Saturday, May 31, 2014

മാജിക്‌പെട്ടി

മാജിക്‌പെട്ടി തുറന്നു, സിജിയുടെ തിരഞ്ഞെടുപ്പ് പ്രവചനം കൃത്യം
T- T T+

പൊന്‍കുന്നം: പുളിക്കല്‍കവല സെന്റ് മേരീസ് എല്‍.പി.സ്‌കൂളില്‍ ശനിയാഴ്ച രാവിലെ കാത്തുനിന്നവരുടെ ആകാംക്ഷ മാജിക്‌പെട്ടി തുറന്നപ്പോള്‍ അമ്പരപ്പിലേക്കും വിസ്മയത്തിലേക്കും വഴിമാറി. മജീഷ്യന്‍ സിജി വിശ്വനാഥ് ഏപ്രില്‍ നാലിന് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ച് ബാലറ്റ്‌പെട്ടിയിലാക്കിയത് ശനിയാഴ്ച തുറന്നത് കാഞ്ഞിരപ്പള്ളി എം.എല്‍.എ. ഡോ. എന്‍.ജയരാജിന്റെ സാന്നിദ്ധ്യത്തില്‍.

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും വിജയികളുടെ പേര് കൃത്യം. പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി അഡ്വ. പീലിപ്പോസ് തോമസ്, ബി.ജെ.പി.യുടെ എം.ടി.രമേശ് എന്നിവര്‍ക്ക് കിട്ടിയ വോട്ടുകളും കൃത്യമായി. പത്തനംതിട്ടയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും വോട്ടിന്റെ എണ്ണവും ശരിയായി എഴുതിയിരുന്നു.

പുളിക്കല്‍കവല കനറാ ബാങ്കിന്റെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഫലപ്രവചനപെട്ടി, മാജിക് കാണിനെത്തിയവര്‍തന്നെയാണ് സ്‌കൂള്‍ അങ്കണത്തില്‍ എത്തിച്ചത്. വാഴൂര്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പ്രസാദ് ചാഴിശ്ശേരി പെട്ടിയുടെ പൂട്ടുതുറന്ന് ഫലമെഴുതിയ കടലാസ് എം.എല്‍.എ.യെ ഏല്പിച്ചു.

വാഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തോമസ്‌ െവട്ടുവേലി, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.പി.മുകുന്ദന്‍, പ്രസാദ് ചാഴിശ്ശേരി എന്നിവര്‍ ഒപ്പിട്ട അതേ കടലാസില്‍തന്നെയായിരുന്നു പ്രവചനം.
പെട്ടി തുറന്ന പരിപാടിയില്‍ ഫാ. ജോസഫ് കട്ടപ്പുറം, കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, വൈസ് പ്രസിഡന്റ് ആദില്‍ ജനാര്‍ദനന്‍, മാജിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ജോവാന്‍ മധുമല, കെ.പി.മുകുന്ദന്‍, മോനാ പൊടിപ്പാറ, ഈപ്പന്‍ ചാലില്‍ എന്നിവര്‍ സംസാരിച്ചു.

No comments: