Saturday, May 31, 2014

404 നോട്ടൗട്ട്

404 നോട്ടൗട്ട്: ക്രിക്കറ്റില്‍ പുതിയ താരോദയമായി കാളിച്ചരണ്‍
Posted on: 20 May 2014


   

വിന്‍ഡീസ് ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്ന ആല്‍വിന്‍ ഐസക് കാളിച്ചരണെ ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. എന്നാല്‍ ക്രിസ്റ്റണ്‍ കാളിച്ചരണ്‍ എന്നൊരു ഈ പേര് ആര്‍ക്കും അത്ര പരിചയമുണ്ടാവണമെന്നില്ല. വരാനിരിക്കുന്ന നാളുകളില്‍ ക്രിക്കറ്റ് ലോകം ക്രിസ്റ്റണ്‍ കാളിച്ചരണ്‍ എന്ന താരോദയത്തിന് സാക്ഷ്യം വഹിച്ചേക്കാം. സാക്ഷാല്‍ ബ്രെയന്‍ ലാറയുടെ ഹൈസ്‌കൂള്‍ റെക്കോഡും തകര്‍ത്താണ് ഈ പതിമൂന്നുകാരന്‍ പയ്യന്റെ വരവ്. 

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ അണ്ടര്‍ 15 ടീമിന്റെ ക്യാപ്റ്റനായ ക്രിസ്റ്റണ്‍ കാളിച്ചരണ്‍ മെയ് 11ന് പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 404 റണ്‍സ് സ്‌കോര്‍ ചെയ്തു. 35 ഓവര്‍ കളിയില്‍ മൂന്നാമനായി 10 ാം ഓവറില്‍ ക്രീസിലെത്തിയാണ് റണ്‍മഴ തീര്‍ത്തത്. സെക്കന്‍ഡറി സ്‌കൂള്‍ ക്രിക്കറ്റ് ലീഗില്‍ വിഷ്ണു ബോയ്‌സ് ഹിന്ദു കോളജിന് വേണ്ടിയാണ് പയ്യന്‍ വന്‍ സ്‌കോര്‍ നേടിയത്. 44 ബൗണ്ടറിയും 31 സിക്‌സും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. 

കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ലാറയുടെ റെക്കോഡ് തകര്‍ത്ത് ക്രിസ്റ്റണ്‍ ശ്രദ്ധിക്കപ്പെടുന്നത്. ലാറയുടെ പേരിലുള്ള ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ ഹൈസ്‌കൂള്‍ റെക്കോഡാണ് ക്രിസ്റ്റണ്‍ തിരുത്തിയെഴുതിയത്. 194 റണ്‍സ് കുറിച്ചാണ് ലാറയുടെ റെക്കോഡ് ക്രിസ്റ്റണ്‍ മറികടന്നത്. 80 കളില്‍ ഫാത്തിമയിലുണ്ടായിരുന്ന കാലത്തെ ലാറയുടെ കളിയെ അനുസ്മരിപ്പിക്കുന്നതാണ് ക്രിസ്റ്റന്റെ കളിയെന്ന് ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ കായിക മന്ത്രി അനില്‍ റോബര്‍ട്‌സ് പറയുന്നു.

70 കളിലും 80 കളിലും വിന്‍ഡീസ് ക്രിക്കറ്റിന്റെ നട്ടെല്ലായിരുന്ന ആല്‍വിന്‍ ഐസക് കാളിച്ചരണെ ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കില്ല. ആ ഇടംകൈയന്‍ ബാറ്റ്‌സ്മാനെയും അനുസ്മരിപ്പിക്കുന്നു പേരിലും കളിയിലുമായി കാളിച്ചരണ്‍ എന്ന ഈ 13 കാരന്‍ പയ്യന്‍

No comments: