Sunday, June 01, 2014

ദൃശ്യം

മോഹന്‍ലാല്‍ നായകനായി അഭിനയിച്ച അടുത്തിടെ ഇറങ്ങി ഇപ്പോഴും തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സോടെ ഓടുന്ന ദൃശ്യം എന്ന ചിത്രത്തിന്റെ തിരക്കഥക്കനുസരിച്ചാണ് തങ്ങള്‍ കൊല നടത്തിയതും മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചതുമെന്ന് നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്കാഫീസില്‍ സ്ത്രീയെ കൊല ചെയ്ത കേസിലെ പ്രതികള്‍ സമ്മതിച്ചു. ഇതോടെ ദൃശ്യം സിനിമക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയനും എഡിജിപി സെന്‍കുമാറും പറഞ്ഞത് സത്യമായിരിക്കുകയാണ്. ദൃശ്യം എന്ന സിനിമയില്‍ കൊലപാതകം മാനം കാക്കാനായിരുന്നുവെങ്കില്‍ നിലമ്പൂരിലെ കൊല നഷ്ടപ്പെട്ട മാനം പുറത്തറിയാതിരിക്കാനായിരുന്നുവെന്നതാണ് വ്യത്യാസം. സത്യത്തെ അസത്യമാക്കാന്‍ ബുദ്ധിപരമായി നിരന്തരം ശ്രമിച്ചാല്‍ സാധ്യമാകുമെന്ന സന്ദേശമാണു സിനിമ നല്‍കുന്നതെന്നും വ്യക്തി താല്‍പര്യത്തിനായി നിയമങ്ങള്‍ ബുദ്ധിപൂര്‍വം ലംഘിച്ചാല്‍ തെറ്റില്ലെന്നും അസത്യത്തെ സത്യമാക്കാന്‍ എങ്ങനെ കഴിയുമെന്നും കളവുപറയാന്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ അച്ഛന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നുമാണു സിനിമ പറയുന്നതെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. വിജയന്‍ ആരോപണമുയര്‍ത്തിയിരുന്നു. ഒരു പത്രവും വായിക്കാത്ത നാലാംക്ലാസുകാരനാണു സിനിമയിലെ നായകന്‍. സിനിമാപ്രേമിയായ ജോര്‍ജ്കുട്ടിയുടെ ആദര്‍ശങ്ങള്‍ പലതും സിനിമ കണ്ടുണ്ടാക്കിയെടുത്തതാണ്. കൊലപാതകം സമര്‍ഥമായി ഒളിപ്പിക്കുന്നതും സിനിമയില്‍ നിന്നുള്ള അറിവുകള്‍ ഉപയോഗിച്ചാണ്. സിനിമ സാധാരണക്കാരനെ പോലും അത്രമേല്‍ സ്വാധീനിക്കുന്നുവെന്നു സിനിമ ഒരുക്കിയവര്‍ തന്നെ സമ്മതിക്കുന്നെന്നും പി വിജയന്‍ ആഴ്ചകള്‍ക്ക് മുന്‍പ് ആരോപണം ഉയര്‍ത്തിയിരുന്നു. അതാണിപ്പോള്‍ നിലമ്പൂര്‍ കൊലയിലൂടെ നടന്നിരിക്കുന്നത്. കഥാപരമായി നായകന്‍ നന്മനിറഞ്ഞവനാണ്. കുടുംബത്തെ ദുരന്തത്തില്‍ നിന്നു രക്ഷിക്കാന്‍ അയാള്‍ പ്രയോഗിച്ച മാര്‍ഗങ്ങളായി ഈ പ്രവൃത്തികളെ നമുക്കു ന്യായീകരിക്കാം. എന്നാല്‍, ദൃശ്യം കാണുന്ന എല്ലാവരും ഈ തിരിച്ചറിവുള്ളവരാകണമെന്നില്ലന്ന് കമ്മീഷണര്‍ പറഞ്ഞിരുന്നു. അവര്‍ക്കു കുറ്റകൃത്യത്തെ ന്യായീകരിക്കാന്‍ അവരുടേതായ കാരണങ്ങള്‍ കാണും. ഈ സിനിമയുടെ സന്ദേശം അവര്‍ എങ്ങനെ പ്രയോജനപ്പെടുത്തുമെന്നു പ്രവചിക്കാനാകില്ല. പ്രത്യേകിച്ചും കുട്ടികളെന്നു കമ്മിഷണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. - 

http://boolokam.com/archives/137436#sthash.5KHCmoCh.dpuf

No comments: