ക്യാപ്ടൻ കൃഷ്ണൻനായർ അന്തരിച്ചു Posted on: Sunday, 18 May 2014
മുംബയ്/കണ്ണൂർ : 'ലീലാ" ഗ്രൂപ്പ്
സ്ഥാപക ചെയർമാനും സ്വാതന്ത്ര്യസമര സേനാനിയുമായ ക്യാപ്ടൻ സി.പി. കൃഷ്ണൻനായർ (93)
അന്തരിച്ചു. ഇന്നലെ പുലർച്ചെ മൂന്നരയോടെ മുംബയിലെ സ്വകാര്യ
ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഒരു മാസമായി
ചികിത്സയിലായിരുന്നു.
മുംബയ് ലീലാ ഹോട്ടലിൽ പൊതുദർശനത്തിനു വച്ചശേഷം സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് സാന്താക്രൂസിൽ.
കണ്ണൂരിലെ പ്രമുഖ കൈത്തറി വ്യവസായിയായിരുന്ന എ.കെ. നായരുടെ മകൾ ലീലയാണ് ഭാര്യ. ലീല വെഞ്ച്വർ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിവേക്‌നായർ, കോ- ചെയർമാനും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ദിനേശ് നായർ എന്നിവർ മക്കളാണ്. ലീലാ ഗ്രൂപ്പ് ഡയറക്ടർമാരായ ലക്ഷ്മിയും മധുവുമാണ് മരുമക്കൾ.
കണ്ണൂർ ജില്ലയിലെ ചിറക്കലിൽ 1922 ഫെബ്രുവരി 9ന് സർക്കാർ ബിൽ കളക്ടറായിരുന്ന കോൽക്കാരൻ

അപ്പനായരുടെയും അഴീക്കോട് സ്വദേശി മാധവിയുടെയും മകനായാണ്
ചിറ്റരത്ത് പൂവക്കാട്ട് കൃഷ്ണൻനായരുടെ ജനനം. ചിറക്കൽ സ്കൂൾ വിദ്യാർത്ഥിയായിരിക്കെ
എ.കെ.ജിയുടെയും പി.കൃഷ്ണപിള്ളയുടെയും പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി
ദേശീയപ്രസ്ഥാനത്തിൽ പങ്കെടുത്തു.
സുഭാഷ് ചന്ദ്രബോസിന്റെ കീഴിൽ ഇന്ത്യൻ നാഷണൽ ആർമിയിൽ ക്യാപ്ടനായി സേവനമനുഷ്ഠിച്ചു. 1950-ലായിരുന്നു വിവാഹം. തുടർന്ന് ഭാര്യാപിതാവിന്റെ വസ്‌ത്ര കയറ്റുമതി വ്യാപാരത്തിൽ സഹായിയായി ബിസിനസ് രംഗത്തെത്തി. ഇത് വിപുലീകരിച്ച് 1957 -ൽ ലീലാ ലെയ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനം തുടങ്ങി. അറുപതുകളിൽ ഏറെ പ്രചാരമുണ്ടായിരുന്ന ബ്ലീഡിംഗ് മദ്രാസ് ഫാബ്രികിന്റെ ഏറ്റവും വലിയ വ്യാപാരിയായി അദ്ദേഹം മാറി. 1980-കളിൽ വടക്കൻ മുംബയിൽ വസ്‌ത്രനിർമാണശാലയ്ക്ക് തുടക്കമിട്ടു. 1987-ൽ ലീല വെഞ്ച്വർ എന്ന പേരിൽ ആഡംബര ഹോട്ടലുകളുടെ ശൃംഖല ആരംഭിച്ചു. ഹാൻഡ്‌ലൂം ബോർഡ് അംഗമെന്ന നിലയിൽ യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കവേ കെംപിൻസ്‌കി ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഇന്ത്യയിൽ മുന്തിയ ഹോട്ടലുകൾ കുറവാണെന്ന് മനസിലായതും നാട്ടിലെത്തി മുംബയിൽ ലീല ഹോട്ടൽ തുടങ്ങുന്നതും. ഇപ്പോൾ ആറു ഹോട്ടലുകൾ ഗ്രൂപ്പിന് സ്വന്തമായുണ്ട്. മറ്റു ചില വൻകിട ഹോട്ടലുകൾ നടത്തുകയും ചെയ്യുന്നു. സ്വന്തം നാടായ കണ്ണൂരിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്ന തോന്നലിൽനിന്നാണ് അന്താരാഷ്ട്ര വിമാനത്താവളം എന്ന ആശയവുമായി അദ്ദേഹം മുന്നിട്ടിറങ്ങിയത്.
ഇന്ത്യൻ വ്യവസായ ലോകത്തിൽ മുൻനിരയിലെത്തിയ അദ്ദേഹത്തെ ബ്രിട്ടന്റെ ഹൗസ് ഓഫ് കോമൺസ് അനുമോദിച്ചിരുന്നു. 2010-ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. അമേരിക്കൻ അക്കാഡമി ഒഫ് ഹോസ്പിറ്റാലിറ്റി സയൻസസിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഐക്യരാഷ്‌ട്രസഭാ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ലീല വെഞ്ച്വർ ചെയർമാൻ സ്ഥാനത്തുനിന്ന് 2013 ഫെബ്രുവരി 7ന് കൃഷ്ണൻനായർ സ്വയം വിരമിച്ച ശേഷം ചെയർമാൻ എമിരിറ്റസ് പദവി ഏറ്റെടുക്കുകയായിരുന്നു. 2011-ൽ 'കൃഷ്ണലീല" എന്ന പേരിൽ ആത്മകഥ പ്രസിദ്ധീകരിച്ചു.

No comments:
Post a Comment