Friday, June 20, 2014

ലോകകപ്പ്-19

  കൊളംബിയ ഐവരികൊസ്റ്റ് മത്സരം മികച്ചതായിരുന്നു ആദ്യ രണ്ടു ഗോളുകൾ കൊളംബിയ നേടി പിന്നീട് ഒരെണ്ണം തിരിചടിക്കാനെ ഐവരിക്ക് ആയുള്ളു.ദിദിയർ ദ്രോഗ്ബയുടെ സാന്നിധ്യമുണ്ടായിട്ടും തിരിച്ചുവരാൻ ഐവറിക്കു കഴിഞ്ഞില്ല പരാജയം 2-1നു
   






90 മിനുറ്റ് ശക്തമായ പോരാട്ടം അവസാന വിജയം ഉറുഗ്വെയുടെ ഒപ്പം. 2-1നു ഇംഗ്ളണ്ടിനെ തോല്പ്പിച്ചു പരുക്കിനെത്തുടർന്നു പുറത്തിരിക്കുകയായിരുന്ന ലൂയി സുവാരസ് ദീഗൊ ഫോർലാനു പകരമിറങ്ങി 2ഗോളുമടിച്ചു ടീമിനെ അടുത്ത റൌണ്ടിലേക്കു കടത്തിവിട്ടു 38-അം മിനുറ്റിൽ സുവാരസ് ആണു കവാനിയുടെ പാസ്സിൽ നിന്നും ഗോൾ അടിച്ചു ടീമിനെ മുന്നിലെത്തിച്ചതു ഇംഗ്ളാണ്ട് നന്നായി കളിച്ചെങ്ങിലും മറുപടി ഗോൾ അടിക്കാൻ 75-ആം മിനിറ്റു വരെ കാക്കേണ്ടീ വന്നു വെയ്ൻ റൂണി ആണു ഗോൾ നേടിയത് എന്നാൽ 85-ആം മിനുറ്റിൽ ഗോൾ നേടി സുവാരസ് വീണ്ടും ടീമിനെ മുന്നിലെത്തിച്ചു  ഉറുഗ്വെ ഗോൾ കീപെരിൽ നിന്നും ലഭിച്ച ദീർഘമായ് ഗോൾ കിക്ക് നൊടിയിടയിൽ എതിർ ഗോൾ പോസ്റ്റിൽ കയറ്റി സുവാരസ് വിജയമുറപ്പിച്ചു മുന്നേറ്റ നിരയിൽ കവാനി ശക്തമായ പിന്തുണയുമായി നന്നായി കളിച്ചു പ്രതിരോധ മധ്യ നിരയും ഉണർന്നു കളിച്ചു എതിർവശത് ഇംഗ്ളണ്ടും മികച്ച കളി കാഴ്ചവചു ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം മികച്ച കളിയിലൂടെ അവർ തിരിച്ചു വന്നു എന്നാൽ ഭാഗ്യം ഇപ്രാവശ്യം ഉറുഗ്വെക്കൊപ്പമാണു



                                     

No comments: