Tuesday, October 13, 2015

പ്രമേഹം | DIABETES


തുടക്കത്തിലാണെങ്കില്‍ മുക്കുറ്റി അരച്ചു നെല്ലിക്കാവലുപ്പത്തില്‍ പാലില്‍ കഴിച്ചാല്‍ വളരെപ്പെട്ടന്നു ശമിക്കും. ദിവസം മൂന്നു നേരം കഴിച്ചാല്‍ പെട്ടന്നു കുറയും. എത്ര
മാരകമായ പ്രമേഹവും മുടങ്ങാതെ കഴിച്ചാല്‍ മുക്കുറ്റി കൊണ്ടു മാറും.

മുക്കുറ്റി സര്‍വ്വരോഗസംഹാരിയാണ്. മഴക്കാലത്തു മാത്രമേ മുക്കുറ്റി സുലഭമായി കിട്ടുകയുള്ളൂ. മഞ്ഞുകാലം വന്നാല്‍ കിട്ടുകയില്ല. സീസണില്‍ വേരോടെ
പറിച്ചെടുത്ത് മോദകമായോ, ഗുളമായോ ഉണ്ടാക്കിവെച്ചാല്‍ എന്നും മുടങ്ങാതെ കഴിക്കാം.
തയ്യാറാക്കുന്ന വിധം:
മുക്കുറ്റി സമൂലം പറിച്ചെടുത്ത്, വെണ്ണ പോലെ അരച്ചെടുത്തത് ഒരു കിലോഗ്രാം മൂന്നു കിലോഗ്രാം കരുപ്പട്ടി (തെങ്ങിന്‍ കള്ളു വറ്റിച്ചെടുത്ത ചക്കര) ചേര്‍ത്ത് പാവാക്കി
അരിച്ചെടുത്ത് ഒരു തേങ്ങാ പിഴിഞ്ഞെടുത്ത പാലും ചേര്‍ത്ത് അടുപ്പത്തുവെച്ച് നല്ലതുപോലെ ഇളക്കി വറ്റിക്കുക. ഉരുട്ടി എടുക്കാവുന്ന പരുവത്തില്‍ ഉരുട്ടി ഗുളമായോ,
പൊടിയായി ഉപയോഗിക്കാവുന്ന മോദകപ്പരുവത്തിലോ വാങ്ങി വെയ്ക്കുക.
ദിവസവും ഓരോ സ്പൂണ്‍ വീതം ആഹാരത്തിനു മുമ്പ് മൂന്നുനേരം കഴിക്കുന്നതോടൊപ്പം കൃത്യമായ പഥ്യം നോക്കിയാല്‍ പ്രമേഹം വളരെ വേഗം മാറും.
ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ക്കും ഈ ഔഷധം നിത്യം കഴിക്കാം. പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ ഷുഗര്‍ ടെസ്റ്റ്‌ ചെയ്യണം. ഷുഗര്‍ ലെവല്‍ 
കുറയുന്നതനുസരിച്ചു ഇന്‍സുലില്‍ കുറച്ചുകൊണ്ടുവന്നു പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധിക്കും.
ഈ മരുന്നു കഴിക്കുമ്പോള്‍ പരിപ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, മധുരപദാര്‍ത്ഥങ്ങള്‍, കടല, വന്‍പയര്‍, പച്ചക്കറികളുടെ കൂട്ടത്തില്‍ ഏത്തക്കായ് മുതലായവ
ഉപയോഗിക്കാന്‍ പാടില്ല. എത്തക്കായുടെ തൊലി ഉപയോഗിക്കാം.
താമരക്കിഴങ്ങ്‌, ആമ്പല്‍ക്കിഴങ്ങ്‌ എന്നിവ പ്രമേഹം പെട്ടന്നു മാറാന്‍ സഹായകമാണ്. വെള്ളത്തിനടിയില്‍ ആമ്പലിന്‍റെയും താമരയുടെയും ചുവട്ടില്‍ നിന്നും
പറിച്ചെടുത്ത് കറി വെച്ചു കഴിക്കാം.
ഞാവല്‍പ്പഴവും അതിന്‍റെ വിത്തും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പൂച്ചക്കുട്ടിക്കായും അതിന്‍റെ വിത്തും പ്രേമേഹത്തിനുള്ള അപൂര്‍വ്വ ഔഷധങ്ങളില്‍ ഒന്നാണ്.







ബിയർ, മദ്യം , മധുരമുള്ള കോളകൾ , ഇറച്ചി , (ബീഫ്, ലിവർ, പന്നി ,കോഴി,സീ ഫുഡ്സ് ,....) , പൊറോട്ട , പൂരി, സമൂസ , ബ്രഡ് , മൈദാ ഉത്പന്നങ്ങൾ ഇവയൊക്കെ പ്രമേഹം, സന്ധിവാതം , കിഡ്നിയിൽ കല്ല്‌ , ഹൃദ്രോഹങ്ങൾ , എന്നിവയ്ക്ക് കാരണ ഭൂതരാണ്. മൈദ കൊണ്ടുള്ള ഉത്പന്നങ്ങൾ കഴിയുന്നതും ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കുക. യുറിക്ആസിഡ് അടങ്ങിയ
ഭക്ഷണങ്ങൾ ആണ് മുകളിൽ പറഞ്ഞവയെല്ലാം. യുറിക് ആസിഡ് സാധാരണ അളവിലാണെങ്കിൽ കുഴപ്പമില്ല. അത് മൂത്രത്തിലൂടെ പുറത്തു പോകും. മേൽപറഞ്ഞ ഭക്ഷണ വസ്തുക്കൾ ധാരാളംകഴിക്കുന്നവരെങ്കിൽ ശരീരത്തിൽ (രക്തത്തിൽ ) യുറിക് ആസിഡ്ൻടെ അളവ് വർദ്ധിക്കാൻ സാധ്യതയുണ്ട്. ഇതിൻ ഫലമായി ലവണങ്ങൾ അടിഞ്ഞുകൂടും. സന്ധികളിൽ അവ പരലുകളായി അടിഞ്ഞു കൂടുമ്പോൾ ഗൌട്ട് എന്നാ പേരിൽ അറിയപെടുന്ന തരം സന്ധി വാതം വരും. സന്ധികളിൽ കുത്തികയറുന്ന വേദനയാകും ഫലം . കാലോ, കൈയോ, ഒന്ന് അനക്കാൻ പോലും
പാടുപെടുന്ന വേദന. പ്രമേഹവും, പ്രമേഹ മുണ്ടാക്കുന്ന ഘടകങ്ങളും മേല്പറഞ്ഞവയിലുണ്ട്. യുറിക് ആസിഡ് പ്രമേഹ മുണ്ടാക്കുന്ന ഒന്നാണ്. മൈദ, സകല ഗുണങ്ങളും , എല്ലാ നല്ല ഘടകങ്ങളുംനീക്കി എടുത്ത ഗോതബ് പൊടിയാണ്. വെറും ചണ്ടി. മാത്രമല്ല അത് വെളുത്ത നിറമുള്ളതാക്കാൻ ബെൻസോയിൽ പൊറോക്സ്യ്ട് എന്ന രാസ വസ്തു കൊണ്ട് ബ്ലീച് ചൈയ്യുന്ന്ട്. അതും പോരാഞ്ഞു നേർമ്മയുള്ള പൊടിയാക്കാൻ അലോക്സൈൻ എന്നാ രാസവസ്തുവും ചേർക്കുന്നു . ഇവ രണ്ടും ആപൽകാരികളായ രാസവസ്തുക്കളാണ്, പ്രമേഹകാരികളാണ്. ആലോക്സൈൻ,പാൻക്രിയാസിലെ ഇൻസുലിൻ ഉല്പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങളെ നശിപ്പിക്കും. അതായതു മൈദയടങ്ങിയ പൊറോട്ടയും ബേക്കറി പലഹാരങ്ങളും ധാരാളം കഴിച്ചാൽ പാൻക്രിയാസിന്റെ ഇൻസുലിൻ നിർമ്മിക്കാനുള്ള കഴിവ് നശിക്കും. നാം വൈകാതെ പ്രമേഹ രോഗത്തിനു അടിമയാകും. തക്കാളി ധാരളം കഴിക്കുന്നത്‌ കിഡ്നി കല്ല്‌ ഉണ്ടാകുമെന്ന ധാരണ തെറ്റാണു എന്ന് പുതിയ
പഠനങ്ങൾ തെളിയിക്കുന്നു. ഇത് യുറിക് ആസിഡ് കൂടുതലായി ഉണ്ടാക്കുമെന്നും അതിൻറെ ഫലമായി കിഡ്നി കല്ല്‌ വരും എന്നാണ് പറഞ്ഞുവരുന്നത് . എന്നാൽ ഇത് ശരിയല്ല എന്ന് തെളിയിച്ചിരിക്കുന്നു. പാലും പാല ഉത്പന്നങ്ങൾ സന്ധി വാതം (ഗൌട്ട് ) രോഗികൾക്ക് നല്ലതാണ്.



No comments: