ഇതു റഫറിയുടെ കളി ലോകകപ്പിൽ നിന്നും മെക്സിക്കൊ പുറത്താവാൻ വേറെ കാരണമൊന്നുമില്ല ഇഞ്ചുറി റ്റൈമിൽ പെനാല്റ്റി വിധിച്ച് ഒരു ടീമിനെ പുറത്താക്കാൻ കാണിച്ച ആവേശം പക്ഷെ കൃത്യമായി റഫറിയിങ്ങ് നടത്താൻ കാണിച്ചിട്ടില്ല എപ്പോൾ എവിടെ പെനാല്റ്റി വിധിക്കണമെന്നു ഒരു മാനദണ്ഡവുമില്ല ഈ ലോകകപ്പിൽ ഓരോ റഫറിക്കും ഓരോ രീതിയാണു ഫലമൊ 90 മിനിറ്റും ഉണർന്നു കളിച്ച മെക്സിക്കൊ പുറത്ത് ഉഴപ്പിക്കളിച്ച ഹോളണ്ട് അകത്ത് 2-1ന്റെ നാണം കെട്ട ജയം അങ്ങിനെയെ പറയാൻ പറ്റു ഇതിനു ക്വാർട്ടർ ഫൈനലിൽ അവർ വില കൊടുക്കേണ്ടി വരും
പെനാല്റ്റി ഷൂട്ടൗട്ടിലേക്കെത്തിയ രണ്ടാം മത്സരമായിരുന്നു ഗ്രീസ് കൊസ്റ്റാറിക്ക മത്സരം 5-3നു കൊസ്റ്റാറിക്ക വിജയിച്ചു നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനില പാലിച്ചു തുടർന്നു 30 മിനിറ്റ് എക്സ്ട്രാ ടൈമിലും തഥൈവ അങ്ങിനെ ഷൂട്ട് ഔട്ട് നടത്തിയപ്പോൾ ജീക്കാസ്ന്റെ ഷോട്ട് കൊസ്റ്റാറിക്ക ഗോളി നവാസ് തടുത്തിട്ടു അവസാന കിക് ഉമാന ഗ്രീസ് വലയിലെത്തിച്ചപ്പോൾ വിജയം കോസ്റ്റാറിക്കക്ക്
No comments:
Post a Comment