http://www.mathrubhumi.com/election2014/index.php
കാസർകോട് മണ്ഡലത്തിൽ സി പി എം
സ്താനാർത്തി പി കരുണാകരൻ കൊംഗ്രസ്സിലെ ടി സിദ്ദിഖിനെ 6921 വോട്ട് ഭൂരിപക്ഷത്തിൽ
പരാജയപ്പെടുത്തി സീറ്റ് നിലനിർത്തി എന്ന് സി പി എമ്മിനു പറയമെങ്കിലും 2009ലെ
65000വോട്ടിന്റെ ഭൂരിപക്ഷം അല്ലെങ്കിൽ ജനപിന്തുണ കുറയുകയായിരുന്നു എന്നു കാണാം ഇവിടെ
ബി ജെ പി 173000 വോട്ട് നേടി സംസ്താനത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച വച്ചു
എസ് ഡി പി ഐ 9700 വോട്ടുകൾ നേടി ഇവരുടെ വോട്ടുകൾ യു ഡി എഫിനു ലഭിച്ചിരുന്നെങ്കിൽ
ഫലം മറിച്ചായേനെ
.
കണ്ണൂരിൽ സി പി എമ്മിലെ പി കെ
ശ്രീമതി ടീച്ചർ കൊംഗ്രസ്സിലെ കെ സുധാകരനെ 6566 വോട്ടുകൾക്ക് തോല്പ്പിച്ചു
കഴിഞ്ഞപ്രാവശ്യം 45000 ഭൂരിപക്ഷമുണ്ടായിരുന്ന സുധാകരൻ അതെല്ലാം കളഞ്ഞു കുളിച്ചു ബി
ജെ പി 51000 വോട്ട് നേടി വൻ മുന്നേറ്റം നടത്തി എസ് ഡി പി ഐ 20000 വോട്ട് നേടി
നിർണായക ശക്തിയായി
വടകരയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ
3306 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എ എൻ ഷംസീറിനെ പരാജയപ്പെടുത്തി എന്നാൾ 2009ൽ
മുല്ലപ്പള്ളിയുടെ ഭൂരിപക്ഷം 56000 ആയിരുന്നു എന്നു കൂടി ഓർക്കണം ബി ജെ പി ഇവിടെ 76000 വോട്ട് നേടിയപ്പോൾ ടി പി
രാമചന്ദ്രന്റെ ആർ എം പി 17000 വോട്ടും എസ് ഡി പി ഐ 15000 വോട്ടും നേടി
വയനാട് മണ്ഡലത്തിൽ എം ഐ ഷാനവാസ്
20000 വോട്ടിനു സി പി ഐ യിലെ സത്യൻ മൊകേരിയെ പരാജയപ്പെടുത്തി പക്ഷെ ആശ്വസിക്കാൻ
വകയില്ല 2009ൽ ത്രികോണ മൽസരതിൽ വിജയം
നേടിയപ്പോൾ ഷാനവാസിന്റെ ഭൂരിപക്ഷം 153000 അന്നു കെ മുരളീധരൻ 100000 വോട്ടു പിടിച്ചിരുന്നു ഇന്ന് ആ
മുരളീധരന്റെ പിന്തുണയുണ്ടായിട്ടും വോട്ടു കുറഞ്ഞു ബി ജെ പി ഇവിടെ 80000 വോട്ടു
നേടി പ് വി അൻ വർ സ്വതന്ത്രൻ 37000 വോട്ടു നേടിയപ്പോൾ എസ്ഡി പി ഐ 14000ഉം വെല്ഫെയർ
പാർടി 12000ഉം ആം ആദ്മി 10000ഉം വോട്ടു നേടി
നോട്ട വോട്ട് 10000ഉം കവിഞ്ഞു
കോഴിക്കോട് കൊംഗ്രസ്സിലെ എം കെ രാഘവൻ സി പി എം
സംസ്താനസമിതി അംഗം എ വിജയരാഘവനെ 16000 വോട്ടുകൾക്ക് പരാജയപ്പെടുത്തി ബി ജെ പി മുൻ
സംസ്താന അധ്യക്ഷൻ സി കെ പി ഇവിടെ 115000 വോട്ടു നേടി ആം ആദ്മി 13000ഉം എസ് ഡി പി ഐ
10000ഉം വോട്ടും നേടി
പൊന്നാനിയിൽ മുസ്ളിം ലീഗ്
സ്താനാർത്തി ഇ ടി മുഹമ്മെദ് ബഷീർ 25000
വോട്ടുകൾക് ഇടതു സ്വതന്ത്രൻ വി അബ്ദുറഹ്മാനെ പരാജയപ്പെടുത്തി ഇ ടി യെ
തോല്പ്പിക്കാനായില്ലെങ്കിലും 5000തിന്റെ ഭൂരിപക്ഷം കുറയ്ക്കാനായി ബി ജെ പി 75000 വോട്ട് നേടി നില
മെച്ച്ച്പ്പെടുത്തി എസ് ഡി പി ഐ 26000 വോട്ട് നേടിയപ്പൊൾ സ്വതന്ത്രൻ അബുലൈസ് 11000
വോട്ട് നേടി
മലപ്പുറം മണ്ഡലത്തിൽ മുസ്ളിം
ലീഗ് സ്താനാർത്തി ഇ അഹമ്മെദ് 195000ഒളം വോട്ടുകൾക്ക് സി പി എമ്മിലെ സൈനബയെ
പരാജയപ്പെടുത്തി സംസ്താനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണു ഇത്
മുസ്ളിം ലീഗിന്റെ കരുത്തും കേഡർ സ്വഭാവവും
വിളംബരം ചെയ്യുന്ന ഒരു ഫലമാണു ഇത് ഇ അഹമ്മെദിനെ സ്താനാർത്തി ആക്കുന്നതിനെതിരെ
പാർടിക്ക് അകത്തും പുറത്തും നിന്നും ഒട്ടേറെ വിമർശനങ്ങൾ ഉണ്ടായിരുന്നു കുഞ്ഞാലിക്ക്കുട്ടിയുടെപ്രവർത്തന മികവിന്റെ
കൂടി ഉദാഹരണമാണു ഇത് ബി ജെ പി ഇവിടെ 65000 വോട്ടും എസ് ഡി പി ഐ 48000 വോട്ടും നേടി
വെല്ഫെയർ പാർടി26000 നേടിയപ്പോൾ “നോട്ട” 21000 കടന്നു
പാലക്കാടൻ കോട്ട ചുവന്നു തന്നെ
ഇടതു ജനാധിപത്യത്തിന്റെ കരുത്തുറ്റ ഭൂമികയാണു എന്നും പാലക്കാടു ഇപ്രാവ്ശ്യം സി പി
എം സ്താനാർത്തി എം ബി രാജെഷ് 100000ല്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പൊൾ
മലറ്റ്ര്ത്തിയടിച്ചതു മുൻ സോഷ്യലിസ്റ്റ് നേതാവ് എം പി വീരെന്ദ്രകുമാറിനെ ആയിരുന്നു
രാജേഷിന്റെ ഊർജ്ജസ്വലതയ്ക്കു മുന്നിൽ വീരെന്ദ്രകുമാർ കിതച്ചു പോയി ബി ജെ പി ഇവിടെ
136000 വോട്ട് നേടി മികച്ച പ്രകടനം നടത്തി എസ് ഡി പി ഐ 12000 വോട്ട് നേടിയപ്പോൾ
നോട്ട 11000 കടന്നു
ആലത്തൂരിൽ പി കെ ബിജു വിജയം
ആവർത്തിച്ചു 37000 വോട്ടിനു കൊംഗ്രസ്സിലെ ഷീബയെ പരജയപ്പെടുത്തി സംസ്താനത്ത്
ഏറ്റവും മാന്യമായ പ്രചാരണം നടന്ന
മണ്ഡലമാണു ആലത്തൂർ വ്യക്തിപരമായ അധിക്ഷേപങ്ങളൊ അക്രമ രാഷ്ട്രീയമൊ മതപ്രീണനമൊ
ഇല്ലാത്ത പ്രചാരണമാണു ഇവിടെ നടന്നതു ബി ജെ പി ഇവിടെ 87000 വോട്ട് നേടിയപ്പൊൾ എസ്
ഡി പി ഐ 7000 വോട്ടു നേടി നൊട്ട 21000 കവിഞ്ഞു
സ്താനാർത്തി നിർണയം
കൊംഗ്രസ്സിനു പാരയായ മണ്ഡലമാണു ത്രിശൂർ സിറ്റിംഗ് എം പി പി സി ചാക്കൊയെ മാറ്റി
ചാലക്കുടിയിൽ നിന്നും ധനപാലനെ നിർബന്ധിച്ചു മൽസരിപ്പിച്ചപ്പൊൾ ഹൈക്കമാന്റ് ഉദ്ദേശിച്ചതു
ഇരു മണ്ഡലങ്ങളിലെയും വിജയം മാത്രമല്ല തങ്ങളുടെ പരമാധികാരം ഉറപ്പിക്കൽ
കൂടിയാണു എന്തു ചെയ്യാനാ ഇതു കേരളമാണു സി പി
എമ്മിന്റ് ശക്തി കേന്ദ്രമായ കണ്ണൂരിൽ പോലും പാർടി ഇത്തരം പരീക്ഷണങ്ങൾക്കമുതിരുകയില്ല അപ്പോഴാണു കോംഗ്രസ്സിന്റെ ഈ പൊട്ടൻ കളി ഫലമൊ ഹൈക്കമാൻഡ് ക്ളീൻ“ രണ്ടു മണ്ഡലവും ക്ളീൻ സി പി ഐ യുടെ ജയദേവൻ 38000 ഭൂരിപക്ഷത്തിൽ വിജയം നേടി
ലോകസഭയിൽ സി പി ഐയുടെ ഏക പ്രതിനിധി ആണു ജയദേവൻ
ബി ജെ പി ഇവിടെ 100000 വോട്ടു നേടിയപ്പോൾ ആം ആദ്മി സാറ ജോസെഫിലൂടെ 44000
വോട്ട് നേടി നോട്ട് ഇവിടെ 10000 ത്തിനു മേൽ ആണു
ചലച്ചിത്രതാരം ഇന്നസെന്റ്
അവതരിപ്പിച്ച കിട്ടുണ്ണി എന്നൊരു കതപാത്രമുണ്ട് ലോട്ടറി അടിച്ചപ്പോൾ അടിച്ചുമോനെ
എന്നു പറഞ്ഞ് ബോധം കെട്ടു വീഴുന്ന ഒരു രംഗവുമുണ്ട് ചാലക്കുടി തിരഞ്ഞെടുപ്പു ഫലം
വന്നപ്പോൾ ഏതാണ്ട് അതേ പോലെയൊക്കെ നടന്നു കാണണം ഇടതു സ്വതന്ത്രനായി ഇവിടെ മൽസരിച്ച
അദ്ദേഹം പൊട്ടിച്ചത് പി സി ചാക്കൊ എന്ന പ്രഗല്ഭ രാക്ഷ്ട്രീയ നേതാവിനെ ആണു
ഭൂരിപക്ഷം 14000 ബി ജെ പി ഇവിടെ 93000വും എസ് ഡിപി ഐ 14000വും വെല്ഫയർ പാർറ്റി
13000വും ആം ആദ്മി 35000വും വോട്ടുകൾ നേടിയപ്പോൾ നോട്ട 10000 കവിഞ്ഞു
എറണാകുളം യു ഡി എഫിനൊപ്പം കെ വി
തോമസ് 87000 വോട്ടിനു ജയിച്ചു സ്വതന്ത്രനെ പരീക്ഷിച്ച എൽ ഡി എഫ് തന്ത്രം പാളി ബി
ജെ പി 90000 വോട്ട് നേടിയപ്പോൾ എസ് ഡി പി ഐ യ്ക്ക് 14000 വോട്ടു കിട്ടി സ്വതന്ത്ര
സ്താനാർതി കെ വി ഭാസ്കരൻ 22000 വോട്ട് മറിച്ചപ്പോൾ ആം ആദ്മി അനിത പ്രതാപിലൂടെ 51000 വോട്ടു നേടി ശക്തി
അറിയിച്ചു
ആലപ്പുഴയിൽ കോംഗ്രസ്സ്
സ്താനാർത്തി കെ സി വേണുഗോപാൽ 19000 വോട്ടിനു വിജയിച്ചു സരിത വിവാദം ജനങ്ങൾ
കാര്യമായെടുത്തില്ല എന്നാണു ഇതു തെളിയിക്കുന്നതു ബി ജെ പി സ്വതന്ത്രൻ എ വി
താമരാക്ഷൻ 43000 വോട്ട് നേടി എസ് ഡി പി ഐ 10000 നേടിയപ്പൊൾ നോട്ട 11000 കടന്നു
കോട്ടയത്തു യു ഡി എഫ് വിജയം
ഏകപക്ഷീയമായിരുന്നു ധനകാര്യമന്ത്രി കെ എം മാണിയുടെ പുത്രൻ ജോസ് കെ മാണി 12000 തിന്റെ ഭൂരിപക്ഷത്തിൽ
മാത്യു റ്റി തോമസ്സിനെ പരാജയപ്പെടുത്തി ബി
ജെ പി സ്വതന്ത്രൻ 44000 വും ആം ആദ്മി 26000വും വോട്ട് നേടി നോട്ട 12000 കടന്നു
ഇടുക്കിയിൽ എൽ ഡി എഫ് സ്വതന്ത്രൻ ജോയ്സ് ജോർജ്ജ് 50000 വോട്ടിനു വിജയിച്ചു കസ്തൂരി രംഗൻ റിപ്പോർട്ട് ഇലെക്ഷനെ കാര്യമായി ബാധിച്ച മണ്ഡലമാണു ഇടുക്കി കേരളാ കോംഗ്രസ്സിന്റെയും കൊംഗ്രസ്സിന്റെ തന്നെയും ശക്തി കേന്ദ്രമായ ഇടുക്കി നഷ്ടപ്പെടാൻ ഇടയാക്കിയത് ഹൈറേഞ്ച് സംരക്ഷണ സമിതി കൺ വീനറെ സ്വതന്ത്ര സ്താനാർത്തിയാക്കിയ പിണറായി വിജയന്റെ തന്ത്രപരമായ നീക്കമാണു കേരളകോംഗ്രസ്സിന്റെ അത്രിപ്തിയും ഫലത്തെ ബാധിച്ചു ഇവിടെ ബി ജെ പി 50000 വോട്ടു നേടിയപ്പോൾ എസ് ഡി പി ഐ 10000 വും ആം ആദ്മി 11000 വും നേടി നോട്ട 12000 കവിഞ്ഞു
മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷ് വീണ്ടും വിജയിച്ചു എൽ ഡി
എഫിലെ ചെങ്ങറ സുരേന്ദ്രനെ 32000 വോട്ടിനു പരജയപ്പെടുത്തി ബി ജെ പി 79000 വോട്ടു
നേടി
സംസ്താനത്ത് ശ്രദ്ദേയമായ മൽസരം
നടന്ന ഒരു മണ്ഡലമാണു കൊല്ലം ഇടതു പക്ഷത്തായിരുന്ന ആർ എസ് പി സീറ്റ് നിഷേധത്തെ
തുടർന്ന് എൽ ഡി എഫ് വിടുകയും യു ഡി എഫ് പിന്തുണയോടെ
എൻ കെ പ്രേമചന്ദ്രനെ മൽസരിപ്പിക്കുകയും ചെയ്തു രാക്ഷ്ട്രീയത്തിൽ സ്വാഭവികമായുള്ള
ഇത്തരം ചേരി മാറ്റത്തെ സഹിഷ്ണുതയോടെയല്ല പിണറായി വിജയൻ കണ്ടത് ‘പരമനാറി’ എന്നു വിളിച്ച്
വ്യക്തിപരമായി അധിക്ഷേപിക്കുകയായിരു അദ്ദെഹം ചെയ്തത് ധാർഷ്ട്യത്തോടെ ഇത്തരമൊരു
പരാമർശം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതു ജില്ലാ കമ്മിറ്റി നിരത്തിയ
ഭൂരിപക്ഷത്തിന്റെ കണാക്കാണു പി ബി അംഗം എം എ ബേബി യെ ഇറക്കി മികച്ച വിജയം
നേടാനുള്ള സി പി എം നീക്കം ഫലം കണ്ടീല്ല കഴിഞ്ഞ വി എസ് മന്ത്രിസഭയിൽ വളരെ മികച്ച
പ്രവർതനം കാഴ്ച്ച വെച്ച മന്ത്രിയായിരുന്നു എൻ കെ അത്തരമൊരാൾ ഒരു നാൾ നെരം
വെളുത്തപ്പോൾ നാറിയായിപ്പോയതിന്റെ സാംഗത്യം കൊല്ലത്തുകാർക്കു മനസ്സിലായില്ല. എൻ കെ
യെ ഇങ്ങിനെ വിളിക്കമെങ്കിൽ പിണറായിയുടെ കൂടെയുള്ള പലരേയും വിളിക്കാൻ മലയാള
നിഘണ്ടുവിൽ വേറെ പദങ്ങൾ കൂട്ടിച്ചേർക്കണം എന്തായാലും ജയിക്കാമായിരുന്ന ഒരു സീറ്റ്
സുന്ദരമായി തോറ്റു അത്രതന്നെ എൻ കെ യുടെ ഭൂരിപക്ഷം 37000 ബി ജെ പി 58671 വോട്ട് നേടി
പത്തനംതിട്ടയിലെ മത്സരവും
ശ്രദ്ദേയമായിരുന്നു ആറന്മുള വിമാനത്താവളവും കസ്ത്തൂരിരംഗൻ റിപ്പോർട്ടും മണ്ഡലത്തെ
മൊത്തം ബാധിച്ച വിഷയങ്ങൾ ആയിരുന്നു എന്നാൽ ഇതിനേക്കാളേറെ യു ഡി എഫ് വിമതനെ
സ്വതന്ത്രനായി ഇറക്കിയ എൽ ഡി എഫ് നീക്കം ആണു ചർച്ചയായത് പീലിപ്പോസ് തോമസിനുമേൽ
56000തിന്റെ ഭൂരിപക്ഷം നേടി ആന്റൊ ആന്റണി ഈ നീക്കം പൊളിച്ചു പീലിപ്പോസ് എന്ന അപരൻ
16000 വോട്ട് നേടിയതും നിർണായകമാണു ബി എസ് പി 10000വും എസ് ഡി പി ഐ 11000വും
വോട്ട് നേടീ. ബി ജെ പി എം ടി രെമേശിലൂടെ ശക്തമായ പ്രകടനം നടത്തി 139000 വോട്ട്
രെമേഷ് നേടി നോട്ട 16000 കവിഞ്ഞു
ആറ്റിങ്ങലിൽ സി പി എമ്മിലെ
സമ്പത്ത് 69000 ഭൂരിപക്ഷത്തില്കൊംഗ്രസ്സിലെ ബിന്ദുക്രിഷ്ണയെ തോല്പ്പിച്ചു ബി ജെ പി
90000 നേടിയപ്പോൾ എസ് ഡീ പി ഐ 11000 വോട്ട് നേടി
തലസ്താനത്ത് ത്രികോണ
മൽസരമായിരുന്നു യു ഡി എഫ് ശശി തരൂരിനെ രംഗത്ത് ഇറക്കിയപ്പോൾ ബി ജെ പി ഒ രാജഗോപാലിനെ ആയിരുന്നു മൽസരിപ്പിച്ചതു സി പി
ഐ ആശയക്കുഴപ്പത്തിനൊടുവിൽ ബെന്നറ്റ് എബ്രഹാം എന്ന പുതുമുഖത്തെ ആണു ഇറക്കിയതു ഇന്നു വരെ ഒരു വാർഡ് മെംബെർ പോലും
ആയിട്ടില്ലാത്ത ഒരാളെ മത്സര രംഗത്തിറക്കിയപ്പോൾ തന്നെ ഇടതുപക്ഷം പിന്നോട്ട് പോയി
ഫലപ്രഖ്യാപനം അവസാന നിമിഷം വരേയ്ക്കും മുൾമുനയിൽ നിർതിയ ഒന്നായിരുന്നു ബി ജെ പി
യുടെ കേരളത്തിലെ അക്ക്വെണ്ട് തിരുവനന്തപുരത്തിലൂടെ ആയിരിക്കും എന്നു പലരും പ്രതീക്ഷിച്ചെങ്കിലും 15000 വോട്ടിനു ശശി തരൂർ
വിജയിച്ചു രാജഗോപാൽ 282336 വോട്ടു നേടി ബെന്നറ്റ് എബ്രഹാം 248941 വോട്ട് നേടി ആം
ആദ്മി 14000 വോട്ട് നേടി
ആകെ വോട്ടര്‍മാര്‍
|
23,792,270
|
പോളിംഗ് ശതമാനം
|
73.8%
|
No comments:
Post a Comment