കേരളീയർക്ക് ഇനി ദൈവം തുണ! മുല്ലപ്പെരിയാർ കേസിൽ
സുപ്രീം കോടതി വിധി വന്നു.പുതിയ അണക്കെട്ട് വേണ്ട. ഉള്ള അണക്കെട്ടിൽ 142 അടി ഉയരത്തിൽ വരെ വെള്ളം സംഭരിക്കാം. ചുണ്ണാംബും
സുർക്കിയും ഉപയോഗിച്ചു പഴയ സാങ്കേതിക
വിദ്യയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഈ അണക്കെട്ട് പൊളിക്കേണ്ടതില്ല
എന്നു മാത്രമല്ല കൂടുതൽ വെള്ളം താങ്ങാൻ
കെല്പ്പുണ്ടെന്നാണു കോടതിയുടെ കണ്ടെത്തൽ.ജനലക്ഷങ്ങളുടെ ജീവനും സ്വത്തിനും
ഭീഷണിയാവുന്ന ഇത്തരമൊരു വിധി പ്രഖ്യാപിക്കാൻ ഇന്ത്യയിലെ കോടതികൾക്കെ കഴിയൂ
അണക്കെട്ടിനു എന്തെങ്കിലും സംഭവിച്ചാൽ വിധി പ്രസ്താവിച്ച ന്യായാധിപന്മാർക് ഒന്നും
സംഭവിക്കില്ല കുറച്ചു മാനഷ്ടമുണ്ടാകുമെന്നു മാത്രം-അതുണ്ടെങ്കിൽ- കോടതിയിൽ
വാദപ്രതിവാദം നടത്തിയ വക്കീലന്മാർക്കും നഷ്ടമൊന്നുമില്ല ഇതിനായി കുറെ കോടികൾ
പൊടിച്ച ഭരണക്കാർക്കും നഷ്ടപ്പെടാൻ ഒന്നുമുണ്ടാവില്ല അവരുടെ ബന്ധു ജനങ്ങളെയെല്ലാം
അവർ സുരക്ഷിതമാക്കിയിരിക്കും. നഷ്ടപ്പെടുന്നതു നിരാലംബരായ ജനസഹസ്രങ്ങൾ ആണു അവർക്കിനി ഉറക്കമില്ലാത്ത രാത്രികൾ ആശങ്കയുടെ
പകലുകൾ ഈ വിധി കേരളീയർക്കു സ്വന്തം മുല്ലപ്പെരിയാറിനു താഴെ തമിഴ്നാടും
മറുഭാഗത്ത് കേരളവും ആയിരുന്നെങ്കിൽ
ഇത്തരമൊരു വിധി വരാൻ ആ അണക്കെട്ട് അവിടെ ബാക്കി ഉണ്ടാവുമായിരുന്നൊ? കേരള ജനത ആത്മാഭിമാനമില്ലാത്തവരായിപ്പോയി
തമിഴ്നാട്ടിലെ പച്ചക്കറിയും അന്ധ്രയിലെ അരിയും കർണാടകയിലെ വിദ്യഭ്യാസവും ഗൾഫിലെ
ജോലിയും സായിപ്പിന്റെ മലയാളവും മലയാളികളെ ഒന്നിനും കൊള്ളാത്ത
മക്കുണന്മാരാക്കിയിരിക്കുന്നു പിറന്ന നാടിനു വേണ്ടി പൊരുതിമരിക്കുന്നവരെല്ലാം ഓർമകളിൽ മാത്രം ഇടവപ്പാതിക്കു ഇനി നാളുകളെ ഉള്ളു ആദ്യ
ആഴ്ച്ചയിൽ തന്നെ വെള്ളം 142 അടി ആകും തമിഴ്നാടുകാർക്കു കേരള ജനതയുടെ ജീവൻ പ്രശ്നമല്ലാത്തതിനാൽ 142 അടി 152ഉം 160ഉം ആക്കാൻ മടിയേതുമുണ്ടാവില്ല ചിറ്റൂർ മൂലത്തറ റെഗുലെറ്റർ തകർന്നപ്പോൾ
തമിഴ്നാടിന്റെ ശുഷ്കാന്തി നാം കണ്ടതാണു
ഇത്രയും ഉയരത്തിൽ വെള്ളം എത്ര മണിക്കൂർ
താങ്ങിനില്ക്കും എന്ന് കണ്ടെത്തണം.എത്ര ജനങ്ങളെ എവിടേക്കെല്ലാം
മാറ്റിപാർപ്പിക്കണം എന്നും നിർണയിക്കണം ഇതെല്ലാം ഒരു മാസത്തിനുള്ളിൽ വേണം
ഭരണാധികാരികൾ വിഴുപ്പലക്കലല്ലാതെ എന്തെങ്കിലും ചെയ്യുമെന്നു കരുതേണ്ട സാമൂഹ്യ
സംഘടനകളും ജനങ്ങൾ തന്നെയും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു
No comments:
Post a Comment