പതിനാറാമത് ലോകസഭ തിരഞ്ഞെടുപ്പിന്റെ ഏതാണ്ടെല്ല ഫലങ്ങളും
തന്നെ പുറത്തു വന്നിരിക്കുന്നു അവിശ്വസനീയവും അപ്രതീക്ഷിതവുമായ ഒരു ഫലമാണു
ഉണ്ടായിരിക്കുന്നത് ഭരണ വിരുദ്ധ വികാരം, ബി ജെ പി അനുകൂല സഹചര്യം എന്നെല്ലാമുള്ളതിനേക്കളുപരി ഒരു മോഡി തരംഗമാണു
ഉണ്ടായിരിക്കുന്നത് ദക്ഷിണേന്ത്യയും കിഴക്കൻ സംസ്താനങ്ങളും ഒഴികെ ബാക്കി
എല്ലയിടത്തും ബി ജെ പി യുടെ സമ്പൂർണ ആധിപത്യമാണു കാണുന്നത്
ഗോവ,ദാമൻ,ദ്യൂ,ദാദർ നഗർ ഹവേലി,ഗുജറാത്,രാജസ്താൻ,
ചണ്ടീഗഡ്,ഡൽ ഹി,ഹിമചല്പ്രദേശ്,ഉത്തരാഘണ്ഡ്,ആൻഡമാൻ എന്നീ സംസ്താനങ്ങളിലെ മുഴുവൻ സീറ്റും,
ആസ്സാം,അരുണാചല്പ്രദേശ്,ബിഹാർ,മധ്യപ്രദേശ്,ജാർഖണ്ട്
ചത്തീസ്ഘഡ്,ഉത്തർപ്രദേശ്,ജമ്മുകാഷ്മീർ,ഹരിയാന,മഹാരാക്ഷ്ട്ര,കർണാടക എന്നീ സംസ്താനങ്ങളിലെ ഭൂരിഭാഗം സീറ്റുകളും ബി ജെ പി നേടിയെടുത്തിരിക്കുന്നു കേരളം ത്രിപുര
സിക്കിം നാഗാലന്റ് മണിപ്പൂർ,മേഘാലയ,മിസ്സോറാം,പുതുച്ചേരി,ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മാത്രമാണു ബി ജെ പി
പ്രതിനിധീകരിക്കപ്പെടാതെ പോയത്
ഇതിൽ കേരളമൊഴികെ മറ്റുള്ളവയെല്ലാം ഒന്നോ രണ്ടോ
സീറ്റ് മാത്രമുള്ള സംസ്താനങ്ങളാണു കേരളത്തിലും ബി ജെ പി ശക്തമായ സാന്നിധ്യ
മറിയിച്ചു കഴിഞ്ഞു തിരുവനന്തപുരത്ത് ഒരു ഉപ തിരഞ്ഞെടുപ്പു വന്നാൽ ബി ജെ പി സീറ്റു
പിടിക്കും എന്നതാണു അവസ്ത
എന്തായിരിക്കും ഇങ്ങനെ ശക്തമായ
ഒരു വിധിയെഴുത്തിനു ജനങ്ങൾ തയ്യാറായത് കോംഗ്രസ്സ് സർക്കാരിന്റെ അഴിമതിയൊ?പിടിപ്പുകെട്ട ഭരണമൊ?അതൊ നയ വൈകല്യങ്ങളൊ?ഇതെല്ലം ആദ്യ
യു പി എ ഗവണ്മെന്റിലും ഉണ്ടായിരുന്നു എന്നിട്ടും ജനങ്ങൾ അവരെ തിരഞ്ഞെടുത്തു ഇപ്പോഴെന്തു
പറ്റി?
കൊംഗ്രസ്സിന്റേതിൽ നിന്നും വ്യത്യസ്തമായ എന്തു നയ
പരിപാടിയാനു ബി ജെ പി മുന്നൊട്ടു വയ്ക്കുന്നതു? പ്രത്യേകിച്ചു ഒന്നുമില്ല എന്നതാണു സത്യം അതവ അങ്ങിനെ എന്തെങ്കിലും
ഉണ്ടെങ്കിലും തിരഞ്ഞെടുപ്പിനെ അതു കാര്യമായി സ്വാധീനിക്കില്ല നിരക്ഷരത
കൂടപ്പിറപ്പായ ഉത്തരേന്ത്യക്കാർ കൊംഗ്രസ്സിന്റെയും ബി ജെ പിയുടെയും സാമ്പത്തിക,രാക്ഷ്ട്രീയ നയങ്ങളെല്ലാം പടിച്ചിട്ടു വോട്ടു ചെയ്യണമെങ്കിൽ
ഒരു ജന്മം കൂടി വേണ്ടി വരും അവർ , ജനങ്ങൾ, കഴിഞ്ഞ പത്തു വർഷമായി കാണുന്നതു എന്താണു നിത്യേനയെന്നോണമുള്ള വിലക്കയറ്റം കുറഞ്ഞു
കൊണ്ടുവരുന്ന തൊഴിലവസരങ്ങൾ വളർന്നു കൊണ്ടിരിക്കുന്ന ഭീകരവാദവും സ്ത്രീകൾക്കും
കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും നിരന്തരം അപമാനിക്കപ്പെട്ടു കൊണ്ടും സന്ധി
ചെയ്തു കൊണ്ടൂം ഇരിക്കുന്ന രാജ്യം ഇതിനൊക്കെ പ്രതിവിധി കണ്ടെത്തി നടപ്പാക്കേണ്ട
മന്ത്രി പുംഗവന്മാർക് സർക്കരിനു ലഭിക്കേണ്ട നികുതിപ്പണം വീതം വയ്ക്കുന്നതിലാണു
ശ്രദ്ദ.എല്ലാവരേയും നിയന്ത്രിക്കേണ്ടുന്ന പ്രധാനമന്ത്രി വായിൽ കോലിട്ടു
കുത്തിയാല്പ്പോലും ഒന്നും ഉരിയാടില്ല അതിനുള്ള ശേഷിയുമില്ല സർക്കാരിനു നിർദ്ദേശം
നല്കേണ്ട പാർടി നേതാവ് മകനെയൊ അതൊ മകളേയൊ അടുത്ത നേതാവ് ആക്കേണ്ടതെന്ന സംശയത്തിലും
മക്കളാവട്ടെ ഇപ്പൊഴും മുല കുടി മാറാത്ത പരുവവും
ഇങ്ങിനെയൊരു സാഹചര്യത്തിലാണു
വല്ലഭായി പട്ടേലിന്റെയും 86 ഇഞ്ച്
നെഞ്ചിന്റെയും ആരാധകനായ നരേന്ദ്ര മോഡി എന്ന കർമധീരന്റെ വരവ്.ഗുജറാത് എന്ന കൊച്ചു
സംസ്താനത്ത് അദ്ദേഹം നടപ്പിലാക്കിയ അഴിമതി രഹിത കാര്യക്ഷമതയുള്ള ഭരണവും വികസന
പ്രവർതനങ്ങളും ജനങ്ങൾക്ക് അദ്ദേഹത്തിൽ പ്രതീക്ഷ നല്കി. ഇലെക്ഷൻ വരുംബോൾ ഒരു നൂറു
വാഗ്ദാനങ്ങളുമായെത്തി എല്ലാം “ദാ ഇപ്പൊ
ശരിയാക്കിത്തരാം” എന്നു പറയുകയും
പിന്നെ അടുത്ത ഇലെക്ഷൻ വരെ ആ വഴിക്കു തിരിഞ്ഞു നോക്കതെയുമിരിക്കുന്ന ശരശരി
രാക്ഷ്ട്രീയക്കാരനായല്ല ജനങ്ങൾ അദ്ദേഹത്തെ കാണുന്നതു പറഞ്ഞതു പ്രവർതിക്കുകയും
എന്തു വില കൊടുത്തും നടപ്പിലാക്കൻ ശ്രമിക്കുകയും ചെയ്യുന്ന ദൃഡനിശ്ചയമുള്ള ഒരു
വ്യക്തിയെ ആണു അവർ അദ്ദേഹത്തിൽ ദർശിക്കുന്നത്.
ഗുജറാത്തിൽ നിന്നും ദില്ലിയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ തുണയായുള്ളത് പഴയ ചായപ്പീടീകക്കാരന്റെ
ഈ കരളുറപ്പു തന്നെ രാക്ഷ്ട്രീയ ഗോദയിൽ പതിറ്റാണ്ടുകൾ പയറ്റിത്തെളിഞ്ഞ പാരമ്പര്യമുള്ള
ഗുരുസ്താനീയനായ എൽ കെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും എല്ലാം മറികടന്നു
പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോഡി കൈ വയ്കുംബോൾ ആർക്കാണു അദ്ദേഹത്തെ
നിസ്സാരനായി കാണാനാവുക.അതെ എല്ലാവരും കരുതി ഇരിക്കുക നാട്ടുകാരും
അയല്ക്കാരുമെല്ലാം മോഡിയിലെ രാക്ഷ്ട്രീയക്കാരൻ നടപ്പിലാക്കുവാൻ പോവുന്നതു ബി ജെ പി
യുടെ ഹിന്ദുത്വ അജെണ്ടയൊ രാമക്ഷേത്ര നിർമാണമൊ അല്ല വ്യവസായവല്കരണത്തിന്റെ,വികസനത്തിന്റെ പുത്തൻ അജെണ്ടയാണു അതിലൂടെ അദ്ദേഹം
മേല്പ്പറഞ്ഞ എല്ലാ അജെണ്ടയും നടപ്പിലാക്കുകയും ചെയ്യും മോഡിയാരാ
മോൻ?...
No comments:
Post a Comment