ഉയരങ്ങളിലേക്ക് മോദി
1950,
സപ്തംബര്‍
17 - ഗുജറാത്തിലെ മെഹസാന ജില്ലയിലെ വഡ്‌നഗര്‍ എന്ന ഗ്രാമത്തില്‍ ദാമോദര്‍
ദാസിന്റെയും ഹീരാബയുടെയും മൂന്നാമത്തെ മകനായി ജനനം
1958 - ആര്‍.എസ്.എസ്സിന്റെ ബാലശാഖയില്‍
1966 - പത്താം ക്ലാസ് പാസ്സായി വിസ്‌നഗറില്‍ കോളേജില്‍ ചേരുന്നു
1967 - പഠനം ഉപേക്ഷിച്ച് വീടുവിട്ടിറങ്ങുന്നു. ഹിമാലയത്തിലും ചില ആശ്രമങ്ങളിലുമായി കഴിയുന്നു
.

1971 - അഹമ്മദാബാദില്‍ ആര്‍.എസ്.എസ്. ആസ്ഥാനമായ ഹെഡ്‌ഗേവര്‍ ഭവനിലെത്തുന്നു
1973 - ആര്‍.എസ്.എസ്. പ്രചാരക് ആവുന്നു
1973 - ആര്‍.എസ്.എസ്. പ്രചാരക് ആവുന്നു
1978 - ആര്‍.എസ്.എസ്സിന്റെ വഡോദര മേഖലയുടെ ചുമതല ലഭിക്കുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍
ബിരുദം നേടുന്നു
1981 - അഹമ്മദാബാദ് മേഖലയുടെ ചുമതലയും തുടര്‍ന്ന് ഗുജറാത്ത് ഓപ്പറേഷന്‍സിന്റെ സംയുക്ത ചുമതലയും ലഭിക്കുന്നു. ഇതേസമയത്ത് ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദം സമ്പാദിക്കുന്നു
1987 - ബി.ജെ.പി.യില്‍ ഗുജറാത്ത് ഓര്‍ഗനൈസിങ് സെക്രട്ടറിയാവുന്നു
1990 - അദ്വാനിയുടെ രഥയാത്രയ്ക്ക് നേതൃത്വം നല്‍കുന്നു
1991 - ബി.ജെ.പി. പ്രസിഡന്റ് മുരളി മനോഹര്‍ ജോഷി നയിച്ച ഏകതാ യാത്രയുടെ സമ്പൂര്‍ണ ചുമതല. ബി.ജെ.പി. ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അംഗമാവുന്നു
1995 - ബി.ജെ.പി. ആദ്യമായി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരുന്നു. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്ന് ദേശീയ ജനറല്‍ സെക്രട്ടറിയായി ഡല്‍ഹിയിലേക്ക് മാറ്റുന്നു
1998 - ബി.ജെ.പി. വീണ്ടും ഗുജറാത്തില്‍ അധികാരത്തില്‍ വരുന്നു. കേശുഭായ് പട്ടേല്‍ മുഖ്യമന്ത്രിയാവുന്നു
2001 - ഒക്ടോബര്‍ 7-ന് കേശുഭായിയെ മാറ്റി നരേന്ദ്രമോദി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു
2002 - ഫിബ്രവരി 24 മോദി രാജ്‌കോട്ട് രണ്ടില്‍നിന്ന് എം.എല്‍.എ.യായി തിരഞ്ഞെടുക്കപ്പെടുന്നു. ഫിബ്രവരി 27-ന് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ്സിന്റെ ഒരു ബോഗി കത്തുന്നു. തുടര്‍ന്ന് ഗുജറാത്തില്‍ കലാപം. ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുന്നു.
2006 - കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ എം.പി. ഇസാന്‍ ജാഫ്രിയുടെ വിധവ ഗൂഢാലോചനയില്‍ മോദിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നു
2007 - രണ്ടാം തവണ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. ഗുജറാത്തില്‍ അധികാരത്തില്‍ വരുന്നു
2009 - സാക്കിയ ജാഫ്രിയുടെ പരാതിയെ തുടര്‍ന്ന് മോദിക്കെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സുപ്രീംകോടതി പ്രത്യേക അന്വഷണസംഘത്തെ നിയോഗിക്കുന്നു
2012 - ഫിബ്രവരിയില്‍ പ്രത്യേക അന്വേഷണസംഘം മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നു. ഡിസംബറില്‍ മൂന്നാം തവണയും മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തില്‍
2013 - ജൂണില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യപ്രചാരകനായി മോദിയെ തിരഞ്ഞെടുക്കുന്നു. സപ്തംബറില്‍ 2014 പൊതു തിരഞ്ഞെടുപ്പിലെ ബി.ജെ.പി.യുടെ പ്രധാനമന്ത്രിയായി മോദി ഉയരുന്നു

ഇന്റര്‍നെറ്റ് മുതല്‍ ഹോബി വരെ
ഇന്റര്‍നെറ്റ്
ടെക്‌നോളജിയോട് വലിയ ആരാധനയാണ് മോദിക്ക്. എല്ലാ ദിവസവും നെറ്റില്‍ കയറി, തന്നെക്കുറിച്ച് എഴുതിയതെല്ലാം വായിക്കും. യാത്രയിലാണെങ്കില്‍പ്പോലും തന്നെക്കുറിച്ച് വിമര്‍ശകര്‍ പറയുന്നതെല്ലാം സൂക്ഷ്മതയോടെ വായിക്കും. രാവിലെ ഉദ്യോഗസ്ഥരുമായി മള്‍ട്ടിമീഡിയ കോണ്‍ഫറന്‍സ്വഴി സംസാരിക്കുന്നതും അദ്ദേഹത്തിന് ഹരമാണ്. പവര്‍പോയന്റ് പ്രസന്റേഷനിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് താത്പര്യം. പുതിയ കമ്യൂണിക്കേഷന്‍ സോഫ്‌റ്റ്വെയറുകളോടും സജ്ജീകരണങ്ങളോടും പ്രത്യേക താത്പര്യമുണ്ട്. പെട്ടെന്ന് തീരുമാനമെടുക്കും. തീരുമാനമെടുക്കാനുള്ള ചുമതല അദ്ദേഹം ആര്‍ക്കും വിട്ടുകൊടുക്കാറില്ല.
സൗഹൃദം
മോദിക്ക് ഉറ്റസുഹൃത്തുക്കളില്ല. പക്ഷേ, ഒട്ടേറെ വ്യക്തികളുമായി സൗഹൃദമുണ്ടുതാനും. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന കാലത്ത് ചന്ദുഭായിറാമി എന്ന പ്രവര്‍ത്തകനുമായി ഉറ്റ ചങ്ങാത്തമുണ്ടായിരുന്നു. അടുത്ത രാഷ്ട്രീയസുഹൃത്ത് അമിത്ഷാ ആണ്. പലപ്പോഴും ഏകാകിയാണ് അദ്ദേഹം. എന്നാല്‍, തന്റെ ചുറ്റുമുള്ളവരുടെ മധ്യത്തിലായിരിക്കും എപ്പോഴും. രാവിലെ ഏഴുമണിയോെട അേദ്ദഹം ഗുജറാത്തിലുള്ള പാര്‍ട്ടിപ്രവര്‍ത്തകരെ വിളിക്കാറുണ്ട്. ഇപ്പോള്‍ രാജ്യം മുഴുവനുമുള്ള പ്രധാന പാര്‍ട്ടി നേതാക്കളെയാണ് വിളിക്കുന്നത്.
യോഗ
തികഞ്ഞ യോഗ പരിശീലനമാണ് മോദിയുടെ ആരോഗ്യരഹസ്യം. രാവിലെ നാലരയ്ക്ക് എഴുന്നേറ്റുകഴിഞ്ഞാല്‍ ദേഹശുചിത്വത്തിനുശേഷം മോദി ഒരുമണിക്കൂര്‍ യോഗ അഭ്യസിക്കും. ചെറുപ്രായത്തില്‍ത്തന്നെ മോദി യോഗാഭ്യാസത്തിന് സമയം കണ്ടെത്തിയിരുന്നു. മനസ്സിന്റെ ഏകാഗ്രതയ്ക്ക് യോഗ ഗുണംചെയ്യുമെന്ന് അദ്ദേഹം മുമ്പേ കണ്ടെത്തിയിരുന്നു. അതുകൊണ്ടാവാം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യോഗ നിര്‍ബന്ധമാക്കി. മോദിക്ക് പ്രഭാതസവാരിയും പതിവുണ്ട്. നടത്തത്തിന് പറ്റിയ ഷൂസും ടീഷര്‍ട്ടും ധരിച്ച് ഔദ്യോഗികവസതിയുടെ പുറത്തുള്ള പൂന്തോട്ടത്തിലാണ് മോദി നടക്കാനിറങ്ങുക. നടത്തത്തിനുശേഷം പത്രവായന ഒരു മരത്തണലിലാണ്.
ആരോഗ്യരഹസ്യം
ചിട്ടയായ ജീവിതശൈലിയാണ്. 84 കിലോഗ്രാം ഭാരമുണ്ട്. എന്നും യോഗ പരിശീലിക്കും. ചെറിയ നടുവേദനയ്ക്ക് അതാണ് പരിഹാരമായി കാണുന്നത്. ആയുര്‍വേദത്തിലും അതിന്റെ പ്രയോഗത്തിലും വിശ്വാസമുണ്ട്. പതിവായി കഴിക്കുന്നതും ആയുര്‍വേദ ഔഷധങ്ങളാണ്. തിരക്കുപിടിച്ച ജീവിതശൈലിമൂലം കേരള മാതൃകയിലുള്ള ആയുര്‍വേദ ചികിത്സാരീതിയെ അദ്ദേഹം ആശ്രയിക്കാറില്ല. ശുചിത്വത്തില്‍ അമിതശ്രദ്ധയുണ്ട്. ഓഫീസിലായാലും വീട്ടിലായാലും വൃത്തിയും വെടിപ്പും അദ്ദേഹത്തിന് നിര്‍ബന്ധമാണ്. ഉറക്കം കൃത്യം അഞ്ചുമണിക്കൂര്‍ മാത്രം.
ഭക്ഷണം
സസ്യാഹാരിയാണ് മോദി. ഇഷ്ടമുള്ള ഭക്ഷണം ബക്രി എന്നറിയപ്പെടുന്ന ഗുജറാത്തി റൊട്ടിയും കിച്ചടിയുമാണ്. ഗുജറാത്തിലെ താലിയും പ്രിയപ്പെട്ട ആഹാരമാണ്. ഭക്ഷണം പാകം ചെയ്യാനുമറിയാം. സ്വയംസേവക് പ്രവര്‍ത്തകനായിരുന്നപ്പോള്‍ സ്വയം ഭക്ഷണം പാകംചെയ്തിരുന്നു.
സൗന്ദര്യം
സൗന്ദര്യത്തെക്കുറിച്ച് തികഞ്ഞ ബോധവാനാണ് മോദി. കുര്‍ത്തയും പൈജാമയുമാണ് ഇഷ്ടവേഷം. മുമ്പൊക്കെ കടുത്ത വര്‍ണങ്ങളിലുള്ള കുര്‍ത്ത ധരിച്ചിരുന്നു. ഇപ്പോള്‍ ഇളം വര്‍ണങ്ങളിലുള്ള കുര്‍ത്തയിലാണ് താത്പര്യം. അഹമ്മദാബാദിലെ സിജി റോഡിലുള്ള 'ദര്‍ശി'യിലാണ് കുര്‍ത്തകള്‍ തയ്പിക്കാറുള്ളത്. മോദി ധരിക്കുന്ന കുര്‍ത്തയും മുറിക്കയ്യന്‍ ഷര്‍ട്ടും ഇന്ന് ഫാഷന്‍ ഷോകളില്‍പോലും പ്രസിദ്ധമാണ്. ഇതിന് 'മോദി കുര്‍ത്ത' എന്ന് പേരുപറയും. യാത്രയിലാണെങ്കില്‍ മൂന്നോ നാലോ തവണ വസ്ത്രം മാറും. ചുളിവുകളില്ലാത്ത, കൃത്യമായി ഇസ്തിരിയിട്ട വസ്ത്രങ്ങളില്‍ പ്രത്യേക ശ്രദ്ധയുണ്ട്. മുടി ചീകിയൊതുക്കുന്ന കാര്യത്തിലും പ്രത്യേക നിഷ്‌കര്‍ഷയുണ്ട്. എപ്പോഴും ഒരു ചീപ്പ് പോക്കറ്റിലുണ്ടാകും. മുടിയഴകിനെപ്പറ്റി തികഞ്ഞ ജാഗ്രതയുണ്ട് മോദിക്ക്. സഞ്ചരിക്കുമ്പോള്‍ ഒരു ഷാള്‍ എപ്പോഴും കാറിനുള്ളില്‍ സൂക്ഷിക്കുകയും ചെയ്യും.
ഭാഷ, പ്രസംഗം
ഹിന്ദിയാണ് പ്രിയപ്പെട്ട ഭാഷ. ഇംഗഌഷും അറിയാം. പക്ഷേ, ആത്മവിശ്വാസത്തോടുകൂടിയ ആശയവിനിമയത്തിന് ഹിന്ദിയാണ് പഥ്യം. ഹിന്ദിയില്‍ ആശയം മാത്രമല്ല, പറയുന്ന കാര്യങ്ങളുടെ വൈകാരികതലങ്ങള്‍വരെ ആവിഷ്‌കരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മോദി സംസ്‌കൃതം പഠിച്ചിട്ടുണ്ടെന്ന് ചില ജീവചരിത്രകാരന്‍മാര്‍ അവകാശപ്പെടുന്നുണ്ട്. മോദി, സംസ്‌കൃതം, പ്രൈവറ്റായി പഠിച്ച് എം.എ. ബിരുദം നേടിയിട്ടുണ്ടെന്നാണ് അവര്‍ പറയുന്നത്.
മോദിയുടെ പ്രസംഗവും പ്രത്യേകതയുള്ളതാണ്. നിര്‍ത്തി നിര്‍ത്തി, പ്രത്യേകമായി പറയേണ്ടുന്ന കാര്യങ്ങള്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കിയാണ് പ്രസംഗം. മോദിയുടെ 68 പ്രസംഗങ്ങള്‍ വിശകലനം ചെയ്ത ഔട്ട്‌ലുക്ക് മാസിക, വികസനം എന്ന വാക്കാണ് അദ്ദേഹം കൂടുതല്‍ ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഹോബി
മോദി കവിതക്കമ്പക്കാരനാണ്. ഗുജറാത്തിയില്‍ കവിത എഴുതിയിട്ടുണ്ട്. പുരാണനാടകങ്ങളോടും പ്രിയമാണ്. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ പുരാണേതിഹാസങ്ങള്‍ ഇതിവൃത്തമാക്കിയ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ഫോട്ടോഗ്രാഫിയിലും അതിതാത്പര്യമുണ്ട്. താനെടുത്ത ഫോട്ടോകളുടെ ഒരു പ്രദര്‍ശനംതന്നെ മോദി നടത്തിയിട്ടുണ്ട്.
ശ്രദ്ധ
പറയുന്നതെല്ലാം ശ്രദ്ധയോടെ കേള്‍ക്കും. കേട്ടതെല്ലാം എഴുതിയെടുക്കും. പറയുന്നയാളിന്റെ കണ്ണുകളിലേക്കാണ് അദ്ദേഹം നോക്കുക. സംസാരിക്കുമ്പോള്‍ ആ വ്യക്തിയെ ഉറ്റുനോക്കുകയും ചെയ്യും.
ഇഷ്ടം
ഏറ്റവും ഇഷ്ടം ചന്ദനത്തിനോടും റിസ്റ്റ് വാച്ചിനോടും.
ആരാധനാമൂര്‍ത്തി
സ്വാമി വിവേകാനന്ദനാണ് മോദിയുടെ ആരാധനാ വിഗ്രഹം. വിവേകാനന്ദസ്വാമിയോടുള്ള ആരാധനമൂലം രാമകൃഷ്ണമിഷന്റെ ആശ്രമങ്ങളിലും ബേലൂര്‍ മഠത്തിലും താമസിച്ചിട്ടുണ്ട്. ബ്രഹ്മചാരിയായി ജീവിക്കണമെന്നായിരുന്നു ആഗ്രഹം. ദേശീയനേതാവെന്നനിലയില്‍ മോദി ഇന്ദിരാഗാന്ധിയെയും ബഹുമാനിച്ചിരുന്നു.

No comments:
Post a Comment