Thursday, July 03, 2014

ലോകകപ്പ്-30


ഫ്രാൻസ് നൈജീരിയ മത്സരം ഫ്രാൻസ് നേടി 2-0നു വിജയം പക്ഷെ കളി ഏകപക്ഷീയമായിരുന്നില്ല നൈജീരിയ നന്നായി പോരാടി എന്നു പറയാൻ കഴിയില്ല എതിരാളി നന്നായി  കളിച്ചാലല്ലെ പോരാടേണ്ടതുള്ളു നൈജീരിയക്കു ഒരു ഗോളടി വിദഗ്ദൻ ഉണ്ടായിരുന്നെങ്കിൽ ഫ്രാൻസ് അടുത്ത രവ്ണ്ട് കാണില്ലായിരുന്നു ഈ കളിയും വച്ച് ലോകചാമ്പ്യന്മാർ ഇത്തവണത്തെ കപ്പ് സ്വപ്നം കാണേണ്ട മത്സരത്തിൽ  നൈജീരിയൻ ഗോളി എന്യേമ യുടെ പ്രകടനം ഒഴിച്ചു നിർത്തിയാൽ കളി വിരസമായിരുന്നു






ഈ ലോകകപ്പിലെ “കറുത്ത കുതിരകൾക്ക്” ഒടുവിൽ മടക്കം മുൻ ലോകചാമ്പ്യന്മാരായ ജർമനിയെ 120 മിനുറ്റ് മുൾമുനയിൽ നിർത്തിയാണു അവർ കീഴടങ്ങിയതു പരാജയം 1-2നു ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ സ്ലിമ്മാനിയും സൌദാനിയും ഗോളി എംബൊഹിയും എല്ലാം തലയുയത്തിപ്പിടിച്ചു മടങ്ങുംബോൾ നഷ്ടമാവുന്നതു ഫുട്ബാളിലെ പോരാട്ടവീര്യമാണു ജർമനിയുടെ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ സെമിഫൈനൽ കാണാൻ ബുദ്ധിമുട്ടും



No comments: