ആര്‍ട്ടിക്കിള്‍ 370 വീണ്ടും വാര്‍ത്തകളില്‍ ഇടം
പിടിക്കുകയാണ്. ജമ്മു കാശ്മീറിന് മാത്രമായുള്ള ഇന്ത്യന്‍ ഭരണ ഘടനയിലെ ഈ ഭാഗം മോഡി
സര്‍ക്കാര്‍ നീക്കം ചെയ്യും എന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയില്‍ ആണ് ജമ്മു
മുഖ്യ മന്ത്രി ഒമര്‍ അബ്ദുള്ള ‘മോഡി സര്‍ക്കാര്‍ ഒരു ഓര്‍മ
മാത്രം ആയി മാറുന്ന നാള്‍, ഒന്നുകില്‍ ജമ്മു കാശ്മീര്‍
ഇന്ത്യയുടെ ഭാഗം ആയിരിക്കില്ല,അല്ലെങ്കില്‍ ആര്‍ട്ടിക്കിള്‍
370 ഒരു മാറ്റവും ഇല്ലാതെ അവിടത്തെ തന്നെ കാണും ‘ എന്നു ട്വീറ്റ് ചെയ്തത്. എന്താണ് ആര്‍ട്ടിക്കിള്‍ 370 ??? എന്താണ് അതും ജമ്മു കാശ്മീരും തമ്മില്‍ ഉള്ള ബന്ധം??? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് ഇവിടെ…
1.ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കാശ്മീറിനു പ്രതേക അധികാരങ്ങളും അവകാശങ്ങളും നല്‍കിയിരിക്കുന്നു.
2.1956 ഇല്‍
ഇന്ത്യന്‍ ഭരണ ഘടനയില്‍ നിന്നും ഒഴിവാക്കപ്പെട്ട ആര്‍ട്ടിക്കിള്‍ 238 ഇല്‍ പറയുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും ജമ്മു കാശ്മീര്‍
സംസ്ഥാനത്തിന് ബാധകമല്ല.
3. ഇന്ത്യന്‍ ഭരണ
ഘടനയുടെ പിതാവ് അംബെദ്ക്കര്‍ ആര്‍ട്ടിക്കിള്‍ 370 എഴുത്തി
ഉണ്ടാക്കാന്‍ തയ്യാറായില്ല.
4. പിന്നീട്
ജവഹര്‍ലാല്‍ നെഹ്‌റു കാശ്മീരി നേതാവ് ഷെയ്ഖ് അബ്ദുള്ളയോട് അംബെദ്ക്കരെ പോയി കണ്ടു ജമ്മു കാശ്മീരിന് വേണ്ടി പ്രതേക നിയമം
ഉണ്ടാക്കി തരണം എന്ന് ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിക്കുക ആയിരുന്നു.
5. പിന്നെ ഗോപാലസ്വാമി
അയ്യങ്കാര്‍ ആര്‍ട്ടിക്കിള്‍ 370 എഴുതി ഉണ്ടാക്കി.
6. ഇന്ത്യയുടെ
ആദ്യത്തെ മന്ത്രി സഭയില്‍ പ്രതേക വകുപ്പുകള്‍ ഒന്നും ഇല്ലാതിരുന്ന മന്ത്രി ആയിരുന്നു
ഗോപാലസ്വാമി.
7. ഭരണ ഘടന ഭേതഗതി പ്രകാരം,ഇന്ത്യന്‍ ഭരണ ഘടനയുടെ ഇരുപത്തി ഒന്നാമത്തെ പാര്‍ട്ടില്‍ ആണ് ആര്‍ട്ടിക്കിള്‍
370 ഉള്‍പ്പെടുത്തിയിരിക്കുന്നത്.
8. 1948 ല്‍
ആദ്യമായി ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നു.
9. പിന്നീട് ചില മാറ്റങ്ങള്‍
ഉള്‍പ്പെടുത്തി നവംബര്‍ 15, 1952 ഇല്‍ ആര്‍ട്ടിക്കിള്‍ 370 വീണ്ടും മാറ്റി എഴുത്തി.
10. ആര്‍ട്ടിക്കിള്‍ 370 പ്രകാരം ഇന്ത്യന്‍ സര്‍ക്കാറിനു ജമ്മു കാശ്മീരിന്റെ അതിര്‍ത്തികള്‍
പുനര്‍ നിര്‍ണയിക്കാന്‍ സാധിക്കുന്നതല്ല.
No comments:
Post a Comment