ഗ്രൂപ് എഫിൽ ബോസ്നിയക്കെതിരെ ഉയർന്ന മാർജിനിൽ വിജയിച്ചാൽ ഇറാനു സാധ്യത ഉണ്ടായിരുന്നു എന്നാൽ 3-0 നു ബോസ്നിയ അവരെ പരാജയപ്പെടുത്തിയപ്പോൾ അതവസാനിച്ചു ഇതോടെ അർജെന്റീനയോട് തോറ്റെങ്കിലും നൈജീരിയ അടുത്ത റവ്ണ്ടിലെത്തി
നൈജീരിയ അർജെന്റീന മത്സരം വളരെ മികച്ച ഒന്നായിരുന്നു. കളി തുടങ്ങി 3-ം മിനുറ്റിൽ തന്നെ സൂപ്പർതാരം മെസ്സി എതിർ ഗോൾ വലയിൽ പന്തെത്തിച്ചു എന്നാൽ ആരാധകരെ ഞെട്ടിച്ചു കൊണ്ട് 4-ം മിനുറ്റിൽ മൂസയിലൂടെ നൈജീരിയ തിരിച്ചടിച്ചു തുടർന്നു മത്സരം ചടുലമായി മനോഹരമായ പല നീക്കങ്ങളും വന്നു ഇരു ഗോൾമുഖങ്ങളും ഷോട്ടുകളാൽ സമ്പന്നമായി പന്ത് അനുനിമിഷം ഇരു പകുതികളിലൂടെയും ചലിച്ചു കൊണ്ടെയിരുന്നു ഇരു മധ്യനിരക്കും പ്രതിരോധത്തിനും പിടിപ്പതു പണിയായിരുന്നു ഇടവേളക്കു തൊട്ടുമുൻപ് മെസ്സി വീണ്ടും വലകുലുക്കി തിരിചടിക്കാൻ നൈജീരിയക്കു സമയം കിട്ടിയില്ല ഇടവേള കഴിഞ്ഞെത്തിയതും നൈജീരിയയുടെ മറുപടി ഗോൾ വന്നു മൂസ വീണ്ടും അർജന്റീനയുടെ വല കുലുക്കി ഇതോടെ മത്സരം മൂസ-മെസ്സി പോരാട്ടമായി ഇരുടീമുകളും ഡിഫൻസ് ശക്തമാക്കി അവസാനം റോജൊ അർജന്റീനയ്ക്ക് വേണ്ടി വിജയ ഗോൾ നേടി 3-2 വിജയവുമായി ഇരു ടീമുകളും അടുത്ത റവ്ണ്ടിലേക്ക് മാർച്ച് ചെയ്തു
ഗ്രൂപ് ഇയിൽ ഫ്രാൻസ് ഇക്വഡോർ മത്സരം സമനിലയിലായി ഒരുവിജയം അനിവാര്യമായിരുന്ന ഇക്വഡോർ അതോടെ പുറത്തായി ഹോണ്ടുറാസിനെതിരെ 3-0നു വിജയിച്ച സ്വിറ്റ്സർലാന്റ് അടുത്ത റവ്ണ്ടിൽ ഇടം പിടിച
No comments:
Post a Comment