ജനങ്ങൾക്ക് ഉമ്മൻ ചാണ്ടി സർക്കാരിന്റെ നാലാം വാർഷിക സമ്മാനം.. ഇലെക്ഷൻ കഴിഞ്ഞില്ലെ ഇനിയെന്തു പേടിയ്ക്കാൻ
ബസ് ചാര്‍ജ് വര്‍ധന ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും
May 19, 2014
തിരുവനന്തപുരം: സാധാരണക്കാരുടെ
പ്രതിഷേധത്തിനിടെ സംസ്ഥാനത്ത് പുതുക്കിയ ബസ് നിക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍
നിലവില്‍ വരും. സിറ്റി, ഓര്‍ഡിനറി മൊഫ്യൂസില്‍ സര്‍വീസ് ബസുകളുടെ മിനിമം
ചാര്‍ജ് ആറ് രൂപയില്‍ നിന്ന് ഏഴ് രൂപയും ഫാസ്റ്റ് പാസഞ്ചറിന്റേത് എട്ടില്‍ നിന്ന് 10 രൂപയായും വര്‍ദ്ധിക്കും. എന്നാല്‍ നിരക്ക് വര്‍ധന സംബന്ധിച്ച് സര്‍ക്കാര്‍
ഔദ്യോഗികമായി ഉത്തരവ് ഇറക്കിയിട്ടില്ല. അതേസമയം, വിദ്യാര്‍ഥികളുടേത്
പഴയ നിരക്ക് തുടരും. സൂപ്പര്‍ ഫാസ്റ്റിന്‍േറത് 12ല്‍നിന്ന്
13 രൂപയായും സൂപ്പര്‍ എക്‌സ്പ്രസിന്‍േറത് 17 ല്‍നിന്ന് 20 രൂപയായും സൂപ്പര്‍ ഡീലക്‌സ്,
സെമി സ്‌ളീപ്പറിന്‍േറത് 25ല്‍ നിന്ന് 28 രൂപയായും ലക്ഷ്വറി, ഹൈടെക് എ.സി, വോള്‍വോ ബസുകളുടെ മിനിമം നിരക്ക് 35ല്‍ നിന്ന്
40 രൂപ വീതവും മള്‍ട്ടി ആക്‌സില്‍ സര്‍വീസുകളുടെ മിനിമം
നിരക്ക് 70 രൂപയായുമാണ് പുതുക്കിയത്.
മില്‍മ പാല്‍ വില ലിറ്ററിന് മൂന്നു രൂപ കൂട്ടാന്‍ ശുപാര്‍ശ
തിരുവനന്തപുരം, തിങ്കള്‍, 19 മെയ് 2014 (17:58 IST)
മില്‍മ പാല്‍ വില ലിറ്ററിന് മൂന്നു രൂപ കൂട്ടാന്‍ വിദഗ്ധ
സമിതിയുടെ ശുപാര്‍ശ. ലിറ്ററിന് മുപ്പത്തിരണ്ടു രൂപയാണു നിലവിലെ വില.
ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണൂരില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ വിദഗ്ധസമിതിയെ ചുമതലപ്പെടുത്തിയത്.
അന്യസംസ്ഥാനങ്ങളില്‍ നിന്നു പാല്‍ സംഭരിക്കുന്നതും കര്‍ഷകര്‍ക്കു സബ്‌സിഡി നല്‍കുന്നതും മില്‍മയ്ക്കു വന്‍ ബാധ്യതയണെന്നു സമിതി കണ്ടെത്തിയിരുന്നു. ഇത്തരം നഷ്ടം നികത്താന്‍ വില വര്‍ധന അനിവാര്യമാണെന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം സമിതി അംഗങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കു കൈമാറിയത്.

, തിങ്കള്‍, 19 മെയ് 2014 (13:58 IST)
ബസ് ചാര്‍ജ് കൂട്ടീ വഴിയില്‍ തല്ലിയതിനു
പുറമെ കറണ്ടടിപ്പിക്കാന്‍ കെഎസ്‌ഇബിയും തയ്യാറെടുക്കുന്നു. ഗാര്‍ഹിക ഉപയോക്‌താക്കളുടെ
വൈദ്യുതിനിരക്ക് 25% വരെ കൂട്ടാന്‍ കെ.എസ്.ഇ.ബി. റെഗുലേറ്ററി
കമ്മിഷനോടു ശിപാര്‍ശ ചെയ്‌തു. വ്യവസായങ്ങള്‍ക്കു 15% വര്‍ധനയാണ്
ആവശ്യപ്പെട്ടിരിക്കുന്നത്.
താരിഫ് പെറ്റീഷന്‍ സംബന്ധിച്ചു കെ.എസ്.ഇ.ബി, റെഗുലേറ്ററി കമ്മിഷനു നല്‍കിയ നിവേദനത്തിലാണ് ഈ ശിപാര്‍ശകള്‍. ഈ സാമ്പത്തികവര്‍ഷം 2,900 കോടി രൂപയുടെ നഷ്‌ടമുണ്ടാകുമെന്നും നിരക്കുവര്‍ധനയിലൂടെ 1,400 കോടി രൂപ കണ്ടെത്താന്‍ അനുവദിക്കണമെന്നുമാണു കെ.എസ്.ഇ.ബിയുടെ ആവശ്യം.
പ്രതിമാസം 200 യൂണിറ്റിനുമേല്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്ന് ആദ്യ യൂണിറ്റ് മുതല്‍ അവസാന യൂണിറ്റ് വരെ ഒരേനിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്നതാണു പ്രധാന ആവശ്യം. നിലവിലിത് 300 യൂണിറ്റിനുമേല്‍ ഉപയോഗിക്കുന്നവര്‍ക്കായിരുന്നു ബാധകം.
സ്ലാബ് എണ്ണം കുറയ്‌ക്കാനും ശിപാര്‍ശയുണ്ട്. 40 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്‌താക്കള്‍ക്കു വര്‍ധന ആവശ്യപ്പെട്ടിട്ടില്ല. 0-100 യൂണിറ്റ് വരെയാണ് കെ.എസ്.ഇ.ബി. നിര്‍ദേശിക്കുന്ന അടുത്ത സ്ലാബ്. യൂണിറ്റിന് 2.80 രൂപയാണ് ഇതില്‍ നിര്‍ദേശിക്കുന്നത്.
അടുത്ത മൂന്നു സ്ലാബുകളിലെ നിരക്ക് ഏകീകരിച്ച് പ്രതിമാസം 100-200 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഒറ്റ സ്ലാബാക്കണം. ഇതില്‍ നിര്‍ദേശിക്കുന്ന നിരക്ക് യൂണിറ്റിന് 4.80 രൂപയാണ്. 201-300 യൂണിറ്റ് വരെ സ്ലാബില്‍ വൈദ്യുതി ഉപയോഗിക്കുന്നവരില്‍നിന്നു 4.50 രൂപ ഈടാക്കാന്‍ അനുവദിക്കണം. 0-350 യൂണിറ്റ് ഉപയോഗിക്കുന്നവരില്‍നിന്ന് യൂണിറ്റിന് 5.50 രൂപ വാങ്ങണം. 0-400 വരെ ആറുരൂപ, 0-500 വരെ 6.50 രൂപ, 500 യൂണിറ്റിനുമേല്‍ 7.25 രൂപ വീതം ഈടാക്കണമെന്നും കെ.എസ്.ഇ.ബി. ശിപാര്‍ശ ചെയ്യുന്നു.

,
No comments:
Post a Comment