ഇന്ത്യന്‍
രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന ദിനമാണ് ഡിസംബര്‍ എട്ട്. നാല് സംസ്ഥാനങ്ങളിലെ
നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയേക്കാളും
ബിജെപിയുടെ വിജയത്തേക്കാളും തിളക്കമേറിയ നേട്ടം കൈവരിച്ച, ആം ആദ്മി പാര്‍ട്ടിയുടെ ഐതിഹാസിക
മുന്നേറ്റം രേഖപ്പെടുത്തിയ ദിവസം. ഷീലാ ദീക്ഷിതിന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയെ
പതിറ്റാണ്ടുകളോളം പിന്നിലാക്കിയാണ് ഒരുവര്‍ഷം മാത്രം പ്രായമുളള ആം ആദ്മി പാര്‍ട്ടി
ഇന്ദ്രപ്രസ്ഥത്തില്‍ രണ്ടാം സ്ഥാനത്തെത്തിയത്. അക്ഷരാര്‍ഥത്തില്‍ ഒന്നാം
സ്ഥാനത്തേക്കാള്‍ ശോഭയും മാനവുമുളള രണ്ടാം സ്ഥാനം. മാത്രമല്ല, കോണ്‍ഗ്രസിനും ബി ജെ പിക്കും പിന്നെ ഇടതിനും കുര്‍ബാന ചൊല്ലുന്നവര്‍ക്കുള്ള
ചുട്ട മറുപടിയും.
വ്യക്തിപരമായി
എനിക്കും ഇന്ന് സന്തോഷത്തിന്റെ ദിനമാണ്. 2008 ല്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയ ഞാന്‍
ഏറ്റവുമധികം ഇവിടെ ആക്റ്റീവ് ആയത് 2011ല്‍ അണ്ണാ ഹസാരെ
ജന്തര്‍ മന്തറില്‍ ലോക്പാല്‍ ബില്ലിന് വേണ്ടി സത്യാഗ്രഹം ഇരുന്നപ്പോഴാണ്. എന്റെ
പോസ്റ്റുകള്‍ കണ്ടു കൂട്ടുകാരെല്ലാവരും പുച്ഛിച്ചു തള്ളി…
അരാഷ്ട്രീയ
വാദിയാണ്. തിരഞ്ഞെടുക്കപ്പെട്ട ഭരണ സംവിധാനത്തെ അട്ടിമറിക്കാന്‍ നോക്കുന്നു… തുടങ്ങിയ
ആരോപണങ്ങളുടെ മലവെള്ളാപ്പാച്ചിലുമുണ്ടായി. ഫേസ്ബുക്കിലിരുന്ന് പോസ്റ്റിട്ടാല്‍
വിപ്ലവം വരില്ലെന്ന് തല നരച്ചവര്‍വരെ പറഞ്ഞു. ഒടുവില്‍ ആം ആദ്മി പാര്‍ട്ടി
രൂപീകരിച്ചപ്പോള്‍ വീണ്ടും വിമര്‍ശനം. ലോക്‌സഭാ ഇലക്ഷനില്‍ നിങ്ങള്‍
എന്തുണ്ടാക്കാനാ?. ആരോപണങ്ങളുടെയും അവഹേളനങ്ങളുടെയും
കുത്തൊഴുക്കിലും തളര്‍ന്നില്ല, പ്രതീക്ഷ കൈവിട്ടില്ല.
വിമര്‍ശനങ്ങളുടെ
ശരവര്‍ഷം നടത്തിയവര്‍ ഇപ്പോള്‍ എന്തുപറയുന്നു ?
ഇടതു
/ വലതു/ ബി ജെ പി മുന്നണികളുടെ നാണംകെട്ട, നാറിയ വോട്ടു ബാങ്ക് രാഷ്ട്രീയം, എന്നെപ്പോലുള്ളവര്‍ സഹിക്കുന്നത് ഗതികേടുകൊണ്ടാണ്. അല്ലാതെ നിങ്ങളുടെയൊക്കെ
ഉറവ വറ്റിയ ‘ആദര്‍ശം’ കൊണ്ടല്ല.
രാഷ്ട്രീയമായി
ഇന്ത്യക്ക് ഒരു മാറ്റം ആവശ്യമാണ്. അതിന് ഇടതു വലതു പക്ഷങ്ങളുടെ ആവശ്യമില്ല. അതില്‍
വിശ്വസിക്കുന്നവരുടെ വിചാരം ഇതാണ് നന്മയിലേക്ക് ഉള്ള ആത്യന്തിക വഴിയെന്നാണ്.
തെറ്റാണത്, സമ്പൂര്‍ണ തെറ്റ്, പമ്പരവിഡ്ഢിത്തം. നന്മയിലേക്കുള്ള
വഴി ആരുടേയും കുത്തകയല്ല. ലാറ്റിനമേരിക്കയിലും അറബ് രാജ്യങ്ങളിലും
ഉണ്ടായതുപോലെയുളള പോരാട്ടം തന്നെയാണിതും. മാറ്റത്തിനും നീതിക്കും വേണ്ടിയുള്ള
പോരാട്ടം.
കേരളത്തിലെ
ആദര്‍ശ ശീലരായ ഇടതു / വലതു/ ബി ജെ പി പ്രവര്‍ത്തകരോട് ഒറ്റ ചോദ്യമേയുള്ളൂ.
അഴിമതിയുടെ കറപുരളാതെ നിങ്ങള്‍ ഭരിച്ച ഒരൊറ്റ സംസ്ഥാനം ഇന്ത്യയിലുണ്ടോ? മേല്‍പ്പറഞ്ഞവര്‍ക്കൊന്നും
അഴിമതി രഹിത ഭരണം ഒരു സംസ്ഥാനത്തുപോലും കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല, കഴിയുമെന്ന് കരുതുന്നില്ല. കഴിഞ്ഞിരുന്നുവെങ്കില്‍ അതത് സംസ്ഥാനങ്ങളില്‍ ആ
പാര്‍ട്ടികള്‍ തന്നെ തുടര്‍ച്ചയായി ഭരിക്കണമായിരുന്നു. മാറി മാറി ഭരണം വരുന്നു
എന്നതിനര്‍ഥം അവരുടെ ഗതികേടുകൊണ്ടാണ് അവര്‍ നിങ്ങളെ ഭരണത്തില്‍
എത്തിക്കുന്നെന്നാണ്.
പലേടത്തും
മൂന്നാമതൊരു ‘ഓപ്ഷന്‍’ ഇല്ല. ഡല്‍ഹിയില്‍ അത്തരത്തിലൊരു ഓപ്ഷന്‍
ഉണ്ടായി. അത് അവിടുത്തെ ജനങ്ങള്‍ വിനിയോഗിച്ചു. ജയിച്ച ബി ജെ പി യും ആം ആദ്മി പാര്‍ട്ടിയും
തമ്മില്‍ ‘വോട്ട് ഷെയറി’ല്‍ പോയിന്റ്
വ്യത്യാസം മാത്രമേ ഉള്ളൂ. അതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് മാറ്റത്തിനു
വേണ്ടി വിദ്യാഭ്യാസമുള്ള, വിവരമുള്ള പുതുതലമുറ (നിങ്ങള്‍
അരാഷ്ട്രീയവാദികള്‍ എന്ന് വിളിച്ചാക്ഷേപിക്കുന്നവര്‍) ആഗ്രഹിക്കുന്നുവെന്നാണ്.
ഞാനുള്‍പ്പടെ
മാറ്റം ആഗ്രഹിക്കുന്നവര്‍ അരാഷ്ട്രീയ വാദികളാണെന്ന് പല പാര്‍ട്ടിക്കാരും പറഞ്ഞു.
ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നു. എന്റെ രാഷ്ട്രീയത്തിനു കൊടിയുടെ നിറമില്ല. അതിനു
മനുഷ്യന്റെ നന്മയുടെ നിറമാണ്. അതിനു വിപ്ലവത്തിന്റെ ചുവപ്പില്ല. അതിനു ആദര്‍ശത്തിന്റെ
പഴകിക്കീറിയ പുസ്തകങ്ങളുടെ മണമില്ല. പക്ഷേ മനുഷ്യന്റെ നന്മയ്ക്കുവേണ്ടി ആര് എന്ത്
ചെയ്താലും അതിനെ പിന്തുണയ്ക്കുന്ന ഒരു മനസ്സുണ്ട്… ജാതിക്കും മതത്തിനും പാര്‍ട്ടിക്കും
പുറത്തേക്ക് സഞ്ചരിക്കാനുള്ള മനസ്സ് !!
തിരിച്ചറിയുക.
ഇതുവരെ നിങ്ങള്‍ തുടര്‍ന്ന നയങ്ങളിലും സമീപനങ്ങളിലും മാറ്റം വരുത്തിയില്ലെങ്കില്‍
എല്ലാ സംസ്ഥാനത്തും കാലക്രമേണ ഈ മാറ്റം വരും. സ്വന്തം തെറ്റുകളെ ന്യായികരിച്ചും, സ്വന്തം അനുയായികളെ ഗുണ്ടകളാക്കിയും
, മതവും ജാതിയും പറഞ്ഞു തമ്മിലടിച്ചും, പാവപ്പെട്ടവന്റെയും നികുതി നല്കുന്നവന്റെയും പിച്ചചട്ടിയില്‍ കൈയിട്ട്
വാരുന്നവരുമൊക്കെ കരുതിയിരിക്കുക… നിങ്ങളുടെ പാര്‍ട്ടിയുടെ
ശവമടക്കിനുള്ള ഒപ്പീസു ചൊല്ലാന്‍ എന്നെ പോലുള്ള അരാഷ്ട്രീയവാദികള്‍ മതിയെന്ന്…
No comments:
Post a Comment