നെതർലന്റ്സ് ചിലി മത്സരം 2-0നു നെതർലന്റ്സ് നേടി റോബെൻ വാൻപെഴ്സി ഇല്ലാതെ ഇറങ്ങിയിട്ടും ഡച്ച് ആക്രമണത്തിനു കുറവുണ്ടായില്ല ക്ളോഡിയൊ ബ്രാവൊയുടെ പ്രകടനമാണു ചിലിയ്ക്കു സഹായകരമായത് ചിലിയ്ക്കു വേണ്ടി സാഞ്ചെസ്സും നെതർലന്റ്സിനു ആര്യൻ റോബനും മികച്ച പ്രകടനം നടത്തി ഈ വിജയത്തോടെ അടുത്ത കളിയിൽ ബ്രസീലിനെ നേരിടുകയെന്ന വെല്ലുവിളിയിൽ നിന്നും നെതർലന്റ്സ് ഒഴിവായി
ഓസ്ട്രേലിയക്കെതിരെ സ്പെയിനിന്റെ വിജയം 3-0നു തങ്ങളിൽ പോരാട്ടവീര്യം ഇപ്പോഴും ഉണ്ട് എന്ന് തെളിയിക്കാനല്ലാതെ ഈ വിജയം കൊണ്ട് അവർക്ക് കാര്യമായ പ്രയോജനം ഒന്നും ഇല്ല അടുത്ത റവ്ണ്ട് കാണാനാവാതെ നിലവിലുള്ള ചാമ്പ്യന്മാർ പുറത്തായി
മറ്റൊരുമത്സരത്തിൽ ആഫ്രിക്കൻ കരുത്തന്മാരായ കാമറൂണിനെ ബ്രസീൽ തൂത്തുവാരി ആദ്യ പകുതിയിലെ തുല്യ പോരാട്ടം രണ്ടാം പകുതിയിലെ ഗോൾ മഴയിൽ ഒലിച്ചു പോയി 4-1നു കാമറൂണിനെ തോല്പ്പിച്ച് ബ്രസീൽ ഗ്രൂപ് ചാമ്പ്യന്മാരായി ലോകകപ്പിൽ തങ്ങളുടെ നൂറാം മത്സരത്തിനിറങ്ങിയ ബ്രസീൽ ഈ ലോകകപ്പിലെ 100-ം ഗോൾ സൂപ്പർ താരം നെയ്മറിലൂടെ നേടിക്കൊണ്ടാണു തുടങ്ങിയത് അല്പസമയത്തിനുള്ളിൽ ജോയൽ മാറ്റിപിലൂടെ ഗോൾ നേടി കാമറൂൺ ബ്രസീലിനെ വിറപ്പിച്ചു തുടർന്ന് തന്റെ രണ്ടാം ഗോളിലൂടെ നെയ്മർ ബ്രസീലിനെ വീണ്ടും മുന്നിലെത്തിച്ചു ഇടവേളക്കു ശേഷം രണ്ടു ഗോളുകൾ കൂടി നേടി ബ്രസീൽ തങ്ങളുടെ വിജയം ആധികാരികമാക്കി
ക്രൊയേഷ്യയെ 3-1നു തോല്പ്പിച്ചു മെക്സിക്കൊ അടുത്ത റവ്ണ്ട് ഉറപ്പിച്ചു രണ്ടാം പകുതിയിലാണു ഗോളുകളെല്ലാം പിറന്നത് മൂന്നെണ്ണം അടുപ്പിച്ചു വാങ്ങിയതിന്റെ നാണക്കേട് ഒരെണ്ണം തിരിച്ചടിചു അവർ കുറച്ചു
No comments:
Post a Comment