അഴിമതിയുടെ തുടക്കം രാഷ്ട്രീയ പാര്ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലൂടെയാണെന്ന് എഡിജിപി എപി ബറ്റാലിയന് ഋഷിരാജ് സിംഗ്. ഒരു രാഷ്ട്രീയപാര്ട്ടിക്കും തെരഞ്ഞെടുപ്പ് ഫണ്ട് ഒഴിവാക്കാനാകാത്ത ഒന്നാണെന്നും അത് എങ്ങനെയാണ് പിരിച്ചെടുക്കുന്നതെന്ന് അന്വേഷിക്കണമെന്നും സിംഗ് പറഞ്ഞു.
കോര്പറേറ്റ് മേഖലയില്നിന്നുമാണ് രാഷ്ട്രീയക്കാര്കൂടുതലും പിരിവെടുക്കുന്നതെന്നും അതിനാല്തന്നെ തിരഞ്ഞെടുപ്പിനു പാര്ട്ടികള്ചെലവഴിക്കുന്ന തുകയുടെ ഉറവിടം വ്യക്തമായി ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാത്തരം കണക്കുകളും പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഹെഡ്മാസ്റ്റര്നന്നായാല്വിദ്യാര്ഥികളും നന്നാകുന്നപോലെ വ്യക്തി നന്നായാല്വകുപ്പും മുഖ്യമന്ത്രി നന്നായാല്അണികളും നന്നാകും. നന്നായി പ്രവര്ത്തിക്കുമ്പോള്സ്ഥലം മാറ്റുന്നതു സ്വാഭാവികമാണെന്നും സ്ഥലം മാറ്റമുണ്ടാകുന്നതു തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യത്തില്ശരിക്കു ജോലി ചെയ്യുന്നവരെ സ്ഥലംമാറ്റം ബാധിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment