്ടാ​ക്കി​യ​ ​വി​വാ​ദ​മാ​ണി​തെ​ന്ന​ ​അ​ഭി​പ്രാ​യ​മു​ണ്ട​ല്ലോ?
ക​ലാ​മി​ന്റെ​ ​അ​വ​സാ​ന​ത്തെ​ ​പു​സ്ത​ക​മാ​ണി​ത്
. ​ആ​ത്മീ​യ​ത​യ്ക്ക് ​ന​ല്ല​ ​മാർ​ക്ക​​​റ്റു​ള്ള​ ​കാ​ല​വും. ​അ​തു​കൊ​ണ്ടാ​ണ് ​ര​ണ്ടു​ല​ക്ഷം​ ​കോ​പ്പി​ ​അ​ച്ച​ടി​ച്ച​ത്. ​മാ​ത്ര​മ​ല്ല​ ​വി​വാ​ദ​ങ്ങ​ളു​ണ്ടാ​ക്കി​ ​പു​സ്ത​കം​ ​വിൽ​ക്കു​ന്ന​ ​പാ​ര​മ്പ​ര്യം​ ​തൃ​ശ്ശൂർ​ ​ക​റ​ന്റ് ​ ബു​ക്ക്​സി​നി​ല്ല. ​അ​തു​പോ​ലെ​ ​ആൾ​ക്കൂ​ട്ട​ത്തി​ന്റെ​ ​ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കാൻ​ ​ഒ​രി​ക്ക​ലും​ ​ആ​ഗ്ര​ഹി​ച്ച​ ​ വ്യ​ക്തി​യ​ല്ല​ ​ ഞാൻ. ​എ​ന്റെ​ ​ഫേ​സ്ബു​ക്ക് ​ കു​റി​പ്പ് ​ സു​ഹൃ​ത്തു​ക്ക​ളാ​ണ് ​പ​ബ്​ളി​ക്ക് ​ആ​ക്കാൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​ത്. ​ഇ​ട​തു​സം​ഘ​ട​ന​കൾ​ ​വി​ഷ​യം​ ​ഏ​​​റ്റെ​ടു​ത്ത​പ്പോൾ​ ​നി​ങ്ങ​ളു​ടേ​താ​യ​ ​രീ​തി​യിൽ​ ​പ്ര​തി​ഷേ​ധി​ച്ചോ​ളൂ. ​എ​ന്റെ​ ​പ്ര​തി​ഷേ​ധ​രീ​തി​ ​എ​ഴു​ത്താ​ണെ​ന്നാ​ണ് ​ഞാൻ​ ​പ​റ​ഞ്ഞ​ത്.
പ്ര​തി​ക​ര​ണ​ങ്ങൾ?
സന്യാ​സി​ക്കെ​തി​രേ​ ​പ്ര​തി​ക​രി​ച്ച​തോ​ടെ​ ​പ​ല​ ​ഹൈ​ന്ദ​വ​ ​സം​ഘ​ട​ന​ക​ളെ​ല്ലാം​ ​എ​നി​ക്കെ​തി​രേ​ ​തി​രി​ഞ്ഞി​രി​ക്കു​ക​യാ​ണ്
. ​ഫേ​സ്ബു​ക്കി​ലും​ ​ഫോ​ണി​ലും​ ​മ​​​റ്റും​ ​വ​ള​രെ​ ​മോ​ശ​മാ​യ​ ​പ്ര​തി​ക​രി​ക​ര​ണ​ങ്ങ​ളാ​ണ്. ​ഞാൻ​ ​മു​സ്ലീം​ ​വർ​ഗ്ഗീ​യ​ ​സം​ഘ​ട​ന​യു​ടെ​ ​ആ​ളാ​ണെ​ന്നു​വ​രെ​ ​പ​റ​യു​ന്നു. ​എ​ന്നെ​ ​പി​ന്തു​ണ​യ്ക്കു​ന്ന​വ​രും​ ​ഏ​റെ​യാ​ണ്.
എ​ഴു​ത്തു​കാ​രു​ടെ​ ​പ്ര​തി​ക​ര​ണം?
എ​ന്റെ​ ​അ​റി​വിൽ​ ​പേ​രു​കേ​ട്ട​ ​എ​ഴു​ത്തു​കാ​രാ​രും​ ​ ഇ​തി​നോ​ട് ​പ്ര​തി​ക​രി​ച്ചി​ല്ല
. ​പ്ര​സാ​ധ​ക​രെ​ ​ പി​ണ​ക്കാ​നു​ള്ള​ ​മ​ടി​യോ,​ ​ഹൈ​ന്ദ​വ​ ​സം​ഘ​ട​ന​ക​ളോ​ടു​ള്ള​ ​ഭ​യ​മോ​ ​ആ​വാം​ ​കാ​ര​ണം. ​ര​വി​ ​ഡി.സി​ ​ഐ​ക്യ​ദാർ​ഢ്യം​ ​അ​റി​യി​ച്ചി​രു​ന്നു.
ഇ​നി​ ​ക​റ​ന്റ് ​ബു​ക്ക്​സു​മാ​യി​ ​പ്ര​വർ​ത്തി​ക്കു​മോ?
എ​നി​ക്ക​വ​രോ​ട് ​ഒ​രു​ ​വി​രോ​ധ​വു​മി​ല്ല
. ​എ​നി​ക്ക് ​പ​​​റ്റി​യ​തു​പോ​ലെ​ ​അ​വർ​ക്കും​ ​തെ​​​റ്റു​പ​​​റ്റി. ​അ​ത് ​ തി​രു​ത്തി​ ​പ്ര​കാ​ശ​ച​ട​ങ്ങി​ലേ​ക്ക് ​എ​ന്നെ​ ​ക്ഷ​ണി​ച്ചാൽ​ ​തീർ​ച്ച​യാ​യും​ ​ഞാൻ​ ​പോ​കും.                    
 കു​ടും​ബം?
അ​ച്ഛൻ​ ​കെ
.എ​സ് ​കർ​ത്ത. ​പ​ത്ര​പ്ര​വർ​ത്ത​നാ​യി​രു​ന്നു. ​അ​മ്മ​ ​സ​ര​സ​മ്മ​ ​സർ​ക്കാർ​ ​ഉ​ദ്യോ​ഗ​സ്ഥ. ​തി​രു​വ​ന​ന്ത​പു​രം​ ​ഫൈൻ​ ​ആർ​ട്​സ് ​കോ​ളേ​ജി​ലെ​ ​പ്രിൻ​സി​പ്പൽ​ ​എ.എ​സ് ​സ​ജി​ത്താ​ണ് ​ ജീ​വി​ത​പ​ങ്കാ​ളി. ​യൂ​ണി​വേ​ഴ്​സി​​​റ്റി​ ​കോ​ളേ​ജിൽ​ ​നി​ന്ന് ​തു​ട​ങ്ങി​ 12​ ​വർ​ഷ​ത്തെ​ ​പ്ര​ണ​യം. ​പി​ന്നീ​ട് 12വർ​ഷ​ത്തോ​ളം​ ​ലിം​വിം​ഗ് ​ടു​ ​ഗെ​തർ. ​പെൻ​ഷൻ​ ​പേ​പ്പ​റിൽ​ ​നോ​മി​നി​ ​വ​യ്ക്ക​ണ​മെ​ന്നാ​യ​പ്പോൾ​ ​വി​വാ​ഹം​ ​ര​ജി​സ്​​റ്റർ​ ​ചെ​യ്തു. ​ര​ണ്ടു​പേർ​ക്കു​മി​ട​യിൽ​ ​മ​​​റ്റൊ​രാൾ​ ​വേ​ണ​മെ​ന്നു​ ​തോ​ന്നാ​ഞ്ഞ​തി​നാൽ​ ​കു​ട്ടി​ക​ളി​ല്ല.
Manju m joy


ലീന മണിമേഖലൈ

ലീന മണിമേഖലൈ അഭിമുഖം: 'ആ തൊഴിലാളികളുടെ രക്തമല്ലാതെ മറ്റൊന്നുമല്ല കണ്ണന്‍ ദേവന്‍'
Wednesday, September 30, 2015 - 14:37

തമിഴ് ചലച്ചിത്ര പ്രവര്‍ത്തകയും കവിയുമായ ലീന മണിമേഖലൈയുടെ സാമൂഹിക പ്രശ്‌നങ്ങളിലെ ഇടപെടലുകള്‍ ആക്ടിവിസ്റ്റിന്റെ രൂപത്തിലാണ്. കണ്ണന്‍ ദേവന്‍ തോട്ടത്തിലെ സ്ത്രീ തൊഴിലാളകള്‍ ട്രേഡ് യൂണിയന്‍ നേതൃത്വത്തെ അവഗണിച്ച് നടത്തിയ സമരത്തിനും കൂട്ടായ്മയ്ക്കും 'പാഠഭേദം' മാസിക പ്രഖ്യാപിച്ച പുരസ്‌കാര വിതരണത്തിനായി ലീന കഴിഞ്ഞ ദിവസം മൂന്നാറിലെത്തി. സാംസ്‌കാരിക കേരളം ആക്ടിവിസ്റ്റ് കേരളത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചുള്ളതായിരുന്നു പുരസ്‌കാരം. മൂന്നാര്‍ സന്ദര്‍ശനത്തിന് ശേഷം ലീന മണിമേഖലൈ 'സൗത്ത് ലൈവി'ന് നല്‍കിയ അഭിമുഖം.

കണ്ണന്‍ ദേവന്‍ തോട്ടത്തില്‍ സമരം നടത്തിയ സ്ത്രീ തൊഴിലാളികളെ നേരില്‍ കണ്ടുവല്ലോ. അവരുടെ യഥാര്‍ത്ഥ പ്രശ്‌നത്തെ എങ്ങനെയാണ് മനസ്സിലാക്കിയത്?
മൂന്നാറില്‍ യഥാര്‍ത്ഥത്തില്‍ അടിമത്തമാണ്. നാലുപതിറ്റാണ്ടിനിടയില്‍ അവര്‍ക്ക് ലഭിച്ച വലിയ കൂലി 220 രൂപയാണ്. ദിവസവും കുറഞ്ഞത് 21 കിലോ കൊളുന്ത് നുള്ളിയെടുക്കണം. ജീവിത സാഹചര്യം തന്നെ പരിതാപകരം. തമിഴ് സംസാരിക്കുന്ന ദലിതരാണ് ആ തൊഴിലാളികള്‍. ഇതര മലയാളി ജനവിഭാഗവുമായി അത്രയൊന്നും അടുത്തിടപെട്ട് സാമൂഹിക ബന്ധം സ്ഥാപിക്കാത്തവര്‍. അവരുടെ ജീവിതം പൂര്‍ണമായും ഒറ്റപ്പെട്ടതാണ്. ആ ജീവിതാവസ്ഥയെ കുറിച്ച് ആരും ശ്രദ്ധിക്കുന്നില്ല. ഏതാണ്ട് 16,000 ത്തോളം കൂലിവേലക്കാരുണ്ട് അവിടെ. നാല് തലമുറ മുമ്പേ, കൊളോണിയല്‍ കാലത്ത് സ്ഥിരതാമസമാക്കിയവര്‍. പരിതാപകരമായ കാര്യം കൊളോണിയല്‍ ഭരണം അവസാനിച്ചിട്ടും ജനാധിപത്യ ഇന്ത്യയില്‍ അവരുടെ ജീവിതം അതേ അവസ്ഥയില്‍ തുടരുന്നു എന്നതാണ്. ഒരുമാറ്റവും ഉണ്ടായിട്ടില്ല.  ദിവസം 220 രൂപ കൂലികിട്ടുന്ന തൊഴിലാളിക്ക് 30 ദിവസം ജോലി ചെയ്താല്‍ ലഭിക്കുന്ന കൂലി എത്രയാണെന്ന് നോക്കൂ. ആറായിരമോ ഏഴായിരമോ വരും. അതില്‍നിന്ന് അവര്‍ക്ക് വേണ്ട എല്ലാ സാധനങ്ങളുടെയും തുക കൂടി കമ്പനി പിടിച്ചെടുക്കുന്നു. അരി, പലചരക്ക്, കമ്പളി, അവര്‍ക്കുനല്‍കുന്ന ചായയുടെയും ഒരു ബള്‍ബിന്റെയും തുക പോലും ഇങ്ങനെ കുറക്കുന്നു. ഒടുവില്‍ അവര്‍ക്ക് ലഭിക്കുക രണ്ടായിരമോ അല്‍പം കൂടുതലോ ആയിരിക്കും. തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷനായാലും സ്ത്രീയായാലും ഇത്രയും തുകയേ ലഭിക്കൂ. അതില്‍നിന്ന് വേണം കുട്ടികളുടെ പഠനം, ആരോഗ്യം തുടങ്ങി എല്ലാ കാര്യങ്ങളും നോക്കാന്‍. ദിവസം 21 കിലോ മാത്രം നുള്ളിയാല്‍ പോര. അധികം നുള്ളുന്ന ഒരോ തേയിലയിലൂടെയും അധികകൂലിയാണ് അവരുടെ പ്രതീക്ഷ. അതുകൊണ്ട് കഠിനമായി ജോലി ചെയ്യുന്നു. ഇങ്ങനെയൊക്കെ ചെയ്താലും ദിവസം പരമാവധി  ലഭിക്കുക 280 രൂപയോളം മാത്രമാണ്. പക്ഷെ കണ്ണന്‍ ദേവന്‍ കമ്പനി കോടികള്‍ സമ്പാദിക്കുന്നു. തൊഴിലാളികളെ അങ്ങേയറ്റം ചൂഷണം ചെയ്യുന്നു. കണ്ണന്‍ ദേവന്‍ കമ്പനിയെന്നത് പതിനാറായിരത്തോളം വരുന്ന കൂലിവേലക്കാരുടെ രക്തമാണ്, അതില്‍ കൂടുതല്‍ മറ്റൊന്നുമല്ല.
ഇത്തരം അടിമത്തം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നതില്‍ നമ്മള്‍ തന്നെ ലജ്ജിക്കേണ്ടതാണ്. സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി എന്നിങ്ങനെ എല്ലാ സംഘടകളും ആ തൊഴിലാളികളെ വഞ്ചിക്കുകയാണ്. ട്രേഡ് യൂണിയനുകളെ കമ്പനികള്‍ വിലക്കെടുത്തിരിക്കുന്നു. തൊഴിലാളികള്‍ക്കുവേണ്ടി അവരൊന്നും ചെയ്യുന്നില്ല. തൊഴിലാളികളെ കണ്ടിട്ടുണ്ടോ? അവര്‍  മരിച്ചുകൊണ്ടാണ് ജീവിക്കുന്നത്. വലിയ ഭാരം ചുമന്ന് കടുത്ത വേദനയും മറ്റുരോഗങ്ങളുമായി കഴിയുകയാണവര്‍. ഒരു തൊഴിലാളിയുടെ മുഖത്തുപോലും നിങ്ങള്‍ക്ക് സന്തോഷത്തിന്റെ അംശം പോലും കാണാനാകില്ല. അവരാരും ചിരിക്കുക പോലുമില്ല. അവരുടെ മക്കള്‍ കൂടി ഈ ദുരിതം അനുഭവിക്കുന്നു. പന്നിക്കൂടുകളിലാണ് ജീവിതം. അച്ഛനും അമ്മയും മക്കളും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം ഒറ്റമുറിയിലാണ് കഴിയുന്നത്. ഒരു ബള്‍ബ് മാത്രമാണ് അവരുടെ വെളിച്ചം. തണുപ്പുമാറ്റാനാവശ്യമായ കമ്പളി പോലുമില്ല. എല്ലാ സ്ത്രീ തൊഴിലാളികളെയും ശരീരം കുനിഞ്ഞ നിലയിലാണ്. ഒരു സമൂഹത്തിന്റെ ഒന്നാകെ ശരീരഘടന അങ്ങനെ മാറിയിരിക്കുന്നു.
വലിയ ചോദ്യം ആ ഭൂമിയുടെ ഉടസ്ഥാവകാശത്തെ കുറിച്ചാണ്. അവരുടെ കുട്ടികളെയും അവരുടെ ഭാവിയെയും കുറിച്ചാണ്. നാലു തലമുറയായി അവിടെ കഴിയുന്നുവെങ്കില്‍പോലും ഒരുതുണ്ട് ഭൂമി പോലും അവര്‍ക്ക് സ്വന്തമായില്ല. അവര്‍ക്കൊരിക്കലും അവരുടെ പൂര്‍വ്വികരുടെ ദേശമായ കോവില്‍പട്ടിയിലേക്കും തിരുനെല്‍വേലിയിലേക്കും മധുരെയിലേക്കും തിരിച്ചുപോകാനാകില്ല. എവിടെനിന്നാണോ അവരെ ഇവിടേക്ക് കൊണ്ടുവന്നത് അങ്ങോട്ട് തിരിച്ചുകൊണ്ടുപോയാലും തൊഴില്‍രഹിതരായി കഴിയേണ്ടിവരും അവര്‍. ചൂഷണത്തിനും കൊള്ളയടിക്കുമെതിരെ ഉജ്വലമായ ഒരു സമരമുഖത്ത് ഒരുമിച്ച് നില്‍ക്കുന്നുവെന്നതാണ് വലിയ വിജയം. അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുകയാണെങ്കില്‍ മഹത്തായ വിജയമായി അത് മാറും. അതുകൊണ്ടൊന്നും ഇത് അവസാനിക്കരുത്. കാരണം യഥാര്‍ത്ഥ പ്രശ്‌നങ്ങളിലേക്ക് വരണം.

ആരാണ് ഈ ഭൂമിയുടെ അവകാശികള്‍. ഈ തൊഴിലാളികള്‍ മൂന്നാറില്‍ ആരാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വവും തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വവും ഇവരെ ഒരുപോലെ അവഗണിക്കുകയാണോ? തമിഴ്‌നാട് രാഷ്ട്രീയനേതൃത്വത്തിന് ഇവരെ ആവശ്യമില്ല, കാരണം ഇവര്‍ ദളിതരും അവരുടെ വോട്ട് ബാങ്കില്‍ ഉള്‍പ്പെടാത്തവരുമാണ്. കേരളത്തിലെ രാഷ്ട്രീയ നേതൃത്വം തമിഴരായാണ് അവരെ കാണുന്നത്. ഈ രണ്ടുപേര്‍ക്കുമിടയിലാണ് ഇവരുടെ ജീവിതം. സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് പുറത്താണവര്‍. അവര്‍ക്കുവേണ്ടി അവിടെ ആശുപത്രിയുണ്ട്. പക്ഷെ അവിടെയും പണം നല്‍കണം. കുട്ടികളുടെ പഠനത്തിനും പണം നല്‍കണം.  ബിഎയും എംഎ എംബിഎയും പഠിച്ചവര്‍ അവരുടെ കൂട്ടത്തിലുണ്ട്. പക്ഷെ  അവര്‍ക്കുപോലും കേരളത്തില്‍ ഒരു ജോലി ലഭിക്കുന്നില്ല. അവരുന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. സുപ്പര്‍വൈസര്‍മാരും മനേജര്‍മാരുമായി അവിടെ നിരവധി പേരുണ്ട്. അവരേക്കാള്‍ മികച്ച വിദ്യാഭ്യാസം തങ്ങളുടെ മക്കള്‍ നേടിയിട്ടുണ്ട്. എന്നിട്ടുപോലും അവര്‍ക്ക് എന്തുകൊണ്ട് ജോലി ലഭിക്കുന്നില്ല?
ജാതി വ്യവസ്ഥയുടെ ചൂഷണവും അവിടെയുണ്ട്. ദലിതരാണ് ആ തൊഴിലാളികളെല്ലാം. പറയരെയും പള്ളന്മാരെയും കങ്കാണിമാര്‍ അകറ്റിനിര്‍ത്തുന്നു. ജന്മി-മുതലാളിത്ത വ്യവസ്ഥയുടെ അതിഭയാനകമായ അവസ്ഥയാണ് ഇപ്പോഴും അവിടെ നിലനില്‍ക്കുന്നത്. 20 ശതമാനം ബോണസ് ഉറപ്പാക്കുന്നതിലൂടെയോ 12.5 ശതമാനം എക്‌സ്‌ഗ്രേഷ്യ 'കരുണൈപണ' മായി നല്‍കുന്നതിലൂടെയോ പരിഹരിക്കപ്പെടുന്നതല്ല അവരുടെ ജീവിതാവസ്ഥ. അവിടെ രണ്ട് കമ്പനിയാണ്. വിളവെടുപ്പ് നടത്തുന്ന കമ്പനി സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദത്തിലും അഞ്ചും ആറും കോടിയുടെ നഷ്ടത്തിന്റെ കണക്ക് പറയുന്നു. തൊഴിലാളികള്‍ക്കുകൂടി ഉടമസ്ഥാവകാശമുണ്ടെന്ന് പറയുന്ന കമ്പനിയിലാണ് ഈ നഷ്ടക്കണക്കുകള്‍ വെച്ച് അവരെകൊണ്ട് കൂടുതല്‍ പണിയെടുപ്പിച്ചുകൊണ്ടിരിക്കുന്നത്. പൂര്‍ണമായും ഇരുട്ടിലേക്ക് ഒതുക്കപ്പെടുകയാണ് തൊഴിലാളികള്‍.
തൊഴിലാളികള്‍ക്കുകൂടി ഉടമസ്ഥാവകാശം നല്‍കിയ കമ്പനിയാണ് കണ്ണന്‍ ദേവന്‍ എന്നതാണ് വൈരുധ്യം. ഈ ഉടമസ്ഥാവകാശത്തെ കുറിച്ച് അവര്‍ എത്രത്തോളം ബോധവാന്മാരാണ്. ഉടമസ്ഥാവകാശം യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് ലഭിക്കുന്നുണ്ടോ?
തൊഴിലാളി യൂണിയനുകള്‍പോലും അവരെ പിഴിയുകയാണ്. 200 രൂപയാണ് തൊഴിലാളികളില്‍നിന്ന് യൂണിയന്‍ പിടിച്ചുവാങ്ങുന്നത്. എന്നിട്ടുപോലും തൊഴിലാളികളുടെ കാര്യം അവര്‍ പരിശോധിക്കുന്നില്ല. അതുകൊണ്ടാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് തൊഴിലാളികള്‍ കരുതുന്നത്. ഏതുകമ്പനിയില്‍ ജോലി ചെയ്യുന്നവര്‍ക്കും വര്‍ഷംതോറും വരുമാനം കൂടുകയാണ് ചെയ്യുക. കമ്പനി അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തും. അതിനുള്ള അര്‍ഹത ഈ തൊഴിലാളികള്‍ക്കുമുണ്ട്. ഈ തൊഴിലാളികളോട് മാത്രം ദശകങ്ങളായി എന്തേ ഇങ്ങനെ? അതിന് പകരം ബോണസ് എന്നത് 8.5 ശതമാനമായി കുറച്ചിരിക്കുന്നു. ലോക നിലവാരത്തില്‍നോക്കൂ 220 രൂപകൂലിയുടെ ഡോളര്‍ മൂല്യം രണ്ടോ മൂന്നോ അല്‍പം കൂടുതലോ മാത്രമേ ആകുന്നുള്ളൂ. നവ ആഗോളവത്കരണത്തിന്റെ ഫലമായ ആധുനിക ചൂഷണത്തിന്റെ മുഖമാണിത്. നമ്മള്‍ സ്വാശ്രയത്വത്തെ കുറിച്ചും ആഗോളീകരണാനന്തര ലോകസാഹചര്യത്തെ കുറിച്ചും വാചാലരാകാറുണ്ട്. നിയോകൊളോണിയല്‍ കാലത്തെ കൂലിവേലക്കാരുടെ അവസ്ഥയെ കുറിച്ചുള്ള സംവാദങ്ങളും ചര്‍ച്ചകളും പോലും എങ്ങുമെത്തുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നമ്മളെല്ലാവരും ചായകുടിക്കുന്നവരാണ്. പക്ഷെ നമുക്ക് ഇവരെ കുറിച്ച് ചിന്തിക്കാന്‍ പോലും സമയമില്ലാതായിരിക്കുന്നു. നമ്മെയെല്ലാം സ്വയം ലജ്ജിപ്പിക്കുന്നതാണിത്. നമ്മളെല്ലാം കണ്ണന്‍ ദേവന്‍ ചായയുടെ ഉപഭോക്താക്കളാണ്. അതുകൊണ്ടുതന്നെ ഈ കുത്തക കമ്പനിയുടെ ചൂഷണത്തിനെതിരെ പ്രതികരിക്കാനും ഇടപെടാനുമുള്ള ഉത്തരവാദിത്തമുണ്ട്. അവരുടെ ചായ വാങ്ങുന്നവരോട് ഉത്തരം പറയാനുള്ള ബാധ്യത കമ്പനിക്കുണ്ട്.
തമിഴ് തൊഴിലാളികളെ മനസ്സിലാക്കുന്നതില്‍ കേരളത്തിലുള്ളവര്‍ക്ക് എത്രത്തോളം സാധിച്ചുവെന്ന് എനിക്കറിയില്ല. ഭാഷാപരമായ വേര്‍തിരിവ് വലിയ പ്രശ്‌നമായിരിക്കാം. 'പൊമ്പിള ഒരുമെ' എന്നാണ് ഈ കൂട്ടായ്മയെ മലയാളികള്‍ വിളിക്കുന്നത്. പൊമ്പിള ഒരുമൈ അല്ല, 'പെണ്‍കള്‍ ഒട്രുമൈ' ആണ്. തമിഴില്‍ 'ഒരുമൈ' എന്നത് ഏകവചനമാണ്. 'ഒട്രുമൈ' എന്നത് കൂട്ടായ്മയും. കോവില്‍പട്ടിയിലെയും തിരുനെല്‍വേലിയിലെയും ആളുകള്‍ സംസാരിക്കുന്ന അതേ തമിഴാണ് ഇവര്‍ ഇപ്പോഴും സാംസാരിക്കുന്നത്. കേരളവുമായി അടുത്തുചേര്‍ന്നിട്ടും ഒരുമാറ്റവും അതിലുണ്ടായിട്ടില്ല. അതിനര്‍ത്ഥം കേരളത്തിലുള്ളവരുമായി ഇപ്പോഴും അടുത്തിടപെടാന്‍ സാധിക്കാത്തവരാണ് ആ തൊഴിലാളികളെന്നതാണ്. 16,000 തൊഴിലാളികളില്‍ ആയിരം പേരെങ്കിലും മലയാളികളുണ്ടായിരുന്നെങ്കില്‍ ഞാന്‍ ഉറച്ചുപറയുന്നു ആ കമ്പനി ഇതുപോലെ പ്രവര്‍ത്തിക്കില്ലായിരുന്നു, വര്‍ഷങ്ങള്‍ക്ക് മുമ്പേതന്നെ കമ്പനി പൂട്ടേണ്ടിവരുമായിരുന്നു.

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം വേറെയാണ്. പ്രതികരണ ശേഷി വേറെയാണ്. ഇടതുപാര്‍ട്ടികളുടെ സ്വാധീനം ശക്തമാണ്. തമിഴ് ജനതയില്‍നിന്ന് തികച്ചും വ്യത്യസ്തമായ രാഷ്ട്രീയം സംസാരിക്കുന്നവരും അത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന സമൂഹവുമാണ് കേരളത്തിലേത്. മൂന്നാറിലെ ഈ മലമടക്കില്‍ അരങ്ങേറുന്ന ഈ ചൂഷണം കേരളത്തിലെ മറ്റേതെങ്കിലും പ്രധാന ഇടങ്ങളില്‍ സംഭവിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

നിലവിലെ വ്യവസ്ഥാപിത തൊഴിലാളി നേതൃത്വത്തിന് കീഴിലല്ലാതെയാണ് അവരുടെ ഇപ്പോഴത്തെ സമരം. അത് ട്രേഡ് യൂണിയന്‍-കമ്പനി അവിശുദ്ധബന്ധത്തിന് എതിരുമാണ്. ഇതാകട്ടെ ഒരു സംഘടനാ സ്വഭാവം പോലും കൈവരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തരം പെണ്‍കള്‍ ഒട്രുമൈയ്ക്ക് ഇതേ രീതിയില്‍ മുന്നോട്ടുപോകാനാകുമെന്ന് കരുതുന്നുണ്ടോ?
തങ്ങളുടെ ആവശ്യത്തെ കുറിച്ച് തൊഴിലാളികള്‍ തികച്ചും ബോധവാന്മാരാണ്. സ്വന്തം ജിവിതാനുഭവങ്ങളിലൂടെയാണ് അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. നിലവിലുള്ള സംഘടനാ സംവിധാനങ്ങളുടെ പിന്തുണയില്ലാതെ സ്വന്തം നിലയില്‍ തന്നെ സംഘടിതരൂപം കൈവരിക്കാന്‍ സാധിക്കുന്നവരാണ് അവര്‍ എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിലവിലെ ട്രേഡ് യൂണിയന്‍ നേതൃത്വത്തെ മുതലാളിത്തതിനുവേണ്ടി പിമ്പിങ് നടത്തുന്നവരായാണ് അവര്‍ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവരെ ഒഴിവാക്കിയുള്ള ഒരു സംവിധാനത്തിന് അവര്‍ക്ക് ശേഷിയുണ്ടാകും. ഇത് ആ തൊഴിലാളികളുടെ കാര്യം മാത്രമല്ല. പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടുകഴിയുന്ന സ്ത്രീകളില്‍നിന്ന് ഉയര്‍ന്നുവരുന്ന ഒരു ശബ്ദം കൂടിയാണിത്.
അസംഘടിത മേഖലയിലെ ഇത്തരം സമരം മൂന്നാറില്‍ മാത്രമല്ല ഉണ്ടായത്. കേരളത്തിലെ ടെക്‌സ്‌റ്റൈല്‍, നഴ്‌സിങ് തുടങ്ങിയ ഇതരമേഖലയിലും ട്രേഡ് യൂണിയനുകളില്‍നിന്ന് വേറിട്ട നവസമരങ്ങള്‍ അരങ്ങേറി. ഇങ്ങനെ ഉയര്‍ന്നുവരുന്ന നവസമരങ്ങളും അതുണ്ടാക്കാവുന്ന പ്രതികരണത്തെയും എങ്ങനെ കാണുന്നു?
ഇടതുപക്ഷ രാഷ്ട്രീയം ജീര്‍ണിക്കപ്പെട്ടതിന്റെ ഫലമായാണ് ഇത്തരം പുതിയ സമരങ്ങളുണ്ടാകുന്നത്. ഇടതുപക്ഷം സ്വയം നവീകരിക്കേണ്ടതുണ്ട്. മാറുന്ന കാലഘട്ടത്തിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് കൂടുതല്‍ അടുത്തുമനസ്സിലാക്കേണ്ടതുണ്ട്. സ്വന്തം സത്ത നഷ്ടപ്പെടാതെ ഒരു നവീകരണത്തിന് ഇടതുപക്ഷം തയ്യാറാകണം. ജനങ്ങളുമായുള്ള അകല്‍ച്ച കുറയ്ക്കണം. ആര്‍ക്കുവേണ്ടിയാണ് തങ്ങള്‍ നിലകൊള്ളുന്നതെന്ന ചോദ്യം സ്വയം ഉന്നയിക്കുന്നതിലൂടെ മാത്രമേ അതില്‍ എന്തെങ്കിലും മാറ്റം ഉണ്ടാക്കാന്‍ കഴിയൂ.
ഇത് ട്രേഡ് യൂണിയനുകളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും മാത്രം ഉത്തരവാദിത്തമാണോ. എഴുത്തുകാര്‍, കലാകാന്മാര്‍, സാംസ്‌കാരിക നായകര്‍ അങ്ങനെ സമൂഹത്തില്‍ അഭിപ്രായ രൂപീകരണത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരുടെ ഉത്തരവാദിത്തം എന്താണ്?
തീര്‍ച്ചയായും ഇത്തരമാളുകള്‍ക്കും ഇടപെടാന്‍ സാധിക്കും. ഞാന്‍ ഇവിടെ എത്തിയതുതന്നെ സിവിക് ചന്ദ്രന്റെ നേതൃത്വത്തിലുള്ള 'പാഠഭേദം' മാസിക എഴുത്തുകാരില്‍നിന്ന് സമാഹരിച്ച തുക ഉപയോഗിച്ച് അവര്‍ക്ക് പ്രഖ്യാപിച്ച പുരസ്‌കാരം നല്‍കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ കൂടിയാണ്. എഴുത്തുകാരുടെ കയ്യില്‍ വലിയ പണമുണ്ടാകണമെന്നില്ല. പക്ഷെ ഇത്തരം കൂട്ടായ്മകളിലൂടെ അവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ട്. ഈ ജനവിഭാഗങ്ങള്‍ക്കൊപ്പമാണ് തങ്ങളെന്ന സന്ദേശമാണത്. എഴുത്തിലൂടെ മാത്രമല്ല, പകരം അവര്‍ക്കൊപ്പം നിന്നുകൊണ്ടുതന്നെ മലയാളത്തിലെ എഴുത്തുകാര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് തന്നെ സന്തോഷകരമാണ്.

ഇതുകൊണ്ടാകുന്നുണ്ടോ? മൂന്നാര്‍ കണ്ണന്‍ ദേവന്‍ ടീയുടെ പരസ്യമുഖമാണ് നടന്‍ മോഹന്‍ലാല്‍. മറ്റ് പല വിഷയങ്ങളെ കുറിച്ചും പ്രതികരിക്കുന്ന മോഹന്‍ലാല്‍, തന്നെ ഉപയോഗിച്ച് പരസ്യം ചെയ്യുന്ന ഒരു കമ്പനിയിലെ സാധാരണക്കാരായ ഈ തൊഴിലാളികളുടെ ഈ ദൈന്യതയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. സമാനമായ മറ്റൊരു സംഭവം 'ഇന്ദുലേഖ' ഉത്പന്നം ഉപഭോക്താക്കളെ കബളിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി  അതിന്റെ ബ്രാന്‍ഡ് അംബാസിഡറായ നടന്‍ മമ്മൂട്ടിക്കെതിരെ ഒരു ഉപഭോക്താവ് കേസ് ഫയല്‍ ചെയ്തതാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെ, സമൂഹത്തില്‍ അവരുടെ വാചകങ്ങള്‍ക്ക് വലിയ സ്വാധീനം ലഭിക്കുന്ന വലിയ വ്യക്തിത്വങ്ങള്‍, ഇത്തരം വിഷയങ്ങളില്‍ സാമൂഹിക ഉത്തരവാദിത്തം കാണിക്കേണ്ടതുണ്ടോ?
അവരെല്ലാം മുഖ്യധാര ബിസിനസ്സിന്റെ ഭാഗമാണ്. അതിലൂടെ സമ്പാദിക്കുന്നവരാണ്. പക്ഷെ എല്ലാവഴിയും പണമുണ്ടാക്കാനുള്ളതല്ല. അവര്‍ കൂടി അത് മനസ്സിലാക്കും എന്നാണ് ഞാന്‍ കരുതുന്നത്.  അവരെല്ലാം മലയാളി ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഏത് ഉത്പന്നത്തിന്റെയും മേന്മസാധൂകരിച്ച് പ്രത്യക്ഷപ്പെടും മുമ്പ് 'ഡബിള്‍ ചെക്ക്' നടത്താന്‍ അവര്‍ തയ്യാറാകേണ്ടതുണ്ട്. അവിടെയുള്ള തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് കൂടി മനസ്സിലാക്കേണ്ടതുണ്ട്. തങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നതിന്റെ ഉത്തരവാദിത്തം ഈ നടന്മാര്‍ക്കുണ്ട്. ഉപഭോക്താക്കള്‍ക്ക് ന്യായമായും അവരെ ചോദ്യം ചെയ്യാം. തൊഴില്‍നിയമങ്ങള്‍ ശരിയായി പാലിക്കാത്ത ഒരു കമ്പനിയിലെ തൊഴിലാളികളുടെ ഉത്പന്നം വാങ്ങാനാണ് നിങ്ങള്‍ പ്രേരിപ്പിക്കുന്നതെന്ന് ജനങ്ങള്‍ അവരോട് ചോദിക്കുമ്പോള്‍ തീര്‍ച്ചയായും അവര്‍ ഉത്തരം പറയേണ്ടതായി വരും.

സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നതിനെ കുറിച്ച് പറഞ്ഞു. തൃശൂരില്‍ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തകം വിവര്‍ത്തനം ചെയ്ത എഴുത്തുകാരി ശ്രിദേവി എസ് കര്‍ത്തയോട് പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ഗുജറാത്തിലെ സ്വാമി നാരായണന്‍ സന്യാസ സന്‍സ്ഥാന്‍ മഠത്തിന്റെ പ്രതിനിധി വരുന്നതിനാല്‍ വിട്ടുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. സന്യാസി പങ്കെടുക്കുന്ന ചടങ്ങളില്‍ സ്ത്രീസാന്നിധ്യം പാടില്ലെന്ന മഠത്തിലെ നിര്‍ദേശം അനുസരിച്ചാണ് സംഘടകരുടെ തീരുമാനം എന്നുപറയുന്നു. സ്ത്രീകളോടുള്ള വിവേചനത്തിന്റെ കാര്യത്തില്‍ സമൂഹത്തില്‍ ഒരുമാറ്റവും ഉണ്ടായില്ലെന്നാണോ കരുതുന്നത്?
നമ്മുടേത് ഒരു പാട്രിയാര്‍ക്കല്‍ സമൂഹമാണ്. സ്ത്രീകളോടുള്ള വിവേചനം അംഗീകരിക്കപ്പെട്ട ഒന്നായി കണക്കാക്കുന്നതാണ് ഈ വ്യവസ്ഥ. കുടുംബം, സമൂഹം, കല, രാഷ്ട്രീയം, അധികാരം എന്നിങ്ങനെ എല്ലായിടത്തും സ്ത്രീകള്‍ക്ക് രണ്ടാം സ്ഥാനമേയുള്ളൂ. ഒരു സ്വാമിജി പങ്കെടുക്കുന്ന ചടങ്ങില്‍നിന്ന് സ്ത്രീയെ മാറ്റിനിര്‍ത്തിയെന്നത് എന്നെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. കാരണം, മതനേതൃത്വം എല്ലായ്‌പ്പോഴും സ്ത്രീകളെ അകറ്റി നിര്‍ത്തുകയേ ചെയ്തിട്ടുള്ളൂ. ഹിന്ദുമതവും ക്രിസ്തുമതവും ഇസ്ലാമിലും ഇതില്‍ മാറ്റമൊന്നുമില്ല. ഇതില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് എനിക്കറിയില്ല. അബ്ദുള്‍കലാം ഭ്രമം ഇപ്പോഴും സമൂഹത്തില്‍ നിലനില്‍ക്കുന്നുവെന്നതാണ് ഇത് കാണിക്കുന്നത്. ഒരുപക്ഷെ അദ്ദേഹം മരണാനന്തരവും ഇതുകണ്ട് ചിരിക്കുന്നുണ്ടാകും.
തുറന്നുപറയട്ടെ, അബ്ദുള്‍ കലാം എന്നെ ഒരുതരത്തിലും പ്രചോദിപ്പിച്ച വ്യക്തിത്വമല്ല. അബ്ദുള്‍ കലാം പറഞ്ഞതിന് ശേഷമല്ല ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ടുതുടങ്ങിത്. അതിന് മുമ്പേ കാണാറുണ്ടായിരുന്നു. എനിക്കൊരിക്കലും അബ്ദുള്‍ കലാം ഒരു മാതൃകാവ്യക്തിത്വമായി തോന്നിയിട്ടില്ല. രാമേശ്വരത്തെയും ധനുഷ്‌കോടിയെയും കുറിച്ചുള്ള എന്റെ 'ഡഡ് സീ' എന്ന സിനിമയില്‍ കലാമിനെ വിമര്‍ശിക്കുക കൂടി ചെയ്തിട്ടുണ്ട്.  രാമേശ്വരത്തുകാരാനായ കലാം രാഷ്ട്രപതിയായിരിക്കെ, അവിടെ മരിച്ചുവീഴുന്ന മത്സ്യതൊഴിലാളികളെ കുറിച്ച് ഒരുവാക്കുപോലും പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ആണവ നിലയങ്ങള്‍ക്കനുകൂലമായ, എല്ലാം വികസനനോന്മുഖമെന്ന് പറയുന്ന, ശങ്കരാചാര്യന്മാരുടെ പാദങ്ങളില്‍ വീണ് ഹിന്ദുത്വ അനുകൂല സമീപനം സ്വീകരിച്ച അദ്ദേഹത്തിന്റെ  ഇത്തരം നിലപാടുകളെ വിമര്‍ശനാത്മകമായി മാത്രമേ ഞാന്‍ സമീപിച്ചിട്ടുള്ളൂ. രാമേശ്വരത്തെ സാധാരണ കുംടുംബത്തില്‍നിന്ന് വലിയ നിലയില്‍ അദ്ദേഹം ഉയര്‍ന്നുവന്നതിനെ മാനിക്കുന്നു. പക്ഷെ, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശന വിധേയമായി മാത്രമേ കാണാന്‍ സാധിക്കൂ. നിലവിലെ വ്യവസ്ഥയെ ഒരുഘട്ടത്തിലും ചോദ്യം ചെയ്യാത്ത, അതേപടി നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച ആളായിരുന്നു അദ്ദേഹം. എല്ലാ മുസ്ലിങ്ങളും അബ്ദുള്‍ കലാമിനെ പോലെയാകണമെന്നും എങ്കിലേ അംഗീകരിക്കാന്‍ കഴിയൂ എന്നുമാണ് ബിജെപി പറയുന്നത്. പുസ്തകത്തിന്റെ വിവര്‍ത്തകയെന്ന നിലയില്‍ ആ പുസ്തകത്തില്‍ അവര്‍ക്കും അവകാശമുണ്ട്. എന്റെ പുസ്തകം പുറത്തിറക്കുന്ന ചടങ്ങില്‍ ഇത്തരം ഒരു സ്വാമിക്ക് പങ്കെടുക്കാന്‍ തന്നെ അര്‍ഹതയില്ലെന്ന് വിവര്‍ത്തകയ്ക്ക് പറയാമായിരുന്നു.

ഹിന്ദുത്വത്തിന് പുറത്തുള്ള സമൂഹത്തിന് രാജ്യത്ത് നിലനില്‍ക്കണമെങ്കില്‍ കലാമിനെ പോലെയായിത്തീരണം എന്ന അവസ്ഥ  യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോ?

ഇന്നത്തെ സാഹചര്യത്തില്‍ ഒരാള്‍ക്ക് ഒരു മുസ്ലീമായി കഴിയുക എന്നത് വലിയ വെല്ലുവിളിയാണ്. ലോകത്ത് വളരെയേറെ മുസ്ലീങ്ങളുള്ള മതേതര ഇന്ത്യയില്‍പോലും ശങ്കരാചാര്യരെ വഴങ്ങുന്ന മുസ്ലീമിനുമാത്രമേ ഇന്ത്യന്‍ ദേശീയതയുടെ ഭാഗമാകാന്‍ കഴിയൂ എന്നത് അപകടരമായ സാഹചര്യമാണ്. മുസ്ലീംങ്ങളെ മാത്രമല്ല, ദളിതരുള്‍പ്പെടുന്ന എല്ലാ ന്യൂനപക്ഷങ്ങളുടെയും അവസ്ഥയാണിത്. അതില്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ വരെ ഉള്‍പ്പെടും. അവരെല്ലാം ഏറ്റവും ഇരുണ്ട സാഹചര്യത്തിലൂടെയാണ് ഇപ്പോള്‍ കന്നുപോകുന്നത്. ജനാധിപത്യ രാജ്യത്തിലാണ് കഴിയുന്നതെങ്കില്‍പോലും അവരുടെയെല്ലാം നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്നു. ഗുജറാത്തിലും മുസഫര്‍ നഗറിലും അസമിലും നടന്ന കലാപങ്ങളെല്ലാം നോക്കൂ, അത് രാഷ്ട്രീയ താല്‍പര്യത്തോടെയായിരുന്നു. വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരാണ് ഇത്തരം കലാപങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും നേതൃത്വം നല്‍കുന്നത്. ഭീതിയുടെ രാഷ്ട്രീയമാണ് അവര്‍ അടിച്ചേല്‍പ്പിക്കുന്നത്.
എല്ലായ്‌പ്പോഴും നമ്മള്‍ മതേതരത്വത്തെ കുറിച്ചും ഇത്തരം സ്വതന്ത്ര ചിന്തകളെ കുറിച്ചും സംസാരിച്ചുകൊണ്ടിരിക്കുന്നു. പക്ഷെ, വ്യക്തികളുടെ കാര്യത്തില്‍ വരുമ്പോള്‍ മുഴുവന്‍ അതിര്‍വരമ്പുകളാണ്. സ്ത്രീകളുടെ കാര്യത്തില്‍ അവരുടെ വേഷത്തില്‍, പെരുമാറ്റത്തില്‍ എല്ലാം കടുത്ത നിയന്ത്രണങ്ങള്‍ വരുന്നു. പുരോഗമനം പറയുന്നവര്‍ പോലും ഇത്തരം മനോഭാവങ്ങളിലേക്ക് മാറുന്നു. എന്തുകൊണ്ടാണത്?
ഇത് പുരുഷന്റെയും സ്ത്രീയുടെയും മനോഭാവത്തിന്റെ മാത്രം കാര്യമായി കാണാനാകില്ല. നമ്മുടെ പാട്രിയാര്‍ക്കല്‍ സമൂഹത്തിന്റെ തുടര്‍ച്ചയാണത്. എല്ലായ്‌പോഴും സ്ത്രീകളുടെ വസ്ത്രം, അവരുടെ സ്വാതന്ത്ര്യം എന്നിവയെ കുറിച്ചാണ് സമൂഹത്തിന്റെ ചിന്തയും പരാമര്‍ശങ്ങളും. ഇരയെ കുറ്റവാളിയായി കണ്ടുള്ള വിചാരണകളാണ് നടക്കുന്നത്. നിങ്ങളുടെ വേഷങ്ങളാണ് പ്രശ്‌നം, നിങ്ങളുടെ മനോഭാവമാണ് പ്രശ്‌നം എന്ന കുറ്റപ്പെടുത്തല്‍ ഇപ്പോഴും സാധാരണമാണ്. അതില്‍ മതവും ജാതിയും എല്ലാം ഒരുപോലെയാണ്. പക്ഷെ ഇതിനെയെല്ലാം ചോദ്യം ചെയ്യപ്പെട്ടുവരികയാണ്. മൂന്നാറിലെ സ്ത്രീ തൊഴിലാളികളടക്കം സ്വയം സമരമുഖത്തേക്ക് വരികയും ചോദ്യം ചെയ്യാന്‍ തയ്യാറാവുകയും ചെയ്യുന്നത് ഒരു മാറ്റമാണ്.
ഇത്തരം മുന്നേറ്റങ്ങളുണ്ടാകുന്നുവെങ്കില്‍ പോലും അതുപോലും അടിച്ചമര്‍ത്തുന്ന രീതിയിലും അവഹേളിക്കുന്ന വിധത്തിലും പ്രതികരണങ്ങളുണ്ടാകുന്നല്ലോ. സ്ത്രീകളുടെ ലഗിന്‍സ്/ ജീന്‍സ്  സംബന്ധിച്ച് കുമുദം റിപ്പോര്‍ട്ടര്‍ മാഗസിന്‍ സ്വീകരിച്ച നിലപാടുകള്‍ തമിഴ്‌നാട്ടില്‍ ഈ ദിവസങ്ങളില്‍ വലിയ കോലാഹലമുണ്ടാക്കുന്നു. യേശുദാസിനെ പോലെ കേരളീയര്‍ വളരെയേറെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഗായകന്‍ സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതിരെ അഭിപ്രായ പ്രകടനം നടത്തുന്നു. ഇത്തരം മനോഭാവങ്ങളെ എങ്ങനെയാണ് മാറ്റാനാവുക?
ഇത് സ്ത്രീകളുടെ വസ്ത്രത്തെയോ അത് തെരഞ്ഞെടുക്കാനുള്ള അവരുടെ അവകാശത്തെയോ കുറിച്ച് മാത്രമുള്ളതല്ല. അത് സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള പ്രശ്‌നാണ്. ഒരു വസ്ത്രം തെരഞ്ഞെടുക്കുന്നതിലൂടെ ഈ തെരഞ്ഞെടുപ്പില്‍ ഞാന്‍ സ്വതന്ത്രയാണ് എന്ന പറയുകയാണ് ഒരാള്‍ ചെയ്യുന്നത്. ഞാന്‍ തെരഞ്ഞെടുക്കുന്നത് എനിക്ക് സൗകര്യപ്രദമായ വസ്ത്രമാണ്. കുമുദം വാരിക പെണ്‍കുട്ടിയുടെ പിന്നില്‍നിന്നുള്ള ചിത്രമാണ് മുഖചിത്രമായി നല്‍കിയത്. അങ്ങനെയൊരു ഫോട്ടോയെടുക്കാനും അത് മുഖചിത്രമായി പ്രസിദ്ധീകരിക്കുകയും ചെയ്ത പത്രാധിപരുടെ മനോഭാവമാണ് പ്രശ്‌നം. അതുകൊണ്ടാണ് ആ വാരിക മാപ്പുപറയണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടത്.

യേശുദാസ് എന്തെങ്കിലും പ്രത്യേക താല്‍പര്യം വച്ചുകൊണ്ട് അഭിപ്രായം പറഞ്ഞതാകണമെന്നില്ല. പക്ഷെ യേശുദാസ് പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റേതുപോലെ മനോഭാവം വച്ചുപുലര്‍ത്തുന്ന ഒരുപാടുപേരുടെ അഭിപ്രായമാണ്. യേശുദാസിന്റേത് നല്ല ശബ്ദമാണ്, പക്ഷെ, നല്ല മനസ്സല്ല. ആയിരക്കണക്കിന് യേശുദാസാണ് നമ്മുടെ സമൂഹത്തിലുള്ളത്. ഇതേ ആശയവുമായി കഴിയുന്നവര്‍. അവരുടെ ശബ്ദവും നല്ലതല്ല, മനസ്സും നല്ലതല്ല. അവരാരും പരസ്യമായി പറയുന്നില്ല. യേശുദാസ് പറഞ്ഞു. അതേ വ്യത്യാസമുള്ളൂ.
മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ അഭ്യസ്തവിദ്യരാണ് കേരളീയര്‍, സ്ത്രീകളും. പക്ഷെ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ഇത്തരം വിവേചനങ്ങളോട് ശക്തമായി പ്രതികരിക്കുന്നകാര്യത്തില്‍ മൂന്നാറില്‍ കണ്ടതുപോലെ അഭ്യസ്ത വിദ്യരല്ലാത്ത തമിഴ് സ്ത്രീകളാണ് കൂടുതല്‍ ശക്തമായി രംഗത്തുവരുന്നത്. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?
വിദ്യാഭ്യാസം എന്നത് അറിവ് സമ്പാദിക്കുക മാത്രമല്ല, സ്വയം ബോധവത്കരണം കൂടിയാണ്. മെക്കാളെ സംവിധാനത്തെ പിന്തുടര്‍ന്ന് മനഃപാഠമാക്കുന്ന രീതിയല്ല യഥാര്‍ത്ഥ വിദ്യാഭ്യാസം.  അനുസരിക്കാന്‍ മാത്രം പഠിപ്പിക്കുന്ന ഒന്നാണ് അത്. വ്യവസ്ഥയെ ചോദ്യം ചെയ്യൂ എന്ന് ഒരു വിദ്യാഭ്യാസവും നമ്മെ പഠിപ്പിക്കുന്നില്ല. അതുകൂടി വേണം. വ്യവസ്ഥയെ വെല്ലുവിളിക്കാന്‍ കൂടി പഠിക്കണം. വിദ്യാസമ്പന്നരാണ് അതൊന്നുമില്ലാത്ത സാധാരണക്കാരേക്കാള്‍ അഴിമതിക്കാര്‍. സിനിമയ്ക്കായി ദലിതര്‍ക്കിടയിലും ന്യൂനപക്ഷങ്ങള്‍ക്കിടയിലും അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കിടയിലും പ്രവര്‍ത്തിച്ചതിലൂടെ ഞാന്‍ മനസ്സിലാക്കിയത് അതൊക്കെയാണ്. അവരില്‍നിന്നാണ് ഞാന്‍ എന്റെ ജീവിതം എന്താണെന്ന് പോലും പഠിച്ചത്. അല്ലാതെ സര്‍വ്വകലാശാല പഠനത്തിലൂടെയല്ല. എഞ്ചിനീയറിങ്ങില്‍ ബിരുദവും സിനിമയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പക്ഷെ ചെറുത്തുനില്‍ക്കാനും അവഗണിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാനും ഞാന്‍ പഠിച്ചത്, ന്യൂനപക്ഷങ്ങള്‍ക്കിടയിലും അഭയാര്‍ത്ഥികള്‍ക്കിടയിലും ദലിതര്‍ക്കിടയിലുമെല്ലാം സിനിമയെടുക്കാന്‍ നടത്തിയ യാത്രയിലൂടെയാണ്. കേരളത്തിലെ സ്ത്രീകള്‍ ചോദ്യം ചെയ്യാന്‍ മടിക്കുന്നുവെങ്കില്‍ അത് അവരുടെ കുഴപ്പമല്ല, അവര്‍ക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്റെ കുഴപ്പമാണ്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന കാര്യം പറഞ്ഞുവല്ലോ. സോഷ്യല്‍മീഡിയയില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി എല്‍ജിബിടി സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വലിയൊരു വിഭാഗം തയ്യാറായി. ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള പൊതുസമീപനത്തിലെ യഥാര്‍ത്ഥ മാറ്റമായി ഇതിനെ കാണാനാകുമോ?
ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്‌നം വളരെ വലുതാണ്. സോഷ്യല്‍ മീഡിയയിലൂടെ ഇതേകുറിച്ച് സംവാദങ്ങള്‍ നടക്കുന്നതും ഇതുപോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതും പോസറ്റീവായാണ് ഞാന്‍ കാണുന്നത്. അതിലൂടെ ബദല്‍ മാധ്യമത്തിലൂടെ അവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന്റെ മുന്നിലേക്ക് ഉയര്‍ന്നുവരികയാണ് ചെയ്യുന്നത്. പക്ഷെ അവരുടെ പ്രശ്‌നം വളരെ വലുതാണ്. റേഷന്‍കാര്‍ഡും വോട്ടേഴ്‌സ് തിരിച്ചറിയല്‍ കാര്‍ഡും ഇല്ലാത്തവരാണ് അവരില്‍ ഭൂരിപക്ഷവും. കുടുംബത്തില്‍പോലും സ്വീകാര്യത ലഭിക്കുന്നില്ല. അങ്ങനെ ആത്മഹത്യ ചെയ്യുന്നവര്‍ പോലുമുണ്ട്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ പാടുപെടുകയാണ് അവര്‍. അവരെ സ്വീകരിക്കാനും ബഹുമാനിക്കാനും സമൂഹത്തില്‍ തുല്യത നല്‍കാനും  കഴിയേണ്ടതുണ്ട്. നമ്മള്‍ എല്ലാ കാര്യങ്ങളും കാണുന്നത് ദ്വന്ദ്വത്തിലൂടെ മാത്രമാണ്.  കറുപ്പ്-വെളുപ്പ്, ആണ്‍-പെണ്‍ ഇങ്ങനെയാണ് നമ്മുടെ കാഴ്ച. ലിംഗഭേദങ്ങളുടെ കാര്യത്തില്‍ അങ്ങനെയല്ല വേണ്ടത്. അതൊരു വര്‍ണരാജിയാണ്. മൂന്നാം ലിംഗത്തില്‍പെട്ടവര്‍, ലിംഗമാറ്റം സംഭവിക്കുന്നവര്‍ എന്നിങ്ങനെ പലവിഭാഗത്തിലുള്ളവരുണ്ട്. സ്‌ത്രൈണതയിലേക്ക് നീങ്ങുന്ന പുരുഷന്മാരെ ഒരുപാട് കണ്ടിട്ടുണ്ടാകാം. പുരുഷത്വത്തിലേക്ക് നീങ്ങുന്ന സ്ത്രീകളെ കുറിച്ച് നമുക്ക് വളരെ കുറച്ചേ അറിയൂ. സ്വര്‍വര്‍ഗാനുരാഗികളെ കുറിച്ച് ഒരുപാട് പറയും. അവര്‍ക്കിടയിലെ മറ്റ് വിഭാഗങ്ങളെ കുറിച്ച് നമുക്കറിയില്ല. 25 തരത്തിലേറെ ലൈംഗികന്യൂനപക്ഷം നമ്മുടെ സമൂഹത്തിലുണ്ട്. അവരുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ അനിവാര്യമാണ്. അവര്‍ക്ക് ആവശ്യമായ പരിഗണന നല്‍കേണ്ടതാണ്. അവരെ ബഹുമാനിക്കാനും സ്വീകരിക്കാനും സ്‌നേഹിക്കാനും കഴിയേണ്ടതുണ്ട്.
ശ്രീലങ്കന്‍ തമിഴ് ജനതയുടെ പ്രശ്‌നത്തില്‍ സജീവമായി ഇടപെടുന്നുണ്ടല്ലോ. അടുത്ത ദിവസം  ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച കുറച്ചുപേരെ കൊച്ചിയില്‍നിന്നും അറസ്റ്റ് ചെയ്യുകയുണ്ടായി. അറസ്റ്റാണോ പോംവഴി. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ തമിഴ്‌നാടിനും കേരളത്തിനും ചെയ്യാന്‍ കഴിയുന്നതെന്താണ്?
അഭയാര്‍ത്ഥി പ്രശ്‌നം ലോകം മുഴുവന്‍ വലിയ വിഷയമായി മാറുകയാണ്. സിറിയന്‍ അഭയാര്‍ത്ഥികള്‍, റോഹിങ്ക്യെ മുസ്ലീംങ്ങള്‍, ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ എന്നിങ്ങനെ പലയിടത്തും കാണാം. ദേശരാഷ്ട്ര സങ്കല്‍പത്തില്‍നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത്. ദേശരാഷ്ട്ര സങ്കല്പം തന്നെ മനുഷ്യത്വ വിരുദ്ധമാവുകയും അവര്‍ ജനങ്ങളെ വിഭജിക്കുകയും ചെയ്യുന്നതിലൂടെ സംഭവിക്കുന്ന ഒന്ന്. ശ്രീലങ്കന്‍ തമിഴ് അഭയാര്‍ത്ഥികള്‍ 52 രാജ്യങ്ങളിലേക്കാണ് അഭയാര്‍ത്ഥികളായി പലായനം ചെയ്യുന്നത്. സിംഹളരും ബുദ്ധമതക്കാരും ശ്രീലങ്കയില്‍ ദേശരാഷ്ട്രവാദമുയര്‍ത്തിയതിലൂടെയാണ് അവിടെ ഈ പ്രശ്‌നങ്ങളെല്ലാം ഉയര്‍ന്നത്. ഇപ്പോള്‍ അവരെല്ലാം സ്വന്തമിടമില്ലാത്തവരായ ഇന്ത്യയിലും യൂറോപ്പിലും ഓസ്‌ട്രേലിയിയലുമെല്ലാം കഴിയുന്നു. ഇന്ത്യ അഭയാര്‍ത്ഥികള്‍ക്ക് ഇടം കൊടുക്കുന്ന രാജ്യമായാണ് അറിയപ്പെടുന്നത്. എന്നിട്ടും തമിഴ്‌നാട്ടില്‍ അവരുടെ ജീവിതം പരിതാപകരമാണ്. അവര്‍ക്ക് തമിഴ്‌നാടുവിട്ട് പുറത്തുപോകാന്‍ പോലും കഴിയില്ല. ഇവിടെ വിട്ടുപോകേണ്ടിവരുന്നത് നല്ല തൊഴില്‍ കിട്ടുമെന്ന പ്രതീക്ഷയോടെയാണ്. ഇവിടെ തൊഴില്‍ നല്‍കാത്തതിനാലാണ് അത്. നമ്മള്‍ അഭയാര്‍ത്ഥികളെ കുറിച്ച് സംസാരിക്കുന്നു. അതിന് പകരം നമ്മള്‍ അവരോട് സംസാരിക്കുകയാണ് വേണ്ടത്. ശ്രീലങ്കയില്‍ യുദ്ധം അവസാനിച്ചിരിക്കാം, പക്ഷെ ശാന്തി കൈവന്നുവെന്ന് പറയാനാകില്ല.
സിനിമ സമൂഹത്തിന് നല്‍കുന്ന സന്ദേശം എന്തായിരിക്കണമെന്നതിനെ കുറിച്ച് നിരന്തര സംവാദങ്ങള്‍ നടക്കാറുണ്ട്. മലയാളത്തില്‍ 'ദൃശ്യം' 'പ്രേമം' തുടങ്ങിയ സിനിമകളെ ആസ്പദമാക്കി ഈ ചര്‍ച്ച അടുത്തിടെ കൂടുതല്‍ സജീവമാവുകയും ചെയ്തു. ഈ സിനികള്‍ നല്‍കിയ സന്ദേശം തെറ്റാണെന്ന വിമര്‍ശനം അധികാരകേന്ദ്രത്തിലിരിക്കുന്നവരില്‍നിന്ന് കൂടി ഉണ്ടായി. സിനിമയിലെ സന്ദേശം സമൂഹത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്?
സിനിമയിലേത് കഥയാണ്. പഠന കാലത്ത് അധ്യാപകരോട് എനിക്കും ഉണ്ടായിരുന്നു പ്രണയം. പ്രേമം നല്ല സിനിമയാണ്. അതിലെന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. പ്രേമം കോളജ് വിദ്യാര്‍ത്ഥികളുടെ കഥയാണ്. ആ കുട്ടികള്‍ മുതിര്‍ന്നവരാണ്. ഇത് പലയിടത്തും സംഭവിക്കുന്നതുമാണ്. കുട്ടികള്‍ക്ക് ടീച്ചര്‍മാരോടും ടീച്ചര്‍മാര്‍ക്ക് കുട്ടികളോടും ഇഷ്ടം തോന്നുന്നതില്‍ ഒരുതരത്തിലുള്ള അസ്വാഭാവികതയും കാണാനാകില്ല. ദൃശ്യത്തിന്റെ കാര്യത്തിലും അതുപോലെയാണ്. തെരുവില്‍ നീതി തേടുന്നതിനെ ആസ്പദമാക്കിയുള്ളതാണ് ആ കഥ. എല്ലാകാര്യത്തിലും കോടതിയില്‍പോയല്ലല്ലോ തീര്‍പ്പുണ്ടാകുന്നത്. അത്തരം സന്ദര്‍ഭങ്ങളെത്രയുണ്ട്. അത്തരത്തിലൊരു കഥമാത്രമാണതും. സിനിമയില്‍ വരുന്ന എല്ലാം സമൂഹത്തിനുള്ള സന്ദേശമായി കാണണമെന്ന് പറയുകയാണെങ്കില്‍ മതപരമായ സംഹിതയായി മാറും. സിനിമയെടുക്കുന്നവരും അങ്ങനെ കരുതുന്നുണ്ടാകില്ല. മഹാഭാരതത്തിലും രാമായണത്തിലും പറയുന്ന കാര്യങ്ങളും കഥകള്‍ മാത്രമല്ലേ. വിശ്വാസികള്‍പോലും  അതനുസരിച്ചാണ് ജീവിക്കുന്നത്. സിനിമയിലെ കഥകളെ കഥകളായി മാത്രമേ കാണേണ്ടതുള്ളൂ.

സിപി സത്യരാജ്
സൗത്ത്‌ലൈവില്‍ ന്യൂസ് എഡിറ്റര്‍. ഇന്ത്യാവിഷന്‍, മാധ്യമം എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂന്നാർ ദൗത്യത്തിൽ വി.എസ്.

മൂന്നാർ സമരം: സഹദേവന്രെ പ്രസ്താവനയ്ക്കെതിരെ വി.എസ് 
Posted on: Monday, 14 September 2015 

തിരുവനന്തപുരം: മൂന്നാർ സമരത്തിനു പിന്നിൽ തീവ്രവാദികളാണെന്ന് വിമർശിച്ച സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ രംഗത്ത്. തൊഴിലാളികൾ അടുപ്പിക്കാത്തതിന്രെ നാണക്കേട് മറയ്ക്കാനാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. മൂന്നാറിൽ സ്ത്രീകൾ നടത്തിയത് ഉജ്ജ്വല സമരമാണെന്നും വി.എസ് പ്രതികരിച്ചു.

മൂന്നാറിൽ കണ്ണൻദേവൻ കന്പനിക്കെതിരെ തൊഴിലാളികൾ നടത്തിയ സമരത്തിനു പിന്നിൽ തമിഴ് തീവ്രവാദികളാണെന്ന സഹദേവന്രെ പ്രസ്താവനയാണ് നിർണ്ണായക ദിനം പ്രക്ഷോഭത്തിൽ പങ്കുചേർന്ന വി.എസിനെ ചൊടിപ്പിച്ചത്. സഹദേവന്രെ പ്രസ്താവന വിവാദമായിരുന്നു.

മൂന്നാറിലെ സമരത്തിന് സഹായം ലഭിച്ചത് എവിടെ നിന്നാണെന്ന്  അന്വേഷിക്കണം. സമരത്തിന്റെ ലക്ഷ്യം എന്താണെന്ന് പരിശോധിക്കണം. മൂന്നാറിലെ തമിഴ് തൊഴിലാളികളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കണമെന്നുമായിരുന്നു  സഹദേവൻ കണ്ണൂരിൽ വാ‌ർത്താ സമ്മേളനത്തിൽ സംസാരിക്കവെ ആവശ്യപ്പെട്ടത്.


മൂന്നാർ സമരത്തിനുശേഷം കോട്ടയത്ത് നാട്ടകം ഗവൺമെന്റ് ഗെസ്റ്റ്ഹൗസിൽ എത്തിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പ്രഭാതനടത്തത്തിൽ. ചിത്രം: ശ്രീകാന്ത് കളരിക്കൽ

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ ദൗത്യത്തിൽ കൈപൊള്ളിയവി.എസ്. അച്യുതാനന്ദൻ, തോട്ടം തൊഴിലാളികളുടെ സമരത്തിനെത്തി വിജയക്കൊടി പാറിച്ചത് സിപിഎം ഇടുക്കി ജില്ലാ നേതൃത്വത്തെ വെട്ടിലാക്കി. മൂന്നാറിലേക്കുള്ള വിഎസിന്റെ രണ്ടാം ദൗത്യത്തിൽ ജില്ലയിലെ വിഎസ്പക്ഷക്കാർ ആവേശഭരിതരാണ്. ജില്ലാ കമ്മിറ്റിയിൽ കാര്യമായ സ്വാധീനമില്ലെങ്കിലും പ്രവർത്തകർക്കും അണികൾക്കുമിടയിൽ വിഎസ് ശക്തനാണ്; ഔദ്യോഗികപക്ഷത്തിന്റെ ഭീതിക്കു കാരണവും അതാണ്.
സിപിഎം എംഎൽഎയായ എസ്. രാജേന്ദ്രന്റെ നിരാഹാര സമരത്തിനു വലിയ പരിഗണന കൊടുക്കാതെ സമരം ചെയ്യുന്ന തൊഴിലാളി സ്ത്രീകൾക്കൊപ്പം ഇരുന്നു എന്നു മാത്രമല്ല, രാജേന്ദ്രനെ കാണാനല്ല, ചൂഷണത്തിനിരയായ തോട്ടം തൊഴിലാളികളെ കാണാനാണു മൂന്നാറിലേക്കു വന്നതെന്നു കൂടി പറഞ്ഞതോടെ ഔദ്യോഗികപക്ഷത്തിനു ക്ഷീണമായി. സമരം അവസാനിച്ചശേഷം എസ്. രാജേന്ദ്രൻ എംഎൽഎയുടെ സമരപ്പന്തലിലെത്തി അഭിവാദ്യം അർപ്പിച്ച വിഎസ് കുറച്ചുകൂടി നേരത്തേ നിരാഹാരമിരിക്കാമായിരുന്നുഎന്നാണു രാജേന്ദ്രനെ ഉപദേശിച്ചത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പാർട്ടിയുടെ വനിതാ നേതാക്കൾക്കും നേരെ തൊഴിലാളികളുടെ പ്രതിഷേധമുണ്ടായെങ്കിൽ വിഎസ് എത്തിയപ്പോൾ മൂന്നാർ ഇളകിമറിഞ്ഞതും ജില്ലാ നേതൃത്വത്തെ അതിശയിപ്പിച്ചു.
വിഎസിനെ സ്വീകരിക്കാൻ ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ എംഎൽഎയുൾപ്പെടെയുള്ള നേതാക്കളാരും എത്തിയിരുന്നില്ല. പലരും ആ സമയത്ത് 200 മീറ്റർ അകലെ രാജേന്ദ്രന്റെ സമരപ്പന്തലിലുണ്ടായിരുന്നു. പ്രതിഷേധം ഭയന്നാണു ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ തോട്ടം തൊഴിലാളികളുടെ ഇടയിലേക്കു പോകാത്തതെന്നാണ് ആരോപണം.
മൂന്നാറിൽ സിപിഎം, സിഐടിയു നേതാക്കൾക്കു ബംഗ്ലാവുകളില്ലെന്നു ചാനൽ ചർച്ചയിൽ ജില്ലാ സെക്രട്ടറി പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ച തൊഴിലാളി സ്ത്രീകൾ സിപിഎം ജില്ലാ സെക്രട്ടറി എത്തിയാൽ ഏതൊക്കെ നേതാക്കൾക്ക് ഭൂമിയും ബംഗ്ലാവുമുണ്ടെന്നു കാണിച്ചുതരാമെന്നും തുറന്നടിച്ചിരുന്നു.
മൂന്നാർ തിരിച്ചടിഅടുത്തയാഴ്ച നടക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ ചൂടുള്ള ചർച്ചയാകും. 16നു കട്ടപ്പനയിലെത്തുന്ന സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജില്ലയിലെ ലോക്കൽ സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.


കണ്ണന്‍ ദേവന്‍


കണ്ണന്‍ ദേവന്‍ കമ്പനിയുടെ തേയില തോട്ടത്തില്‍ ബോണസ് പ്രശ്‌നം ഉയര്‍ത്തിക്കാട്ടി തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാ ദിനത്തിലേക്ക് കടന്നപ്പോള്‍ മാനേജ്‌മെന്റില്‍ നിന്നും പണവും വീടുകളും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയ തൊഴിലാളി നേതാക്കളുടെയും പാര്‍ട്ടി നേതാക്കളുടെയും പേരുകള്‍ തൊഴിലാളികള്‍ പുറത്തുവിട്ടു.മുന്‍ വര്‍ഷത്തെ 19.5 ശതമാനം ബോണസ് 10 ശതമാനമായി വെട്ടിച്ചുരുക്കിയ സാഹചര്യത്തിന് തൊഴിലാളി നേതാക്കള്‍ മാനേജ്‌മെന്റിന് സഹായം നല്‍കുകയും തൊഴിലാളികളെ വഞ്ചിക്കുകയും ചെയ്ത ആളുകളുടെ പേരുകളാണ് തൊഴിലാളികള്‍ പുറത്തുവിട്ടത്.
സമരക്കാര്‍ പുറത്തുവിട്ട തമിഴ് കുറിപ്പില്‍ പരാമര്‍ശിക്കുന്ന പേരുകള്‍ ഇവയാണ്
പ്രമുഖ ട്രേഡ് യൂണിയനായ ഐഎന്‍ടിയുസിയുടെ നേതാവും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യന്‍, സിപിഐഎം നേതാവും എംഎല്‍എയുമായ എസ് രാജേന്ദ്രന്‍, മുന്‍ എംഎല്‍എ എം കെ മണി, മുന്‍ എംഎല്‍എ സുന്ദരമാണിക്യം, ജി മുനിയാണ്ടി ഐഎന്‍ടിയുസി, എംവൈ ഔസേപ്പ് എഐടിയുസി,സി കുമാര്‍ ഐഎന്‍ടിയുസി, പഴനിവേല്‍ എഐടിയുസി, വൈ നടരാജന്‍ എഐടിയുസി, പിഎസ് കണ്ണന്‍ എഐടിയുസി, ബാലന്‍ എഐടിയുസി, തുടങ്ങിയ പേരുകളാണ് പുറത്തു വന്നത്
കൂടാതെ മുന്‍ എംഎല്‍എയും യുകെപിസിസി വൈസ് പ്രസിഡന്റുമായ എകെ മണി, സിപിഐഎം നേതാവ് എംവി ശശികുമാര്‍, സിപിഐ നേതാക്കളായ പി. പളനിവേല്‍, പി മുത്തുപ്പാണ്ടി, എം വൈ ഔസേപ്പ് തുടങ്ങിയവരും തൊഴിലാളി വുരുദ്ധ സമീപനങ്ങള്‍ സ്വകരിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.
കഴിഞ്ഞ ഏഴ് ദിവസമായി മൂന്നാറിലെ പ്രധാന പാതകള്‍ ഉപരോധിച്ചുകൊണ്ടാണ് തോട്ടത്തിലെ തൊഴിലാളികള്‍ സമരം നടത്തുന്നത്. ഇ
തൊഴിലാളികള്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചതോടെ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി സമരം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് കമ്പനി. കഴിഞ്ഞ ഏഴ് ദിവസമായി കമ്പനിയുടെ 24 ഓളം പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. സമരം ഇനിയും തുടര്‍ന്നാല്‍ കമ്പനി അടച്ചുപൂട്ടുമെന്ന നിലപാടിലാണ് കമ്പനി ഇപ്പോള്‍. എന്നാല്‍, അറുപത് ശതമാനത്തോളം ഓഹരിയുള്ള തൊഴിലാളികളുടെ ഇഷ്ടം കണക്കിലെടുക്കാതെ കമ്പനിക്ക് ലോക്ക് ഡൗണ്‍ പോലുള്ള നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കില്ലെന്ന് തൊഴിലാളികളും പറയുന്നു.
southlive