Sunday, June 29, 2014

ലോകകപ്പ്-28


 

ഫുട്ബാൾ ക്ളാസ്സിക് അങ്ങിനെയെ ഈ മത്സരത്തെ വിശേഷിപ്പിക്കാനാവൂ ലോകകപ്പിലെ ആദ്യ പ്രിക്വാർട്ടർ മത്സരം അതിന്റെ നിലവാരം കൊണ്ട് ശ്രദ്ദേയമായി ലാറ്റിനമേരിക്കൻ ശൈലിയുടെ മനോഹരമായ പോരാട്ടത്തിൽ അന്തിമവിധി എന്ന ഒറ്റ തീരുമാനം കൊണ്ടു മാത്രം ചിലി പുറത്തായി നിശ്ചിത 90 മിനിറ്റിലും തുടർന്നുള്ള 30 മിനുറ്റിലും തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു കാണാൻ കഴിഞ്ഞത്  ഡേവിഡ് ലൂയിസിന്റെ ഗോളിനു അല്ക്സിസാഞ്ചെസ്സിലൂടെ ആയിരുന്നു ചിലിയുടെ മറുപടി നിർണായകമായ പെനാല്റ്റികിക്കിൽ ഇരു ഗോളിമാരും[ ജൂലിയൊ സീസെർ ,ക്ളോഡിയൊ ബ്രാവൊ] മികച്ച പ്രകടനം നടത്തി അഞ്ചാമത്തെ കിക്കെടുത്ത  ജാറയുടെ ഷൂട്ട് ക്രിത്യമായിരുന്നു പക്ഷെ അവിടെ ദൈവം ഇടപെട്ടു  ഒന്നൊ രണ്ടൊ സെന്റിമീറ്റർ പന്ത് നീങ്ങി ഒരു പക്ഷെ കാറ്റിന്റെ ആനുകൂല്യമാവാം പ്രകൃതി ശക്തികളിലൂടെ ആണല്ലൊ ആദ്യം ദൈവം ഇടപെടുന്നത്  ഗോൾപോസ്റ്റിൽ ഇടിച്ച പന്ത് ഉള്ളിലെക്കു കേറുന്നതിനു പകരം ഗോൾ ലൈനിനു സമാന്തരമായി മൈതാനത്തിന്റെ മൂലയിലേക്കു പോയി   അവസാനകിക് വരെ നീണ്ട ഉദ്ദ്വേഗം അവസാനിപ്പിച്ചു കൊണ്ട് ബ്രസീൽ 3-2നു ക്വാർട്ടെർ പ്രവേശനം നേടി പക്ഷെ  ഇനി ഫൈനൽ വരെ ബ്രസീലിനു വൻ വെല്ലുവിളികൾ ഉണ്ടാവാൻ വഴിയില്ല
                               






കൊളംബിയ ഉറുഗ്വെ മത്സരത്തിൽ കൊളംബിയ തന്നെ വിജയിച്ചു ജയിംസ് റോഡ്രിഗസിന്റെ മികച്ച രണ്ടു ഗോളുകൾ ഉറൂഗ്വെക്ക് പുറത്തേക്കു വഴിയൊരുക്കി ഈ പുറത്താകൽ അവർ ചോദിച്ചു വാങ്ങിയതാണു മികച്ച ഒരു പാട് കളിക്കാരുള്ള കപ്പ് നേടാൻ സാധ്യതയുണ്ടായിരുന്ന ടീം ആയിരുന്നു  ഉറൂഗ്വെ എന്നാൽ ലോകഫുട്ബാൾ എന്നാൽ വെറും കളി മാത്രമല്ല ജയം മാത്രമല്ല അതിൽ പങ്കെടുക്കുന്നവരുടെ ലക്ഷ്യം മാന്തിയും കടിച്ചും തള്ളിയും തൊഴിച്ചും തുപ്പിയും തെറിവിളിച്ചും പന്തു കളിച്ചിരുന്നത് പ്രാകൃത മനുഷ്യരാണു ആധുനിക ഫുട്ബാളിൽ ഇവയ്ക്കു സ്ഥാനമില്ല ഈ വസ്തുത ഉറൂഗ്വെൻ ഫുട്ബാളിൽ ഇനിയും വേരു പിടിച്ചിട്ടില്ല അതുകൊണ്ടു കൂടിയാണു ലൂയി സുവാരെസിനെപ്പോലൊരു കളിക്കാരനും ഉറുഗ്വെ പോലൊരു ടിമിനും പുറത്തിരിക്കേണ്ടി വരുന്നത് ഏതായാലും കൊളംബിയക്കും ആശ്വസിക്കൻ  വകയില്ല അടുത്ത എതിരാളികൾ ബ്രസീൽ ആണു  മടക്കടിക്കറ്റ് ഏകദേശം ഉറപ്പിച്ചിരിക്കുന്നു. പക്ഷെ തോറ്റാലും കൊളംബിയക്കാർ നാട്ടിലേക്കു മടങ്ങാറില്ല അയൽരാജ്യമായതു കൊണ്ട് കളി ഒക്കെ കഴിഞ്ഞു പതുക്കെ പോവാം എന്നതു മത്രമല്ല കാരണം ലോകകപ്പിൽ തോറ്റിട്ട് കൊളംബിയക്കാർ നാട്ടിലേകു മടങ്ങുന്നതു ക്രിക്കെറ്റിൽ ഇന്ത്യയോടു തോറ്റ് പാകിസ്താൻ കാർ നാട്ടിലേക്കു മടങ്ങുന്നതു പോലെ ആണു  കളിഭ്രാന്തന്മാരുടെയും കയ്യൂക്കിന്റെയും ലോകമാണു അവരെ കാത്തിരിക്കുന്നതു അതിന്റെ ഇരയായിരുന്നു ആന്ദ്രെ എസ്കൊബാർ







No comments: