മോഡിയോട് മാപ്പ് പറയുന്ന
പ്രശ്നമില്ലെന്ന് ഇമ്രാന്‍ മസൂദ്
ശനി,
29 മാര്‍ച്ച് 2014 (14:26 IST)
ബിജെപിയുടെ പ്രധാനമന്ത്രി
സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡിയെ വെട്ടി നുറുക്കുമെന്ന് പ്രസംഗിച്ച ഉത്തര്‍പ്രദേശിലെ
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇമ്രാന്‍ മസൂദിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ദിയോബന്ദ് കോടതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്.
വിവാദ പ്രസ്താവനയുടെ പേരില്‍ ബിജെപിയോടോ മോഡിയോടോ താന്‍ മാപ്പ് പറയില്ലെന്ന് ഇമ്രാന്‍ മസൂദിനെ ഉദ്ധരിച്ച് വാര്‍ത്താ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമുദായ സ്പര്‍ദ്ധ വളര്‍ത്തുക , മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിന് മേല്‍ ചുമത്തിയത്. സഹരന്‍പൂര്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഇമ്രാന്‍ മസൂദ്.
മസൂദിന്റെ പ്രസ്താവനയ്ക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. പ്രസ്താവന അനുചിതമാണെന്നും തെറ്റാണെന്നും അവര്‍ പറഞ്ഞു.

No comments:
Post a Comment