Thursday, May 08, 2014

മദ്യനയം

കെ.പി.സി.സി.യുടെ പുതിയ പ്രസിഡെണ്ടിന്റെ നയം കേരളത്തിന്റെ സമൂഹ്യ ജീവിതത്തെ മാറ്റിമറിക്കുമൊ? സുധീരന്റെ സുധീരമായ തീരുമാനം കേരളത്തെ മദ്യ വത്കരണത്തിൽ നിന്നും മോചിപ്പിക്കുമൊ? നിലവാരമില്ലത്ത ബാറുകൾ അടച്ചു പൂട്ടാനുള്ള തീരുമാനം ചങ്കുറപ്പുള്ളതും ശ്ളാഘനീയവുമാണു.ബാർ ലൈസൻസു പുതുക്കുംബോൾ അവയുടെ നിലവാരം ഉദ്യൊഗസ്തന്മാർ പരിശോധിച്ചു ഉറപ്പു വരുത്തെണ്ടതുണ്ടു എന്നാൽ കാലങ്ങളായി ഇതിലും വെള്ളം ചേർക്കുകയാണു പതിവു ആ പതിവാണു മാറിയിരിക്കുന്നതു ബാറുകൾ അടച്ചു പൂട്ടുമ്പൊൾ മദ്യ ലഭ്യത കുറയുകയും വ്യാജമദ്യം പെരുകുകയും ചെയ്യും എന്നാണു പറയപ്പെടുന്നതു എന്നാൽ എക്സൈസ് വകുപ്പു ശക്തമായ നടപെടിയെടുക്കുമ്പൊഴെല്ലാം വ്യാജമദ്യക്കാർ ഓടിയൊളിക്കറുണ്ടെന്നതു നേരു.ഓണം വന്നാലും ഉണ്ണി പിറന്നാലും കുടിച്ചു കൂത്താടുന്നവരായി മാറിയിരിക്കുന്ന മലയാളികളുടെ മദ്യാസക്തിക്കു ഒരു നിയന്ത്രണം വരാൻ ഈ തീരുമാനം ഉപകരിക്കും ലഭ്യത കുറവ്,വില കൂടുതൽ എന്ന അവസ്ത മദ്യോപയോഗം നിരുൽസാഹപ്പെടുത്തും എന്നാൽ ഇതിനെതിരെ ഉയർന്ന പ്രചാരണങ്ങൾ ശക്തമാണു ഭരണ പ്രതിപക്ഷമെന്ന ഭേദമെന്ന്യെ സുധീരനെതിരെ ഒരുപിടിയാ

ളുകൾ-ജനപ്രതിനിധികൾ-രെംഗത്തു വരികയുണ്ടായി. ഇവർ യതാർത്തത്തിൽ ആരുടെ പ്രതിനിതികളാണു ചില സാമുദായിക സംഘടനക്കാർ മദ്യനിർമാണവും മദ്യപാനവും തങ്ങളുടെ കുലത്തൊഴിൽ ആണെന്നു പറഞ്ഞാണു വിരട്ടുന്നത് ഇവരൊക്കെ എങ്ങോട്ടാണു ഈ സമൂഹത്തെ നയിക്കുന്ന്നതു മദ്യത്തിന്റെ അടിമത്വത്തിലേക്കൊ ഇക്കാര്യത്തിൽ മുസ്ളിം ലീഗിന്റെ  ഉറച്ച തീരുമാനം വേറെ ഒരു കക്ഷിക്കും ഇല്ല എന്നതു ലജ്ജാകരമാണു ഒരു കാര്യം ഉറപ്പാണു സുധീരനെ ഈ കസേരയിൽ അതിക കാലം ഇരുത്താൻ ഇവിടുള്ളവർ സമ്മതിക്കില്ല 

No comments: