അങ്ങനെ ഒടുവിൽ അതു സംഭവിച്ചു ഇൻഡ്യൻ പ്രീമിയർ ലീഗ്
ക്രിക്കറ്റിൽ നിന്ന് മുൻ ചാമ്പ്യന്മാരയ
ചെന്നൈ സൂപെർ കിങ്ങ്സ് പുറത്തായി ഇന്നലെ
നടന്ന മത്സരത്തിൽ 24
റൺസിനായിരുന്നു ചെന്നൈയുടെ പരാജയം ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവൻ പഞ്ചാബ് 20 ഓവറിൽ 226 എന്ന് കൂറ്റൻ
റൺസ് നേടി മുൻ ഇൻഡ്യൻ വൈസ് ക്യാപ്റ്റൻ വീരെന്ദർ
സേവാഗ് 56 പന്തിൽ നേടിയ 122 റൺസ് ആണു പഞ്ചാബിന്റെ അടിത്തറ മറുപടി ബാറ്റിങ്ങിനിറങ്ങിയ
ചെന്നൈയ്ക് 202 റൺസ് എടുക്കാനെ
കഴിഞ്ഞുള്ളു. മത്സരത്തിൽ മിന്നുന്ന തുടക്കമാണു ചെന്നൈക് സുരേഷ് രൈന നല്കിയത് 6 ഓവറിൽ 100 കടന്നപ്പോൾ
അതിൽ 82ഉം രൈനയുടേതായിരുന്നു
എന്നാൽ നിർഭാഗ്യകരമായ ഒരു റൺ ഓട്ട്
കളി മാറ്റി മറിച്ചു റൈന പോയതിൽ
പിന്നെ ഒരിക്കലും താളം കണ്ടെത്താൻ കഴിയാതെ പോയ ചെന്നൈയുടെ ബാറ്റിങ്ങ് ഇഴഞ്ഞു
നീങ്ങുകയായിരുന്നു അവസാനം 20 ഓവെർ
പൂർത്തിയായപൊൾ 42 റൺസുമായി പുറത്താവാതെ നില്ക്കാനെ
ധോനിക്ക് കഴിഞ്ഞുള്ളു ടീമിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല നിർണായക സമയങ്ങളിൽ മികച്ച
പ്രകടനത്തോടെ ടീമിനെ വിജയിപ്പിക്കാറുള്ള ധോനിക്ക് ഇവിടെ അതിനു കഴിഞ്ഞില്ല ഫലമൊ
സൂപെർകിംഗ്സ് പുറത്ത്
സൂപെർ ലീഗിൽ നിന്നുള്ള പുറത്താകൽ ധോനിയുടെ
ക്രിക്കെറ്റ് കരിയറിൽ നിർണായകമായേക്കും സൂപെർ കിംഗ്സ് പഞ്ചാബ് മത്സരം ഫലത്തിൽ ധോനി-സേവാഗ് പോരാട്ടമായി
മാറിയിരിക്കുന്നു ഇൻഡ്യൻ കാപ്റ്റന്റെ കണ്മുന്നിൽ സേവാഗ് നടത്തിയ ഗംഭീര
പ്രകടനം ധോനിക്ക് ഒരു വെല്ലു വിളി ആണു
സേവാഗ് ഇൻഡ്യൻ ടീമിൽ നിന്നും പുറത്താവാനുള്ള ഒരു പ്രധാന കാരണം ധോനിയുമായുള്ള അഭിപ്രായ വ്യത്യാസമായിരുന്നു ഐ പി എൽ പ്രകടനം
സെവാഗിനു ഇൻഡ്യൻ ടീമിലേക്കുള്ള വഴിയാകുംബോൾ ഇൻഡ്യൻ ക്യാപ്റ്റനു ഒരുപക്ഷെ അതു
പുറത്തേക്കുള്ള് വഴിയായെക്കും
No comments:
Post a Comment