Monday, October 05, 2015

അന്യഗ്രഹജീവികൾ

പ്രപഞ്ചത്തിലെ അന്യഗ്രഹജീവികൾ ഭൂമിയുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. അവർ എപ്പോൾ വേണമെങ്കിലും ഭൂമിയിൽ എത്തിയേക്കാമെന്നും ഗവേഷകനായ ഡോ നതാലി കബ്രോളിന്റെ പഠനറിപ്പോർട്ട്. പ്രപഞ്ചം നീണ്ടുകിടുക്കയാണ്. അവിടെ എന്തെല്ലാം സംഭവിക്കുന്നു എന്ന കാര്യത്തിൽ ഗവേഷകർക്കുള്ള വിവരങ്ങൾ പരിമിതമാണെന്നും നതാലി കബ്രോൾ പറയുന്നു.
മറ്റു ഗ്രഹങ്ങളിലെയോ പ്രപഞ്ചങ്ങളിലേയോ അതിബുദ്ധിമാന്‍മാരായ അന്യഗ്രഹജീവികള്‍ ഭൂമിയുമായി നിരന്തരം ബന്ധപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അവരുടെ സാന്നിധ്യം മനസിലാക്കാനോ തരംഗങ്ങള്‍ പിടിച്ചെടുക്കാനോ ആവശ്യമായ സംവിധാനങ്ങൾ മനുഷ്യന് ഇല്ലെന്നും കബ്രോൾ പറഞ്ഞു. വർഷങ്ങളയി അന്യഗ്രഹജീവികളെ കുറിച്ച് പഠനം നടത്തുന്ന ഗവേഷകനാണ് നതാലി കബ്രോള്‍.
പ്രപഞ്ചത്തിൽ ആയിരം വർഷത്തേക്കാൾ പഴക്കമുള്ള സംസ്കാരങ്ങൾ ഉണ്ടായേക്കാം. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അവർ മറ്റുള്ളവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടാവാമെന്നും കബ്രോൾ പറഞ്ഞു. പ്രപഞ്ചത്തെ കുറിച്ചുള്ള നമ്മുടെ അറിവ് പരിമിതമാണ്. ഇവിടെ നിന്നുകൊണ്ടുള്ള കാഴ്ചപാടിലാണ് നമ്മൾ പ്രപഞ്ചത്തെ നോക്കികാണുന്നത്. അങ്ങനെ വരുമ്പോൾ ഈ പ്രപഞ്ചത്തെ കുറിച്ചുള്ള ഉപരിതല വിജ്ഞാനം മാത്രമെ നമുക്ക് ഉൾക്കൊള്ളാൻ കഴിയൂവെന്നം കബ്രോൾ പറഞ്ഞു.
പ്രപഞ്ചത്തിൽ എവിടെയെങ്കിലും ജീവന്റെ സാന്നിധ്യം കണ്ടെത്തിയേക്കാം. പ്രപഞ്ചത്തിലെ ഏതോ കോണിലുള്ള അന്യഗ്രഹജീവികളേയും അവരുടെ സംസ്കാരത്തെയും വൈകാതെ മനുഷ്യന്‍ കണ്ടെത്തുമെന്നും കബ്രോൾ സൂചിപ്പിച്ചു. അടുത്ത 20 വർഷത്തിനകം ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യം കണ്ടെത്താനാകുമെന്നാണ് നാസ ഗവേഷകർ പ്രതീക്ഷിക്കുന്നത്.

എന്നാല്‍ പ്രപഞ്ചത്തിലെ ജീവികളെ കണ്ടെത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. അന്യഗ്രഹ ജീവികളെ കണ്ടെത്തുന്നതിനായി റേഡിയോ സിഗ്നലുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തിവരികയാണ്. ഈ വര്‍ഷം തുടക്കത്തിൽ സൗരയൂഥത്തിന് പുറത്ത് ചില അജ്ഞാത ശബ്ദങ്ങള്‍ പിടിച്ചെടുത്തതായി വാർത്തവന്നിരുന്നു. ഭൂമിയില്‍ നിന്ന് കോടിക്കണക്കിന് പ്രകാശവര്‍ഷം അകലെ നിന്നാണ് അജ്ഞാത ശബ്ദതരംഗങ്ങള്‍ വന്നിരിക്കുന്നതെന്നും കബ്രോൾ സൂചിപ്പിച്ചു.

No comments: