Saturday, June 28, 2014

ലോകകപ്പ്-20

                         ലോകചാമ്പ്യന്മാർക് അടിതെറ്റി എതിരില്ലാത്ത ഒരു ഗോളിനു കോസ്റ്റൊരിക്ക ഇറ്റലിയെ പരാജയപ്പെടുത്തി ഹാഫ് ടൈമിനു തൊട്ടു മുൻപ് ബ്രയാൻ റൂയിസിന്റെ ഒരു ഹെഡ്ഡർ ഇറ്റലിയുടെ വിധി നിർണയിച്ചു തിരിച്ചടിക്കുള്ള ഇറ്റാലിയൻ ശ്രമങ്ങളെല്ലാം കോസ്റ്റാറിക്കൻ പ്രതിരോധം വിഫലമാക്കി ഇറ്റലിയുടെ പരാജയം 0-1നു
                          
                        
                                  
   

ഗോൾ മഴ പെയ്ത ഫ്രാൻസ് സ്വിറ്റ്സർലാന്റ് മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു ഇടതടവില്ലാതെ ആക്രമണാ പ്രത്യാക്രമണങ്ങൾ നടന്ന മത്സരത്തിൽ മുറയ്ക്ക് ഗോളുകളും വന്നു കൊണ്ടിരുന്നു ആദ്യ പകുതിയിൽ 3 ഗോളുകൾക്ക് മുന്നിട്ടു നിന്ന ഫ്രാൻസ് ഇടവേളയ്ക്കു ശേഷം രണ്ടെണ്ണം കൂടി നേടീ പട്ടിക പൂർത്തിയാക്കിയപ്പോൾ കളി 72 മിനുറ്റ് പിന്നിട്ടിരുന്നു ഇത്രയുമായപ്പോഴാണു ഗോൾ അടി ഇത്ര എളുപ്പമാണു എന്നു സ്വിസ് റ്റീമിനു മനസ്സിലായത് ഉടനെ തന്നെ രണ്ടെണ്ണം തിരിച്ചടിച്ചു പക്ഷെ അപ്പോഴേക്കും സമയം തീർന്നിരുന്നു
                             

                                   
                                    

മറ്റൊരു മത്സരത്തിൽ ഹോണ്ടുറാസ് ഇക്വഡോറിനെ 2-1നു തോല്പ്പിച്ചു കാർലൊ കോസ്റ്റ്ലി ഹോണ്ടുറാസിനു വേണ്ടി ആദ്യ ഗോൾ നേടിയപ്പോൾ ഇന്നെർ വലെൻസിയയിലൂടെ ഇക്വഡോർ രണ്ടുഗോൾ മടക്കി വിജയം ഉറപ്പിച്ചു
















No comments: