Friday, May 16, 2014

ലോകസഭാ ഫലം-സാധ്യത

പതിനാറാമത് ലോകസഭാ ഫലം വരാൻ ഏതാനും മണിക്കൂറുകൾ  മാത്രം നിരക്ഷരരും നിശ്ചിത വരുമാനക്കാരും അന്നന്നത്തെ അന്നത്തിനു വകതേടുന്നവരും എല്ലാം ചേർന്ന ഇന്ത്യയിലെ സാധാരണക്കാർക്കു ഈ ഫലമൊന്നും വല്യ കാര്യമല്ല.ആരു ഭരിച്ചാലും തങ്ങൾക്കു കഷ്ട്ടപ്പാടു തന്നെ എന്ന ചിന്ത ആണു  കാരണം.എന്നാൽ സമ്പൂർണ്ണ സാക്ഷരരായ കേരളത്തിലെ സ്തിതി അതല്ല. രാജ്യത്തു അതികാരത്തിൽ വരുന്ന കക്ഷികളുടെ നയങ്ങൾ തങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്ന് കേരളത്തിലെ വോട്ടെർമാർക്കറിയാം ആയതിനാൽ തിരഞ്ഞെടുപ്പു ഫലങ്ങൾ അവർ സാകൂതം വീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നു തങ്ങളുടെ  കാഴ്ചപ്പാടുകൾ അവർ കേരളത്തിലെ ഇലെക്ഷനിൽ പ്രതിഫലിപ്പിച്ചിട്ടുണ്ടാവും.ദേശീയ തലത്തിൽ ആർക്കും ഭൂരിപക്ഷം ഇല്ലാത്ത അവസ്ത്ത വരുമെന്നാണു സൂചനകൾ. അങ്ങനെ വരുംബോൾ കേരളത്തിലെ ഓരോ സീറ്റും പാർട്ടികൾക്കു പ്രധാനമായിത്തീരും.എന്താണു കേരളത്തിലെ ഇപ്പൊഴത്തെ അവസ്ത...............

     നിലവിലുള്ള് യുപി എ ഗവണ്മെന്റിനു 16 എം പി മാരെ സംഭാവന ചെയ്ത സംസ്ത്താനമാണു കേരളം ഇതിൽനിന്നും കുറച്ചു സീറ്റുകൾ ഇപ്രാവശ്യം കൊഴിഞ്ഞു പോകും  ഇതിനു പ്രധാന കാരണം കസ്ത്തൂരി രംഗൻ റിപ്പൊർട്ട് തന്നെ മലകളുടെ നാടായ കെരളത്തിന്റെ വികാരത്തൊടു കേന്ദ്ര ഗവെണ്മെന്റു സ്വീകരിച്ച സമീപനം ധിക്കാരപരമായിരുന്നു. അതുപോലെ സർക്കരിന്റെ ഇന്ധന നയം കേരളത്തിലെ വീട്ടമ്മമാർ മറക്കാനിടയില്ല എൽ പി ജി ഉപഭോക്ത്താക്കളെ വിതരണക്കാരന്റെ വീട്ടിലെ കാവൽനായ്ക്കളാക്കി മാറ്റി ഈ നയം എൽ പി ജി ക്കു പകരം മണ്ണണ്ണ ഉപയോഗിക്കാമെന്നു വച്ചാൽ അതു കിട്ടാനില്ല ഉള്ളതിനു ഡീസലിനേക്കാൾ വില വിറക് കിട്ടനുണ്ടായിരുന്നതു കസ്ത്തൂരി രംഗൻ കൊണ്ടുപോയി.നിത്യേനയെന്നോണമുള്ള ഇന്ധന വില വർധന കേരളത്തിലെ ഗതാഗത ചിലവു വർധിപ്പിച്ചു.ഫലമോ ഭക്ഷ്യ വസ്തുക്കൽ ഉൾപ്പെടെ എല്ലാ വസ്ത്തുക്കൾക്കും വില വർധിച്ചു.കേന്ദ്രത്തിന്റെ ആധാർ പീഡനമാണു മറ്റൊന്നു.ആധാർ ആധാർ എന്നു പറഞ്ഞു ജനങ്ങളെ നിർബന്ധിച്ചു ഫോട്ടൊ എടുപ്പിച്ചു വിലപ്പെട്ട പ്വരാവകാശ രേഖ എന്നു പറഞ്ഞു ജനങ്ങൾക്കു കൊടുത്തതു പുറത്തു കാണിക്കാൻ കൊള്ളാത്ത രേഖ.ഇതു കൂടാതെ എൻ പി ആർ എന്നു പറഞ്ഞു വീണ്ടും ഒരു ഫോട്ടൊ എടുപ്പിക്കലും രെജിസ്റ്റ്രാഷനും എല്ലാം കഴിഞ്ഞപ്പൊൾ  രാജ്യത്തെ പരമോന്നത കോടതി പറഞ്ഞു സർക്കാർ നിയമാനുസ്രതമായല്ല ഈ കാര്യങ്ങൾ ചെയ്യുന്നതു എന്ന്.ഇതെ സർക്കാരിലെ ഒരു മന്ത്രി പുംഗവന്റെ വക ഉപദേശവും കേരളത്തിലെ ജനങ്ങളോടുണ്ട്. അവർ വയലുകളെല്ലാം നികത്തി അവിടെ ഫ്ളാറ്റുകളും റിസോർട്ടും പണിയട്ടെ എന്നു അരി വേറെ എവിടെ നിന്നെങ്കിലും കൊണ്ടുവരാം എന്നു അല്ലെങ്ങിൽത്തന്നെ അരിയെന്തിനാഇവിടെ റൊട്ടിയും ചപ്പാത്തിയുമെല്ലം ഉണ്ടല്ലൊ എന്നു. വയറു നിറയെ ഗോതംബു നിറച്ച് ട്രയിനിലെ അപായച്ചങ്ങലയിൽ ആരൊഗ്യം  പരീക്ഷിക്കുന്നവന്റെ ബുദ്ധിയല്ല അരിയാഹാരം കഴിക്കുന്ന അച്ചുതാനന്തന്റെ നാട്ടിലെ ജനങ്ങൾക്കെന്നു സർക്കാർ താഴെ പോകുംബോഴെങ്കിലും ഓർത്താൽ നന്ന് ഇതെല്ലാം ഓർമയുള്ള കേരള ജനത എങ്ങിനെ ആയിരിക്കും തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുത്തിരിക്കുക......

    വാശിയേറിയ പോരാട്ടം കൊണ്ടു ശ്രദ്ധെയമാണു ഇപ്പ്രാവശ്യം കേരള തലസ്താനം വിവാദച്ചുഴിയിൽ പെട്ട് നട്ടം തിരിയുന്ന ശശി തരൂർ ആണു ഇവിടെ യു ഡി എഫ് സ്താനാർതി എൽഡി എഫ് പുതുമുഖം ബെന്നറ്റ് എബ്രഹാമിനെ പരീക്ഷിക്കുംബോൾ ഏവർകും സുപരിചിതനായ ഒ രാജഗോപാൽ എന്ന രാജേട്ടൻ ആണു ബി ജെ പി സ്താനാർതി ബി ജെ പി യുടെ പതിവു വോട്ട് മറിക്കൽ പരിപാടി നടന്നില്ലെങ്കിൽ ഇപ്രാവശ്യം കേരളത്തിൽ താമര വിരിയും
   ആറ്റിങ്ങൽ മണ്ഡലത്തിൽ സമ്പത്തിനെതിരെ ബിന്ധുക്രിഷ്ണ ശക്തമായ വെല്ലുവിളി ഉയർതുമെങ്കിലും വിജയം ഇടതിനു തന്നെ
    പിണറായി വിജയന്റെ കണക്കു കൂട്ടലുകൾ തെറ്റിച്ച മണ്ഡലമാണു കൊല്ലം അതുകൊണ്ടാണു അദ്ദേഹം എൻ കെ പ്രേമചന്ദ്രനെ പരമ നാറി എന്നു വിളിച്ചത് എന്നാൽ കൊല്ലംകാർ അങ്ങനെ അല്ല പ്രേമചന്ദ്രനെ കാണുന്നത് എന്നു ഫലം വരുംബോൾ കാണാം അദ്ദെഹത്തിന്റെ എതിരാളിക്കും ഇതെ  യോഗ്യതയാണു എന്നതാണൊരു പ്രശ്നം
        പത്തനംതിട്ട ഇപ്രാവശ്യം ഇടത് മുന്നണി കൊണ്ടുപോകും ആന്റൊ ആന്റണിക്കെതിരെ ഫിലിപ്പോസ് തോമസ് വിജയം നേടുംബോൾ അതു ആറന്മുള വിമാനത്താവളം മുതൽ കസ്തൂരി രംഗൻ റിപ്പോർട്ട് വരെ യു ഡി എഫ് എടുത്ത നിലപാടുകളുടെ വിലയിരുത്തലായിരിക്കും
       മാവേലിക്കരയിൽ കൊടിക്കുന്നിൽ ചിരവൈരി ആയ ചെങ്ങറയോടു പരാജയപ്പെടും ആലപ്പുഴയിൽ വേണുഗോപാലിന്റെ വിജയം നേരിയ ഭൂരിപക്ഷത്തിൽ ആയിരിക്കും രണ്ടിടത്തും കോഗ്രസ്സിന്റെ തൊഴുത്തില്ക്കുത്തിനൊപ്പം സരിതയും ഒരു പ്രധാന ഘടകം ആയിരിക്കും
      കോട്ടയതു മാണിക്കുഞ്ഞ് മികച്ച വിജയം നേടും ഇടുക്കിയിൽ പക്ഷെ ഡീൻ കുരിയാക്കോസിനു അടി തെറ്റും ജോയ്സ് ജോർജ്ജ് വിജയം നേടും

     എറണാകുളം കെ വി തോമസ്സിനെ കൈ വിടില്ല ഭൂരിപക്ഷം കുറയും ചാലക്കുടി കടുത്ത പോരാട്ടത്തിലാണു പി സി ചാക്കൊ യെ മണ്ഡലം മാറ്റിയതിനു കോംഗ്രസ്സ് വില കൊടുക്കേണ്ടി വന്നേക്കും
     ത്രിശ്ശൂർ ഇപ്രാവശ്യം ഇടതിനൊപ്പം ധനപാലനുമേൽ ജയദേവൻ വിജയം നേടും
     ആലത്തൂർ ബിജുവിന്റെ വിജയം ഉറപ്പാണു.ഭൂരിപക്ഷം കുറയും സംസ്താനത്തു ഏറ്റവും മാന്യമായ മൽസരം നടന്ന മണ്ഡലമാണു ആലത്തൂർ എതിരാളി ഷീബ മികച്ച പ്രചാരണമാണു നടത്തിയത്
     പാലക്കാട് എം ബി രാജെഷ് വിജയം തുടരും പക്ഷെ എതിരാളി വീരെന്ദ്രകുമാർ  ആയതുകൊണ്ട് ഭൂരിപക്ഷം താഴെപ്പോകും
    പൊന്നാനിയിൽ ഇ ടി മുഹമ്മ്ദ് ബഷീർ വിജയിക്കും ഇടതു സ്വതന്ത്രൻ അബ്ദുറഹ്മാൻ പരാജയപ്പെടും മലപ്പുറത്തു ഇ അഹമ്മെദ് വിജയം ആവർത്തിക്കും ഭൂരിപക്ഷെം നേരിയതു ആയിരിക്കും
     കോഴിക്കോട് എം കെ രാഘവൻ വിജയിക്കും വയനാടു എം ഐ ഷാനവാസ് വിജയം ആവർത്തിക്കും
     വടകരയിൽ മുല്ലപ്പള്ളീ വീണ്ടും വിജയിക്കും കണ്ണൂരിൽ സുധാകരൻ ശ്രീമതി ടീച്ചറെ പരാജയപ്പെടുത്തും കാസർകോട് കരുണാകരൻ വിജയം ആവർത്തിക്കും യൂത് നേതാവ് സിദ്ദീഖ് പരാജയപ്പെടും

അവസാന കക്ഷി നില ഇങ്ങനെ ആയിരിക്കും
യു ഡി എഫ് 10
എൽ ഡി എഫ് 9
 ബി ജെ പി 1


      സംസ്താനത്തെ സ്തിതി ഇതാണെങ്കിൽ ദേശീയ രാക്ഷ്ട്രീയം കുഴഞ്ഞു മറിഞ്ഞു തന്നെ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷി ആവും എ ഐ എ ഡി എം കെ .തൃണമൂൽ കോംഗ്രസ്സ് തെലുങ്കുദേശം ബി എസ് പി എന്നീ കക്ഷികൾ നേട്ടമുണ്ടാക്കും പക്ഷെ  ഇന്ത്യ ആരു ഭരിക്കും എന്നത് കാത്തിരുന്നു കാണാം

No comments: