ഇന്ത്യൻ ക്രിക്കെറ്റിലെ ദൈവം സചിനും ഫുട്ബാളിലെ ദൈവം വിജയനും കൊച്ചിയിൽ ഒരുമിച്ചു സച്ചിന്റെ സൂപെർ ലീഗ് ക്ലബ് ആയ “കേരള ബ്ളാസ്റ്റേഴ്സ്” നാമകരണത്തിനായി എത്തിയപ്പോഴായിരുന്നു ഇരുവരുടെയും കണ്ടുമുട്ടൽ തുടർന്നു ഇരുവരും നെഹ്രു സ്റ്റേഡിയം സന്ദ്ര്ശിക്കുകയും സചിൻ പവലിയനിലെ ബാറ്റിൽ കയ്യൊപ്പു പതിക്കുകയും ചെയ്തു നേരത്തെ സച്ചിൻ മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും സന്ദർശിക്കുകയും തന്റെ സംരംഭത്തിനു പിന്തുണ തേടുകയും ചെയ്തിരുന്നു തന്നോടു കാണിച്ച സ്നേഹത്തിനു ആരാധകരോടു നന്ദി പറഞ്ഞ സച്ചിൻ സൂപെർ ലീഗ് മൽസരങ്ങൾ കാണാനും പിന്തുണക്കാനും അപേക്ഷിച്ചു
എന്നാൽ സച്ചിന്റെ ശ്രമങ്ങൾ എത്രത്തോളം വിജയം കാണും എന്നു കണ്ടറിയേണ്ടിയിരിക്കുന്നു ഫുട്ബാളിൽ ഇന്നു കേരളം ഒന്നുമല്ലാതായിരിക്കുന്നു പ്രതിഭയുള്ള കളിക്കരുടെ അഭാവം തന്നെ പ്രധാന കാരണം പിന്നെ പുതുതലമുറ ഫുട്ബാളിനെക്കാളേറെ മറ്റു പലകളികളിലുമാണു താത്പര്യം കാണിക്കുന്നത് പിന്നെ ഇതു കേരളമാണു ഒരു കേന്ത്ര മന്ത്രി തലകുത്തി നിന്നു പരിശ്രമിച്ചിട്ടും ഇവിടെ ഒരു ഐ പി എൽ ടീം നിലനിർത്താൻ കഴിഞ്ഞില്ല “കേരള ടസ്കേഴ്സ്”ഇന്റെ ആയുസ് ഏതാനും മാസങ്ങൾ മാത്രമായിരുന്നു ഇതു സ്പൊട്സിന്റെ മാത്രം കാര്യമല്ല ദില്ലി പോലൊരു മഹാനഗരത്തിൽ മെട്രൊ റെയിൽ നിശ്ചിത സമയത്ത് പൂർത്തിയാക്കൻ ഇ ശ്രീധരനു നിശ്ചയദാർഡ്യം മാത്രമായിരുന്നു കൈമുതൽ അദ്ദേഹത്തിനു കൊച്ചിയിലൊരു മെട്രൊ ഒരുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല കഴിയുമൊ എന്നു തന്നെ ഉറപ്പില്ല കഴിവും വിദ്യാഭ്യാസവും മാത്രം പോര കേരളത്തിൽ പിടിച്ചു നില്ക്കാൻ സച്ചിന്റെ കാര്യവും അങ്ങിനെ തന്നെ ഒരു ലക്ഷം കുട്ടികൾക്ക് പരിശീലനം നല്കമെന്നാണു സച്ചിന്റെ വാഗ്ദാനം എന്നാൽ കുട്ടി ഒന്നിനു --രൂപ വച്ചു ഇങ്ങോട്ടു പോരട്ടെ എന്നു കേരളത്തിലെ ചിലർ ആവശ്യപ്പെടുന്ന കാലം വിദൂരമല്ല ഇതെല്ലാം മറികടന്നു നല്ലൊരു ടിം ഉണ്ടാക്കൻ സച്ചിനു കഴിഞ്ഞാൽ ഇൻഡ്യൻ ഫുട്ബാളിൽ പ്രകടമായ മാറ്റ്ങ്ങളുണ്ടാവും
No comments:
Post a Comment